യു.കെ.വാര്‍ത്തകള്‍

സുപ്രധാന ദയാവധ ബില്ലിന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം
ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം. വികാരപരമായ പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമൊടുവിലാണ് 275നെതിരെ 330 വോട്ടുകള്‍ക്ക് ബില്ല് പാസായത്. എതാനും മാസങ്ങള്‍ നീളുന്ന മറ്റ് പാര്‍ലമെന്ററി നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ബില്ല് നിയമമായി മാറും. ഇതോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളില്‍ മരണം ഉറപ്പാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ വൈദ്യസഹായത്തോടെ മരണം വരിക്കാന്‍ അവസരമുണ്ടാകും. കത്തോലിക്കാ സഭയും നിരവധി സാമൂഹിക സംഘടനകളും ആക്ടിവിസ്റ്റുകളുമെല്ലാം തുറന്ന് എതിര്‍ത്ത ബില്ലിന് വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ബില്ലിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്ത് എത്തി. ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇതിനെ

More »

ബര്‍മിംഗ്ഹാമിലെ മലയാളി യുവതി മുന ഷംസുദ്ദിന്‍ ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി
ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഒരു മലയാളി യുവതി. ബര്‍മിംഗ്ഹാമിലെ മുന ഷംസുദ്ദിന്‍ ആണ് ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി ആയി നിയമിതയായത്. കാസര്‍കോട് തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. നോട്ടിംഗാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു. യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്.

More »

ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ ബ്ലെസി ജോണ്‍
ബിജോയ് സെബാസ്റ്റ്യന്‍ ആര്‍സിഎന്‍ പ്രസിഡന്റ് ആയതിനു പിന്നാലെ ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ മലയാളി നഴ്സ് ബ്ലെസി ജോണ്‍. ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്ക് ആണ് ബ്ലെസി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു ബ്ലെസി ജോണ്‍. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബ്ലെസി ജോണ്‍ യൂണിയന്റെ ഭാരവാഹി പദവിയിലേക്ക് എത്തിയത്. ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എത്തിയ ബ്ലെസിയുടെ വിജയം മലയാളി സമൂഹത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്‌സസ് ഫോറവും അടക്കമുള്ള മലയാളി കൂട്ടായ്മകളെല്ലാം ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതാണ് ബ്ലെസിയുടെ വിജയത്തിന് അടിത്തറ പാകിയത്. കഴിഞ്ഞ വര്‍ഷങ്ങളിലായി ആയിരക്കണക്കിന് പുതിയ

More »

ശമ്പളം കുറച്ചുള്ള തൊഴിലാളി ചൂഷണം ഇനി വേണ്ട, നിയമം കര്‍ശനമാക്കുന്നു
തൊഴിലാളി ചൂഷണം ഇനി വേണ്ട, നിയമം കര്‍ശനമാക്കുന്നു, ശമ്പളം കുറച്ചുകൊടുത്താല്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കുണ്ടാകും ; കെയറര്‍ മേഖലയിലെ ചൂഷണം അവസാനിക്കുമോ ? വിദേശത്തു നിന്നും കുടിയേറുന്ന തൊഴിലാളികള്‍ പല രീതിയില്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. പലരും പറഞ്ഞ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിസ നിയമങ്ങള്‍ ലംഘിച്ചാലും വേതനം കൃത്യമായി നല്‍കിയില്ലെങ്കിലും തൊഴിലാളികളെ നിയമിക്കുന്നവര്‍ക്ക് ഇനി വിലക്കേര്‍പ്പെടുത്തും. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ രണ്ടു വര്‍ഷത്തെ വിലക്കാണ് സര്‍ക്കാര്‍ കൊണ്ടുവരിക. ശക്തമായ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്. വിദേശ തൊഴിലാളികളെ ഒരു രീതിയിലും ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര വ്യക്തമാക്കി. കെയറര്‍ മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. വിസ

More »

കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ പ്രതിവര്‍ഷം 110 പൗണ്ട് വരെ വര്‍ധിക്കും; കുടുംബങ്ങള്‍ക്ക് കുരുക്ക്
കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയതോടെ കുടുംബങ്ങള്‍ക്ക് കുരുക്ക്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗണ്‍ ഹാളുകള്‍ ഇനി ജനങ്ങളില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുക്കാന്‍ ശ്രമം തുടങ്ങും. 5 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ലോക്കല്‍ അധികൃതര്‍ ഹിതപരിശോധന നടത്തണമെന്നാണ് നിബന്ധന. ഇത് തന്നെ വര്‍ഷത്തില്‍ 110 പൗണ്ട് വര്‍ധനയ്ക്ക് ഇടയാക്കും. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് പുതുതായി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മൂലം ഈ ഹിതപരിശോധന ഒഴിവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൗണ്‍സിലുകള്‍ക്ക് വോട്ടര്‍മാരുടെ അനുമതി ചോദിക്കാതെ തന്നെ ഉയര്‍ന്ന വാര്‍ഷിക വര്‍ധന നടപ്പാക്കാനുള്ള അവസരമാണ് അനുവദിച്ച് നല്‍കുന്നത്. അടിയന്തര സാമ്പത്തിക പിന്തുണ ആവശ്യമുള്ള കൗണ്‍സിലുകള്‍ക്ക് ഹിതപരിശോധന നയങ്ങള്‍ ഒഴിവാക്കി നല്‍കുന്നത് തുടരുമെന്ന്

More »

177 മില്യണ്‍ പൗണ്ടിന്റെ യൂറോ മില്യണ്‍സ് ഭാഗ്യവാനെ കാത്ത് യുകെ
ചൊവ്വാഴ്ച നടന്ന യൂറോ മില്യണ്‍സ് ലോട്ടറി നറുക്കെടുപ്പില്‍ യുകെയില്‍ വിറ്റുപോയ ടിക്കറ്റിന് 177 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു. ഏതദേശം 1893 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാല്‍ സമ്മാനം ആര്‍ക്കെന്ന വിവരം ലോട്ടറി വകുപ്പിന് ഇനിയും ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാന്‍ വിജയ്ക്ക് നിര്‍ദ്ദേശിക്കാം. യൂറോ മില്യണ്‍സ് ജാക്ക്‌പോട്ടില്‍ നൂറു മില്യണിലധികം നേടുന്ന പത്തൊമ്പതാമത്തെ ആളാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ വിജയിച്ചത്. ലക്കി സ്റ്റാര്‍സ് 9ഉം 12ഉം ഉള്ള 7, 11, 25,31,40 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് നേടാനായത്. ടിക്കറ്റ് പരിശോധിച്ച് വിജയിച്ചതായി കരുന്നുണ്ടെങ്കില്‍ നാഷണല്‍ ലോട്ടറി വകുപ്പിനെ ബന്ധപ്പെടണം. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ തവണയും ഇത്രത്തോളം

More »

ഇമിഗ്രേഷനില്‍ വാര്‍ഷിക ക്യാപ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കെമി ബാഡെനോക്
ഇമിഗ്രേഷനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ ടോറികള്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ച് പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്. നിലവിലെ തോതില്‍ കുടിയേറ്റക്കാര്‍ ഒഴുകിയെത്തുന്നത് രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ബാഡെനോകിന്റെ പ്രഖ്യാപനം ഈ വിഷയത്തെ കുറിച്ച് ഭയപ്പാടില്ലാതെ സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് ടോറി നേതാവ് വ്യക്തമാക്കി. കൂടാതെ തങ്ങളുടെ മുന്‍ ഗവണ്‍മെന്റുകള്‍ക്ക് പര്യാപ്തമായ തോതില്‍ നിയന്ത്രണം നടപ്പാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ സമ്മതിച്ചു. ഇതിന്റെ ഭാഗമായി വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ബാഡെനോക് മുന്നോട്ട് വെയ്ക്കുന്നത്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സിനെ ഇതില്‍ ഇടപെടാന്‍ അനുവദിക്കാത്ത തരത്തിലാകും

More »

ബ്രിട്ടന്‍ കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളി! ഹാരോഡ്‌സ് മുന്‍ ഉടമ 94-കാരന്‍ മുഹമ്മദ് അല്‍ ഫയെദ് 111 സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പോലീസ്
ബ്രിട്ടന്‍ കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളി 94-കാരനായ ഹാരോഡ്‌സ് മുന്‍ ഉടമ മുഹമ്മദ് അല്‍ ഫയെദ് ആണോ ? ഇയാള്‍ 111 സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പോലീസ് പറയുന്നു. ലക്ഷ്വറി സ്‌റ്റോര്‍ ഉടമയായിരുന്ന മുഹമ്മദ് അല്‍ ഫയെദ് 111-ലേറെ സ്ത്രീകളെ ബലാത്സംഗത്തിനും, ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്ന് പോലീസ് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് കേവലം 13 വയസ് മാത്രമാണെന്നും പോലീസ് പറയുന്നു. ഫായെദ് നടത്തിയ കുറ്റകൃത്യങ്ങളുടെ ആഴം പരിശോധിക്കുമ്പോള്‍ രാജ്യം കണ്ട ഏറ്റവും കുപ്രശസ്തനായ ലൈംഗിക കുറ്റവാളിയായി ഇയാള്‍ മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയേറെ കുറ്റകൃത്യങ്ങള്‍ നടത്തിയ വ്യക്തി എങ്ങനെ നിയമത്തിന്റെ കുരുക്കില്‍ പെടാതെ രക്ഷപ്പെട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്. ഫയെദിന് പീഡിപ്പിക്കാന്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയ അഞ്ച് വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

More »

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ബസ് ,റെയില്‍ , വിമാന സര്‍വീസുകളെ ബാധിക്കും
കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍. അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാലാണ് കനത്ത മൂടല്‍മഞ്ഞ് എത്തിയത്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്റര്‍ ,ബര്‍മ്മിങ്ഹാം, സാലിസ്ബറിയിലെല്ലാം കനത്ത മഞ്ഞാണ്. റെയില്‍, റോഡ്, വിമാന സര്‍വീസുകളെ മഞ്ഞുവീഴ്ച ബാധിച്ചേക്കും. കൊണാള്‍ കൊടുങ്കാറ്റിന് പിന്നാലെയാണ് കാലാവസ്ഥ പ്രതിസന്ധി. ബെര്‍ട്ട് കൊടുങ്കാറ്റില്‍ കനത്ത വെള്ളപ്പൊക്ക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions