ശനിയാഴ്ച്ച വരെ മഞ്ഞും തണുപ്പും തുടരും; താപനില മൈനസ് ആറ് ഡിഗ്രി വരെയായി
താപനില കൂപ്പുകുത്തിയതോടെ ബ്രിട്ടനിലെ പ്രായമായവരുടെയും രോഗികളുടെയും ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കകള്‍ . ആറ് ദിവസത്തേക്ക് ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി. ഈയാഴ്ച വടക്ക് കിഴക്കന്‍ മേഖലയില്‍ താപനില മൈനസ് എട്ട് ഡിഗ്രി വരെ താഴാന്‍ ഇടയുണ്ട്. ബ്രിട്ടന്‍ ലക്ഷ്യമാക്കി നീങ്ങുന്ന ആര്‍ക്ടിക് ശീതവായു പ്രവാാഹം ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഹിമപാതവും കൊണ്ടുവരും എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.
ഏറ്റവും കഠിനമായ ശൈത്യകാല കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഈ വര്‍ഷം ആദ്യമായി പുറത്തിറക്കുന്ന ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് നവംബര്‍ 23 ശനിയാഴ്ച വരെ നിലനില്‍ക്കും. താപനില താഴുന്നതോടെ പ്രായമേറിയവര്‍ക്കും, മറ്റ് രോഗബാധിതര്‍ക്കും സ്ഥിതി കൂടുതല്‍ ക്ലേശകരമാകാന്‍ ഇടയുണ്ടെന്ന്
More »
എന്‍എച്ച്എസ് ഗൈനക്കോളജി കാത്തിരിപ്പ് സമയത്തില്‍ റെക്കോര്‍ഡ്; ഏഴര ലക്ഷം സ്ത്രീകള്‍ വെയിറ്റിങ്ങില്‍
യുകെയില്‍ ഗര്‍ഭിണികളും അമ്മമാരാകാര്‍ ചികിത്സയിലുള്ളവരും എന്‍എച്ച്എസ് ഒഴിവാക്കേണ്ട സ്ഥിതി. രാജ്യത്തു ഉടനീളമുള്ള ഗൈനക്കോളജി അപ്പോയിന്റ്മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇരട്ടിയായി വര്‍ധിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . 2020 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇത്രയും വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം മുക്കാല്‍ ദശലക്ഷം (755, 046) സ്ത്രീകള്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് ഈ വെയിറ്റിംഗ് ലിസ്റ്റ് 630, 000 മാത്രമായിരുന്നു. യുകെയില്‍ ഉടനീളം ആരോഗ്യ മേഖലയിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അതീവ ഗുരുതരമായി
More »
കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി വര്‍ധന വരുത്താന്‍ ലോക്കല്‍ അധികൃതര്‍ക്ക് അനുമതി
കുടുംബങ്ങള്‍ക്ക് ആഘാതമായി കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി വര്‍ധന വരും. പണപ്പെരുപ്പത്തിന്റെ മൂന്നിരട്ടി നിരക്കില്‍ കൗണ്‍സില്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയത് രാജ്യത്തെ പത്തിലൊന്ന് കുടുംബങ്ങള്‍ക്ക് 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ സമ്മാനിക്കുമെന്ന് മുന്നറിയിപ്പ്. 5 ശതമാനം ക്യാപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഏപ്രില്‍ മാസത്തില്‍ 109 പൗണ്ട് വര്‍ദ്ധിച്ച് 2280 പൗണ്ടായി നിരക്ക് ഉയര്‍ത്തും.
2025-26 വര്‍ഷത്തില്‍ ഏകദേശം 2.5 മില്ല്യണ്‍ കുടുംബങ്ങള്‍ 3000 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് ബില്‍ നല്‍കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. നിലവില്‍ 436,000 പേരാണ് ഈ നിരക്കില്‍ ബില്‍ അടയ്ക്കുന്നത്. പുതിയ നിരക്കുകള്‍ എല്ലാ കുടുംബങ്ങളുടെയും 9.6 ശതമാനം വരും. ആറ് വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും വളരെ വിഭിന്നമാണ് ഈ അവസ്ഥ. ആ
More »
ബ്രിട്ടന്‍ മഞ്ഞു പുതച്ചു; ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അലേര്‍ട്ടുകള്‍ നിലവില്‍
യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വ്യാഴാഴ്ച രാവിലെ 9 വരെ നീണ്ടുനില്‍ക്കും.
