യുകെയിലെ മിനിമം വേതനത്തില്‍ 5.3% വര്‍ധനയുമായി ലണ്ടന്‍; 140,000 പേര്‍ക്ക് പ്രയോജനം
ലണ്ടന്‍ : ലണ്ടന്‍ ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനം. ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന 140,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിയായ ലിവിങ് വേജ് ഫൗണ്ടേഷന്റെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന സ്പെഷല്‍ ലണ്ടന്‍ വേജ്, നഗരത്തിലെ പ്രധാനപ്പെട്ട 3500 സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്.
നഗരത്തിലെ വര്‍ധിച്ച ജീവിതച്ചെലവ് കണക്കിലെടുത്താണ് ഇവിടെ മിനിമം വേതനത്തില്‍ ദേശീയ നിരക്കില്‍ നിന്നും വര്‍ധന വരുത്താന്‍ ഈ സ്ഥാപനങ്ങള്‍ തയാറായത്. സ്ഥാപനങ്ങള്‍ സ്വയം മുന്നോട്ടു വന്നു നടപ്പാക്കിയ ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലിവിങ് വേജ് ഫൗണ്ടേഷനാണ്.
രാജ്യത്താകെ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടാണ്. ഈ സാഹചര്യത്തിലാണ് നിലവിലുണ്ടായിരുന്ന ലണ്ടനിലെ വേതനത്തില്‍ (13.15പൗണ്ട്) 70 പെന്‍സിന്റെ വര്‍ധന വരുത്തി 13.85പൗണ്ടാക്കാന്‍
More »
ജയിലുകളില്‍ തിരക്ക് കുറഞ്ഞില്ല; വീണ്ടും തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍, വിമര്‍ശനം ശക്തം
ലണ്ടന്‍ : ജയിലുകളിലെ തിരക്ക് പ്രാതീക്ഷിച്ചതുപോലെ കുറയാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍നിന്ന് വീണ്ടും തടവുകാരെ മോചിപ്പിക്കുന്നു. 1,100 തടവുകാരെക്കൂടി കാലാവധിയ്ക്കു മുമ്പേ മോചിപ്പിക്കാനാണ് തീരുമാനം.
സെപ്റ്റംബര്‍ പത്തിന് 1700 തടവുകാരെ സമാനമായ രീതിയില്‍ മോചിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ കൂടുതല്‍ തടവുകാരെ സ്വതന്ത്രരാക്കുന്നത്. ശിക്ഷാ കാലാവധിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്കും അഞ്ചുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവര്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സ്ത്രീപീഡനം, ഭവനഭേദനം, കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിന്റെ പരിഗണന ലഭിക്കില്ല. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ നിലവില്‍ പല കുറ്റവാളികള്‍ക്കും വീട്ടുതടങ്കല്‍ പോലെയുള്ള ശിക്ഷ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനാണ് കുറ്റകൃത്യത്തിന്റെ കാഠിന്യം
More »
ഇംഗ്ലണ്ടില്‍ 44 പുതിയ സ്റ്റേറ്റ് സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍
നിലവിലെ സ്‌കൂളുകള്‍ തന്നെ പൂട്ടേണ്ട അവസ്ഥ മുന്നിലുള്ളപ്പോള്‍ 44 പുതിയ സ്റ്റേറ്റ് സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍. തുക പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇംഗ്ലണ്ടില്‍ 44 സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് സിക്‌സ്ത് ഫോം കോളജുകളും ഉള്‍പ്പെടും. സ്‌കൂള്‍ തുറക്കും മുമ്പായി ഓരോ സ്‌കൂളിന്റെയും സാധ്യതകളും സാമ്പത്തിക ബാധ്യതകളും വീണ്ടും അവലോകനം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതിലൂടെ മിച്ചം വെയ്ക്കുന്ന ഫണ്ട് നിലവിലുള്ള സ്‌കൂളുകളുടേയും കോളജുകളുടേയും മോശമായ ദുരവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍ പറഞ്ഞു.
ഓരോ
More »
ഈ വര്‍ഷം എ&ഇകളില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നത് ഒരു മില്ല്യണിലേറെ രോഗികള്‍
ഈ വര്‍ഷം എന്‍എച്ച്എസ് ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരു മില്ല്യണിലേറെ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരുന്നതായി റിപ്പോര്‍ട്ട്. വിന്റര്‍ സീസണിലേക്ക് കടക്കാന്‍ ഇരിക്കവെ ഈ കണക്കുകള്‍ ഹെല്‍ത്ത് സര്‍വ്വീസിനെയും, ജനത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്.
ഏകദേശം 1.09 മില്ല്യണ്‍ ജനങ്ങളാണ് അര ദിവസം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാത്തുകെട്ടി കിടന്നതിന് ശേഷം പ്രവേശിപ്പിക്കപ്പെടുകയോ, ട്രാന്‍സ്ഫര്‍ ചെയ്യുകയോ, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആകുകയോ ചെയ്തത്. ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വളര്‍ച്ചയാണ് ഇത്.
ഇംഗ്ലണ്ടിലെ ഈ കണക്കുകള്‍ പ്രകാരം പത്തിലൊന്ന് രോഗികള്‍ക്കും സുദീര്‍ഘമായ കാത്തിരിപ്പ് ആവശ്യമായി വന്നു. അതേസമയം ചില എന്‍എച്ച്എസ് ട്രസ്റ്റുകളിലെ സ്ഥിതി ഇതിലേറെ
More »
മൂന്നാഴ്ച മുന്‍പ് യോര്‍ക്ക്ഷയറില്‍ കാണാതായ നഴ്‌സിന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി
മൂന്നാഴ്ച മുന്‍പ് യോര്‍ക്ക്ഷയറില്‍ നിന്ന് കാണാതായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. ഇവരെ അവസാനമായി കണ്ട സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെ നടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡെര്‍വെന്റ് നദിയിലാണ് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെത്തിയതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ വെയ്ന്‍ ഫോക്‌സ് പറഞ്ഞു. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ടനിലുള്ള തന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയതില്‍ പിന്നെയാണ് 34 കാരിയായ വിക്ടോറിയ ടെയ്ലറെ കാണാതാവുന്നത്.
വിക്ടോറിയ ടെയ്ലറുടെ സ്വന്തം സാധനങ്ങളില്‍ ചിലത് കണ്ടെത്തിയതിന് വളരെ അടുത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഔപചാരികമായ തിരിച്ചറിയല്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും ടെയ്ലറുടെ കുടുംബത്തെ ഈ വിവരം അറിയിച്ചിട്ടുണ്ട്. വിക്ടോറിയയുടെ തിരോധാനത്തില്‍ അതീവ ഹൃദയവേദന അനുഭവിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും
More »
ഹഡേഴ്സ് ഫീല്‍ഡില്‍ മലയാളിയുടെ വീട്ടില്‍ വന്‍ മോഷണം
വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ താമസിക്കുന്ന മലയാളി ജോയിസ് മുണ്ടയ്ക്കലിന്റെ വീട്ടില്‍ വന്‍ മോഷണം. ജോയിസ് കുടുംബസമേതം ബൈബിള്‍ കലോത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ലീഡ്സ് റീജന്റ് ബൈബിള്‍ കലോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ജോയിസ് ബൈബിള്‍ കലോത്സവ വേദിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയത് രാത്രി ഒരു മണിയോടുകൂടിയാണ്. ഈ സമയത്തിനിടയിലാണ് മോഷ്ടാക്കള്‍ വീടിന്റെ പാറ്റി ഡോര്‍ തകര്‍ത്ത് അതിക്രമിച്ച് കയറിയത്.
മോഷണ രീതി കണ്ട പോലീസ്, പ്രൊഫഷണല്‍ മോഷ്ടാക്കളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് എത്തിയത്. മോഷ്ടാക്കള്‍ പ്രധാനമായിട്ടും ലക്ഷ്യം വെച്ചത് വീടിനുള്ളിലെ സ്വര്‍ണമായിരുന്നു. ജോയിസിന് സ്വര്‍ണവും തന്റെ വില കൂടിയ രണ്ട് ക്യാമറയും ടൂള്‍ കിറ്റ്സുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്.
എന്‍ജിനീയര്‍ കൂടിയായ ജോയ്സ് വിലകൂടിയ ടൂള്‍ കിറ്റ്സ് സ്വന്തം ആവശ്യത്തിനായിട്ടും ഒരു കൗതുകത്തിന്
More »
ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ നൂറാം വര്‍ഷം; വിമാനത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്
ലണ്ടന്‍ : ഇന്ത്യയ്ക്കും യുകെയ്‌ക്കുമിടയിലുള്ള വിമാന സര്‍വീസുകളുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്. നവംബര്‍ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫ്ലൈറ്റില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാനാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ തീരുമാനം.
തേങ്ങാ ചോറും മട്ടന്‍ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂവിലേക്ക് ആഴ്ചയില്‍ 56 വിമാന സര്‍വീസുകളാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് നടത്തുന്നത്.
പ്രതിദിനം മുംബൈയില്‍ നിന്ന് മൂന്നും ഡല്‍ഹിയില്‍ നിന്ന് രണ്ടും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സര്‍വീസ് വീതമാണ് കമ്പനി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായ് ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല നൂറിലധികം ഇന്ത്യന്‍ സിനിമകളും യാത്രക്കാര്‍ക്കായ് വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്.
അതിനിടെ
More »
24കാരനെ വെടിവെച്ച് കൊന്ന മെറ്റ് പോലീസ് ഓഫീസര്‍ക്കെതിരായ കൊലക്കുറ്റം തള്ളി; പ്രതിഷേധം
സൗത്ത് ലണ്ടനില്‍ വെച്ച് സായുധ ഓഫീസര്‍മാര്‍ വളഞ്ഞപ്പോള്‍ വാഹനം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച 24-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് എതിരായ കൊലക്കുറ്റം റദ്ദാക്കി കോടതി. ക്രിസ് കാബ ഓടിച്ചിരുന്ന ഓഡി ക്യൂ8ന് നേര്‍ക്കാണ് വിന്‍ഡ്‌സ്‌ക്രീനിലൂടെ 40-കാരന്‍ മാര്‍ട്ടിന്‍ ബ്ലേക്ക് ഒരു ബുള്ളറ്റ് തൊടുത്തത്.
ഈ സംഭവത്തില്‍ ഓഫീസര്‍ക്ക് എതിരായ കൊലക്കുറ്റമാണ് കോടതി തള്ളിയത്. എന്നാല്‍ വിധി അനീതിയുടെ വേദന സമ്മാനിക്കുന്നതാണെന്ന് ക്രിസ് കാബയുടെ കുടുംബം പ്രതികരിച്ചു. കേവലം മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ജൂറി ബ്ലേക്കിനെ കുറ്റവിമുക്തനാക്കിയത്. വിധിയില്‍ ബ്ലേക്ക് വികാരപരമായി പെരുമാറിയപ്പോള്‍ കാബയുടെ കുടുംബം നിശബ്ദമായി സാക്ഷികളായി.
'ഒരു കുടുംബവും ഇത്തരമൊരു ദുഃഖം അനുഭവിക്കരുത്. ക്രിസിനെ ഞങ്ങളില്‍ നിന്നും തട്ടിയെടുത്തു, ഇപ്പോള്‍ ഈ തീരുമാനം അവനെ പോലെ മറ്റ് നിരവധി പേരുടെ ജീവന് സിസ്റ്റത്തിന് ഒരു
More »
എന്‍എച്ച്എസ് ആപ്പ് പരിഷ്‌കരിക്കും; രോഗികള്‍ക്കായി എഐയും, സാങ്കേതികവിദ്യയും പ്രധാന ആയുധങ്ങളാകും
എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയും രോഗീ പരിചരണത്തിലെ കാലതാമസവുമെല്ലാം പരിഗണിച്ചു ഹെല്‍ത്ത് സര്‍വ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സര്‍വ്വീസിലെ കാലതാമസങ്ങള്‍ ചില രോഗികള്‍ക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി.
എന്‍എച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ സ്ട്രീറ്റിംഗ് എഐ ഉള്‍പ്പെടെ സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശിക്കുന്നത്. 'ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് എന്‍എച്ച്എസ് നേരിടുന്നത്. ജിപിയെ കാണാന്‍ ജനം ബുദ്ധിമുട്ടുന്നതും, 999 ഡയലിംഗും, സമയത്ത് എത്തിച്ചേരാത്ത ആംബുലന്‍സും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വന്ന് സുദീര്‍ഘ കാത്തിരിപ്പ് നേരിടുന്നതും, കോറിഡോറില്‍ ട്രോളികളില്‍ പെട്ട് കിടക്കുന്നതും,
More »