യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ മുതല്‍ ലാന്‍ഡ്‌ലോര്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ധിക്കും; വാടക വീടുകള്‍ കൈപൊള്ളിയ്ക്കുമോ?
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാന്‍ തുടങ്ങിയതിന്റെ ആശ്വാസത്തില്‍ ജനം ഇരിക്കുമ്പോഴാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി റേച്ചല്‍ റീവ്‌സിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ആഘാതം . ഏപ്രില്‍ മുതല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് വെല്‍ത്ത് & പേഴ്‌സണല്‍ ഫിനാന്‍സ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടില്‍ വാടകയ്ക്ക് നല്‍കാനും, രണ്ടാമത്തെ വീടുകളുമായി അധിക പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ ശരാശരി 20,957 പൗണ്ട് ഫീ നല്‍കേണ്ടി വരുമെന്ന് കവെന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി കണക്കാക്കുന്നു. ഏതാനും ആഴ്ച മുന്‍പ് 12,566 പൗണ്ടില്‍ നിന്ന ചാര്‍ജ്ജാണ് ഈ വിധം കുതിച്ചുയരുന്നത്. ഏപ്രില്‍ മുതല്‍ സര്‍ചാര്‍ജ്ജ് ഉയരുന്നതും, സ്റ്റാമ്പ് ഡ്യൂട്ടി പരിധി താഴുന്നതുമാണ് ഡബിള്‍ തിരിച്ചടി നല്‍കുന്നത്. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് മേഖലയെ അടിമുടി

More »

നാശംവിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; ശക്തമായ കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി, മരണം നാലായി
ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് സംഹാര രൂപം പൂണ്ടതോടെ നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ശക്തമായ മഴയും, കാറ്റും, അസാധാരണമായ വെള്ളപ്പൊക്കവും ചേര്‍ന്ന് യാത്രകള്‍ ദുരിതത്തിലാക്കിയതോടെ ട്രെയിനുകള്‍ റദ്ദാക്കുന്നതിനൊപ്പം, യുകെയില്‍ റോഡുകള്‍ അടച്ചിടുകയും ചെയ്തു. ഹീത്രൂവില്‍ നിന്ന് മാത്രം 200-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ്എവെയര്‍ ഡാറ്റാ സൈറ്റ് പറയുന്നു. ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലേക്ക് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഗ്രേറ്റര്‍ ആംഗ്ലിയ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 52 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. സൗത്ത് വെയില്‍സില്‍ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അധികൃതര്‍ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നദിയില്‍ നിന്നും 75-കാരനായ ബ്രയാന്‍ പെറിയുടെ മൃതദേഹവും ലഭിച്ചു. ഇതോടെ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ട്രാഫിക്

More »

ബ്ലാക്ക് ഫ്രൈഡേ തരംഗത്തില്‍ ശ്രദ്ധിച്ചില്ലേല്‍ വഞ്ചിക്കപ്പെടാം; മുന്നറിയിപ്പുമായി ഉപഭോക്തൃ വിദഗ്ധര്‍
ലണ്ടന്‍ : ക്രിസ്മസ് അടക്കമുള്ള പര്‍ച്ചേസിനായി യുകെ ജനത കാത്തിരിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡെ. ലാഭത്തില്‍ പര്‍ച്ചേസ് നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. നവംബര്‍ 29ന് ആണ് ബ്ലാക്ക് ഫ്രൈഡെ എങ്കിലും അതിനു വളരെ മുന്‍പ് തന്ന പല ചില്ലറ വില്‍പനക്കാരും വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് വിപണിയിലെത്തിയിരുന്നു. ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ പല ഷോപ്പുകളിലും ജീവന്മരണ പോരാട്ടം വരെ നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ചിലര്‍ ഓണ്‍ലൈനിലാണ് കളി. ഏത് വഴിയ്ക്കായാലും ലാഭം എന്നതു മാത്രം മനസ്സില്‍ കരുതി അന്ധരാകരുത് എന്ന് മാര്‍ക്കറ്റിംഗ് രംഗത്തെ വിദഗ്ധര്‍ ഉപദേശിക്കുന്നു. വില ഒരുപാട് കുറച്ച് ലഭിക്കുമെന്ന് വിചാരിച്ച് കേടായ ഫിഡ്ജ് ഫ്രീസറുകളും, അത്രയങ്ങ് സ്മാര്‍ട്ട് അല്ലാത്ത കെറ്റിലുകളും വാങ്ങരുതെന്നാണ് അവര്‍ നല്‍കുന്ന ഉപദേശം. ഉപഭോക്തൃ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന വിച്ച് ? എന്ന സംഘടന

More »

റഷ്യന്‍ ഭീഷണി: ബ്രിട്ടന്റെ പ്രതിരോധ ചെലവുകള്‍ കൂട്ടാന്‍ കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍
ബ്രിട്ടന്റെ പ്രതിരോധ ചെലവുകള്‍ കൂട്ടാന്‍ കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. പ്രതിരോധ ചെലവുകള്‍ ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയര്‍ത്താനാണു പദ്ധതി തയാറാക്കുന്നത്. ദീര്‍ഘകാലമായി രാജ്യത്തിന്റെ ആയുധ വിപുലീകരണത്തിനെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചു. അടുത്ത വസന്തകാലത്ത് പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മാര്‍ പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. യുകെയുടെയും യുഎസിന്റെയും മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിനുള്ള അനുവാദം യുക്രൈന് ഇരു രാജ്യങ്ങളും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന്

More »

അടുത്ത ആഴ്ച മുതല്‍ ഡ്രൈവറില്ലാത്ത ബസുകള്‍ ബ്രിട്ടീഷ് നിരത്തുകളിലേക്ക്
യുകെയില്‍ അടുത്ത ആഴ്ച മുതല്‍ ഡ്രൈവറില്ലാത്ത ബസുകള്‍ നിരത്തിലിറങ്ങും. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. സെന്‍ഡ്രല്‍ മില്‍ട്ടണ്‍ കെയിന്‍സിലാണ് സ്വയം ഓടുന്ന ബസുകള്‍ ഇടംപിടിക്കുന്നത്. സ്ട്രീറ്റ് സിഎവി ബസുകളാണ് നഗരത്തില്‍ പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. സാധാരണ ബസുകളെ പോലുള്ള ഉള്‍വശമാണെങ്കിലും ഇതില്‍ ഡ്രൈവര്‍ സീറ്റില്ലെന്നതാണ് സവിശേഷത. അതിനാല്‍ തന്നെ ഏതാണ് മുന്‍വശവും, പിന്‍വശവുമെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. പച്ചക്കൊടി വീശുന്നതിന് മുന്നോടിയായാണ് നഗരത്തില്‍ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിപാടി ആരംഭിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ 2025-ല്‍ യാത്രക്കാര്‍ക്കായി വാഹനം സുസജ്ജമാകും.

More »

അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നഴ്‌സായ മഞ്ജു ദേവി
അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവി. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു. ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയിലെ നഴ്സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി. ഡിക്കൊപ്പമാണ് പ്രവര്‍ത്തനം. രാജസ്ഥാനില്‍ നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം 2000ലാണ് മഞ്ജു സൗദിയിലെത്തിയത്. നാലുവര്‍ഷം റിയാദില്‍ കിങ് ഫൈസല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചു. 2005ല്‍ ഭര്‍ത്താവ് ശ്യം മോഹനോടൊപ്പം അയര്‍ലന്‍ഡിലെത്തിയ മഞ്ജു ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയില്‍ നഴ്സായി ചേര്‍ന്നു. ഇന്ത്യന്‍ കരസേനയില്‍ സുബേദാര്‍ മേജര്‍ ആയിരുന്ന കെ.എം.ബി. ആചാരി-കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു. അയര്‍ലന്‍ഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ്

More »

ബെര്‍ട്ട് കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു, പത്ത് പേരെ രക്ഷപ്പെടുത്തി; വരുന്നത്' കൂടുതല്‍ ദുരന്തമെന്ന് മെറ്റ് ഓഫീസ്
82 മൈല്‍ വേഗത്തിലുള്ള ബെര്‍ട്ട് കൊടുങ്കാറ്റ് 82 മൈല്‍ വേഗത്തിലുള്ള കാറ്റും, യാത്രാ തടസ്സങ്ങളും സൃഷ്ടിച്ചതിന് പിന്നാലെ കൂടുതല്‍ ദുരന്തമാണ് വരാനിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഞാ ഇതിനിടെ 200-ലേറെ വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ബെര്‍ട്ട് കൊടുങ്കാറ്റ് നടമാടിയപ്പോള്‍ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ പ്രാദേശികമായി വൈദ്യുതി നഷ്ടമായിട്ടുണ്ടെന്ന് എനര്‍ജി നെറ്റ്‌വര്‍ക്ക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വിവിധ തരത്തിലുള്ള അപകടാവസ്ഥകള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥയാണ് വരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഡസന്‍ കണക്കിന് റെഡ് വെള്ളപ്പൊക്ക

More »

ഭരണത്തിലെത്തി 3 മാസം പിന്നിട്ടപ്പോള്‍ ടോറികള്‍ക്കും പിന്നിലായി ലേബറിന്റെ ജനപ്രീതി
ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ മൂന്ന് മാസക്കാലം നികുതി വര്‍ധനവുകളുടെ ബജറ്റ് മൂലം ജനവിരുദ്ധമെന്നു അഭിപ്രായ സര്‍വേ. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തി മൂന്ന് മാസം തികയുന്നതിന് മുന്‍പ് ജനഹിതം ലേബര്‍ ഗവണ്‍മെന്റിന് എതിരാകുന്ന സ്ഥിതിയാണ്. കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതി വ്യാപക എതിര്‍പ്പ് പടര്‍ത്തുന്നതിനിടെയാണ് ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുന്നത്. കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ഇപ്പോള്‍ ലേബറിന് മൂന്ന് പോയിന്റ് പിന്നിലാണ്. റിഫോം പാര്‍ട്ടിയുമായി കേവലം ആറ് പോയിന്റ് വ്യത്യാസം മാത്രമാണ് ലേബറിനുള്ളത്. കുറഞ്ഞ നിരക്കില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിയിരുന്ന കര്‍ഷകരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കത്തില്‍ രോഷം ആളിക്കത്തുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് 39 ശതമാനത്തില്‍ നിന്നിരുന്ന ജനപ്രീതിയുടെ ബലത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ 11 പോയിന്റ്

More »

കാറിടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് 4 വര്‍ഷത്തെ തടവ് ശിക്ഷ
മലയാളികള്‍ ആശങ്കയോടെ കാത്തിരുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി ഡ്രൈവര്‍ സീന ചാക്കോ(42)യ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. നാലു മക്കളുള്ള അമ്മയായ സീനയ്ക്ക് ലഭിച്ച ശിക്ഷ മലയാളി സമൂഹത്തിനു വേദനയായി. യാത്രക്കാരിയെ ഇടിച്ചിട്ടു കാര്‍ നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോകുകയും ചെയ്ത സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു പിടിക്കുകയായിരുന്നു. ഇതാണ് ശിക്ഷ കൂടാനിടയാക്കിയത്. അപകടം ഉണ്ടായ ആദ്യ ഷോക്കില്‍ കാര്‍ നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് സീന കോടതിയില്‍ സമ്മതിച്ചിരുന്നു. കേസിനെ തുടര്‍ന്ന് അറസ്റ്റില്‍ ആയതു മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സീനയ്ക്ക് ഈ മാസം 21 (വ്യാഴാഴ്ച) നാണു ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ പോലീസ് നിസാര കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തതെങ്കിലും അപകടത്തെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions