14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ബുധനാഴ്ച; ആകാംക്ഷയോടെ ജനം
ലണ്ടന്‍ : കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിന് കാത്തിരിക്കുകയാണ് രാജ്യം. ബുധനാഴ്ചയാണ് ബജറ്റ്. 14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എപ്രകാരം ആയിരിക്കുമെന്ന കാര്യത്തില്‍ ജനം ആകാംക്ഷയിലാണ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്സ് നികുതി വര്‍ധനകള്‍ ഒഴിവാക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍.
അധികാരത്തിലെത്തിയാല്‍ ഇന്‍കം ടാക്സ്, നാഷനല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികാരം ഏറ്റയുടന്‍ 22 ബില്യണ്‍ പൗണ്ടിന്റെ ബ്ലാക്ക്ഹോള്‍ തീര്‍ത്താണ് ടോറി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. ഇത് മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമോ എന്ന ആശങ്ക
More »
അടിപിടി: ലേബര്‍ എംപിയ്‌ക്ക് സസ്‌പെന്‍ഷന്‍; വിവാദം
കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാറിനു നാണക്കേടായി ഭരണകക്ഷി എംപി അടിപിടിക്കേസില്‍. ലേബര്‍ എം പിയായ മൈക്ക് ആംസ്ബറി ഒരു മനുഷ്യനെ അടിച്ച് നിലത്തിടുന്നതും, നിലത്തു വീണ മനുഷ്യനെ ചവിട്ടുന്നതുമായ വീഡിയോ ദൃശ്യം പുറത്തു വന്നതോടെ എംപിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇനി അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നേ അറിയാനുള്ളൂ.
നികുതി വര്‍ദ്ധനവും പൊതുചെലവിലെ വെട്ടിച്ചുരുക്കലുമൊക്കെ ലേബര്‍ സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ കുറയ്ക്കുന്ന സമയത്ത് ആണ് പരീക്ഷണമായി ഉപതെരഞ്ഞെടുപ്പ് സാധ്യത മുന്നിലുള്ളത്. ശനിയാഴ്ച വെളുപ്പിന് 2.15 ഓടെയാണ് സംഭവം. എം പിയുടെ മണ്ഡലത്തിലെ ചെഷയറിലാണ് സംഭവം നടന്നത്.
വാക്കുതര്‍ക്കത്തിനൊടുവില്‍ എതിരാളിയെ എംപി അടിച്ച് നിലത്തിട്ട് ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ മൈക്ക് ആംസ്ബറിയെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്
More »
കുട്ടികളെ തല്ലുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി
കുട്ടികളെ തല്ലുന്നതോ ശാരീരികമായി ഉപദ്രവിക്കുന്നതോ ഒഴിവാക്കണമെന്നും കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍.
വെയില്‍സിലേയും സ്‌കോട്‌ലന്‍ഡിലേയും പോലെ ശാരീരിക ശിക്ഷകള്‍ നിരോധിക്കാന്‍ ഇംഗ്ലണ്ട് സര്‍ക്കാരും ആലോചിക്കുകയാണ്. പുതിയ നിയമത്തിലൂടെ നിരോധനം കൊണ്ടുവരാന്‍ ആലോചനയുണ്ടെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു.
ഉടന്‍ ഒരു നിയമ മാറ്റമല്ല ആലോചിക്കുന്നത്, വിദഗ്ധരുമായി സംസാരിച്ച ശേഷമാണ് തീരുമാനം നടപ്പാക്കുക. നിര്‍ദ്ദേശം എങ്ങനെ പ്രായോഗികമാക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഈ അടുത്ത് കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് റേച്ചല്‍ ഡിസൂസ ആവശ്യമുന്നയിച്ചിരുന്നു. ഉടന്‍ നിയമം കൊണ്ടുവരില്ലെന്നും ആലോചിക്കാമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശം.
More »
ഇന്ത്യക്കാരനായ കുട്ടിപ്പീഡകനെ നാടുകടത്തുന്നത് വിലക്കി ബ്രിട്ടീഷ് കോടതി
തന്റെ മക്കളുടെ മാനസിക ആരോഗ്യത്തിന്റെ പേരുപറഞ്ഞ് ഇന്ത്യക്കാരനായ കുട്ടിപ്പീഡകന്‍ നാടുകടത്തലില്‍ നിന്ന് ഒഴിവായി. തന്നെ നാടുകടത്തുന്നത് തന്റെ കുട്ടികളെ അപകടത്തിലാക്കുമെന്ന് വാദം ആണ് കോടതിയില്‍ ഇയാള്‍ ഉന്നയിച്ചത്.
2021-ലാണ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്ത മൂന്ന് കുറ്റങ്ങള്‍ക്ക് ഇന്ത്യക്കാരനെ 14 മാസം ജയിലില്‍ അടച്ചത്. ഇയാള്‍ക്കെതിരെ ലൈംഗിക അപകട പ്രതിരോധ ഉത്തരവും, 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളി രജിസ്റ്ററില്‍ പേര് ചേര്‍ക്കാനും വിധി വന്നിരുന്നു.
എന്നാല്‍ ഇയാളെ നാടുകടത്താന്‍ ഹോം ഓഫീസ് ശ്രമിച്ചപ്പോഴാണ് മനുഷ്യാവകാശ നിയമങ്ങളുടെ പേരുപറഞ്ഞു ഇയാള്‍ കോടതിയെ സമീപിക്കുകയും വിജയിക്കുകയും ചെയ്തത്. ഇപ്പോള്‍ കൂടുതല്‍ അപ്പീലുകളില്‍ കേസുകള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ കന്‍വെഷന്‍ പ്രകാരം തന്നെ നാടുകടത്തുന്നത് സ്വകാര്യ, കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കുമെന്നാണ്
More »
മിനിമം വേജ് പണപ്പെരുപ്പ നിരക്കിനെ മറികടന്നുള്ള വലിയ വര്‍ധനയ്ക്ക് വഴിയൊരുക്കാന്‍ റേച്ചല്‍ റീവ്‌സ്
പണപ്പെരുപ്പത്തെ മറികടന്നുള്ള മിനിമം വേജ് വര്‍ധനയ്ക്ക് കളമൊരുക്കുന്ന പ്രഖ്യാപനം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇവ ബിസിനസ്സുകള്‍ക്ക് ആഘാതം സൃഷ്ടിക്കുമെങ്കിലും ജോലിക്കാര്‍ക്ക് സന്തോഷമേകുന്നതാണ്. 'പുതിയ ലിവിംഗ് വേജ്' എന്ന നിലയില്‍ റീബ്രാന്‍ഡ് ചെയ്യാനാണ് ചാന്‍സലര്‍ ബജറ്റ് ഉപയോഗിക്കുകയെന്ന് ഗവണ്‍മെന്റ് സ്രോതസ്സുകള്‍ വ്യക്തമാക്കി.
എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ മിനിമം വേജ് ഉയര്‍ത്തുന്നത് ബിസിനസ്സുകള്‍ക്ക് ആഘാതമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബജറ്റ് പ്രഖ്യാപനം ഉണ്ടായാല്‍ ഇത് സ്ഥാപനങ്ങളുടെ ഹയറിംഗ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനും, റദ്ദാക്കാനും വരെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുന്നു.
ബ്രിട്ടന്റെ സുദീര്‍ഘമായ വളര്‍ച്ചാ പദ്ധതി മാറ്റുന്നതാണ് ബജറ്റ്
More »
യുകെയില്‍ നോറോവൈറസ് കേസുകള്‍ കുതിക്കുന്നു; വിന്ററില്‍ 'ട്രിപ്പിള്‍ മഹാമാരി' ആഞ്ഞടിക്കുമെന്ന്
സമ്മറിലെത്തിയ നോറോവൈറസ് ബ്രിട്ടനില്‍ അസാധാരണ വേഗത്തില്‍ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നോറോവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നു. ഇത് വിന്റര്‍ സീസണ്‍ ട്രിപ്പിള്‍ മഹാമാരിയിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
സമ്മര്‍ മാസങ്ങളില്‍ പടര്‍ന്നിരുന്ന വൈറസ് ഇപ്പോള്‍ പ്രതീക്ഷിച്ച നിലയും കടന്ന് പടരുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്ക് പ്രകാരം ഈ വൈറസ് ഇപ്പോള്‍ തന്നെ 39 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ കേസുകള്‍ വീണ്ടും ഉയരുമെന്നാണ് പ്രവചനം.
സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 13 വരെ നോറോവൈറസ് ബാധയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 382 ലാബ് റിപ്പോര്‍ട്ടുകള്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പത്തെ 274 കേസുകളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധന.
ഇതോടെ വൈറസ് ബാധിച്ച് രോഗാവസ്ഥയിലാകുന്നവരുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകള്‍
More »
എന്‍എച്ച്എസില്‍ വെള്ളക്കാര്‍ നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കുന്നു; പകരം കറുത്തവരും വംശീയ ന്യൂനപക്ഷ ജോലിക്കാരും
എന്‍എച്ച്എസില്‍ രാത്രി ഷിഫ്റ്റുകളില്‍ നിന്ന് വെള്ളക്കാര്‍ വലിയ തോതില്‍ ഒഴിവാകുന്നു. കറുത്തവരും, വംശീയ ന്യൂനപക്ഷ ജോലിക്കാരും രാത്രി ഷിഫ്റ്റുകളിലേക്ക് കൂടുതലായി നിയോഗിക്കപ്പെടുകയാണ്.
കറുത്തവരും, വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരും പതിവായി നൈറ്റ് ഷിഫ്റ്റുകളില്‍ ജോലിക്കെത്തുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം രാത്രിയില്‍ ജോലി ചെയ്യുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവും നേരിട്ടിരിക്കുന്നു.
2014-ലെ കണക്കുകളെ അപേക്ഷിച്ച് 360,000-ലേറെ കറുത്തവരും, വംശീയ ന്യൂനപക്ഷ വംശജരുമാണ് രാത്രിയില്‍ അധികമായി ജോലിക്ക് എത്തുന്നതെന്നാണ് കണ്ടെത്തല്‍. ഇതേ കാലയളവില്‍ രാത്രി ഷിഫ്റ്റിന് എത്തുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ 570,000-ലേറെ കുറവ് വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആറിലൊന്ന് കറുത്തവരും, ന്യൂനപക്ഷ വംശജരും രാത്രി ജോലിക്ക്
More »
അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊന്നു; മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് 17 വര്‍ഷം ജയില്‍
പഠനത്തിനെത്തിയ മലേഷ്യന്‍ യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലേക്ക്. കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്കാണ് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 17 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടത്. മലേഷ്യക്കാരിയായ ജിയാ സിന്‍ തിയോ നടത്തിയ കുറ്റകൃത്യം സമാനതകളില്ലാത്തതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി.
നിര്‍വികാരതയോടെയാണ് യുവതി ശിക്ഷ കേട്ടത്. മലേഷ്യയിലുള്ള കുടുംബത്തെ ഭയന്നും പഠനം മുടങ്ങുമെന്നതിനാലുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു.
നവജാത ശിശുവിനെ പ്രസവിച്ച ശേഷം സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. രണ്ടു ദിവസം കഴിഞ്ഞാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സീല്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കുഞ്ഞിനെ യുവതി സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചത്. ഈ
More »
11 കുത്തുകള്‍ കുത്തി മകളെ കൊന്ന അമ്മയ്ക്ക് ആജീവനാന്ത ആശുപത്രി വാസം
ഷിസോഫെര്‍ണീയ എന്ന അതീവ ഗുരുതരമായ മാനസിക രോഗം ബാധിച്ച അമ്മ പതിനൊന്ന് കുത്തുകള്‍ കുത്തി മകളെ കൊന്നതിന് ആജീവനാന്ത ആശുപത്രി വാസം. ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും ചിന്താഗതിയെയും, തോന്നലുകളെയുമൊക്കെ ബാധിക്കുന്ന രോഗമാണ് ഷിസോഫെര്‍ണീയ. ഉറങ്ങിക്കിടക്കുമ്പോള്‍ മകളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയായിരുന്നു കൊല. ലേസറുകളും സാങ്കേതികവിദ്യകളുമായി ആരൊക്കെയോ തന്നെയും മകളെയും ഉന്നം വയ്ക്കുന്നു എന്ന തോന്നലാണ് ജസ്‌കിരാത് കൗര്‍ എന്ന ഈ 33കാരിയെ തന്റെ 10 വയസ്സുകാരി മകള്‍ ഷേ കാംഗിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത്.
ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം. മാര്‍ച്ച് നാലിന് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് വരെ ഈ അഞ്ചാം ക്ലാസ്സുകാരി തന്റെ വീടിന് പുറത്ത് മറ്റു കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ റൗളി റെഗിസിലാണ് ഇവരുടെ വീട്. മകളുടെ നെഞ്ചില്‍ 11 തവണ കത്തി കയറ്റി ഇറക്കിയശേഷം തന്റെ മകള്‍ മരിച്ചുവെന്ന്
More »