യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് കടമ്പ: സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
എന്‍എച്ച് എസ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും രോഗികള്‍ നീണ്ട കാത്തിരിപ്പില്‍ പ്രതിസന്ധിയിലാണ്. ഇതോടെ റെക്കോര്‍ഡ് വര്‍ധനവാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2024 ലെ രണ്ടാം പാദത്തില്‍ സ്വകാര്യ ആശൂപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 2,32,000 ആണ്. പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ നെറ്റ് വര്‍ക്കില്‍ നിന്നുള്ള ഡാറ്റയാണ് ഇതു പറയുന്നത്. പൊതു ആരോഗ്യമേഖലയില്‍ പ്രതിസന്ധി കനത്തതോടെ ആയിരക്കണക്കിന് ആളുകളാണ് സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 2024 ലെ ഔദ്യോഗിക കണക്കില്‍ ഇരുപത് ലക്ഷത്തിലധികം പേരാണ് എന്‍ എച്ച് എസില്‍ ചികിത്സക്കായി കാത്തിരിക്കുന്നത്. കൂടുതല്‍ രോഗികള്‍ സ്വകാര്യ ചികിത്സ തേടി പോവുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാകുന്നു. പലരും സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒരു

More »

ഇ-വിസ താളംതെറ്റി; കാലാവധി കഴിഞ്ഞ രേഖകള്‍ യാത്രകള്‍ക്കായി ഉപയോഗിക്കാമെന്ന് മന്ത്രി
ഇ വിസ സിസ്റ്റത്തിലെ വീഴ്ചകള്‍ മൂലം കാലാവധി കഴിഞ്ഞ ഐഡന്റിറ്റി രേഖകളുമായി യാത്രക്കാര്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് മൈഗ്രേഷന്‍ & സിറ്റിസണ്‍ഷിപ്പ് മന്ത്രി സീമാ മല്‍ഹോത്ര. പ്രശ്‌നങ്ങള്‍ നേരിട്ടതോടെ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് മാറുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവെയ്ക്കുന്നതായും മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വംശജരെ ഈ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇ-വിസാ അപേക്ഷകര്‍ക്ക് പുതിയ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ യുകെയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് പോലുള്ള യുകെയില്‍ തങ്ങാന്‍ അവകാശം നല്‍കുന്ന രേഖകളുടെ പ്രാബല്യം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. എന്നാല്‍ ഡിജിറ്റല്‍ സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍

More »

ഇനി എന്തെല്ലാം സഹിക്കണം? പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
ജനങ്ങളുടെ ചുമലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഭാരം ചുമത്തിയതിന് ശേഷവും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ മൗനത്തില്‍. ഒരാഴ്ച മുന്‍പ് ഇനിയൊരു നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇപ്പോള്‍ ഈ വാഗ്ദാനം മറക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ വര്‍ദ്ധധനയ്ക്ക് കോപ്പുകൂട്ടുന്നുവെന്നാണ് ആക്ഷേപം. കൂടുതല്‍ നികുതി പിരിച്ചെടുക്കില്ലെന്ന മുന്‍ വാഗ്ദാനങ്ങള്‍ കോമണ്‍സില്‍ ആവര്‍ത്തിക്കാന്‍ ചാന്‍സലര്‍ തയ്യാറായില്ല. കഴിഞ്ഞ ഒക്ടോബറിലെ ലേബര്‍ ബജറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനവുകളാണ് പ്രഖ്യാപിച്ചത്. 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ഭാരമാണ് റീവ്‌സ് ചുമത്തിയത്. നാഷണല്‍ ഇന്‍ഷുറന്‍സിലെ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ കുത്തനെ ഉയര്‍ത്തി 25 ബില്ല്യണ്‍ പൗണ്ട്

More »

മലയാളി പെണ്‍കുട്ടിക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പ്
ലണ്ടന്‍ : പ്രാണിപഠനശാസ്ത്രത്തില്‍ (എന്റമോളജി) 1.75 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ (യുസിഎല്‍) 4 വര്‍ഷത്തെ ഗവേഷണത്തിനു മലയാളി പെണ്‍കുട്ടി. കണ്ണൂര്‍ എടത്തൊട്ടിയിലെ ഫെമി ബെന്നിയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പ് നേടിയത്. വിവിധ ഗവേഷണങ്ങള്‍ക്കായി ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് 40 പേരെയാണ് യുസിഎല്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏക മലയാളിയാണ് ഫെമി. കടന്നലുകളുടെ ജൈവവൈവിധ്യം സംബന്ധിച്ച 'ഇക്കോളജി ആന്‍ഡ് ബിഹേവിയര്‍' എന്നതിലാണ് സ്‌പെഷലൈസേഷന്‍. കര്‍ഷകദമ്പതികളായ എഴുത്തുപള്ളിക്കല്‍ ബെന്നിയുടെയും ഗ്രേസിയുടെയും മകളാണ് ഫെമി. റബര്‍ത്തോട്ടത്തില്‍ നിറയെ തേനീച്ചപ്പെട്ടികളുണ്ട്. ''റാണിയീച്ചയെ അപ്പ കയ്യിലെടുക്കുന്നതും അതിനുചുറ്റും തേനീച്ചകള്‍ കൂട്ടത്തോടെ പറക്കുന്നതും മറ്റും കണ്ടാണു വളര്‍ന്നത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ പ്രാണികളോടുള്ള പേടി പോയിക്കിട്ടി; പിന്നെ

More »

കൂടുതല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയം, കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിയെ ചോദ്യം ചെയ്തു
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ നഴ്സ് ലൂസി ലെറ്റ്ബി കൂടുതല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയം. പുതിയ ആരോപണത്തില്‍ ലൂസി ലെറ്റ്ബിയെ ജയിലില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന അപ്രതീക്ഷിത മരണങ്ങളും, കുഞ്ഞുങ്ങള്‍ ബോധരഹിതരാകുകയും ചെയ്ത സംഭവങ്ങളുടെ പേരിലാണ് ലൂസി ലെറ്റ്ബിയെ സംശയിക്കുന്നത് . അതേസമയം ഇതാദ്യമായി ലെറ്റ്ബി പരിശീലനം നേടിയ ലിവര്‍പൂള്‍ വുമണ്‍സ് ഹോസ്പിറ്റലിലെ കേസുകളുമായും ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഉണ്ടായെന്നാണ് വിവരം. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ വധിക്കുകയും, മറ്റ് പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് 34-കാരിയായ മുന്‍ നിയോനേറ്റല്‍ നഴ്‌സ് അപൂര്‍വ്വമായ ആജീവനാന്ത ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ശിക്ഷിക്കപ്പെട്ട് അകത്തായതിന് ശേഷം

More »

പ്രസ്റ്റണില്‍ 5 വയസുകാരനും 3 വയസുകാരിയും മരിച്ചത് ലൈറ്ററെടുത്തു കളിച്ചപ്പോള്‍
പ്രസ്റ്റണില്‍ അഞ്ചു വയസുകാരനും മൂന്നു വയസ്സുകാരിയും ലൈറ്റര്‍ എടുത്തു കളിച്ചപ്പോഴുണ്ടായത് വലിയ ദുരന്തം. വീട്ടിലുണ്ടായ തീ പിടിത്തത്തില്‍ ലൂയിസ് കോണ്‍സ്റ്റാന്റിന്‍ എന്ന അഞ്ചു വയസുകാരനും ഡിസൈര്‍ എലെന എന്ന മൂന്ന് വയസുകാരിയും അതിദാരുണമായി മരണമടഞ്ഞത് കൊറോണേഷന്‍ ക്രസന്റിലെ വീട്ടില്‍ 2022 ഏപ്രില്‍ എട്ടിന് രാത്രി എട്ടു മണിക്കായിരുന്നു സംഭവം. ലൈറ്ററില്‍ നിന്നായിരുന്നു സ്വീകരണമുറിയിലെ സോഫയ്ക്ക് തീ പിടിച്ചതെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ സോഫയ്ക്ക് അടുത്തു നിന്നും ലഭിച്ചിരുന്നു. വീട്ടില്‍ തീ പടരുന്നത് കണ്ട് അടുത്ത വീട്ടിലെ സ്ത്രീയാണ് പൊലീസിനേയും അടിയന്തര വിഭാഗത്തേയും വിവരമറിയിച്ചത്. ലൂയിസിനെയും ഡിസൈറിനെയും അഗ്നിശമന പ്രവര്‍ത്തകര്‍ അതി സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, നാലു ദിവസം കഴിഞ്ഞപ്പോള്‍ മരണമടയുകയായിരുന്നു. മുകളിലെ ജനലിലൂടെ ഇവരുടെ അമ്മ ലൊറേന

More »

92% ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും 18 ആഴ്ചയ്ക്കുള്ളില്‍ നടത്തണമെന്ന് പ്രധാനമന്ത്രി
ഹിമാലയം പോലെ ഉയര്‍ന്ന എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് എത്രയും പെട്ടെന്ന് കുറക്കാന്‍ അന്ത്യശാസനവുമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. 92% ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും 18 ആഴ്ചയ്ക്കുള്ളില്‍ നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതെങ്ങനെ നടപ്പാക്കുമെന്ന ചോദ്യമാണ് എന്‍എച്ച്എസ് മേധാവികള്‍ ഉയര്‍ത്തുന്നത് 2029 മാര്‍ച്ച് മാസത്തോടെ ഈ ലക്ഷ്യം കൈവരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വരിക. വെയ്റ്റിംഗ് സമയം കുറയ്ക്കാനായി അടുത്ത രണ്ട് വര്‍ഷത്തില്‍ 22 ബില്ല്യണ്‍ പൗണ്ട് അധികമായി എന്‍എച്ച്എസിന് നല്‍കുമെന്നാണ് ഒക്ടോബര്‍ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്‍എച്ച്എസിലെ വാഗ്ദാനങ്ങള്‍ എ&ഇ, കമ്മ്യൂണിറ്റി കെയര്‍, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഉള്‍പ്പെടെ മറ്റ് മേഖലകളില്‍ ബജറ്റ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യ മേധാവികള്‍ ഭയക്കുന്നതെന്ന്

More »

75,000 കോടിയുടെ ലഹരി പച്ചക്കറിക്കൊപ്പം യുകെയില്‍ എത്തിച്ച സംഘത്തിന് 200 വര്‍ഷം തടവ്
പച്ചക്കറിക്കൊപ്പം 75,000 കോടി രൂപയുടെ ലഹരി യുകെയില്‍ എത്തിച്ച ക്രിമിനല്‍ സംഘത്തിന് 200 വര്‍ഷം തടവ്. ഉള്ളി, വെളുത്തുള്ളി എന്നിവക്കൊപ്പം ഹെറോയിന്‍, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ശതലക്ഷക്കണക്കിന് പൗണ്ട് മൂല്യം വരുന്ന പാക്കറ്റുകള്‍ കടത്തുന്ന യുകെയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടിയാണ് 200 കോടതി വര്‍ഷക്കാലത്തെ തടവ് ശിക്ഷ വിധിച്ചത് . ബിഗ് ഫെല്ല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 59കാരനായ പോള്‍ ഗ്രീന്‍ നയിക്കുന്ന സംഘത്തിലെ 11 അംഗങ്ങള്‍ക്കാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സില്‍ നിന്നും നിയമപരമായി ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്കൊപ്പം ഈ സംഘം ഇതുവരെ കടത്തിയത് ഏഴു ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന മയക്കു മരുന്നുകളാണ്. കണക്കാക്കാന്‍ ആകാത്ത നാശങ്ങളാണ് ഇവരുടെ പ്രവൃത്തിമൂലം

More »

യുകെയിലെ ഭവന വിലയില്‍ വന്‍ കുതിപ്പ്; രണ്ടു വര്‍ഷത്തെ ഉയര്‍ച്ചയില്‍
യുകെയിലെ ഭവന വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നവംബര്‍ മാസത്തില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കില്‍ വീടുകളുടെ വില ഉയര്‍ന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഭവന വിലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് നവംബറില്‍ 3.7 ശതമാനമാണ്. എന്നാല്‍ ഒക്ടോബറിലെ വളര്‍ച്ചാ നിരക്ക് 2.4 ശതമാനം മാത്രമായിരുന്നു. യുകെയിലെ ഏറ്റവും വലിയ ബില്‍ഡിങ് സൊസൈറ്റി ആയ നേഷന്‍ വൈഡ് ആണ് മേല്‍ പറഞ്ഞ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2022 നവംബര്‍ മാസത്തിനു ശേഷമുള്ള ഏറ്റവും വേഗമേറിയ വളര്‍ച്ചാ നിരക്കാണിത്. വിലകളിലെ കുതിച്ചു കയറ്റം ഭവന വിലകളുടെ ശരാശരി 208144 പൗണ്ട് ആയി ഉയര്‍ത്തി. വായ്പാ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചത് മൂലം കൂടുതല്‍ ആളുകള്‍ വീടു വാങ്ങിയതാണ് ഭവന വിപണിയിലെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഭവന വിപണിയിലെ നിലവിലെ കണക്കുകള്‍ക്ക് ഒക്ടോബര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions