യു.കെ.വാര്‍ത്തകള്‍

ഇന്‍ഹെററ്റന്‍സ് ടാക്സ്; ലണ്ടനിലും ട്രാക്ടറുകളുമായി കര്‍ഷക സമരം
ഇന്‍ഹെററ്റന്‍സ് ടാക്‌സിനെതിരെ വന്‍ കര്‍ഷക പ്രതിഷേധം ലണ്ടനിലും അരങ്ങേറി. ഇന്‍ഹെററ്റന്‍സ് ടാക്‌സില്‍ ബജറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ കടുത്ത വഞ്ചനയാണെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ (എന്‍എഫ്‌യു) ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ നേരെത്തെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് സംഘാടകരില്‍ ഒരാളായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. പ്രതിഷേധ റാലി വൈറ്റ്ഹാളിലെ റിച്ച്മണ്ട് ടെറസിലാണ് നടന്നത് . കര്‍ഷകനും ബ്രോഡ്കാസ്റ്ററുമായ ജെറമി ക്ലാര്‍ക്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു . തങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ആ റാലിയുടെ സഹസംഘാടകനായ സ്റ്റാഫോര്‍ഡ്‌ഷെയര്‍ കര്‍ഷകനായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. ഇപ്പോഴത്തെ രൂപത്തില്‍ ഇന്‍ഹെററ്റന്‍സ് ടാക്സ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ തന്റെ ഫാം വില്‍ക്കേണ്ടി വരുമെന്ന് കന്നുകാലി കര്‍ഷകനായ ഡേവിഡ് ബാര്‍ട്ടണ്‍ പറഞ്ഞു. പല

More »

57 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത് സ്ത്രീയെ കൊന്ന കുറ്റത്തിന് 92 കാരന്‍ പിടിയില്‍
അന്‍പത്തേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്ത വ്യക്തി തൊണ്ണൂറ്റിരണ്ടാം വയസില്‍ പിടിയില്‍. 1967 ല്‍ ലൂസിയ ഡണ്‍ എന്ന വനിതയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്ത കേസില്‍ ആണ് സഫോക്കിലെ ഇപ്സ്വിച്ച് ഭാഗത്തുള്ള ഈ പെന്‍ഷന്‍കാരന്‍ അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെ ഫൊറെന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് പെന്‍ഷന്‍കാരന്‍ അറസ്റ്റിലായത്. അന്‍പത്തേഴ് വര്‍ഷം മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പൊള്‍ ഡണ്ണിന് പ്രായം 75 ആയിരുന്നു. ബ്രിസ്റ്റോളിലെ ബ്രിട്ടാനിയ റോഡില്‍ ആയിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് പ്രതിയ്ക്ക് മുപ്പതുകളില്‍ ആയിരുന്നു പ്രായം. കഴിഞ്ഞ വര്‍ഷമായിരുന്നു കേസ് പുനരന്വേഷണത്തിന് എടുത്തത്. ഫൊറെന്‍സിക് ശാസ്ത്രത്തിലെ വളര്‍ച്ചയാണ് ഇപ്പോള്‍ ഈ കേസ് തെളിയുന്നതിന് ഇടയായത്. തന്റെ

More »

ഹര്‍ഷിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; പ്രതി ഇന്ത്യയില്‍ ഒളിവിലെന്ന്
ഈസ്റ്റ് ലണ്ടനില്‍ 24 കാരി ഹര്‍ഷിത ബെല്ലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് സ്ഥിരീകരണം. ഇതിന് ശേഷം മൃതദേഹം കാറിന്റെ ബൂട്ടിലിട്ട് താമസ സ്ഥലത്തു നിന്ന് നൂറു മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹര്‍ഷിതയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈസ്റ്റ് ലണ്ടനില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് 23 കാരന്‍ പങ്കജ് ലാംബ തന്നെയാണ് കൊല ചെയ്ത ശേഷം മുങ്ങിയതെന്ന് പൊലീസ് കരുതുന്നു. ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതിനിടെ ഹര്‍ഷിത ബ്രെല്ലയുടെ മരണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് കുടുംബം രംഗത്തെത്തി. കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നവംബര്‍ 10 ഞായറാഴ്ചയാണ് ഹര്‍ഷിതയുടെ മൃതദേഹം ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്. ഭര്‍തൃ പീഡനത്തില്‍ യുവതി സഹായം തേടി പൊലീസിനെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്തിലായിരുന്നു സംഭവം.

More »

മോര്‍ട്ട്‌ഗേജുകളുടെ ഫിക്സ്ഡ് ഡീല്‍ നിരക്ക് കൂടുന്നു; ശരാശരി വീട് വിലയില്‍ 5000 പൗണ്ട് വരെ ഇടിവ്
കൈയില്‍ പണം ഉള്ളവര്‍ക്ക് ഇപ്പോള്‍ യുകെയില്‍ വീട് വാങ്ങാന്‍ പറ്റിയ സമയമാണ്. കാരണം ശരാശരി വീട് വിലയില്‍ 5000 പൗണ്ട് വരെ ഇടിവ് സംഭവിച്ചിരിക്കുകയാണ്. റൈറ്റ് മൂവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റ്വും പുതിയ കണക്കുകള്‍ പ്രകാരം, നവംബര്‍ മാസത്തില്‍, ഒരു വീടിന്റെ വിലയില്‍ ശരാശരി 5000 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.യു കെയില്‍ ആകമാനം പരിശോധിച്ചാല്‍ ഒരു ശരാശരി വീടിന് ചോദിക്കുന്ന വില ഇപ്പോള്‍ 3,66,592 പൗണ്ടാണ്. അതായത്, കഴിഞ്ഞ മാസത്തേക്കാള്‍ 1.4 ശതമാനം അല്ലെങ്കില്‍ 5,366 പൗണ്ട് കുറവ്. സാധാരണയായി ഈ സമയത്ത് വീട് വിലയില്‍ ഉണ്ടാകുന്ന കുറവ് 0.8 ശതമാനം ആയിരിക്കും. ഭവന വിപണി കഴിഞ്ഞ രണ്ട് മാസക്കാലമായി സ്തംഭനാവസ്ഥയിലാണ്. വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവര്‍ ശരത്ക്കാല ബജറ്റിനായി കാത്തിരുന്നതായിരുന്നു പ്രധാന കാരണം. ബജറ്റ് പൂര്‍വ്വ ആശങ്കകള്‍ ബജറ്റാനന്തര നിരാശകളായി മാറിയതോടെ വിപണി ഏതാണ്ട് നിശ്ചലമാകുന്ന അവസ്ഥയില്‍ എത്തി. അതുകൊണ്ടു തന്നെയാണ്

More »

യുവതീ യുവാക്കളെ ആകര്‍ഷിക്കാന്‍ സബ്‌സിഡൈസ്ഡ് ജോബ് പദ്ധതി വേണമെന്നാവശ്യം
യുകെയില്‍ തൊഴില്‍ രഹിതരും പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഉള്‍പ്പെടാത്തതോ ആയ യുവതീ യുവാക്കളെ എണ്ണം കൂടി വരുന്നത് കടുത്ത ആശങ്കയുയര്‍ത്തുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 16 നും 24 നും ഇടയില്‍ പ്രായമുള്ള 7,89,000 ആളുകളാണ് തൊഴിലിലോ, പൂര്‍ണ്ണസമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏര്‍പ്പെടാതെ ഉള്ളത്. ഇതേ പ്രായ പരിധിയിലുള്ള 4,22,000 പേര്‍ തൊഴില്‍ അന്വേഷകരായും ഉണ്ട്. ഇതോടെ തൊഴില്‍ രഹിതരായ യുവതലമുറയുടെ ആകെ എണ്ണം 12 ലക്ഷത്തില്‍ അധികമായി. രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്. കൂടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും അതുപോലെ സ്‌കില്‍സ് ട്രെയിനിംഗ്, അപ്രന്റീസ്ഷിപ് എന്നിവ ആവശ്യത്തിനില്ലാത്തതുമാണ് ഇതിനു കാരണമെന്ന് വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ ഇല്ലാത്തവരും, വിദ്യാഭ്യാസ- പരീശീലനങ്ങളില്‍

More »

യുകെയില്‍ ശൈത്യം തീവ്രമാകുന്നു; പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു
യുകെയില്‍ ശൈത്യം കടുക്കുന്നതിന്റെ സൂചനകള്‍ നല്‍കി സൗത്ത് ഈസ്റ്റിലും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഐസ് അലേര്‍ട്ട്. ചൊവ്വാഴ്ച ശൈത്യകാല സാഹചര്യങ്ങള്‍ ശക്തമായതോടെ വ്യാപകമായ യാത്രാ തടസ്സങ്ങളാണ് രൂപപ്പെട്ടത്. 200-ലേറെ സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയും നേരിട്ടു. ബുധനാഴ്ച രാവിലെ ഓഫീസിലും, സ്‌കൂളിലും പോകുന്ന സമയത്തും ഈ ബുദ്ധിമുട്ടിപ്പിക്കുന്ന അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. റോഡുകളും, പൊതുഗതാഗത സംവിധാനങ്ങളും ഈ പ്രശ്‌നത്തില്‍ പൊറുതിമുട്ടും. ലണ്ടന്‍ മുതല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ എക്സ്റ്റര്‍, ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ചെസ്റ്റര്‍ എന്നിങ്ങനെ സ്ഥലങ്ങളിലും ഐസ് അലേര്‍ട്ട് ബാധകമാണ്. രാവിലെ 10 വരെയാണ് നിലവില്‍ പ്രാബല്യം. വെയില്‍സിലെ ഭൂരിഭാഗം മേഖലകള്‍ക്കും മഞ്ഞ്, ഐസ് മുന്നറിയിപ്പ് നിലവിലുണ്ട്. കൂടാതെ വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഇത്

More »

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നവംബര്‍ 29ന് പാര്‍ലമെന്റില്‍; ആശങ്ക എംപിയെ അറിയിക്കാം
നവംബര്‍ 29ന് കോമണ്‍സില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അവതരിപ്പിക്കപ്പെടും. ബില്‍ പാസായാല്‍ ദയാവധം രാജ്യത്ത് നിയമപരമായി മാറും. മരണം വരിക്കാന്‍ ആഗ്രഹിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് ദയാവധം വിധിക്കാന്‍ സഹായിക്കുന്ന ബില്‍ എന്നാണ് വിളിപ്പേരെങ്കിലും വിപുലമായ ചര്‍ച്ചകളും, ആഴത്തിലുള്ള ആശയ സംവാദങ്ങളും നടത്താതെ തിടുക്കത്തില്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ എംപിമാര്‍ വോട്ട് ചെയ്യുമ്പോള്‍ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്. നിലവിലെ നിയമങ്ങള്‍

More »

കാര്‍ ഡിക്കിയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം; കൊലയ്ക്കു പിന്നാലെ ഭര്‍ത്താവ് മുങ്ങി
ഈസ്റ്റ് ലണ്ടനില്‍ കാര്‍ ഡിക്കിയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പ്രതിയായ ഭര്‍ത്താവ് മുങ്ങി. ഇന്ത്യന്‍ വംശജയായ 24 കാരി ഹര്‍ഷിത ബെല്ലയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന് പിന്നിലിട്ട് വഴിയരികില്‍ ഉപേക്ഷിച്ച 23 കാരനായ ഭര്‍ത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായിട്ടാണ് സംശയം. പ്രതി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന സംശയത്തിലാണ് പൊലീസ്. വിവാഹം കഴിഞ്ഞ് ഹര്‍ഷിത യുകെയില്‍ എത്തിയിട്ട് വെറും എട്ടു മാസം മാത്രം ആയപ്പോഴാണ് ക്രൂര കൊപാതകം. ഹര്‍ഷിതയ്ക്ക് നീതി തേടി കുടുംബം രംഗത്തുവന്നു. തങ്ങളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞപോലെയെന്നാണ് ഹര്‍ഷികയുടെ സഹോദരി സോണിയ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായവും തേടിയേക്കാം. പങ്കജിനെ വിവാഹം ചെയ്ത് ഹര്‍ഷിത മാര്‍ച്ചിലാണ് യുകെയില്‍ എത്തിയത്. കഴിഞ്ഞാഴ്ച

More »

ബ്രിട്ടീഷ് എര്‍വേയ്‌സിന്റെ സോഫ്റ്റ് വെയര്‍ സിസ്റ്റം തകരാറിലായി; നിരവധി സര്‍വീസുകള്‍ റദ്ദാക്കി
ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സോഫ്റ്റ് വെയര്‍ സിസ്റ്റം തകരാറിലായതോടെ നിരവധി സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് യാത്രാ ദുരിതത്തിലായത്. ടൂര്‍ പോകാനെത്തിയവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചിലര്‍ വിമാനത്തിനുള്ളില്‍ പറക്കുന്നതും കാത്ത് ഇരുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ ലഗേജിനായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിലായി. ഡിജിറ്റലായി ഫൈല്‍ ചെയ്യുന്ന പൈലറ്റ് പ്ലാനുകളിലാണ് സോഫ്റ്റ് വെയര്‍ പിഴവു സംഭവിച്ചതെന്നാണ് സൂചന. ഹീത്രൂ ഓപ്പറേഷന്‍ സെന്ററിലെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കേണ്ട അവസ്ഥയിലായി പൈലറ്റുമാര്‍. വിമാനത്തില്‍ കയറ്റുന്ന ലഗേജുകള്‍, ഇന്ധനം, യാത്രക്കാര്‍ എന്നിവയുടെ ഭാരം എന്നിവ ഉള്‍പ്പെടുത്തുന്ന ലോഡ് ഷീറ്റ് ഫയല്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവില്‍ സോഫ്റ്റ് വെയര്‍ പ്രശ്‌ന പരിഹാരം ഉണ്ടായെങ്കിലും തകിടം മറഞ്ഞ കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions