യു.കെ.വാര്‍ത്തകള്‍

ബെന്‍ സ്‌റ്റോക്‌സിന്റെ വീട്ടില്‍ മുഖംമൂടി സംഘത്തിന്റെ കവര്‍ച്ച; സംഭവം ഭാര്യയും മക്കളും വീട്ടിലുള്ളപ്പോള്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍സ്റ്റോക്‌സിന്റെ വീട്ടില്‍ മുഖം മൂടി സംഘത്തിന്റെ കവര്‍ച്ച. താന്‍ പാകിസ്താന്‍ പര്യടനത്തിനായി പോയ സമയത്ത് ഭാര്യയും മക്കളും വീടിനകത്തുണ്ടായിരിക്കേയാണ് സംഘം വീടു കൊള്ളയടിച്ചതെന്ന് താരം പറഞ്ഞു. എന്നാല്‍ മോഷ്ടാക്കള്‍ കുടുംബത്തെ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും തനിക്ക് പ്രിയപ്പെട്ട കുറേ വസ്തുക്കള്‍ കവര്‍ന്നതായും ബെന്‍ സ്റ്റോക്‌സ് അറിയിച്ചു. എക്‌സിലൂടെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോഷണവിവരം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം നോര്‍ത്ത് ഈസ്റ്റിലെ കാസില്‍ ഈഡന്‍ ഏരിയയിലുള്ള എന്റെ വീട്ടില്‍ മുഖം മൂടി ധരിച്ച കുറേ ആളുകള്‍ മോഷണം നടത്തി. ആഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവ നഷ്ടമായി.മോഷ്ടാക്കള്‍ കൊണ്ടുപോയതില്‍ പലതും തനിക്കും കുടുംബത്തിനും വൈകാരികമായി ഏറെ മൂല്യമുള്ളവയാണ്. പകരം വയ്ക്കാന്‍ പറ്റാത്തവയാണെന്നും ബെന്‍

More »

റേച്ചല്‍ റീവ്‌സിന്റെ ബജറ്റില്‍ നേട്ടവും തിരിച്ചടിയും ആര്‍ക്കൊക്കെ? മലയാളികള്‍ക്ക് എങ്ങനെ?
റേച്ചല്‍ റീവ്‌സ് അവതിരിപ്പിച്ച ബജറ്റില്‍ തിരിച്ചടി നേരിടുന്നവരും നേട്ടം ലഭിക്കുന്നവരും ഉണ്ട്. 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ ബിസിനസുകളെയാണ് കടുത്ത നിരാശയിലാഴ്ത്തി. ഒരു വനിത ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച ബജറ്റ് എന്നതില്‍ ഉപരിയായി ഏറ്റവും കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ച ബജറ്റ് എന്ന പേരുദോഷവും റേച്ചല്‍ റീവ്‌സിനുണ്ട്. വരുമാനം കുറഞ്ഞ ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് മിനിമം വേജില്‍ 6.7 ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ചാണ് ചാന്‍സലര്‍ സാമ്പത്തിക ഉത്തേജനം നല്‍കിയത്. ഇതോടെ അടിസ്ഥാന വേതനം 12.20 പൗണ്ടായി ഉയരും. 21ന് മുകളില്‍ പ്രായമുള്ള ഫുള്‍ടൈം ജോലിക്കാര്‍ക്ക് 1400 പൗണ്ട് വാര്‍ഷിക വര്‍ദ്ധനവ് ലഭിക്കുമ്പോള്‍ 18 മുതല്‍ 20 വയസ്സ് വരെയുള്ള ഫുള്‍ടൈം ജോലിക്കാര്‍ക്ക് 2500 പൗണ്ട് അധികം ലഭിക്കും. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് തുടരാന്‍ റീവ്‌സും സമ്മതിച്ചതോടെ ബേസിക്, ന്യൂ സ്‌റ്റേറ്റ്

More »

40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയുമായി ലേബറിന്റെ ബജറ്റ് , നാഷണല്‍ വേജ് ഉയര്‍ത്തി
പതിനാലു വര്‍ഷത്തിനുശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന. മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വഷളായതെന്നും സാമ്പത്തിക അടിത്തറയ്ക്കായി കടുത്ത പ്രഖ്യാപനങ്ങള്‍ വേണ്ടിവന്നെന്നുമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്. മാറ്റത്തിന് വോട്ട് ചെയ്ത് ജനം ലേബറിനെ അധികാരത്തിലെത്തിച്ചെന്ന് അവര്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിക്ഷേപം, നിക്ഷേപം, നിക്ഷേപം എന്നതില്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ എടുത്തു പറഞ്ഞു. തൊഴിലുടമകള്‍ ദേശീയ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനായി ഏപ്രില്‍ മുതല്‍ 1.2 ശതമാനം മുതല്‍ 15 ശതമാനം വരെ അധികം നല്‍കണം. ഇതു സര്‍ക്കാരിന് പ്രതിവര്‍ഷം 25 ബില്യണ്‍ പൗണ്ട് നേടി നല്‍കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. പ്രധാന പ്രഖ്യാപനങ്ങള്‍ കെയറര്‍

More »

യുകെയില്‍ നിന്ന് 102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ
രാജ്യം കരുതല്‍ ശേഖരമായി യുകെയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്ന് 102 ടണ്‍ കൂടി ഇന്ത്യയിലെത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍ സൂക്ഷിച്ചിരുന്ന റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നാണ് 102 ടണ്‍ സ്വര്‍ണം തിരികെ എത്തിച്ചത്. നേരത്തെ മെയ് മാസത്തില്‍ യുകെയില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെയാണ് പ്രത്യേക വിമാനത്തില്‍ സ്വര്‍ണം രാജ്യത്തെത്തിച്ചത്. ഇന്ത്യയിലെ അതീവ സുരക്ഷ കേന്ദ്രങ്ങളിലേക്ക് സ്വര്‍ണം മാറ്റിയിട്ടുണ്ട്. നേരത്തെ ആര്‍ബിഐ പുറത്തിറക്കിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ മാസം വരെ 855 ടണ്‍ സ്വര്‍ണമാണ് രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണം. അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണം ഇന്ത്യയില്‍ സൂക്ഷിക്കുന്നതിന് ഏറെ പ്രസക്തിയുള്ളതായാണ്

More »

ഷിഫ്റ്റുകളുടെ പേരില്‍ തര്‍ക്കം; മേധാവിയുടെ തല ചുറ്റികയ്ക്ക് തല്ലിപ്പൊളിച്ച ജീവനക്കാരിക്ക് 25 വര്‍ഷം ജയില്‍
ഷിഫ്റ്റുകളുടെ പേരില്‍ മേധാവിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മേധാവിയുടെ തല ചുറ്റികയ്ക്ക് തല്ലിപ്പൊളിച്ച ആംബുലന്‍സ് ജീവനക്കാരിക്ക് 25 വര്‍ഷം ജയില്‍. ഷിഫ്റ്റ് സമയത്തിന്റെ പേരില്‍ ഏറെ നാളായി നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാനേജറുടെ വീട്ടില്‍ കയറി ചുറ്റിക കൊണ്ട് തലയടിച്ച് പൊളിച്ച ആംബുലന്‍സ് ജീവനക്കാരി 46-കാരി സ്‌റ്റേസി സ്മിത്തിനാണു കാല്‍നൂറ്റാണ്ട് ഇനി ആഴിയെണ്ണാന്‍ വിധി ലഭിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് മേധാവി മിഷാലാ മോര്‍ട്ടന് നേരെയാണ് പുലര്‍ച്ചെ സ്വന്തം വീട്ടില്‍ വെച്ച് അതിക്രമം നേരിട്ടത്. ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങവെയാണ് ടേംസൈഡ് ആസ്‌കോട്ട് സ്ട്രീറ്റില്‍ നിന്നുള്ള സ്‌റ്റേസി സ്മിത്ത് മാനേജറുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ തലയില്‍ യാതൊരു പ്രകോപനവും ഇല്ലാതെ ചുറ്റിക

More »

സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന കേസിലെ പ്രതിയ്ക്ക് തീവ്രവാദ ബന്ധമുള്ളതായി വിവരങ്ങള്‍
സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളെ കത്തി കുത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൗമാരക്കാരന് തീവ്രവാദ ബന്ധമുള്ളതായി വിവരങ്ങള്‍ പുറത്ത്. പ്രതിയായ 18 കാരനായ ആക്‌സല്‍ റുഡകുബാനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 29ന് ആണ് സൗത്ത്‌പോര്‍ട്ടില്‍ ഡാന്‍സ്‌ക്ലാസില്‍ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. മൂന്നു പെണ്‍കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ബെബി കിംഗ്, എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്, ആലിസ് ഡ സില്‍വ അഗ്വിയര്‍ എന്നിവരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്തു കുടിയേറ്റ വിരുദ്ധ കലാപം അരങ്ങേറിയിരുന്നു. പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പുറമെ കത്തി കൈവച്ചത് ഉള്‍പ്പെടെ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടകരമായ ജൈവ വിഷ വസ്തു റിസിന്‍ ഇയാള്‍ ഉണ്ടാക്കിയിരുന്നുവെന്നും അല്‍ഖ്വയ്ദ പരിശീലന മാനുവല്‍ കൈവശം

More »

നികുതിവേട്ട സഹിക്കണമെന്ന് ചാന്‍സലര്‍; 35 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിരിവ്, 30 ലക്ഷം ജോലിക്കാര്‍ക്ക് 1400 പൗണ്ട് ശമ്പളവര്‍ദ്ധന
ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വേട്ടയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്നോട്ടുവയ്ക്കുന്നത്. 35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബാണ് ചാന്‍സലര്‍ ഒരുക്കിയിരിക്കുന്നത്. കരുതുന്നത്. ഉയര്‍ന്ന നികുതി, ഉയര്‍ന്ന ചെലവഴിക്കല്‍, ഉയര്‍ന്ന കടമെടുപ്പ് എന്നിവ ചേരുന്ന എന്നിവയിലൂടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നാണ് വിവാദമായ ബജറ്റ് പ്രഖ്യാപനത്തിലൂടെ റീവ്‌സ് ലക്ഷ്യമിടുന്നത്. 'സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നിക്ഷേപമാണ് ഏക പോംവഴി. ഇതിന് എളുപ്പവഴികളില്ല. ഈ നിക്ഷേപം നടത്താന്‍ സാമ്പത്തിക സ്ഥിരത തിരിച്ചുനേടണം', റീവ്‌സ് പറയുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മറ്റ് എളുപ്പ വഴികളില്ലെന്ന് വ്യക്തമാക്കുന്ന ചാന്‍സലര്‍ കൂടുതല്‍ തുക പോക്കറ്റില്‍ എത്തിക്കാനും പദ്ധതിയിടുന്നു. എന്‍എച്ച്എസിലേക്കും, സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനും, താങ്ങാവുന്ന വീടുകള്‍ നിര്‍മ്മിക്കാനും പണം

More »

ബ്രിട്ടനില്‍ കുഞ്ഞുങ്ങളുടെ ജനനം ആശങ്കപ്പെടുത്തും വിധം കുറയുന്നു
ബ്രിട്ടന്റെ ജനനനിരക്ക് കുറയുന്നത് വലിയ ആശങ്കയായി മാറുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും താഴ്ന്ന ജനന നിരക്കുമായാണ് ഫെര്‍ട്ടിലിറ്റി പ്രതിസന്ധി വ്യാപിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും പ്രസവിക്കാന്‍ കഴിയുന്ന സ്ത്രീകളില്‍ ശരാശരി 1.44 കുഞ്ഞുങ്ങളാണ് പിറന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ജനന നിരക്ക് താഴുന്നത് ജനസംഖ്യ കുറയാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള മുതിര്‍ന്നവരുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കും. ഇതിനെല്ലാം പുറമെ എണ്ണക്കുറവ് പരിഹരിക്കാന്‍ കുടിയേറ്റത്തെ ബ്രിട്ടന് തുടര്‍ന്നും ആശ്രയിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീകള്‍ തങ്ങളുടെ ചെറുപ്പത്തില്‍ കരിയറിന് പ്രാധാന്യം നല്‍കുന്നതാണ് ഈ

More »

ഈസ്റ്റ് ലണ്ടനില്‍ രണ്ട് വയസുള്ള കുഞ്ഞിന്റെ കഴുത്ത് മുറിച്ചും അഞ്ച് വയസുകാരിയുടെ മുഖത്ത് വെട്ടിയും ഇന്ത്യന്‍ വംശജന്‍
ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ കോടതിയില്‍ ഹാജരാക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്ത പ്രതിയെയാണ് കോടതിയിലെത്തിച്ചത്. രണ്ടും, അഞ്ചും വയസ്സുള്ള കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഇവരെ രക്ഷിക്കാനായി ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റു. 48-കാരനായ കുല്‍വീന്ദര്‍ റാമാണ് പ്രതി. മൂന്ന് ഇരകളെയും പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. പേരും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്ത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions