യുകെയില്‍ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമിനായി വാഹനങ്ങളില്‍ മോപ്പഡുകള്‍ ഇടിച്ച് കയറ്റുന്നു
യുകെയില്‍ റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴാതെ സൂക്ഷിക്കുക! യുകെയില്‍ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമിനായി വാഹനങ്ങളില്‍ മോപ്പഡുകള്‍ ഇടിച്ച് കയറ്റുന്ന സംഭവങ്ങള്‍ കൂടുന്നു. ഇടിച്ചില്ലെങ്കിലും മറിഞ്ഞുവീണ് അഭിനയിച്ച് കാറുകാരുടെ പക്കല്‍ നിന്നും കുറ്റസമ്മതം ഏറ്റുവാങ്ങുനുണ്ട്. വ്യാജമായി വാഹനാപകടം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തട്ടുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന് പുറമെ ഇത്തരം മോപ്പഡ് അപകട തട്ടിപ്പുകാരുടെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനിടെ നാലിരട്ടി വര്‍ദ്ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ പണം തട്ടുന്ന മോപ്പഡ് അപകടങ്ങളുടെ കെണിയില്‍ പെട്ട് ഡ്രൈവര്‍മാര്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതായാണ് ഇന്‍ഷുറന്‍സ് കമ്പനി ഡയറക്ട് ലൈന്‍ വ്യക്തമാകുന്നത്.
12 മാസങ്ങള്‍ക്കിടെ 380
More »
ഇംഗ്ലണ്ടിലെ കെയര്‍ മേഖലയ്ക്ക് അടിയന്തര സഹായം തേടി മന്ത്രിമാര്‍ക്ക് മുന്നില്‍ മേധാവികള്‍
ഇംഗ്ലണ്ടിലെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് അടിയന്തര സഹായം തേടി മന്ത്രിമാര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കെയര്‍ മേധാവികള്‍. ഉയരുന്ന ചെലവും, ഡിമാന്‍ഡും ബജറ്റിലെ പ്രഖ്യാപനങ്ങളും സമ്മര്‍ദമാകുകയാണ്. അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖല കനത്ത സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം നല്‍കണമെന്ന് കെയര്‍ മേധാവികള്‍ അഭ്യര്‍ത്ഥിക്കുന്നു. ഉയരുന്ന ചെലവുകളും, ഡിമാന്‍ഡും കൗണ്‍സില്‍ ബജറ്റുകളെ താളം തെറ്റിക്കുന്ന അവസ്ഥയിലാണ് സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ ഗവണ്‍മെന്റ് സഹായം തേടുന്നത്.
അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖല നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ സമീപകാല ചരിത്രത്തിലെ മോശമായ നിലയില്‍ തന്നെ തുടരുന്നതായി അസോസിയേഷന്‍ ഓഫ് അഡല്‍റ്റ് സോഷ്യല്‍ സര്‍വ്വീസസ് പറഞ്ഞു. സേവനങ്ങള്‍ അസഹനീയമായ സമ്മര്‍ദങ്ങളാണ് നേരിടുന്നതെന്ന് അഡാസ് വ്യക്തമാക്കുന്നു.
അഡല്‍റ്റ് സോഷ്യല്‍ സര്‍വ്വീസസ്
More »
സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പുറത്ത് പുകവലി നിരോധിച്ചേക്കും
പുകവലി ആരോഗ്യത്തിനു ഹാനികരമാണെങ്കിലും അത് പൂര്‍ണ്ണമായി നിരോധിക്കുക പ്രായോഗികമല്ല. കാന്‍സറിനടക്കം കാരണമാകുന്ന പുകവലി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതു മാത്രമാണ് ചെയ്യാനാകുക. ഏതായാലും യുകെയില്‍ പുകവലി ഉപയോഗം ഘട്ടം ഘട്ടമായി കുറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
കുട്ടികളും മുതിര്‍ന്നവരും എത്തുന്നയിടങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.സ്‌കൂള്‍ ആശുപത്രി പരിസരങ്ങളില്‍ അതാണ് നിരോധനം കൊണ്ടുവരുന്നതും. എന്നാല്‍ സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയാണെന്നും സമ്മര്‍ദ്ദത്തിന് വിധേയരാകുന്നുവെന്നും വിമര്‍ശനമുണ്ട്.
പബ്ബുകളും റെസ്റ്റൊറന്റുകള്‍ക്കും പുറത്ത് പുകവലി നിയമ വിരുദ്ധമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചത് സര്‍ക്കാരിന്മേല്‍ വന്‍കിട പുകയില കമ്പനികള്‍ ചെലുത്തിയ സമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണം ഉയരുന്നുണ്ട്.
യുകെയില്‍ കാന്‍സര്‍ മരണങ്ങളില്‍ 20
More »
പിടിച്ചു നില്‍ക്കാന്‍ ട്യൂഷന്‍ ഫീസ് ഇനിയും കൂട്ടണമെന്ന് യൂണിവേഴ്‌സിറ്റി മേധാവികള്‍
കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി തങ്ങള്‍ക്ക് അധിക ചെലവ് ചുമത്തുന്നതായി യൂണിവേഴ്‌സിറ്റി മേധാവികള്‍ . കടുത്ത വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി മേധാവികള്‍ പറയുന്നു. കൂടുതല്‍ ഫീസ് വര്‍ദ്ധനവുകള്‍ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നാണ് മേധാവികള്‍ നല്‍കുന്ന സൂചന.
തിങ്കളാഴ്ചയാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എട്ട് വര്‍ഷത്തിനിടെ ആദ്യമായുള്ള ഫീസ് വര്‍ദ്ധന പ്രഖ്യാപിച്ചത്. 9250 പൗണ്ടായിരുന്ന സ്വദേശി വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടായാണ് വര്‍ദ്ധിപ്പിച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ വമ്പന്‍ ഫീസിനെ ആശ്രയിച്ചിരുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ വന്നതോടെ ഈ പണം നഷ്ടമായതാണ് ഫീസ്
More »
സീനിയര്‍ ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 200,000 പൗണ്ട് വരെ അധികമായി നേടുന്നു!
എന്‍എച്ച്എസ് വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഈ ബുദ്ധിമുട്ട് പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നാണ് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ഓവര്‍ടൈം ജോലിയുടെ പേരില്‍ എന്‍എച്ച്എസ് പ്രീമിയം നിരക്കിലാണ് സീനിയര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡ് കയറി നില്‍ക്കുന്നത് കുറയ്ക്കാനുള്ള സമ്മര്‍ദം നേരിടുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്ക് പ്രീമിയം നിരക്ക് ഓഫര്‍ ചെയ്യാനും മടിക്കുന്നില്ല. ഇതുവഴി ചില സീനിയര്‍ ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 200,000 പൗണ്ട് വരെ അധികമായി നേടുന്നുവെന്നാണ് കണക്കുകള്‍.
ഇംഗ്ലണ്ടിലെ ഫുള്‍ടൈം കണ്‍സള്‍ട്ടന്റുമാരുടെ ശരാശരി ബേസിക് ശമ്പളത്തിന്റെ ഇരട്ടിയാണ് ഇത്. സാധാരണ കണ്‍സള്‍ട്ടന്റുമാരെ അപേക്ഷിച്ച് പലരും പാര്‍ട്ട്‌ടൈമായാണ് ജോലിയില്‍ വരുന്നത്. ഇതുവഴി മണിക്കൂറിന് 200
More »
യുകെയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് ശരാശരി ഭവനവില 84,000 പൗണ്ട് ഉയരുമെന്ന് പ്രവചനം!
യുകെയില്‍ സ്വന്തമായി വീടുള്ളവര്‍ വലിയ ഭാഗ്യവാന്മാര്‍, അതേസമയം വീടില്ലാത്തവരുടെ പുതിയ വീടെന്ന ആഗ്രഹം സ്വപ്നമായി മാറാനും പോകുന്നു. ആ രീതിയിലാണ് ഭവന വിപണിയുടെ മുന്നോട്ടുള്ള പോക്ക്.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഭവനവിലയില്‍ 84,000 പൗണ്ട് വര്‍ധനവ് നേരിടുമെന്നാണ് പ്രവചനം. കുറഞ്ഞ പലിശ നിരക്കുകളും, മെച്ചപ്പെട്ട ബജറ്റിലും കാര്യം നടക്കുമെന്നതാണ് ഈ വില വര്‍ധനവിലേക്ക് നയിക്കുന്നതെന്നാണ് സൂചന. 2029 ആകുന്നതോടെ യുകെ ഹൗസിംഗ് വിപണിയില്‍ 23.4 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സിന്റെ പ്രവചനം.
നിലവില്‍ രാജ്യത്ത് താങ്ങാവുന്ന വിലയില്‍ വീട് വാങ്ങാന്‍ കഴിയുന്ന നോര്‍ത്ത് ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ വില വര്‍ധന നേരിടുക. നോര്‍ത്ത് വെസ്റ്റ് മേഖലകളിലെ വിലയില്‍ അഞ്ച് വര്‍ഷത്തിനകം 29.4 ശതമാനവും, നോര്‍ത്ത് ഈസ്റ്റില്‍ 28.2 ശതമാനവും വില ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഇപ്പോള്‍ തന്നെ വില കുത്തനെ
More »
ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു; വിമാനം റദ്ദാക്കി
വിമാനയാത്രകള്‍ക്കിടയിലെ ഇടവേളയില്‍ സെയിന്റ് ലൂസിയ ദ്വീപിലെ റിസോര്‍ട്ടില്‍ വെച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കരീബിയന്‍ ദ്വീപിലെ ആഡംബര റിസോര്‍ട്ടില്‍ മറ്റ് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണാണ് 47 കാരനായ സീനിയര്‍ ഫസ്റ്റ് ഓഫീസര്‍ ഇന്നലെ മരണമടഞ്ഞത്.
ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ 8.50 ന് വ്യൂക്സ് ഫോര്‍ട്ടില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ബി എ 2158 വിമാനം റദ്ദാക്കിയതായും ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു.
ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് ആകെ ഞെട്ടലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു ജീവനക്കാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്ന ഈ സീനിയര്‍ ഫസ്റ്റ് ഓഫീസറുടെ മരണം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.
റദ്ദ് ചെയ്ത വിമാനത്തില്‍ ജോലിക്ക് കയറേണ്ടിയിരുന്ന മറ്റ്
More »
വിദേശ വിദ്യാര്‍ത്ഥികള്‍ കൈയൊഴിഞ്ഞു; എട്ട് വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടായി കൂട്ടി
ഭരണത്തിലെത്തിയ ശേഷം കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ജനങ്ങളുടെ പോക്കറ്റില്‍ നിന്നും പരമാവധി പണം ഖജനാവിലേക്ക് എത്തിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് തിരിച്ചടി നേരിടുന്നത് .
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. സ്റ്റുഡന്റ് വിസകള്‍ക്ക് പാരവെച്ച് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് തടഞ്ഞതോടെ നടുവൊടിഞ്ഞ യൂണിവേഴ്‌സിറ്റികള്‍ക്ക് കൈസഹായം നല്‍കാനാണ് ഈ നീക്കം. 2020-ല്‍ പാര്‍ട്ടി നേതാവാകാന്‍ പ്രചരണം നടത്തുമ്പോള്‍ ട്യൂഷന്‍ ഫീസ് റദ്ദാക്കണമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍.
ബ്രിട്ടന്റെ മധ്യവര്‍ഗ്ഗത്തിന് എതിരായ പുതിയ അക്രമമെന്നാണ് വിമര്‍ശകര്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ്
More »
എതിരാളികളെ ഒപ്പം നിര്‍ത്തി ബാഡനോക്കിന്റെ ഷാഡോ കാബിനറ്റ്; ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറിയാക്കി
ടോറി നേതൃസ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ തന്റെ ഷാഡോ കാബിനറ്റ് സംഘത്തെ നിയോഗിച്ച് കെമി ബാഡനോക്ക്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ടോറി നേതാവിന്റെ ആത്മവിശ്വാസം. ഇതിന്റെ ഭാഗമായി ഷാഡോ ക്യാബിനറ്റിനെ തെരഞ്ഞെടുത്ത ബാഡനോക്ക് ഷാഡോ ഫോറിന്‍ സെക്രട്ടറിയായി പ്രീതി പട്ടേലിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കി.
മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് ബാക്ക്‌ബെഞ്ചിലേക്ക് പിന്‍മാറുന്നതായി വ്യക്തമാക്കിയതോടെ മെല്‍ സ്‌ട്രൈഡ് ഷാഡോ ചാന്‍സലറായി. നേതൃപോരാട്ടത്തിലെ മുഖ്യ എതിരാളി റോബര്‍ട്ട് ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി പദത്തിലും ബാഡനോക്ക് അവരോധിച്ചു.
തന്റെ ഉറച്ച അനുയായി ലോറാ ട്രോട്ടിനെ എഡ്യൂക്കേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബാഡനോക്ക് ഏല്‍പ്പിച്ചത്.
പരിചയസമ്പന്നരായ പ്രീതി പട്ടേലിനെയും, മെല്‍ സ്‌ട്രൈഡിനെയും എത്തിച്ച് കൊണ്ട് കണ്‍സര്‍വേറ്റീവ്
More »