യു.കെ.വാര്‍ത്തകള്‍

ദയാവധം നടപ്പാക്കി കൊടുക്കാന്‍ ബ്രിട്ടന്‍; പുതിയ അസിസ്റ്റഡ് ഡയിംഗ് ബില്ലില്‍ ആശങ്കയുമായി വിമര്‍ശകര്‍
ബ്രിട്ടനില്‍ പുതിയ അസിസ്റ്റഡ് ഡയിംഗ് ബില്ലില്‍ ആശങ്കയുമായി വിമര്‍ശകര്‍. ദയാവധം നിയമമായി മാറിയാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് പേര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ പഴുതുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ആറ് മാസത്തില്‍ താഴെ ജീവിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗബാധിരായ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് മരിക്കാനായി സഹായം തേടുകയെന്നാണ് ക്യാംപെയിനര്‍മാര്‍ വാദിക്കുന്നത്. എന്നാല്‍ നൂറുകണക്കിന് പേര്‍ മാത്രമാകും ഇതിന് സഹായം തേടുകയെന്നാണ് ബില്‍ അവതരിപ്പിച്ച ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ പറയുന്നത്. അപേക്ഷകള്‍ അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പണം നല്‍കില്ലെന്നും, ഹൈക്കോടതി ജഡ്ജിമാര്‍ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്ത ശേഷമാണ് മരണത്തിലേക്ക് നയിക്കുന്ന

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചിട്ടും മോര്‍ട്ട്‌ഗേജ് ഉയര്‍ത്തി അഞ്ചോളം ബാങ്കുകള്‍
പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ടാംവട്ടവും കുറച്ചിട്ടും അഞ്ചോളം ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തി. സാന്റാന്‍ഡര്‍, എച്ച്എസ്ബിസി, വെര്‍ജിന്‍ മണി, ടിഎസ് ബി, നാഷന്‍വൈഡ് ബില്‍ഡിങ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്‌ഗേജ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കിയത്. വായ്പയെടുക്കുന്നവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന നീക്കമാണ് നടക്കുന്നത്. 82 ശതമാനം കുടുംബങ്ങളും എടുത്തിരിക്കുന്ന ഫിക്‌സഡ് നിരക്ക് മോര്‍ട്ട്‌ദേജുകളാണ്, നിലവിലെ കരാര്‍ പ്രകാരമുള്ള നിരക്ക് തന്നെയാണ് ഇപ്പോള്‍ ബാധകമാകുക. എന്നാല്‍ 2027 അവസാനത്തോടെ കാലാവധി കഴിയുന്ന എട്ടുലക്ഷത്തോളം മോര്‍ട്ട്‌ഗേജുകള്‍ക്ക് പുതുക്കുമ്പോള്‍ അധിക തുക നല്‍കേണ്ടതായി വരും. സാന്റാന്‍ഡര്‍ റെസിഡെന്‍ഷ്യല്‍ ഫിക്‌സ്ഡ് നിരക്കില്‍ 0.29 ശതമാനത്തിന്റെ

More »

ബ്ലാക്ബേണില്‍ ജോലിക്കിടെ വീണു പരുക്കേറ്റ മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍
ബ്ലാക്ബേണിലെ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുള്ള അപകടത്തില്‍ മലയാളി യുവാവ് സാരമായ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ജീവന് വേണ്ടി പൊരുതുന്നത്. ഒരു വര്‍ഷം മുന്‍പ് കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ദുരന്തം എത്തിയത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് കടുത്തുരുത്തിക്കാരനായ യുവാവും അതേ നഴ്സിംഗ് ഹോമില്‍ ജോലിക്ക് കയറുന്നത്. സാധാരണ ഇത്തരം സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ യുവാവ് ഉയരത്തില്‍ നിന്നും തെന്നി വീഴുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍

More »

മാഞ്ചസ്റ്ററിലെ തീപിടുത്തത്തില്‍ നാല് കുരുന്നുകളെ രക്ഷിച്ച് അമ്മയുടെ ജീവത്യാഗം
മാഞ്ചസ്റ്റര്‍ : ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മിഡില്‍ടണിലെ റാംസ്‌ഡെന്‍ ഫാമില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിക്കുന്നതിന് മുമ്പ് കെയ്റ്റ് മല്‍കാഹി എന്ന 37 കാരി നാല് കുരുന്നുകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി. കഴിഞ്ഞ വര്‍ഷം ജനിച്ച ഇരട്ടക്കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്ള ഈ അമ്മ, തന്റെ മക്കളുടെ ജീവനുകള്‍ രക്ഷിച്ചിട്ടാണ് മരണത്തിന് കീഴടങ്ങിയത് എന്ന കാര്യം കുടുംബം ആണ് മാധ്യമങ്ങളോട് വിവരിച്ചത്. അറിയുന്നത്. അതു തന്നെയാണ് മല്‍കാഹിയുടെ മരണത്തിന്റെ വേദന കൂട്ടുന്നതും. ഞായറാഴ്ച അതിരാവിലെയായിരുന്നു സംഭവം. അഗ്‌നിക്കിരയായ വീട്ടില്‍ നിന്നും അധികം ദൂരെയല്ലാതുള്ള തന്റെ വീട്ടിലിരുന്ന മല്‍കാഹിയുടെ പിതാവ് കൂപ്പര്‍ ആണ് ഇക്കാര്യം പങ്കുവച്ചത്. ദുഃഖകരമായ ഒരു അപകടമായിരുന്നു അതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇനി കൂടുതലൊന്നും പറയാനില്ല എന്നാണ്. ഔപചാരികമായി തിരിച്ചറിയല്‍ പ്രക്രിയ

More »

അഥീനമോളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം വിട്ടുകിട്ടാന്‍ വൈകും
പീറ്റര്‍ബറോയില്‍ വിടപറഞ്ഞ, മലയാളി ദമ്പതികളുടെ മകള്‍ അഥീന(11 മാസം)മോളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ചയെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിന്റെ പരാതികള്‍ കൊറോണര്‍ അടക്കമുള്ളവരില്‍ എത്തിയതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ല. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകള്‍ അഥീന മരണമടഞ്ഞത്. പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു. പനിയും ശ്വാസതടസവും മൂലമാണ്‌ ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക്

More »

പീഡന വീരന് സംരക്ഷണം: വിവാദങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ ഇടയന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചു
ലൈംഗിക വേട്ടക്കാരനെ സംരക്ഷിച്ചെന്ന ആരോപണത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചു. നൂറുകണക്കിന് കുട്ടികളെയും, യുവാക്കളെയും ലൈംഗിക വേട്ടയ്ക്ക് ഇരയാക്കി ഉന്നത ബാരിസ്റ്ററും, ലേ ചര്‍ച്ച് റീഡറുമായ ജോണ്‍ സ്മിത്തിനെ തടയുന്നതില്‍ പരാജയപ്പെട്ടത് നാണക്കേടാണെന്ന് സമ്മതിച്ചാണ് ജസ്റ്റിന്‍ വെല്‍ബി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ നേതൃസ്ഥാനം ഒഴിഞ്ഞത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും വെല്‍ബിയെ പിന്തുണയ്ക്കാതെ വന്നതോടെ രാജി അനിവാര്യമായി. യുകെയിലും, സൗത്ത് ആഫ്രിക്കയിലുമായി അഞ്ച് ദശകത്തോളം നീണ്ട ജോണ്‍ സ്മിത്തിന്റെ ലൈംഗിക വേട്ടയില്‍ 130-ലേറെ ആണ്‍കുട്ടികളാണ് ക്രൂരമായി ലൈംഗികവും, ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരകളായത്. 2018-ല്‍ ഇയാള്‍ മരണപ്പെട്ടു. എന്നാല്‍ കുറ്റകൃത്യ പരമ്പര നടത്തിയ സ്മിത്തിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നടപടി കൈക്കൊണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

More »

മാഞ്ചസ്റ്ററിലേക്ക് പോയ വിമാനത്തില്‍ യാത്രക്കാരന്റെ മരണം; അടിയന്തരമായി നിലത്തിറക്കി
മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്ന വിമാനം, ഒരു യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. അല്‍ബേനിയയിലെ ടിറാനയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് വരികയായിരുന്ന, ആര്‍ കെ 8293 എന്ന വിമാനത്തിലായിരുന്നു മരണം നടന്നത്. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന്‍ ഗുരുതരമായ ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ആംബുലന്‍സും ആരോഗ്യ പ്രവര്‍ത്തകരും എത്തിയെങ്കിലും, പരിശോധനകള്‍ക്ക് ശേഷം ഇയാള്‍ മരണമടഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ വെച്ച് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ഇയാളെ സീറ്റില്‍ നിന്നും ഇടനാഴിയിലെക്ക് മാറ്റിയതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍, ഏറെ താമസിയാതെ അയാളുടെ ശ്വാസം നിലയ്ക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയില്‍ പരിശീലനം ലഭിച്ച ചിലര്‍

More »

പീഡനവീരനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന്: കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ രാജിക്കായി മുറവിളി
ലൈംഗിക പീഡന പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കാതെ മറച്ചുവെച്ചതായി വ്യക്തമായതോടെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ രാജി ആവശ്യം ശക്തമായി. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും വെല്‍ബിയെ പിന്തുണയ്ക്കാതെ വന്നതോടെ പദവിയ്ക്ക് ഇളക്കം തട്ടുമെന്നാണ് സൂചന. കൂടാതെ സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് പദവി രാജിവെയ്ക്കണമെന്ന് ന്യൂകാസില്‍ ബിഷപ്പ് കൂടി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുട്ടികളെയും, പുരുഷന്‍മാരെയും പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജസ്റ്റിന്‍ വെല്‍ബി തയ്യാറായില്ലെന്ന് വ്യക്തമായതോടെയാണ് ന്യൂകാസില്‍ ബിഷപ്പ് ഹെലെന്‍ ആന്‍ ഹാര്‍ട്‌ലി രാജി വെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജിക്കായി മുറവിളി ഉയരുന്നതിനിടെയാണ് സീനിയര്‍ ബിഷപ്പ് പരസ്യനിലപാട് സ്വീകരിച്ചത്. ജനറല്‍ സിനഡിലെ മൂന്ന്

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന: നഴ്‌സറികള്‍ ഫീസ് കൂട്ടാന്‍ ഒരുങ്ങുന്നു
സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അനുദിനം പുറത്തുവരുകയാണ്. സ്ഥാപനങ്ങള്‍ അതിന്റെ ജോലിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും ഈ വര്‍ധനയുടെ ഭാരം കൈമാറുന്നതാണ് ജനങ്ങള്‍ക്ക് തന്നെ വിനയായി മാറുന്നത്. ഇതിലെ ഒടുവിലത്തെ ഇരയായി ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലേബര്‍ ഗവണ്‍മെന്റിന്റെ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന പ്രഖ്യാപിച്ചതോടെ മിക്ക നഴ്‌സറികളും രക്ഷിതാക്കളില്‍ നിന്നും ഈടാക്കുന്ന ഫീസ് ഉയര്‍ത്തുമെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 1000 ഏര്‍ലി ഇയര്‍ പ്രൊവൈഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 95 ശതമാനം പേരും വര്‍ധിച്ച എന്‍ഐ മൂലം രക്ഷിതാക്കളില്‍ നിന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി. കൂടാതെ ഭക്ഷണം, ട്രിപ്പുകള്‍ എന്നിവയ്ക്കായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions