ആഞ്ഞടിച്ചു ഡരാഗ് കൊടുങ്കാറ്റ്: വാഹനത്തിനു മുകളില്‍ മരം വീണ് 2 മരണം, ആയിരക്കണക്കിന് ഭവനങ്ങള്‍ ഇരുട്ടിലായി
ഡരാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത നാശം വിതച്ചു. രണ്ടുപേര്‍ ഇതിനോടകം മരണമടഞ്ഞു. കാറില്‍ സഞ്ചരിക്കവെ മരം മറിഞ്ഞ് വീണാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് എര്‍ഡിംഗ്ടണിലെ സില്‍വര്‍ ബിര്‍ച്ച് റോഡില്‍ മരം കാറിന് മുകളിലേക്ക് വീണതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. രാവിലെ ലങ്കാഷയറിലാണ് വാനിന് മുകളില്‍ മരണം വീണ് 40-കളില്‍ പ്രായമുള്ള ഒരാള്‍ മരിച്ചത്. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇതിനിടെ 175,000-ലേറെ വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ജീവന്‍ അപകടത്തിലാക്കുന്ന അലേര്‍ട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ മേല്‍ക്കൂരകള്‍ പറിഞ്ഞ് പോകുകയും, മരങ്ങള്‍ മറിയുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നത്. ശക്തമായ കാറ്റിനുള്ള റേഡ് അലേര്‍ട്ടാണ് മെറ്റ് ഓഫീസ് നല്‍കിയിട്ടുള്ളത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, വെയില്‍സിലെയും, ഇംഗ്ലണ്ടിലെയും വെസ്റ്റ് തീരങ്ങളിലും ഉള്ളവര്‍
More »
ബെനഫിറ്റിനായി സിക്ക് നോട്ട് എടുക്കുന്നവരെ നിരീക്ഷിക്കാന്‍ ജോബ് സെന്റര്‍ ജീവനക്കാര്‍
സിക്ക് നോട്ട് എഴുതിക്കൊടുത്ത് ജോലിയ്ക്ക് വരാതിരിക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ ജിപി സര്‍ജറികളിലും ഫിസിയോതെറാപ്പി ക്ലിനിക്കുകളിലും ജോബ് സെന്റര്‍ ജീവനക്കാരെ നിയമിക്കും. തൊഴിലില്ലാത്ത രോഗികളെ ജോലിയില്‍ കയറുവാന്‍ കരിയര്‍ അഡൈ്വസര്‍മാര്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം മുതലായിരിക്കും സര്‍ക്കാരുമായി സഹകരിച്ചു എന്‍ എച്ച് എസ് ഈ പദ്ധതി നടപ്പിലാക്കുക. അനാരോഗ്യം മൂലം, അതീവ ഗുരുതരമായ സാമ്പത്തിക നിഷ്‌ക്രിയത്വം നിലവിലുള്ള പ്രദേശങ്ങളിലായിരിക്കും ഇത് ആദ്യം നടപ്പിലാക്കുക.
പരീക്ഷണാര്‍ത്ഥം ഇത്തരം പ്രദേശങ്ങളില്‍ ഇത് നടപ്പിലാക്കിയ ശേഷം, രാജ്യം മുഴുവനുമായി ഇത് വ്യാപിപ്പിക്കും. രാജ്യത്ത് നില്‍വിലിരിക്കുന്ന സിക്ക് നോട്ട് സംസ്‌കാരം ഇതോടെ തുടച്ചു നീക്കാനാവുമെന്നാണ് കരുതുന്നത്. മാത്രമല്ല,
More »
സ്ത്രീ അറിയാതെ അബോര്‍ഷനുള്ള മരുന്ന് ജ്യൂസില്‍ നല്‍കി; പ്രതിയ്ക്ക് 12 വര്‍ഷം ജയില്‍
ഗര്‍ഭിണിയായ യുവതി അറിയാതെ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ജ്യൂസില്‍ കലര്‍ത്തിനല്‍കി ഗര്‍ഭിണിയെ അപകടാവസ്ഥയിലാക്കിയ പ്രതിക്ക് 12 വര്‍ഷം ജയില്‍ശിക്ഷ. ഓറഞ്ച് ജ്യൂസില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ഇവര്‍ അറിയാതെ കലര്‍ത്തി നല്‍കിയതോടെ സ്ത്രീക്ക് വന്‍തോതില്‍ രക്തസ്രാവം നേരിട്ടു. ഇതോടെ മരുന്ന് ഫലിച്ചതായി സുഹൃത്തിനെ വിളിച്ച് അറിയിച്ച പ്രതിക്കാണ് 12 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്.
2022 ആഗസ്റ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനെന്ന വ്യാജേന ഇരയെ വിളിച്ചുവരുത്തി വീണ്ടും അബോര്‍ഷന്‍ നടക്കാനുള്ള മരുന്നുകള്‍ ഇവരുടെ ഉള്ളില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്. എന്നാല്‍ മൂന്ന് മണിക്കൂറിന് ശേഷം കനത്ത രക്തസ്രാവം നേരിട്ട സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ 40-കാരനായ സ്റ്റുവാര്‍ട്ട് വോര്‍ബി തയ്യാറായില്ല.
