യുകെയിലെ ആരോഗ്യ മേഖലയുടെ നിലനില്‍പ്പ് വിദേശ റിക്രൂട്ടുമെന്റുകളെ ആശ്രയിച്ച്; മുന്നില്‍ ഇന്ത്യക്കാര്‍
വിദേശ നഴ്‌സുമാര്‍ ഇല്ലെങ്കില്‍ യുകെ ആരോഗ്യ മേഖല സ്തംഭിക്കുമെന്ന് ഉറപ്പിച്ച് കണക്കുകള്‍. രാജ്യത്തെ കാല്‍ശതമാനം നഴ്‌സുമാരും, മിഡ്‌വൈഫുമാരും വിദേശ റിക്രൂട്ടുകള്‍ ആണ്. അതില്‍ത്തന്നെ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍ ആണെന്ന് എന്‍എംസി കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
രജിസ്റ്ററിലുള്ള 200,000 അംഗങ്ങളും, ഏകദേശം 23.8 ശതമാനം പേര്‍, വിദേശ പരിശീലനം നേടിയവരാണെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ വ്യക്തമാക്കുന്നു. 68,000 അംഗങ്ങളുമായി ഇന്ത്യയാണ് ഒന്നാമത്. 50,000 പേര്‍ ഫിലിപ്പൈന്‍സില്‍ നിന്നും, 15,000 പേര്‍ നൈജീരിയയില്‍ നിന്നുമാണ്.
സ്വദേശികളായ നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കാനുള്ള എന്‍എച്ച്എസ് സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്നതിന് തെളിവാണ് ഈ കണക്കുകളെന്ന് ആരോഗ്യ മേധാവികള്‍ പറഞ്ഞു. യുകെ തൊഴില്‍മേഖലയ്ക്ക് അനുഭവസമ്പത്ത് കുറഞ്ഞ് വരികയാണെന്നും, വിദേശത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ആശ്രയിക്കേണ്ടി വരുന്നതായും ഇവര്‍
More »
ഗ്ലോസ്റ്റര്‍ഷയറിലെ ക്രിസ്മസ് ഫെയറിലേക്ക് കാര്‍ ഇടിച്ചുകയറി; കുട്ടികളടക്കം 7 പേര്‍ക്ക് പരുക്ക്
ക്രിസ്മസ് മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഗ്ലോസ്റ്റര്‍ഷയറിലെ ചിപ്പിംഗ് സോഡ്ബറിയിലെ ക്രിസ്മസ് ഫെയറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 80-കാരനായ ഡ്രൈവര്‍ പാര്‍ക്കിംഗ് സ്‌പേസില്‍ നിന്നും വാഹനം പുറത്തേക്ക് ഇറക്കാന്‍ ശ്രമിക്കവെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറിയത്.
ഒരു പിഞ്ചുകുഞ്ഞും, ചെറിയ കുട്ടിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. അതേസമയം ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. മാര്‍ക്കറ്റിലെ പിസാ സ്റ്റാളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
അപകടം നടന്നെങ്കിലും വിക്ടോറിയന്‍ ഡേ സംഘാടകരോട് പരിപാടി റദ്ദാക്കേണ്ടതില്ലെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് നിര്‍ദ്ദേശിച്ചു. ഇത് പരിഗണിച്ച്
More »
ദയാവധ ബില്‍ അട്ടിമറിക്കാന്‍ വിമതര്‍! 28 എംപിമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമം
പാര്‍ലമെന്റില്‍ ചരിത്രം കുറിച്ച് ആദ്യ അവതരണത്തില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്ത അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അട്ടിമറിക്കാന്‍ അണിയറനീക്കം. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇനിയുള്ള വോട്ടിങ് അനുകൂലമാക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്ത വോട്ടില്‍ കേവലം 28 എംപിമാരുടെ മനസ്സ് മാറ്റാന്‍ കഴിഞ്ഞാല്‍ ബില്‍ പരാജയപ്പെടുമെന്നാണ് ഈ നീക്കത്തിനു കരുത്തു പകരുന്നത്. 275-നെതിരെ 330 വോട്ടുകള്‍ക്കാണ് അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള ബില്ലിന് എംപിമാര്‍ ആദ്യ ഘട്ടത്തിന്‍ അംഗീകാരം നല്‍കിയത്.
എന്നാല്‍ ബില്ലിനെ അനുകൂലിച്ച പലരും മനസ്സ് മാറ്റുമെന്ന് വ്യക്തമാക്കിയതോടെയാണ് ഇത് നിയമമാറി മാറുമോയെന്ന കാര്യത്തില്‍ സംശയം ഉയരുന്നത്. രോഗികളോട് ദയാവധത്തെ കുറിച്ച് നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നതാണ് പലര്‍ക്കും ആശങ്കയായി മാറുന്നത്. ഇത് കമ്മിറ്റി തലത്തില്‍ തിരുത്തപ്പെടുമെന്നാണ് ഒരു ലേബര്‍ എംപി പ്രതീക്ഷ
More »
ഡിസംബറിലെ ഡ്രൈവിംഗ് നിയമ മാറ്റങ്ങള്‍ ഏതൊക്കെ? പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡിസംബറിലെ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ അവതരിപ്പിച്ച് എച്ച്എംആര്‍സി. റോഡില്‍ യാത്ര ചെയ്യാന്‍ വാഹന ഉടമകള്‍ നല്‍കുന്ന ചെലവുകളെ വരെ ബാധിക്കുന്ന നിയമങ്ങളാണിത്. എച്ച്എം റവന്യൂ & കസ്റ്റംസ് അവതരിപ്പിക്കുന്ന പുതിയ നിയമമാറ്റങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തിലായി. നിയമ മാറ്റങ്ങള്‍ പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
റോഡില്‍ യാത്ര ചെയ്യാന്‍ എത്ര തുക ചെലവാക്കുന്നു എന്നത് മുതല്‍ വാഹനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള ചെലവുകളെ വരെ ഈ മാറ്റം ബാധിക്കും.
ജോലിക്കായി കമ്പനി കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റീഇംപേഴ്‌സ്‌മെന്റായി ലഭിക്കുന്ന ഫ്യൂവല്‍ നിരക്കും, പ്രൈവറ്റ് യാത്രക്കായി ജീവനക്കാര്‍ ഇന്ധനത്തിന് നല്‍കുന്ന തിരിച്ചടവും ഉള്‍പ്പെടെ മാറ്റങ്ങളില്‍ പെടും. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് പുറമെ ഡിസംബറിലും നിരക്കുകള്‍ റിവ്യൂ ചെയ്യാറുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍
More »
തിങ്കളാഴ്ച താപനില വീണ്ടും കൂപ്പുകുത്തുമെന്ന് മെറ്റ് ഓഫീസ്; രാത്രി -7 സെല്‍ഷ്യസ് വരെ പ്രതീക്ഷിക്കാം
വീക്കെന്‍ഡില്‍ സ്ഥിതി അല്‍പ്പമൊന്ന് ഭേദപ്പെട്ട ശേഷം യുകെയില്‍ തിങ്കളാഴ്ചയോടെ താപനില വീണ്ടും കുത്തനെ താഴുമെന്ന് മെറ്റ് ഓഫീസ്. ഞായറാഴ്ച 16 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ -7 സെല്‍ഷ്യസ് വരെ താപനില താഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഞായറാഴ്ചയിലെ ഭേദപ്പെട്ട കാലാവസ്ഥയ്‌ക്കൊപ്പം യുകെയിലെ പല ഭാഗത്തും കാറ്റും, മഴയും എത്തും. വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഈ കാലാവസ്ഥ നേരിടുക. ബാക്കി പ്രദേശങ്ങളില്‍ വീക്കെന്‍ഡ് ഭേദപ്പെട്ട നിലയിലാകുമെന്ന് മെറ്റ് പറയുന്നു.
'ഞായറാഴ്ച 15, 16 സെല്‍ഷ്യസ് വരെ താപനില ഉയരും. ചില ഭാഗങ്ങളില്‍ കാറ്റും, മഴയും ഉണ്ടാകും. വെസ്റ്റ് ഭാഗങ്ങളില്‍ ഇത് കടുപ്പമായി മാറും. രാജ്യത്ത് ഉടനീളം കാറ്റ് നിലനില്‍ക്കും. മഴ ശക്തമാകുമെങ്കിലും സുപ്രധാന തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കില്ല', മെറ്റ് വ്യക്തമാക്കി.
തിങ്കളാഴ്ച പ്രാദേശിക
More »
ഇമിഗ്രേഷന്‍, ഹൗസിംഗ് വര്‍ക്കിനുള്ള ലീഗല്‍ എയ്ഡ് ഫീസ് 10% കൂടും
ഇമിഗ്രേഷന്‍, ഹൗസിംഗ് വര്‍ക്കിനുള്ള ലീഗല്‍ എയ്ഡ് ഫീസില്‍ ചുരുങ്ങിയത് 10% വര്‍ധനവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി മന്ത്രിമാര്‍. നിരക്ക് വര്‍ധിപ്പിക്കാത്ത നടപടി സിസ്റ്റത്തെ സ്തംഭിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
1996-ന് ശേഷം ഇംഗ്ലണ്ടിലും, വെയില്‍സിലും അഭയാര്‍ത്ഥി വര്‍ക്ക് ഫീസില്‍ മാറ്റം വന്നിട്ടില്ല. 52 പൗണ്ടില്‍ കുടുങ്ങി കിടക്കുകയാണ് മണിക്കൂര്‍ ചാര്‍ജ്ജ്. ഇത് മാറ്റാന്‍ നടപടി സ്വീകരിച്ചതോടെ ലണ്ടനില്‍ 69 പൗണ്ടിലേക്കും, ലണ്ടന് പുറത്ത് 65 പൗണ്ടിലേക്കും ഫീസ് ഉയര്‍ത്താനാണ് വഴിയൊരുങ്ങുന്നത്. ഹൗസിംഗ്, ഡെബ്റ്റ്, അസൈലം, ഇമിഗ്രേഷന്‍ ജോലികള്‍ക്കാണ് ഈ നിരക്ക്.
മണിക്കൂര്‍ നിരക്കിലെ വര്‍ധനയ്ക്ക് ആനുപാതികമായി ഫിക്‌സഡ് റേറ്റ് ഫീസും ഉയരും. എന്നാല്‍ വര്‍ധന 29 ശതമാനമെങ്കിലും വേണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 1996 മുതല്‍ ഇമിഗ്രേഷന്‍, അസൈലം വര്‍ക്ക് ഫീസ് യഥാര്‍ത്ഥ തോതില്‍ പകുതിയോളം കുറഞ്ഞിട്ടുണ്ട്.
More »
ഏപ്രില്‍ മുതല്‍ ടിവി ലൈസന്‍സ് ഫീസ് അഞ്ച് പൗണ്ട് കൂടും
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ബി ബി സി ലൈസന്‍സ് വര്‍ദ്ധിക്കും. 2027 വരെ ഓരോ വര്‍ഷവും പണപ്പെരുപ്പ തോതനുസരിച്ച് ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മാസവും 42 പെന്‍സ് വീതമായിരിക്കും അടുത്ത ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുക. ഇതോടെ ടിവി ലൈസന്‍സിന്റെ വില 174.50 പൗണ്ടായി ഉയരും. ഈ വര്‍ഷം ഏപ്രിലില്‍ കൊണ്ടുവന്ന വര്‍ദ്ധനവോടെ ലൈസന്‍സ് ഫീസ് നിരക്ക് 169.50 പൗണ്ടില്‍ എത്തിയിരുന്നു.
അതിനു മുന്‍പ് രണ്ട് വര്‍ഷക്കാലത്തോളം ടി വി ലൈസന്‍സ് ഫീസ് 159 പൗണ്ടില്‍ തുടരുകയായിരുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ ബി ബി സി കുതിച്ചു കയറുന്നത് തനിക്ക് കാണണം എന്നായിരുന്നു ഫീസ് വര്‍ദ്ധനവ് വെളിപ്പെടുത്തിക്കൊണ്ട് കള്‍ച്ചറല്‍ സെക്രട്ടറി ലിസ നാന്‍ഡി പാര്‍ലമെന്റില്‍ പറഞ്ഞത്. ഫീസ് നല്‍കാന്‍ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കായി, അവര്‍ക്ക് താങ്ങാവുന്ന രീതിയില്‍ പ്രതിവാര പേയ്‌മെന്റുകള്‍ പോലുള്ളവ നല്‍കാന്‍
More »
ട്രെയിന്‍ സ്‌റ്റേഷനില്‍ കെമിക്കല്‍ അക്രമണം; 2 പോലീസുകാര്‍ ആശുപത്രിയില്‍; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ അപ്പോണ്‍ തെയിംസിലുള്ള സര്‍ബിറ്റണ്‍ സ്‌റ്റേഷനില്‍ കെമിക്കല്‍ അക്രമണം നടത്തിയ സംഭവത്തില്‍ 14, 16 വയസുകാരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അക്രമത്തിന് ഇരയായ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 4.20-ഓടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍മാരാണ് അക്രമത്തിന് ഇരകളായത്. സംശയാസ്പദമായി പെരുമാറിയ രണ്ട് കൗമാരക്കാര്‍ക്ക് സമീപം എത്തിയപ്പോഴായിരുന്നു അത്.
ആല്‍ക്കലൈന്‍ പോലുള്ള പദാര്‍ത്ഥമാണ് ഇവര്‍ക്ക് നേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. ഓഫീസര്‍മാരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ല. കെമിക്കല്‍ പദാര്‍ത്ഥം കൈവശം വെച്ചതിന് 14, 16 വയസ്സുള്ള രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്.
16-കാരനെയും ജാഗ്രതയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
More »
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസിനോട് നുണ പറഞ്ഞു; ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി
ലണ്ടന് : യുകെയിലെ ലേബര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യ 'വിക്കറ്റ്' വീണു. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പെരുമയുമായി എത്തിയ ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് നാടകീയമായി രാജിവച്ചത്. നീതിന്യായ മന്ത്രി ഹെയ്ഡി അലക്സാണ്ടറിനെ പകരം നിയമിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതല്‍ ഷെഫീല്‍ഡ് ഹീലെ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുമുള്ള എംപിയുമാണ്. 2013 ല്‍ ഒരു വര്‍ക്ക് മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പൊലീസിനോട് നുണ പറഞ്ഞതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും എംപിയായി തുടരും.
'ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണെന്ന്' രാജിക്ക് ശേഷം പ്രധാനമന്ത്രി സ്റ്റാര്‍മറിന് അയച്ച കത്തില്‍
More »