മെറ്റ് ഓഫീസ് രണ്ട് വ്യത്യസ്ത മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മഞ്ഞും, ഐസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തേത്ത് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ നിലവിലുണ്ടാകും, തിങ്കളാഴ്ച രാവിലെ 11 വരെ ഇതിന് പ്രാബല്യമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്.
രണ്ടാമത്തെ മഞ്ഞ ജാഗ്രത തിങ്കളാഴ്ച രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് നിലവിലുള്ളത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും, സതേണ്‍ സ്‌കോട്ട്‌ലണ്ടിലെയും ഭാഗങ്ങളാണ് ഇതില്‍
More »
യുകെയില്‍ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം
യുകെയില്‍ തന്റെ കാമുകിയുമായി പ്രണയത്തിലായ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍
ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം.16 കാരനായ കെവിന്‍ ബിജിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. സ്വന്തം കാമുകിയുമായി പ്രണയത്തിലായ വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ സ്‌നാപ്പ് ചാറ്റിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കെവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
കെവിന്‍ ബിജിയാണ് കാമുകിയുടെ പേരില്‍ സുഹൃത്തിന് മെസ്സേജ് അയച്ചുവരുത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരേ സ്‌കിസ്ത് ഫോം കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്നും ലൈംഗീക ബന്ധത്തിന് ക്ഷണിച്ചുകൊണ്ടുള്ള സ്‌നാപ് ചാറ്റ് സന്ദേശം ഇരയായ ആണ്‍കുട്ടിക്ക് ലഭിക്കുമ്പോള്‍
More »
ലോങ്ങ് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നില്ല
കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങും ഭയപ്പെട്ടു നിന്നപ്പോഴും സ്വന്തം ജീവന്‍ പോലും പണംവച്ചു ഉറക്കമൊഴിച്ച് ആതുര ശുശ്രൂഷ ചെയ്തവരാണ് നഴ്സുമാര്‍. ആദ്യ കാലത്തു മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പലര്‍ക്കും ജീവന്‍ നഷ്ടമായി. മറ്റുള്ളവരാകട്ടെ ലോങ്ങ് കോവിഡ് ബാധിച്ചബാധിച്ചു ആരോഗ്യ വെല്ലുവിളി നേരിട്ടു. പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു അത്. അവരുടെ അര്‍പ്പണബോധവും സഹിഷ്ണുതയും എണ്ണമറ്റ ജീവനുകള്‍ രക്ഷിച്ചപ്പോള്‍ അസാധാരണമായ വെല്ലുവിളികളെയാണ് നഴ്സുമാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് പലര്‍ക്കും അധിക ഷിഫ്റ്റുകളും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മറ്റ് മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ വര്‍ക്ക് ഫ്രം ഹോമിന്റെ സംരക്ഷണത്തില്‍ നിന്നപ്പോള്‍ യുദ്ധമുഖത്തെ മുന്‍നിര പോരാളികളായിരുന്നു യുകെ മലയാളി നഴ്സുമാര്‍. ജോലിക്കിടെ അണുബാധയേറ്റ് മിക്കവര്‍ക്കും
More »
യുകെ യൂത്ത് പാര്‍ലമെന്റ് അംഗമായി മലയാളി പെണ്‍കുട്ടിയെ തെരഞ്ഞെടുത്തു
ലണ്ടന്‍ : യുകെ യൂത്ത് പാര്‍ലമെന്റ് അംഗമായി കൊല്ലം കുണ്ടറ സ്വദേശിനി അംന സഫ തടത്തിലിനെ (16)തെരഞ്ഞെടുത്തു. സ്കോഡ്ലന്‍ഡ് ലോത്തിയാന്‍ ഡിവിഷനില്‍നിന്നാണ് അംന വിജയിച്ചത്. കുണ്ടറ ഇളമ്പള്ളൂര്‍ തടത്തില്‍ വീട്ടില്‍ തടത്തില്‍ അന്‍സാറിന്റെയും മലപ്പുറം നിലമ്പൂര്‍ പാതാര്‍ പൂക്കോടന്‍ ഉമൈറത്തിന്റെയും മകളാണ് അംന. നിലവില്‍ സ്കോഡ്ലന്‍ഡ് യൂത്ത് പാര്‍ലമെന്റ് അംഗവും വിദ്യാഭ്യാസ സബ് കമ്മിറ്റി അംഗവുമാണ്.
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പൊതു തെരഞ്ഞെടുപ്പിലൂടെയും സ്കോഡ്ലന്‍ഡില്‍ യൂത്ത് പാര്‍ലമെന്റ് അംഗങ്ങളില്‍നിന്ന് വോട്ടെടുപ്പിലൂടെയുമാണ് തെരഞ്ഞെടുപ്പ്. 203 മണ്ഡലങ്ങളില്‍നിന്ന് വോട്ടെടുപ്പിലൂടെയും വിവിധ വിഭാഗങ്ങളില്‍നിന്നു നോമിനേറ്റ് ചെയ്തും യുകെയില്‍ സ്ഥിരതാമസക്കാരായ 11നും 18നും ഇടയില്‍ പ്രായമുള്ള 300 പേരെയാണ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്.
യുകെ പാര്‍ലമെന്റ് ലോവര്‍
More »
'ലണ്ടന്‍ ശൈലിയിലുള്ള' ബസ് സര്‍വീസുകള്‍ രാജ്യവ്യാപകമായി; 1 ബില്യണ്‍ പൗണ്ട് ഫണ്ടിംഗ് നല്‍കും
വന്‍തോതിലുള്ള ബജറ്റ് ബൂസ്റ്റിന്റെ ഭാഗമായി ലണ്ടന്‍ മാതൃകയിലുള്ള ബസുകള്‍ രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിനായി ഏകദേശം 1 ബില്യണ്‍ പൗണ്ട് ഫണ്ടിംഗ് നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ട്രാന്‍സ്പോര്‍ട്ട് (ഡിഎഫ്ടി) കഴിഞ്ഞ മാസം ധനസഹായം പ്രഖ്യാപിച്ചതിന് ശേഷം 2025 ലെ പദ്ധതികളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്കി.
'ലണ്ടന്‍ മാതൃകയിലുള്ള' സേവനങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു, കൂടാതെ മുന്‍ വര്‍ഷങ്ങളിലെ പോലെ നിക്ഷേപത്തിനായി പ്രദേശങ്ങളെ മത്സരിപ്പിക്കുന്നതിനുപകരം ദാരിദ്ര്യത്തിന്റെയും ജനസംഖ്യയുടെയും നിലവാരത്തെ അടിസ്ഥാനമാക്കി ഫണ്ട് അനുവദിക്കുമെന്നും പറഞ്ഞു.
ലെസ്റ്റര്‍, ഐല്‍ ഓഫ് വൈറ്റ്, ടോര്‍ബേ, സൗത്ത്ഹെന്‍ഡ്, കേംബ്രിഡ്ജ്ഷയര്‍, പീറ്റര്‍ബറോ എന്നിവയ്ക്ക് "അഭൂതപൂര്‍വമായ" ഫണ്ടിംഗ് ലഭിക്കുമെന്ന് ഡിഎഫ്ടി പറയുന്നു.
More »
അഥീന മോളുടെ പൊതു ദര്‍ശനം 21ന് സ്പാള്‍ഡിങ്ങില്‍; സംസ്കാരം നാട്ടില്‍
പനിയെ തുടര്‍ന്ന് ചികിത്സയിസിരിക്കേ യുകെയില്‍ മരിച്ച മലയാളി ദമ്പതികളുടെ മകള്‍ അഥീന മോളുടെ(11മാസം) സംസ്കാരം നാട്ടില്‍ നടത്തും. സംസ്കാരത്തിനായി മൃതദേഹം നാട്ടിലെത്തിക്കും മുമ്പ് പൊതുദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് യുകെയിലെ പ്രിയപ്പെട്ടവര്‍.
21ന് പീറ്റര്‍ബറോയ്ക്ക് സമീപമുള്ള സ്പാള്‍ഡിങ്ങിലെ സെന്റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതു ദര്‍ശനം നടക്കുക. ഉച്ചയ്ക്ക് 12നാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. അഥീനയെ അവസാനമായി കാണാനും പൂക്കള്‍ അര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ദേവാലയത്തിലേക്ക് എത്താവുന്നതാണ്.
സംസ്കാരം പിന്നീട് കുറുപ്പുംപടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതയുടേയും മകളാണ് അഥീന. പനിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു അഥീന.
More »