അടുത്ത ദിവസമാണ് നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് യുവതിയെ
More »
ഭാവിയില്‍ നികുതി വര്‍ധനവിന്റെ സാഹചര്യം തള്ളാതെ കീര്‍ സ്റ്റാര്‍മര്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ആദ്യ ബജറ്റ് സകല ബിസിനസ്സുകളുടെയും, ജനങ്ങളുടെയും തലയില്‍ ചുമത്തിയ നികുതിഭാരം വലിയ വിമര്‍ശനമാണ് സൃഷ്ടിച്ചത്. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയശേഷം ജനപ്രീതിയില്‍ വലിയ ഇടിവ് നേരിടുകയും ചെയ്തു. ലേബര്‍ സര്‍ക്കാര്‍ ഇനിയും നികുതി കൂട്ടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുകള്‍ക്കിടെ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയാണ് പ്രധാനമന്ത്രിയും.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു നികുതി വര്‍ധനയ്ക്ക് ഇപ്പോള്‍ പദ്ധതിയില്ലെന്നും, അവശ്യമായ സാഹചര്യം ഉണ്ടായാല്‍ ഈ നീക്കം തള്ളിക്കളയില്ലെന്നുമാണ് സ്റ്റാര്‍മര്‍ ബിബിസിയോട് വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്നവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുമെന്നത് ഉള്‍പ്പെടെ ആറ് ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
ചില തീരുമാനങ്ങള്‍ ജനപ്രിയമാകില്ലെങ്കിലും വോട്ടര്‍മാര്‍ക്ക്
More »
യുകെയില്‍ കെട്ടിടം പണിക്കാര്‍ക്ക് വന്‍ക്ഷാമം; നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയില്‍
ബ്രിട്ടനില്‍ ഭവനമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയ്ക്ക് പിന്നില്‍ നിര്‍മാണ തൊഴിലാളികളുടെ വലിയ ക്ഷാമവും. ഡിമാന്‍ഡ് അനുസരിച്ച് ആവശ്യമായ തോതില്‍ വീടുകള്‍ നിര്‍മിക്കപ്പെടുന്നില്ല. പുതിയ വീടുകള്‍ നിര്‍മ്മിക്കാത്ത അവസ്ഥയില്‍ നിലവില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ വില ഉയര്‍ന്ന് തന്നെ നില്‍ക്കും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ പ്രധാന തലവേദന കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ കൂടിവരുന്ന ക്ഷാമമാണ്.
കെട്ടിട നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതില്‍ സ്വദേശികളായ നിര്‍മ്മാണ തൊഴിലാളികളുടെ പ്രവര്‍ത്തനം സുപ്രധാനമാണെന്നാണ് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് വ്യക്തമാക്കുന്നത്. ആവശ്യത്തിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ ഇല്ലാത്തതാണ് നിര്‍മ്മാണ മേഖലയെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മേഖലയ്ക്ക് ആവശ്യമുള്ള ജോലിക്കാരെ കുടിയേറ്റത്തിലൂടെ കണ്ടെത്തുന്നതിന് പകരം സ്വദേശത്ത് നിന്നുള്ളവരെ
More »
90 മൈല്‍ വേഗതയില്‍ ബ്രിട്ടനില്‍ ആഞ്ഞടിച്ച് ഡരാഗ് കൊടുങ്കാറ്റ്; ലക്ഷക്കണക്കിന് പേര്‍ക്ക് വീടുകളില്‍ തുടരാന്‍ റെഡ് അലേര്‍ട്ട്
ബ്രിട്ടനില്‍ ആഞ്ഞടിച്ച് ഡരാഗ് കൊടുങ്കാറ്റ്. 90 മൈല്‍ വേഗതയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്രിട്ടീഷ് തീരമണഞ്ഞ് ഡരാഗ് കൊടുങ്കാറ്റ്. ആദ്യം അയര്‍ലണ്ടില്‍ പ്രവേശിച്ച കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കി കൗണ്ടി മയോയില്‍ നിന്നുള്ള കനത്ത കാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ യുകെയില്‍ ഡരാഗ് കൊടുങ്കാറ്റ് സമ്പൂര്‍ണ്ണ ശക്തി കൈവരിച്ചു. വെയില്‍സ് അബെറിസ്റ്റ്വിത്തിലെ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ തേടിയെത്തിയതിന് പുറമെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ജീവന്‍ അപകടത്തിലാക്കുന്ന റെഡ് വിന്‍ഡ് മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. പുലര്‍ച്ചെ 3 മുതല്‍ രാവിലെ 11 വരെ കാര്‍ഡിഫ്, സ്വാന്‍ഡി, ബ്രിസ്റ്റോളിലെ ചില ഭാഗങ്ങള്‍, നോര്‍ത്ത് സോമര്‍സെറ്റ് ഉള്‍പ്പെടെ തീരമേഖലകളില്‍ സുപ്രധാനമായ തോതില്‍ കൊടുങ്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടും.
More »
ശക്തമായ മഴയും കാറ്റും; ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
യൂറോപ്പിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റ് ഡരാഗ് ഇന്ന് ഉച്ചയോടെ യുകെയിലും ആഞ്ഞു വീശുമെന്നാണ് പ്രവചനം. ഡരാഗ് കൊടുങ്കാറ്റ് ശക്തമായ മഴയും, കാറ്റും എത്തിക്കുമെന്ന് ഉറപ്പായതോടെ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്. സീസണിലെ നാലാമത്തെ കൊടുങ്കാറ്റ് 80 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും, അതിശക്തമായ മഴയ്ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്.
ഉച്ചതിരിഞ്ഞ് തുടങ്ങുന്ന മഴയും, കാറ്റും ആഴ്ചാവസാനത്തേക്കും നീളും. ഇതിനകം 130 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസത്തേക്ക് കൊടുങ്കാറ്റ് നിലയുറപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് മെറ്റ് അപൂര്‍വ്വമായ ആംബര്‍ മുന്നറിയിപ്പ് നല്‍കിയത്. രണ്ടാമത്തെ ഉയര്‍ന്ന അലേര്‍ട്ട് ലെവലാണിത്. ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ വിനാശകരമായ 80 എംപിഎച്ച് കൊടുങ്കാറ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും വീശിയടിക്കുമെന്നാണ് ആശങ്ക.
കൂടുതല്‍
More »
ഹൈദരാബാദ് സ്വദേശിനിയുമായി വഴിവിട്ട ബന്ധം: ബക്കിംഗ്ഹാം സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കി
ഹൈദരാബാദ് സ്വദേശിനിയായ യുവതിയുമായി വഴിവിട്ട ബന്ധം ആരോപിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജെയിംസ് ടൂളി(65) യെ സസ്പെന്‍ഡ് ചെയ്തു. ഇരുവരും തമ്മിലുള്ള സാമ്പത്തികവും വ്യക്തിപരവുമായ ബന്ധം പുറത്തുവന്നതോടെയാണ് നടപടി. ഹൈദരാബാദ് കാരിയായ യുവതി എഴുതിയ ഡയറി കുറിപ്പുകള്‍ പ്രൊഫസര്‍ ടൂളിയുടെ ഭാര്യ സിന്‍ഡിയ സര്‍വകലാശാലക്ക് കൈമാറിയിരുന്നു.
65 കാരനായ ടൂളിയുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫീസ് അടയ്ക്കാന്‍ ടൂളി സഹായിച്ചിട്ടുണ്ടെന്നും യുവതി എഴുതിയ കുറിപ്പില്‍ പറയുന്നു. ഹൈദരബാദിലെ ദരിദ്ര സമൂഹങ്ങള്‍ക്ക് സ്വകാര്യ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെട്ടത്.
നൈജീരിയയില്‍ ജനിച്ച സിന്‍ഡിയ അറിയപ്പെടുന്ന ടിവി അവതാരകയും സംരഭയുമാണ്. ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് ഇവര്‍ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്
More »
പിതാവിനെ കൗമാരക്കാരന്‍ കുത്തിക്കൊന്നു; ആഗ്രഹിച്ചത് മരണം നേരില്‍ കാണുവാന്‍
വീടിന് മുന്‍പിലുള്ള തെരുവില്‍ വെച്ച്, ആറിഞ്ചു നീളമുള്ള കത്തികൊണ്ട് തന്റെ പിതാവിനെ മൂന്ന് തവണ കുത്തി മരണത്തിലേക്ക് തള്ളി വിട്ടു കൗമാരക്കാരന്‍. ഡെര്‍ബിഷയറിലെ ടിബ്‌ഷെല്‍ഫിലായിരുന്നു സംഭവം നടന്നത്. എയ്ന്‍സ്ലി ലോടണ്‍ എന്ന 17 കാരനാണ് പിതാവായ ജെയിംസ് എന്ന 44 കാരനെ കുത്തിക്കൊന്നത്.
വീടിന് പുറത്ത് വെച്ച് സ്വന്തം പിതാവിനെ കുത്തിക്കൊന്ന കൗമാരക്കാരന്‍ 999 ഓപ്പറേറ്ററോട് പറഞ്ഞത്, പിതാവിന് പ്രഥമശുശ്രൂഷ നല്‍കുന്നതിനെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് പിതാവ് മരിക്കുന്നത് കാണാനാണ് എന്നായിരുന്നു. കൊല നടത്തുമ്പോള്‍ എയ്ന്‍സ്ലി ലോടണിന്റെ പ്രായം 17 ആയിരുന്നു. എന്നാല്‍, ഇപ്പോള്‍, വിചാരണ നടക്കുമ്പോള്‍ അയാളുടെ പ്രായം 18 കഴിഞ്ഞതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ കോടതി എടുത്തു കളഞ്ഞു.
പിതാവിന്റെ വയറ്റില്‍ കുത്തിയ കത്തി വലിച്ചൂരിയതിന് ശേഷം ഇയാള്‍ അതുമായി വീടിനുള്ളിലേക്ക് പോവുകയും, കുത്താനുപയോഗിച്ച കത്തി
More »