ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ എ ശങ്കര്‍ യുകെയിലേക്ക് എത്തിയത്.
പിന്നാലെ എത്തിയത് മരണ വാര്‍ത്തയാണ്. 2022 ജൂലൈയിലാണ് വൈശാഖ് വിവാഹിതനായത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് വൈശാഖ് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ യുകെയിലേക്ക് എത്തിയത്. ദാമ്പത്യ ജീവിതം രണ്ടു വര്‍ഷം പിന്നിടവേയാണ് ഭാര്യയും യുകെയിലേക്ക് എത്തിയത്. ഈമാസം ഒന്നാം തീയതി വൈശാഖിന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍ അതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ച് മരണ വാര്‍ത്ത
More »
ഈസ്റ്റ് ലണ്ടനില്‍ കാണാതായ യുവതിയുടെ ജഡം കാറിന്റെ ഡിക്കിയില്‍
ഈസ്റ്റ് ലണ്ടനില്‍ കാണാതായ യുവതിയുടെ ജഡം കാറിന്റെ ഡിക്കിയില്‍ നിന്ന് കണ്ടെത്തി. മൃതദേഹം കാണാതായ 24-കാരി ഹര്‍ഷിത ബ്രെല്ലയുടേതെന്ന് സ്ഥിരീകരണം ലഭിച്ചു. ബ്രെല്ലയെ ലക്ഷ്യമിട്ട് നടന്ന കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച മുതല്‍ ഹര്‍ഷിത ബ്രെല്ലയെ കാണാതായിരുന്നു. പൊതുജനങ്ങളില്‍ നിന്നും വിവരം ലഭിച്ച് പോലീസ് കോര്‍ബി, സ്‌കെഗ്നെസ് വാക്കിലെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കാണാതായെന്ന നിഗമനത്തില്‍ അന്വേഷണം തുടങ്ങിയത്.
എന്നാല്‍ വ്യാഴാഴ്ച ഞെട്ടിക്കുന്ന കണ്ടെത്തലിലേക്കാണ് പോലീസിനെ നയിച്ചത്. ഈസ്റ്റ് ലണ്ടനില്‍ ഒരു കാറിന്റെ പിന്നില്‍ നിന്നും 24-കാരിയുടെ മൃതദേഹമാണ് പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ച ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
ഹര്‍ഷിതയെ പരിചയമുള്ള
More »
പിസ വാങ്ങാനിറങ്ങിയ കൗമാരക്കാരെ ആളുമാറി കൊല; നാല് കൗമാരക്കാരുള്‍പ്പെടെ 5 പേര്‍ കുറ്റക്കാര്‍
ഒരു തെറ്റും ചെയ്യാതെ ആളുമാറി ക്രൂരമായ ആക്രമണത്തിന് ഇരയായി കൗമാരക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ജനുവരി 27ന് ബ്രിസ്റ്റോളിലെ ഹാര്‍ട്ട്ക്ലിഫില്‍ മാക്‌സ് ഡിക്‌സണ്‍ (16), മേസണ്‍ റിസ്റ്റ് (15)എന്നീ കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. കേസില്‍ നാലു കൗമാരക്കാരും 45 വയസുകാരനും കുറ്റക്കാരെന്ന് കണ്ടെത്തി.
കൊല നടന്ന ദിവസം മാക്‌സും മേസണും ഹാര്‍ട്ട്ക്ലിഫിലെ ഒരു വീടിന് നേരെ ആക്രമിച്ചെന്ന തെറ്റിദ്ധാരണയാണ് കൊലയിലേക്ക് നയിച്ചത്.
ആറാഴ്ച വിചാരണയ്ക്ക് പിന്നാലെ റിലേ ടോളിവര്‍ (18), 16 കാരന്‍, 17 കാരന്‍, ഡ്രൈവര്‍ ആന്റണി സ്‌നൂക്ക് എന്നിവര്‍ക്കാണ് ശിക്ഷ ലഭിക്കുക. മേസന്റെ കൊലയില്‍ പങ്കുണ്ടെന്ന് സമ്മതിച്ച 15 കാരന് മാക്‌സിന്റെ കൊലയിലും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
നോള്‍ വെസ്റ്റില്‍ വച്ച് പുലര്‍ച്ചെയായിരുന്നു ആക്രമണം. 33 സെക്കന്റ് മാത്രം നീണ്ട ആക്രമണത്തില്‍ തെറ്റിദ്ധാരണയുടെ പുറത്ത് പിസ
More »
യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 0.1% മാത്രം; ബജറ്റ് ആഘാതം ഇരുട്ടടിയായി
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം യുകെ സമ്പദ് വ്യവസ്ഥയ്ക്ക് നിരാശ. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച താഴേക്ക് പോകുന്നതായാണ് വ്യക്തമാകുന്നത്. ലേബറിന്റെ ആദ്യ ബജറ്റ് സമ്മാനിച്ച അനിശ്ചിതാവസ്ഥയും, ഉയര്‍ന്ന പലിശ നിരക്കുകളും നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനയും ബിസിനസ്സുകളെയും, ഉപഭോക്താക്കളുടെ ചെലവഴിക്കലിനെയും, ആത്മവിശ്വാസത്തെയും തകര്‍ക്കുകയാണ്.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ആഘാതം സമ്മാനിച്ച് സമ്പദ് വ്യവസ്ഥ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കേവലം 0.1% വളര്‍ച്ച മാത്രമാണ് കൈവരിച്ചത്. രണ്ടാം പാദത്തില്‍ 0.5% വളര്‍ച്ച നേടിയതില്‍ നിന്നുമാണ് ഈ തിരിച്ചിറക്കമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ജി7 രാജ്യങ്ങള്‍ക്കിടയില്‍ യുകെ മൂന്നാം പാദത്തില്‍ വളര്‍ച്ചയില്‍ ആറാം സ്ഥാനത്താണ്. ഇറ്റലി മാത്രമാണ് യുകെക്ക് പിന്നില്‍.
പുതിയ ലേബര്‍
More »
ദീപാവലി ആഘോഷത്തില്‍ മദ്യവും, മാംസവും; വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഡൗണിംഗ് സ്ട്രീറ്റ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ മദ്യവും, മാംസവും വിളമ്പിയ സംഭവത്തില്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഡൗണിംഗ് സ്ട്രീറ്റ്. സംഭവം വിവാദമായതോടെയാണ് പരിപാടി സംഘടിപ്പിച്ചതില്‍ അബദ്ധം പിണഞ്ഞതായും, ഇത് ആവര്‍ത്തിക്കില്ലെന്നും നം. 10 വ്യക്തമാക്കിയത്.
ഹിന്ദു വിശ്വാസപ്രകാരം മദ്യത്തിനും, മാംസത്തിനും വിലക്കുകള്‍ ഇല്ലെങ്കിലും പലരും മദ്യപിക്കാന്‍ തയ്യാറാകാത്തതും, വെജിറ്റേറിയന്‍ ശീലമാക്കിയവരുമാണ്. പ്രത്യേകിച്ച് ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തുകയും ചെയ്യാറുണ്ട്.
എന്നാല്‍ ഇതിന് വിപരീതമായി കീര്‍ സ്റ്റാര്‍മറുടെ ഓഫീസ് ദീപാവലി ആഘോഷം സംഘടിപ്പിച്ചതില്‍ ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ശിവാനി രാജ ഉള്‍പ്പെടെയുള്ള ആശങ്ക രേഖപ്പെടുത്തി. അറിവില്ലായ്മയില്‍ നിരാശയുണ്ടെന്നാണ് ഇവര്‍ പ്രതികരിച്ചത്.
'ഡൗണിംഗ്
More »
ആര്‍ട്ടിക് ബ്ലാസ്റ്റ് വീശിയടിക്കും; ലണ്ടനില്‍ താപനില -1 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും, വ്യാഴം വരെ ഹെല്‍ത്ത് അലേര്‍ട്ട്
ഈ സീസണിലെ ആദ്യത്തെ പ്രധാന ആര്‍ട്ടിക് ബ്ലാസ്റ്റ് വീശിയടിക്കുന്നതോടെ അടുത്ത ആഴ്ച ബ്രിട്ടനില്‍ താപനില പൂജ്യത്തിന് താഴേക്ക് കൂപ്പുകുത്തും. ആലിപ്പഴ വര്‍ഷവും, മഞ്ഞും ശക്തമാകുന്നതിനൊപ്പം മഴയും, ശക്തമായ കാറ്റും അകമ്പടിയായെത്തുമെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷത്തിലെ ഈ സമയത്ത് ശരാശരി രേഖപ്പെടുത്തുന്ന താപനിലയ്ക്കും ഏറെ താഴെയാകും ചില മേഖലകളില്‍ തണുപ്പ്. ലണ്ടനില്‍ പകല്‍സമയങ്ങളില്‍ പരമാവധി 6 സെല്‍ഷ്യസ് വരെയാകും താപനില. എന്നാല്‍ രാത്രികളില്‍ -1 സെല്‍ഷ്യസിന് താഴേക്ക് വരെ പോകാമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
മഞ്ഞിനും, ഐസിനുമുള്ള രണ്ട് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ തിങ്കളാഴ്ച രാവിലെ 11 വരെയാണ് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിനായി ആദ്യ മുന്നറിയിപ്പ്. രണ്ടാമത്തേത് സതേണ്‍ സ്‌കോട്ട്‌ലണ്ടിനും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിനും തിങ്കളാഴ്ച രാവിലെ 10
More »
യുകെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് ബ്രക്സിറ്റെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
ബ്രക്സിറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ രംഗത്ത് . യുകെയുടെ സമ്പദ് വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നതില്‍ ബ്രക്സിറ്റ് മുഖ്യ പങ്കു വഹിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു. ഈ പ്രസ്താവന വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ബ്രിട്ടന് ഇനിയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനര്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കണമെന്ന് ആന്‍ഡ്രൂ ബെയ്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ലണ്ടന്‍ നഗരത്തിലെ മാന്ഷന് ഹൗസ് ഡിന്നറില്‍ സംസാരിക്കുമ്പോഴാണ് ആന്‍ഡ്രൂ ബെയ്ലി ബ്രക്സിറ്റിനെ പരാമര്‍ശിച്ചത് . എന്നാല്‍ ബ്രക്സിറ്റിനെ കുറിച്ച് തനിക്ക് ഒരു മുന്‍ നിലപാടും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ എന്ന നിലയില്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് രാജ്യം
More »
വിദേശ വിദ്യാര്‍ത്ഥികളുടെ വിസ കുറച്ചത് കടുത്ത തിരിച്ചടി; നാലില്‍ മൂന്ന് യൂണിവേഴ്സിറ്റികളും 'റെഡ് സോണില്‍'
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂടുന്നു. അടുത്ത വര്‍ഷം നാലില്‍ മൂന്ന് യൂണിവേഴ്സിറ്റികളും ചുവപ്പ് വര കടന്ന് സാമ്പത്തിക അപകടാവസ്ഥയിലാകുമെന്നാണ് മുന്നറിയിപ്പ്. ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ വിസ കുറച്ചത്തിനു പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് കൂട്ടിയത് യൂണിവേഴ്സിറ്റികള്‍ക്കു വലിയ വെല്ലുവിളിയാവുകയാണ്. സ്വദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൂട്ടിയാലും പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയാണ്.
2025-26 വര്‍ഷത്തേക്ക് യൂണിവേഴ്സിറ്റികള്‍ നേരിടുന്ന 3.4 ബില്ല്യണ്‍ പൗണ്ടിന്റെ വരുമാന ഇടിവ് നേരിടാന്‍ ശക്തവും, പുരോഗമനപരവുമായ നടപടിയാണ് വേണ്ടതെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ് ചൂണ്ടിക്കാണിക്കുന്നു. യൂണിവേഴ്സിറ്റികള്‍ ലയിപ്പിക്കുകയോ, ചെലവുകള്‍ പങ്കിടുകയോ ചെയ്യുന്നത്
More »
ശൈത്യകാല കാലാവസ്ഥ അടുത്ത ആഴ്ച എത്തും; വിന്റര്‍ നേരിടാന്‍ തയാറെടുപ്പ്
അടുത്ത ആഴ്ചയോടെ യുകെയുടെ പല ഭാഗങ്ങളിലും മഞ്ഞും, ആലിപ്പഴവര്‍ഷവും, മഞ്ഞും ചേര്‍ന്നുള്ള കാലാവസ്ഥ എത്തുമെന്ന് മുന്നയിപ്പ്. ശൈത്യകാല കാലാവസ്ഥ എപ്പോള്‍ എത്തിച്ചേരുമെന്ന് കൃത്യമായി പ്രവചിക്കാന്‍ സമയമായിട്ടില്ലെന്ന് മെറ്റ് ഓഫീസിന് പറഞ്ഞു. കമ്പ്യൂട്ടര്‍ മോഡലുകള്‍ വിവിധ സാഹചര്യങ്ങളാണ് വിലയിരുത്തുന്നതെങ്കിലും താപനില താഴുമെന്നാണ് പ്രതീക്ഷ.
ഈയാഴ്ച ആദ്യം താപനില 0.3 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. ചെറിയൊരു വെയില് ലഭിച്ചതിന് ശേഷമാണ് ഈ തിരിച്ചിറക്കം. 'അടുത്ത ആഴ്ചയോടെ തണുത്ത കാറ്റ് എത്തിച്ചേരും, ഇതോടെ യുകെയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും കാരണമാകും. മഴയും, ആലിപ്പഴ വര്‍ഷവും, മഞ്ഞും കൂടിക്കലര്‍ന്ന സാഹചര്യമാകും. തിങ്കളാഴ്ച മുതല്‍ തന്നെ കാറ്റ് നിറഞ്ഞ സാഹചര്യമാകും. ബുധനാഴ്ചയോടെ ശൈത്യകരാല മഴയും എത്തുകയും, എല്ലാ ഭാഗങ്ങളും തണുപ്പിലാകുകയും ചെയ്യും', മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഈയാഴ്ച യാത്ര ചെയ്യാന്‍ പദ്ധതിയുള്ളവര്‍
More »