യു.കെ.വാര്‍ത്തകള്‍

ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു
ശൈത്യകാലത്ത് യുകെയിലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ വൈദ്യുതി - വാതക നിരക്ക് വര്‍ധനവ് നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 0.2% മാത്രമുള്ള വര്‍ധനയാണെങ്കിലും കടുത്ത ശൈത്യകാലത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നയവും പ്രവര്‍ത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. ഉപയോഗം കൂടുതലുള്ളവര്‍ക്ക് ബില്‍ വര്‍ധന കൂടുതലായിരിക്കും. സ്ഥിരചാര്‍ജുകളും 2-3% വരെ ഉയരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറയ്ക്കാള്‍ ഫിക്സഡ്

More »

ഒരാഴ്ച മുമ്പ് ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു; കോവിഡ് അന്വേഷണ റിപ്പോര്‍ട്ട്
കോവിഡ് കാലത്തു യുകെ സര്‍ക്കാരിന്റെ നടപടികള്‍ വൈകിയത് മൂലം നഷ്ടമായത് 23,000 പേരുടെ ജീവിതമെന്നു അന്വേഷണ റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പെ ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു. ഗവണ്‍മെന്റ് അല്‍പ്പം വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് അല്‍പ്പം വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരാഴ്ച മുന്‍പ് ദേശീയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് നടപ്പാക്കിയിരുന്നെങ്കില്‍ 2020 മാര്‍ച്ചിലെ ആദ്യ ലോക്ക്ഡൗണ്‍ വേണ്ടിവരില്ലായിരുന്നുവെന്നും

More »

യുകെയുടെ വിവിധയിടങ്ങളില്‍ യല്ലോ അലര്‍ട്ട്; ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം
ബ്രിട്ടന്‍ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തില്‍ മെറ്റ്ഓഫീസ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്ത് യോര്‍ക്ക് മൂര്‍സ്, യോര്‍ക്ക്‌ഷെയര്‍, വോള്‍ഡ്‌സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ 15 സെമി വരെ താപനില താഴുമെന്നാണ് പ്രവചനം. വടക്കുകിഴക്കന്‍ സ്‌കോട്‌ലന്‍ഡിലും ഹൈലാന്‍ഡ്‌സിലെ പല ഭാഗത്തും സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നു. ഡര്‍ബിഷെയറിലെ വുഡ്‌ഹെഡ് പാസ്, വെയില്‍സിലെ മുഖ്യ പാതകള്‍ എന്നിവയുള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വഴിയിലെ മഞ്ഞ് യാത്രാ ഗതാഗതത്തെ ബാധിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണം. ശനിയാഴ്ചയോടെ താപനില സാധാരണയിലെത്തുമെന്നാണ് വിലയിരുത്തല്‍.

More »

യുകെയില്‍ വിദേശികളുടെ എണ്ണം വന്‍തോതില്‍ കൂടുന്നു; അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' വേണമെന്ന് ആവശ്യം
യുകെയില്‍ താമസിക്കുന്ന അഞ്ചിലൊന്ന് ആളുകളും വിദേശത്ത് പിറന്നവര്‍ എന്ന് ഇമിഗ്രേഷന്‍ ഡാറ്റ. 19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് ഇമിഗ്രേഷന്‍ ഡാറ്റ വ്യക്തമാകുന്നത് എന്നാല്‍ രാജ്യത്തെ സംബന്ധിച്ച് ഇമിഗ്രേഷന്‍ അവരുടെ സാമ്പത്തിക രംഗത്തിനും, ഹെല്‍ത്ത് സര്‍വ്വീസിനും ഏറെ പ്രധാനമാണ്. നിയമപരമായ കുടിയേറ്റത്തിനൊപ്പം അനധികൃത കുടിയേറ്റവും ചേരുന്നതോടെ നാട്ടിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലെത്തുന്നുവെന്ന പ്രചരണമാണ് റിഫോം യുകെ നടത്തുന്നത്. ഈ പ്രചരണം ഏറ്റുപിടിച്ച് നിയന്ത്രണം കടുപ്പിച്ച് വോട്ട് നഷ്ടം ഒഴിവാക്കാനാണ് ലേബര്‍ ഗവണ്‍മെന്റിന്റെ ശ്രമം. ഇതിനിടെയാണ് രാജ്യത്ത് താമസിക്കുന്ന അഞ്ചിലൊരാള്‍ യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഇതോടെ അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വിദേശത്ത് ജനിച്ച ആളുകളുടെ യഥാര്‍ത്ഥ തോത്

More »

ഡ്രൈവിംഗ് പ്രാക്ടിക്കല്‍ ടെസ്റ്റ് അടിമുടി പരിഷ്‌കരിക്കുന്നു; ടെസ്റ്റില്‍ ചില ഇളവുകള്‍
ലണ്ടന്‍ : യുകെയില്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (ഡി വി എസ് എ) ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്ന നവംബര്‍ 24 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നു. ഏകദേശം ആറു ലക്ഷത്തിലധികം വരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ബാക്ക്ലോഗ് ഒഴിവാക്കുന്നതിനായി അടുത്ത കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഗ്രാഡ്വേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് (ജി ഡി എല്‍) കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുന്നത്. ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ള സ്റ്റോപ്പുകള്‍ നാലില്‍ നിന്നും മൂന്നായി കുറയ്ക്കുക വഴി, ടെസ്റ്റ് റൂട്ടുകള്‍ പ്ലാനിംഗ് ചെയ്യുമ്പോള്‍ കൂടുതല്‍ ഫ്‌ലെക്സിബിലിറ്റി ലഭിക്കുമെന്നാണ് ഡി വി എസ് എ പറയുന്നത്. അതുപോലെ എമര്‍ജന്‍സി സ്റ്റോപ്പുകളുടെ ഫ്രീക്വന്‍സിയും മൂന്ന് ടെസ്റ്റുകളില്‍ ഒന്ന് എന്നതില്‍ നിന്നും ഏഴ്

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മരണമടഞ്ഞ ജോസ് മാത്യുവിന് വിടയേകാന്‍ മലയാളികള്‍; സംസ്‌കാരം ഡിസംബര്‍ 2ന്
സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ബേഴ്സ്ലമില്‍ താമസിച്ചിരുന്ന ജോസ് മാത്യുവിന് ഡിസംബര്‍ 2 ന് യുകെ മലയാളികള്‍ യാത്രാമൊഴിയേകും. അന്ത്യകര്‍മ്മങ്ങള്‍ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളി, ബര്‍സ്ലെലിലാണ് നടക്കുന്നത്. രാവിലെ 9മണിക്ക് വിശുദ്ധ കുര്‍ബാനയും 10.30 മുതല്‍ 11.30 വരെ പൊതു ദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. സംസ്‌കാരം കീലെ സെമിത്തേരി, ന്യൂകാസിലില്‍ ഉച്ചയ്ക്ക് 12 മണിക്കു നടക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി ഈ മാസം 12ാം തിയതിയാണ് ജോസ് മാത്യു മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. സംഭവ സമയം ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ മകള്‍ സമീപവാസിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ സഹായം തേടി. സിപിആര്‍ നല്‍കി എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും ജീവന്‍

More »

ലണ്ടനിലടക്കം വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച; താപനില -12 സെല്‍ഷ്യസിലേക്ക്
യുകെയില്‍ ഈ വര്‍ഷത്തില്‍ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. രാത്രിയോടെ -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലണ്ടനില്‍ മഞ്ഞുവീഴാന്‍ ഇടയില്ലെന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. കൗണ്ടി ഡുര്‍ഹാം, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ മഞ്ഞിന് ഇടയിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടും, കാറുകള്‍ ഡിഫ്രോസ്റ്റ് ചെയ്യേണ്ടി വരികയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ലേക്ക് ഡിസ്ട്രിക്ട് ഇപ്പോള്‍ വിന്റര്‍ വണ്ടര്‍ലാന്‍ായി മാറിയ അവസ്ഥയിലാണ്. നോര്‍ത്ത് യോര്‍ക്ക്ഷയറിലും മഞ്ഞുവീണതോടെ വീടുകള്‍ വെള്ളപുതച്ച നിലയിലായി. നോര്‍ത്തംബര്‍ലാന്‍ഡിലും മഞ്ഞുപുതച്ച പ്രഭാതത്തിലേക്കാണ് ജനങ്ങള്‍ ഉറക്കം ഉണര്‍ന്നത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ റോഡിലും, റെയിലിലും യാത്ര ചെയ്യാനായി യാത്രക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. കൂടുതല്‍ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

More »

ബജറ്റിന് ദിവസങ്ങള്‍ മാത്രം, ഭവനവിലകള്‍ ഇടിഞ്ഞു; വീട് വാങ്ങാനുള്ള ഡിമാന്‍ഡിലും ഇടിവ്
ആറുദിവസത്തിനു അപ്പുറമുള്ള ബജറ്റില്‍ ചാന്‍സലര്‍ എന്തെല്ലാം ആഘാതങ്ങള്‍ കാത്തുവെയ്ക്കുമെന്ന ആശങ്കയില്‍ ഭവന വിപണി മന്ദഗതിയില്‍. വീട് വാങ്ങാനുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ ബ്രിട്ടനില്‍ ശരാശരി ഭവനവിലകള്‍ ഇടിഞ്ഞതായി ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ യുകെയിലെ ശരാശരി ഭവനവില 271,531 പൗണ്ടിലാണ് എത്തിയത്. ആഗസ്റ്റ് മാസത്തിലെ നിരക്കില്‍ നിന്നും 0.6 ശതമാനമാണ് താഴ്ച രേഖപ്പെടുത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. സെപ്റ്റംബര്‍ വരെ 12 മാസങ്ങളില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.6 ശതമാനമാണ്. ആഗസ്റ്റിലെ 3.1 ശതമാനത്തില്‍ നിന്നുമാണ് മെല്ലെപ്പോക്കിലേക്ക് നീങ്ങിയത്. ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും വീടുകളുടെ മൂല്യം ഇടിഞ്ഞതായി ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്റുമാരായ പര്‍പ്പിള്‍ബ്രിക്‌സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് ആഗസ്റ്റില്‍ നിന്നും

More »

10% കൗണ്‍സില്‍ ടാക്‌സ് ഷോക്കിന് കളമൊരുങ്ങി; ലക്ഷക്കണക്കിന് പേര്‍ക്ക് ഭാരമാകും
ലേബര്‍ സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് സംബന്ധിച്ച ആശ്വാസ വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ആശങ്കകള്‍ ധാരാളം ഉണ്ടുതാനും. ഇപ്പോള്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ 10 ശതമാനം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഹിതപരിശോധന കൂടാതെ കൗണ്‍സില്‍ ടാക്‌സ് കൂട്ടാനുള്ള പണിയാണ് ഇപ്പോള്‍ ഒപ്പിയ്ക്കുന്നത്. ലണ്ടനിലെ അധികൃതര്‍ക്ക് കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ 5 ശതമാനത്തിന് മുകളിലേക്ക് കൂട്ടാന്‍ ജനങ്ങളുടെ അനുവാദം തേടേണ്ടതില്ലാത്ത സ്ഥിതിയാണ് വരുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ നികത്താന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. 'ഫെയര്‍ ഫണ്ടിംഗ് മോഡല്‍' എന്ന പേരിലാണ് ചാന്‍സലര്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുക. മധ്യ ലണ്ടനില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions