യു.കെ.വാര്‍ത്തകള്‍

ഫ്ലൂ, നോറോവൈറസ് കേസുകള്‍ പെരുകുന്നു; എന്‍എച്ച്എസ് വീണ്ടും ശൈത്യകാല സമ്മര്‍ദ്ദത്തിലേക്ക്
ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടെ നാളുകളാണ്. രോഗികളുടെ എണ്ണമേറുന്ന തണുപ്പ് കാലത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധിക ജോലി ഏറ്റെടുക്കേണ്ടി വരും. ഇക്കുറി എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്. ഫ്ലൂ, നോറോവൈറസ് പോലുള്ളവ കുതിച്ചുയരുമെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്ലൂ ബാധിതരുടെ എണ്ണം ആശുപത്രിയില്‍ നാലിരട്ടി കൂടുതലാണ്. കൊവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് എന്നിവയും ഇതോടൊപ്പം കറങ്ങുന്നുണ്ട്. എന്‍എച്ച്എസ് ആവശ്യത്തിന് ബെഡ് പോലും ലഭ്യമല്ലെന്ന് നഴ്‌സിംഗ് പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഇത് ജീവനക്കാരെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഓരോ ദിവസവും ഇംഗ്ലണ്ടിലെ 95,587 ആശുപത്രി ബെഡുകളിലും രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്, അതായത് 95 ശതമാനം ബെഡുകളും

More »

വീഡിയോ കോളില്‍ മകന്റെ അവസാന നിമിഷം, ട്രാവല്‍ ഏജന്‍സിക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം
ലണ്ടന്‍ : പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നുള്ള 19 വയസുകാരനായ ഇദ്രിസ് ഖയൂമിന്റെ അവസാന നിമിഷങ്ങള്‍ വീഡിയോ കോളില്‍ കണ്ടതിന്റെ നടുക്കത്തിലാണ് കുടുംബം. തുര്‍ക്കിയിലെ അന്റാലിയയില്‍ ഹോട്ടല്‍ റസ്റ്ററന്റില്‍ നിന്ന് കഴിച്ച പലഹാരത്തില്‍ നിന്ന് മാരകമായ അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടായതാണ് മരണകാരണം. നിലക്കടല അലര്‍ജിയുണ്ടായിരുന്ന ഇദ്രിസ്, ഹോട്ടല്‍ ജീവനക്കാരോട് മൂന്ന് തവണ അലര്‍ജിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് അഭ്യര്‍ഥന ആവര്‍ത്തിച്ചിട്ടും, കഴിക്കാന്‍ സുരക്ഷിതമാണെന്ന് ജീവനക്കാര്‍ ഉറപ്പ് നല്‍കിയതായി കുടുംബം പറയുന്നു. എന്നാല്‍, പലഹാരം കഴിച്ച് നിമിഷങ്ങള്‍ക്കകം ഇദ്രിസിന് ഛര്‍ദിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. സുഹൃത്ത് അടിയന്തിരമായി വീഡിയോ കോളില്‍ അമ്മ ആയിഷ ബാത്തിയയെ വിളിച്ചു. മകന്റെ അവസാന നിമിഷങ്ങള്‍ക്ക് അമ്മയും സഹോദരിയും സാക്ഷ്യം വഹിക്കേണ്ടി വന്നു. എമര്‍ജന്‍സി ജീവനക്കാരോട്

More »

നായയുടെ ആക്രമണത്തില്‍ ഈസ്റ്റ് ലണ്ടനില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
ഇംഗ്ലണ്ടില്‍ നായയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ഈസ്റ്റ് ലണ്ടനില്‍ ആണ് നായയുടെ ആക്രമണത്തില്‍ 42 വയസ്സുകാരനായ ഒരാള്‍ ദാരുണമായി കൊല്ലപ്പെട്ടത്. സ്ട്രാറ്റ്‌ഫോര്‍ഡിലെ ഷെര്‍ലി റോഡില്‍ നടന്ന സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ ലെയ്‌നെ മക്‌ഡൊണലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ നായയുടെ ഉടമസ്ഥയാണ് ഇവര്‍ എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചിരുന്നു. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. അപകടകരമായ രീതിയില്‍ നായയെ സ്വതന്ത്രമാക്കി വിട്ടതിനാണ് ലെയ്‌നെ മക്‌ഡൊണലിന്റെ മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത്. നവംബര്‍ 18 -ന് നടന്ന മറ്റൊരു

More »

52 മണിക്കൂര്‍ എ&ഇയ്ക്ക് മുന്നില്‍ ഇടനാഴിയില്‍ കാത്തിരുന്ന രോഗി ചികിത്സകിട്ടാതെ മരിച്ചു
കടുത്ത പുറംവേദന മൂലം ഡോക്ടറെ കാണാനെത്തിയ രോഗി 52 മണിക്കൂര്‍ എ&ഇയ്ക്ക് മുന്നിലെ ഇടനാഴിയില്‍ കാത്തിരുന്ന ശേഷം ചികിത്സ കിട്ടാതെ മരിച്ചു. വീട്ടില്‍ വീണ് പുറംവേദന മൂലം ഡോക്ടറെ കാണാനെത്തിയ രോഗിയെ എ&ഇയിലേക്ക് അയയ്ക്കുകയായിരുന്നു. പതിവ് മരുന്നുകള്‍ പോലും നല്‍കാതെ എ&ഇയില്‍ രണ്ട് ദിവസത്തിലേറെ കാത്തിരുന്ന രോഗി മരിച്ച സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്. പതിവ് അപ്പോയിന്റ്‌മെന്റിന് ശേഷം ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയച്ച 85-കാരനാണ് ഇടനാഴിയിലെ ബെഡില്‍ കാത്തിരുന്ന് ഗുരുതരാവസ്ഥയിലായത്. എന്‍എച്ച്എസ് അടിയന്തര പരിചരണത്തിലെ പ്രതിസന്ധി സംബന്ധിച്ച് ഗുരുതര ആശങ്കകളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിരുന്ന വ്യക്തിക്ക് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പതിവായി മരുന്നുകളുടെ ആവശ്യം വന്നിരുന്നു. എന്നാല്‍ എ&ഇയില്‍ വെച്ച് 18 ഡോസുകള്‍ നല്‍കേണ്ടിടത്ത് ഏഴെണ്ണം നല്‍കിയില്ല.

More »

ഗ്രെഗ് വാലസ് തന്നെ ലൈംഗീകമായി ഉപദ്രവിച്ചതായി ആത്മകഥയെഴുതി നല്‍കിയ ഷാനന്‍ കൈല്‍
പ്രമുഖ മാസ്റ്റര്‍ഷെഫ് അവതാരകന്‍ ഗ്രെഗ് വാലസ് തന്നെ ലൈംഗീകമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ആത്മകഥ എഴുതി നല്‍കിയ ഷാനന്‍ കൈല്‍. 2012ല്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ലൈഫ് ഓണ്‍ എ പ്ലേറ്റിന്റെ രചനക്കിടെയാണ് നിരവധി തവണ അദ്ദേഹം മോശമായി പെരുമാറിയതെന്ന് ഷാനന്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഒരു ടവല്‍ മാത്രം ധരിച്ച് തനിക്ക് മുമ്പിലെത്തുകയും പിന്നീട് അതും നീക്കി തനിക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതായി ഷാനന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു മോശമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ഗ്രെഗ് വാലസിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിരുന്ന 2012 മേയ് മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ വാലസ് തന്റെ ലൈംഗീകജീവിതത്തെ കുറിച്ചു പറഞ്ഞു. അദ്ദേഹത്തോടൊപ്പം സ്‌പോര്‍ട്‌സ് യാത്ര ചെയ്ത സമയത്ത് പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുമ്പോള്‍

More »

വെയില്‍സില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമതും യൂണിവേഴ്സിറ്റി ട്യൂഷന്‍ ഫീസ് കൂട്ടുന്നു
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളില്‍ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ നടപടികളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് വെയില്‍സ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമതും യൂണിവേഴ്സിറ്റി ട്യൂഷന്‍ ഫീസ് കൂട്ടുന്നു. 2025 സെപ്റ്റംബര്‍ മുതല്‍ വെയില്‍സിലെ യൂണിവേഴ്സിറ്റികളില്‍ ട്യൂഷന്‍ ഫീസ്, ഏകദേശം 300 പൗണ്ട് വര്‍ധിച്ച് 9,535 പൗണ്ടിലെത്തും. ഏറെ ക്ലേശകരമായ ഒരു തീരുമാനമാണിതെന്നും എന്നാല്‍, ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും വെയില്‍സ്, തുടര്‍- ഉന്നത വിദ്യാഭ്യാസ മന്ത്രി വിക്കി ഹോവെല്‍സ് പറഞ്ഞു. യൂണിവേഴ്സിറ്റികളില്‍ മുന്‍കൂറായി അടയ്ക്കേണ്ട തുകയില്‍ ഈ നിയമം വഴി വര്‍ധനവ് ഉണ്ടാവുകയില്ലെന്നും അവര്‍ പറഞ്ഞു. അതുപോലെ ബിരുദത്തിനു ശേഷമുള്ള പ്രതിമാസ തിരിച്ചടവുകളും വര്‍ദ്ധിക്കില്ല. അണ്ടര്‍ ഗ്രാജ്വേറ്റുകള്‍ക്കുള്ള മെയിന്റനന്‍സ് സപ്പോര്‍ട്ടില്‍ ഒരു 1.6 ശതമാനത്തിന്റെ വര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്ഗ്രാജ്വേറ്റ്

More »

2 വര്‍ഷത്തിനിടയില്‍ ആറ് പെനാല്‍റ്റി പോയിന്റ് ലഭിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാകും; മൊബൈല്‍ ഉപയോഗം വില്ലനാകുന്നു
ലണ്ടന്‍ : യുകെയില്‍ എത്തുന്ന മലയാളികളുടെ അടക്കം ആദ്യ ലക്‌ഷ്യം ഡ്രൈവിങ് ലൈസന്‍സ് ആണ്. വലിയ കടമ്പയാണ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ വേണ്ടത്. എന്നാല്‍ അശ്രദ്ധയും വീഴ്ചയും സംഭവിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിനേക്കാള്‍ വേഗത്തില്‍ പോകും. പിന്നെ തിരിച്ചു കിട്ടണമെങ്കില്‍ ശിക്ഷ കാലാവധി കഴിഞ്ഞ് വീണ്ടും ആദ്യം മുതല്‍ തിയറി- പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ എഴുതണം. ഒരാള്‍ക്ക് ലൈസന്‍സ് കിട്ടിക്കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടയില്‍ ആറ് പിഴ പോയിന്റ് ലഭിച്ചാല്‍ ആണ് ഓട്ടോമാറ്റിക്കലി ലൈസന്‍സ് റദ്ദാവുക. ഒരു തവണ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടി ഓടിച്ച് പിടിക്കപ്പെട്ടാല്‍ തന്നെ ആറ് പോയിന്റ് ആവും. സ്പീഡിങ് അടക്കമുള്ളവ രണ്ടു തവണ തെറ്റിച്ചാല്‍ ആറ് പോയിന്റ് തികയും. സാധാരണ കുറ്റങ്ങള്‍ക്ക് മൂന്ന് പോയിന്റ് ആണ് പിഴയെങ്കില്‍ ചില കുറ്റങ്ങള്‍ക്ക് ആറും ഒന്‍പതുമൊക്കെ പിഴ പോയിന്റ് ലഭിക്കാറുണ്ട്. നിയമങ്ങള്‍

More »

വീക്കെന്‍ഡില്‍ 80 മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റ്, കനത്ത മഴയ്ക്കും സാധ്യത; മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
ബ്രിട്ടനില്‍ വീണ്ടും കൊടുങ്കാറ്റും മഴയും വെള്ളപ്പൊക്ക ഭീഷണിയും. ഡറാഗ് കൊടുങ്കാറ്റിന്റെ വരവാണ് കാലാവസ്ഥ ദുരിതം വിതയ്ക്കുക. വീക്കെന്‍ഡില്‍ അതിശക്തമായ കാറ്റും, മഴയും സമ്മാനിക്കാന്‍ 80 മൈല്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മൂന്ന് ഇഞ്ച് വരെ മഴയും പെയ്യുന്നതോടെ ആശങ്കാപരമായ സാഹചര്യമാണ് ഉടലെടുക്കുന്നത്. അവശിഷ്ടങ്ങള്‍ പറക്കുന്നതിനാല്‍ ജീവഹാനി സംഭവിക്കാന്‍ ഇടയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. മഴ, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട മഞ്ഞ ജാഗ്രത ഇംഗ്ലണ്ടിലും, വെയില്‍സിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ആഴത്തിലുള്ള കുറഞ്ഞ പ്രഷര്‍ സിസ്റ്റത്തിന് ഡറാഗ് കൊടുങ്കാറ്റെന്ന് പേര് നല്‍കും . നവംബര്‍ 27ന് കോണാള്‍ കൊടുങ്കാറ്റും, നവംബര്‍ 22ന് ബെര്‍ട്ട് കൊടുങ്കാറ്റും ബ്രിട്ടനില്‍

More »

ബിബിസി റിപ്പോര്‍ട്ട്: വിദേശ വിദ്യാര്‍ത്ഥികള്‍ കോഴ്സ് വര്‍ക്കുകളും അസൈന്‍മെന്റുകളും പുറത്ത് കൊടുത്തു ചെയ്യിക്കുന്നു
മലയാളികളടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ പഠിക്കാനായി ദിനംപ്രതി എത്തുന്നത്. നല്ലൊരു ഭാവി സ്വപ്നം കണ്ട്, ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ എടുത്താണ് ഭൂരിഭാഗവും യുകെയില്‍ വരുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നതും അത് കഴിഞ്ഞുള്ള സ്റ്റേ ബായ്ക്കും പിന്നെ യുകെയില്‍ പെര്‍മനന്റ് വിസയും സംഘടിപ്പിക്കുക എന്ന സ്വപ്നമാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് അവരെ കാത്തിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പല സര്‍വ്വകലാശാലകളിലും സ്ഥിതി പരമ ദയനീയമാണെന്നു ബിബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ബിരുദാനന്തര ബിരുദം ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വളരെ കുറവാണ്. ഇറാനില്‍ നിന്ന് വളരെ പ്രതീക്ഷയോടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions