ബോക്‌സിങ്ങില്‍ നാഷണല്‍ ചാമ്പ്യനായി ന്യൂ കാസിലിലെ ആല്‍വിന്‍ ജിജോ മാധവപ്പള്ളില്‍
ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാര്‍ എംപി ആയും മേയര്‍ ആയും കൗണ്‍സിലര്‍ ആയും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പുതു ചരിത്രം രചിക്കവേ പുതു തലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ചു വിവിധ മേഖലകളില്‍ പ്രതിഭ തെളിയിക്കുകയാണ്. ഏറ്റവും ഒടുവില്‍ ന്യൂകാസിലിലെ മലയാളി പയ്യന്റെ വിജയ ഗാഥയാണ് എത്തിയിരിക്കുന്നത്.
പുതു തലമുറയിലെ മാധവപ്പള്ളില്‍ ആല്‍വിന്‍ ജിജോ 46 കിലോ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ആയി മാറിയിരിക്കുന്നു , യുകെയില്‍ എത്തിയ കാലം മുതല്‍ സാമുദായിക, സാംസ്‌കാരിക മേഖലകളിലും, ബ്രിട്ടനില്‍ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ മുന്‍ വൈസ് പ്രെസിഡന്റും, ഇപ്പോള്‍ ന്യൂ കാസില്‍ ക്‌നാനായ മിഷന്റെ കൈക്കാരന്മാരില്‍ ഒരാളുമായ ഇന്റര്‍ നാഷണല്‍ ടൂര്‍ ഓപ്പറേറ്ററും ആയ ജിജോ മാധവപ്പള്ളില്‍ ,
More »
നിര്‍മ്മല നെറ്റോയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക്
കാന്‍സറിനോട് പടപൊരുതി മരണത്തിന് കീഴടങ്ങിയ സ്റ്റോക്ക്‌പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ (37)യ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി ചൊല്ലി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ചൊവ്വാഴ്ച ഹേസല്‍ ഗ്രോവിലെ സെന്റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നൂറിലധികം പേരാണ് പങ്കെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30 ആയപ്പോഴാണ് നിര്‍മ്മലയുടെ മൃതദേഹം പള്ളിമുറ്റത്തേക്ക് കൊണ്ടു വന്നത്. നാലു മണിയോടെ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ വികാരി ഫാ. പീറ്ററിന്റെ നേതൃത്വത്തില്‍ മൃതദേഹം പള്ളിയ്ക്കകത്തേക്ക് ആനയിച്ചു. പള്ളി നിറയെ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും മലയാളികളും അടക്കം തിങ്ങിനിറഞ്ഞ് നിര്‍മ്മലയെ അവസാന നോക്കു കാണാന്‍ ജനങ്ങള്‍ എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം മലയാളത്തില്‍ ഒപ്പീസ് നടത്തി. അതിനു ശേഷം ഹെയ്‌സല്‍ ഗ്രൂ പാരിഷ് പ്രീസ്റ്റ് ഫാ. പീറ്റര്‍ മാസിന് നേതൃത്വം കൊടുത്തു. കുര്‍ബാനയ്ക്കിടെയുള്ള
More »
യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്‌തെന്ന് നടി ലിന്റു റോണി
യുകെയിലെ പള്ളിയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്ന് നടി ലിന്റു റോണി. ഞായാറാഴ്ച പള്ളിയിലെ ബ്രദറുടെ പ്രസംഗം ക്ലാസ് പോലെ നീണ്ടുപോയപ്പോള്‍ അതിനെതിരെ പ്രതികരിച്ചതാണ് തന്നെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്യാന്‍ കാരണം. നടി തന്നെയാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ആദം ജോണ്‍ അടക്കമുള്ള സിനിമകളും സീരിയലുകളിലും അഭിനയിച്ച നടിയാണ് ലിന്റു.
എന്നെ ബാന്‍ ചെയ്തത് യുകെ ലസ്റ്ററിലുള്ള ഒരു ചര്‍ച്ചാണ്. ഞാന്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് മുടക്കാറില്ല. അത് എന്നെ മമ്മി പഠിപ്പിച്ചൊരു ശീലമാണ്. എത്ര അവശതകളുണ്ടെങ്കിലും അത് ഞാന്‍ മുടക്കാറില്ല. അതിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട് താനും. പല ചര്‍ച്ചുകളിലും ഗസ്റ്റായി ഞാന്‍ പോയിട്ടുണ്ട്. സര്‍വീസ് ചെയ്യാനും പോയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഒരു പുതിയ ചര്‍ച്ചിലായിരുന്നു ഞാന്‍ പോയത്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍ പാട്ടും പ്രസംഗവും വീഡിയോയായി എടുത്ത് പോസ്റ്റ്
More »
യുകെയില്‍ ഡെന്റിസ്റ്റുകളുടെ ക്ഷാമം രൂക്ഷം; ചികിത്സ കിട്ടാന്‍ നീണ്ട കാത്തിരിപ്പ്
പല്ലുവേദന വന്നാല്‍ സഹിക്കാതെ വഴിയില്ലെന്ന അവസ്ഥയിലാണ് യുകെയിലെ ജനങ്ങള്‍. എത്ര വേദനയുണ്ടെങ്കിലും ചികിത്സ തേടാന്‍ കഴിയാത്ത അവസ്ഥ. ഡെന്റിസ്റ്റുകളുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തില്‍ കാര്യമായ നടപടികളില്ല. രോഗികളുടെ പല്ലിന്റെ അവസ്ഥ വഷളാകുമ്പോഴാണ് പലര്‍ക്കും ചികിത്സ ലഭിക്കുന്നത്.
ഗവണ്‍മെന്റിന്റെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗ് നാഷണല്‍ ഓഡിറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ് ഒന്നിനും ഫലം കാണുന്നില്ലെന്ന് വ്യക്തമാകുന്നു. രോഗികള്‍ക്ക് ചികിത്സ അസാധ്യമാണെന്ന് എന്‍എഒ പറയുന്നു. പല്ലുകള്‍ ജീര്‍ണ്ണിച്ച് ഗുരുതര അവസ്ഥയിലാണ് പലര്‍ക്കും.
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 1.5 മില്യണ്‍ അധിക ചികിത്സ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്‍എച്ച്എസ് ജോലി ചെയ്യുന്ന ഡെന്റിസ്റ്റുകളുടെ എണ്ണം കുറവാണെന്നതിനാല്‍ പലരും നീണ്ട കാത്തിരിപ്പിലാണ്.
മൊബൈല്‍ ഡെന്റല്‍ വാനുകളൊരുക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. കൂടുതല്‍ ശമ്പളമുള്‍പ്പെടെ
More »
ദുരിതം വിതക്കാന്‍ കോണാള്‍ കൊടുങ്കാറ്റ് ; രണ്ടു ദിവസം കൂടി കനത്ത മഴ, കൂടുതല്‍ വെള്ളപ്പൊക്കത്തിനും സാധ്യത
യുകെയെ ദുരിതത്തിലാക്കി ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍. രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും ബുധനാഴ്ചയും മഴ കൂടുതലായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്.
കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡച്ച് വെതര്‍ സര്‍വ്വീസ് കോണാള്‍ എന്നുപേരിട്ട കൊടുങ്കാറ്റിന്റെ വരവ്.
അര്‍ദ്ധരാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടില്‍ അതിശക്തമായ മഴയുമായി കോണാള്‍ പ്രവേശിക്കുമെന്നായിരുന്നു മെറ്റ് ഓഫീസ് വ്യക്തമാക്കിയിരുന്നത്. സസെക്‌സ്, കെന്റ്, ഐല്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളിലാണ് മഴ സാരമായി മാറുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ മഞ്ഞ മുന്നറിയിപ്പും
More »
യുകെയില്‍ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താന്‍ അംഗീകാരം നല്‍കി എംപിമാര്‍
യുകെയില്‍ പതിനഞ്ചു വയസോ അതില്‍ താഴെയുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികള്‍ക്കു അംഗീകാരം നല്‍കി എംപിമാര്‍. രാജ്യത്തു ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. റിഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു.
ചൊവ്വാഴ്ച പുതിയ ടുബാക്കോ ആന്‍ഡ് വേപ്സ് ബില്‍ 47നെതിരെ 415 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. എന്നാല്‍ ചില ടോറി , ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാര്‍ലമെന്റില്‍ പാസായ ബില്‍ എംപിമാരില്‍ നിന്നും മറ്റ് വിദഗ്ധരില്‍ നിന്നും കൂടുതല്‍
More »
ജോബ്‌സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിച്ച് മടിയന്മാരെ പുറത്തിറക്കാന്‍ ശ്രമം
ബ്രിട്ടനില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാനും, വരുമാനത്തിനായി രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് ഗവണ്‍മെന്റിനെ നിലനില്‍പ്പിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം ഗവണ്‍മെന്റ് ചെലവുകളില്‍ വലിയൊരു ഭാഗം ഇത്തരം ജോലി ചെയ്യാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി വിനിയോഗിക്കേണ്ടി വരുകയാണ് . ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒന്‍പത് മില്ല്യണിലേറെ ജനങ്ങളാണ് സാമ്പത്തികമായി നിശ്ചലാവസ്ഥയിലുള്ളത്. 2.8 മില്ല്യണ്‍ പേര്‍ക്കും ദീര്‍ഘകാല രോഗങ്ങളാണ്. മഹാമാരിക്ക് ശേഷം ഈ കണക്കുകള്‍ കൂടിയിട്ടുണ്ട്.
എന്നാല്‍ പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ഇതിനായി ശ്രമിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് ഇവരെ തൊഴില്‍ രംഗത്തേക്ക് മടക്കിയെത്തിക്കാന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പ്രാദേശിക സമൂഹങ്ങളുടെ
More »
ദയാവധ ബില്ലില്‍ മന്ത്രിസഭയിലും ഭിന്നത; ബില്ലിനെ എതിര്‍ക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയിലും ഭിന്നത. താന്‍ ബില്ലിനെ എതിര്‍ക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ മതവിശ്വാസം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ലോര്‍ഡ് ഫാള്‍ക്കണര്‍ കുറ്റപ്പെടുത്തിയത്.
ഇപ്പോള്‍ ഫാള്‍ക്കണറുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിസ്ത്യന്‍ എംപി റേച്ചല്‍ മാസ്‌കെല്ലാണ് രംഗത്ത് വന്നിരിക്കുന്നത്. ഫാള്‍ക്കണര്‍ പ്രസ്താവനയില്‍ ഖേദം അറിയിക്കണമെന്നാണ് മാസ്‌കെല്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വോട്ട് ചെയ്യുന്ന എംപിമാര്‍ ബില്ലിനെ എതിര്‍ക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ സുരക്ഷിതമല്ലെന്നാണ് വാദം.
ദയാവധം നടപ്പാക്കുന്ന ബില്ലില്‍ അനവധി
More »
റെഡിംഗിലെ മലയാളി നഴ്‌സ് വീട്ടില്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് കോട്ടയം സ്വദേശി സാബു മാത്യു
ലണ്ടന്‍ : യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെഡിംഗില്‍ കുടുംബമായി താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
നഴ്സായ ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് സാബുവിനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. തുടല്‍ന്ന് പാരാമെഡിക്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. സംസ്കാരം പിന്നീട്. ഷാന്റിക്കും മക്കള്‍ക്കും പിന്തുണയും സഹായവുമായി റെഡിംഗിലെ മലയാളി സമൂഹം ഒപ്പമുണ്ട്.
More »