യു.കെ.വാര്‍ത്തകള്‍

18 കാരിയായ ബ്രിട്ടീഷ് ടൂറിസ്റ്റ് ബലാത്സംഗത്തിനിരയായി; പ്രതി യുകെ കൗമാരക്കാരന്‍
ഹോട്ടല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന പതിനെട്ടുകാരിയായ ഒരു ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കൂടെയുണ്ടായിരുന്ന ബ്രിട്ടീഷുകാരന്‍ തന്നെയായ ഒരു കൗമാരക്കാരനാണ് പ്രതി എന്നും പരാതിയില്‍ പറയുന്നു. ഗ്രീക് ദ്വീപായ കോര്‍ഫുവിലെ തെക്കേ അറ്റത്തുള്ള കാവോസിലാണ് സംഭവം. ഉടനടി ചാടിയെഴുന്നേറ്റ താന്‍ അക്രമിയോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും, എന്താണെന്നറിയില്ല എന്ന് പറഞ്ഞ് അയാള്‍ ക്ഷമാപണം നടത്തിയെന്നും യുവതി പറയുന്നു. പ്രതിയ്ക്കും 18 വയസാണ് . ഇവര്‍ തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് യുവതി പരാതിക്കൊപ്പം പോലീസിന് നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് കുറ്റാരോപിതനായ യുവാവിനെതിരെ ബലാത്സംഗത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടെ ആശയവിനിമയത്തിന് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സ്വകാര്യത ലംഘിച്ചതിന് യുവതിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

More »

വെയില്‍സില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്
വെയില്‍സില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് ലാന്‍ബ്രിന്‍മെയര്‍ ഗ്രാമത്തിന് സമീപമുള്ള ലൈനില്‍ വെച്ച് അപകടം ഉണ്ടായത്. ഒരു പുരുഷന്‍ മരിച്ചതായി ഡൈഫെഡ്-പോവിസ് പോലീസ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്കുകള്‍ സാരമുള്ളതല്ലെന്നാണ് സൂചന. രണ്ട് ട്രെയിനുകളില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി. രണ്ട് ട്രെയിനുകള്‍ കൂട്ടിമുട്ടിയതായി റിപ്പോര്‍ട്ട് ലഭിച്ചാണ് സ്ഥലത്തെത്തുന്നതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. വേഗത കുറഞ്ഞ ട്രെയിന്‍ ഇടിച്ചതിനാല്‍ ആഘാതം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാരാമെഡിക്കുകളും, ഫയര്‍ & റെസ്‌ക്യൂ സംഘവും, ഡൈഫെഡ് പോവിസ് പോലീസും സ്ഥലത്തെത്തി. ഷ്രൂസ്ബറിയില്‍ നിന്നും ആബെറിറ്റ്‌സ്‌വിത്തിലേക്ക് പോയ സര്‍വ്വീസനും,

More »

എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ എടുത്ത് മുങ്ങിയാല്‍ രോഗികളില്‍ നിന്ന് പിഴ ഈടാക്കും
ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റുകള്‍ എടുത്ത ശേഷം മുങ്ങുന്ന രോഗികളില്‍ നിന്നും പിഴ ഈടാക്കി ഇത്തരം രീതികള്‍ അവസാനിപ്പിക്കാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. എന്‍എച്ച്എസില്‍ അപ്പോയിന്റ്‌മെന്റ് എടുത്തു മുങ്ങുന്നവരെ തടയാന്‍ ഫൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഹെല്‍ത്ത് സെക്രട്ടറി. ഓരോ വര്‍ഷവും ഇത്തരത്തില്‍ മുങ്ങുന്നത് എട്ടു മില്യണ്‍ രോഗികളാണ്. ഇത് എന്‍എച്ച്എസിനുണ്ടാക്കുന്നത് ഒരു ബില്യണ്‍ പൗണ്ടിന്റെ നഷ്ടവുമാണ്. പദ്ധതി നടപ്പാക്കാന്‍ ആലോചനകള്‍ നടക്കുകയാണ്. കാര്യങ്ങള്‍ ഓര്‍ഡറിലായ ശേഷം അപ്പോയിന്റ്‌മെന്റ് എടുത്തുമുങ്ങുന്നവരെ പിഴ ചുമത്താനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ജിപി സര്‍ജറികളിലും ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റ് എടുത്തിട്ടും മുങ്ങുന്നവര്‍ മറ്റു രോഗികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കൃത്യമായി

More »

മുസ്ലീം വിരുദ്ധ സംഭവങ്ങള്‍; പള്ളികളുടെ സുരക്ഷ കൂട്ടാന്‍ 3 മില്യണ്‍ പൗണ്ടിന്റെ സഹായം
പലസ്തീന്‍ പ്രശ്‌നത്തിന് പിന്നാലെ യുകെയില്‍ മുസ്ലീം വിരുദ്ധ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. മുസ്ലീം പള്ളികളുടെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാര്‍ മൂന്നു മില്യണ്‍ പൗണ്ടിന്റെ ധന സഹായമാണ് നല്‍കിയത്. 2022 മുതല്‍ 23 വരെയുള്ള കാലഘട്ടമാണ് ഏറ്റവും അധിക തുക ഇതിനായി വിനിയോഗിച്ചത്. മുസ്ലീം വിരുദ്ധ സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ സര്‍ക്കാരും മുന്‍കരുതലെടുത്തിരിക്കുകയാണ്. 2023 ല്‍ ഫണ്ടിനായുള്ള അപേക്ഷ നല്‍കിയത് 304 ആണ്. യുകെയില്‍ രണ്ടായിരത്തിലേറെ മസ്ജിദുകളും പ്രാര്‍ത്ഥനാ മുറികളുമുണ്ടെങ്കിലും ചെറിയ ശതമാനം ആരാധനാലയങ്ങള്‍ക്ക് മാത്രമേ ഈ ഫണ്ട് ഉപയോഗിച്ചുള്ള സംരക്ഷണം ലഭിക്കൂ. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതോടെ മുസ്ലീം വിരുദ്ധ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതായിട്ടാണ് കണക്ക്. ചിലര്‍ മാത്രമാണ് ഫണ്ടിനായി അപേക്ഷിക്കുന്നത്. പലര്‍ക്കും ഫണ്ടിനെ കുറിച്ച് അറിയില്ല. ആദ്യം അപേക്ഷിച്ച് കിട്ടിയില്ലെങ്കില്‍ വീണ്ടും

More »

പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാലെ ബജറ്റില്‍ എന്‍എച്ച്എസിന് ഫണ്ട് അനുവദിക്കൂവെന്ന് ഹെല്‍ത്ത് സെക്രട്ടറി
എന്‍എച്ച്എസിന് കണ്ണുംപൂട്ടി ഫണ്ട് അനുവദിക്കുന്ന പരിപാടി ഇനിയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി. ബജറ്റില്‍ അനുവദിക്കുന്ന ഓരോ പൗണ്ടിനും പിന്നില്‍ പരിഷ്‌കാര നടപടികള്‍ വേണമെന്നാണ് നിബന്ധന. തകര്‍ന്ന് കിടക്കുന്ന എന്‍എച്ച്എസിനെ ശരിപ്പെടുത്താനായി പരിഷ്‌കാരങ്ങളുടെ നിരയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് അവതരിപ്പിക്കുന്നത്. ബജറ്റില്‍ അനുവദിക്കുന്ന പണത്തിന് പിന്നില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വമ്പന്‍ ബജറ്റ് വെട്ടിക്കുറവ് നല്‍കുമ്പോഴാണ് ഹെല്‍ത്ത് സര്‍വ്വീസിന് മള്‍ട്ടി ബില്ല്യണ്‍ പൗണ്ട് പണമൊഴുക്ക് വരുന്നത്. എന്നാല്‍ ഈ തുകയ്ക്ക് നിബന്ധനകള്‍ ബാധകമാണെന്ന് സ്ട്രീറ്റിംഗ് ഓര്‍മ്മിപ്പിച്ചു. വീക്കെന്‍ഡില്‍ ജോലി ചെയ്യിക്കല്‍, ടെക്‌നോളജിയുടെ അവതരണം എന്നിങ്ങനെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് എല്ലാ

More »

ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പ് നിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍ ; അതൃപ്‍തി പുകയുന്നു
ഭരണത്തിലെത്തിയപ്പോള്‍ പഴയതെല്ലാം മറന്ന് ലേബര്‍ സര്‍ക്കാര്‍. ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പ് നിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിഷി സുനാകിന് കീഴില്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജോലിക്കാര്‍ക്ക് മേലുള്ള നികുതിയെന്ന് കുറ്റപ്പെടുത്തിയവരാണ് ലേബര്‍. ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തല്‍ നടപ്പാക്കിയാലും ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാകില്ലെന്നാണ് ഗവണ്‍മെന്റിന്റെ പുതിയ കണ്ടെത്തല്‍. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് മഹാമാരിക്ക് ശേഷം പ്രഖ്യാപിച്ച ഫ്രീസിംഗ് 2028-ല്‍ അവസാനിക്കും. എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇത് രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2030 വരെ എത്തിക്കാനാണ് ഒരുങ്ങുന്നത്. ഇതോടെ പരിധികള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്ന രീതി തടയപ്പെടും. ഇത് മൂലം ആയിരക്കണക്കിന് ആളുകള്‍ ഉയര്‍ന്ന ടാക്‌സ്

More »

കവന്‍ട്രിയില്‍ മാത്രം കുടിയേറിയത് 22000 പേര്‍; പരിഗണന കിട്ടാത്തതില്‍ അതൃപ്തിയോടെ സ്വദേശികള്‍
കവന്‍ട്രിയിലെ ജനങ്ങള്‍ അടിയന്തര സേവനങ്ങളില്‍ പോലും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയിലാണെന്നു റിപ്പോര്‍ട്ട്. ഇതിന് ഒരു പരിധിവരെ കാരണം കുടിയേറ്റമാണെന്ന് വിമര്‍ശനമുണ്ട്. ആരോഗ്യ മേഖലയിലുള്‍പ്പെടെ തിരക്കേറിയ അനുഭവം തദ്ദേശീയരെ രോഷാകുലരാക്കിയിട്ടുണ്ട്.ജനസംഖ്യാവര്‍ദ്ധനവ് ഒരു ശതമാനമാണ്. കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കാണ് ഇവിടെ രേഖപ്പെടുത്തിയത് കഴിഞ്ഞയാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കാണിത്. ജനസംഖ്യയിലെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമെന്നാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ദ്ധനയുണ്ടായ നഗരങ്ങളില്‍ ഒന്നാണ് കവന്‍ട്രി. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബിര്‍മ്മിംഗ്ഹാം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ദ്ധനവ്ഇവിടെയാണ്. വിദേശത്തു നിന്നു മാത്രം 22,366 ആളുകളണ് ഇക്കാലയളവില്‍ ഇവിടെ എത്തിച്ചേര്‍ന്നത്.

More »

എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ ചാന്‍സലര്‍; പ്രവാസികളുടെ പോക്കറ്റ് കീറും
സകല മേഖലയിലും നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കി പരമാവധി വരുമാനം നേടാനുമുള്ള അവസരമായാണ് ഈ മാസം 30 നു അവതരിപ്പിക്കുന്ന ബജറ്റിനെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും, പൊതുമേഖലാ ജീവനക്കാര്‍ക്ക് അനുവദിച്ച വമ്പന്‍ ശമ്പളവര്‍ദ്ധനവുകളും നടപ്പാക്കാന്‍ വന്‍തുക കണ്ടെത്തുകയെന്ന ദൗത്യമാണ് ചാന്‍സലര്‍ നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഈ നികുതി വര്‍ദ്ധനവുകള്‍ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് അധിക തിരിച്ചടിയാണ് സമ്മാനിക്കുക. മറ്റ് പൊതു നികുതി വര്‍ദ്ധനവുകള്‍ക്ക് പുറമെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് കുടിയേറ്റക്കാര്‍ക്ക് പ്രത്യേകിച്ചും തിരിച്ചടിയായി മാറുക. പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവുകള്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്നതോടെ വിമാന നിരക്കുകള്‍

More »

ഹാരിയും മേഗനും പിരിഞ്ഞു താമസിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍
ലണ്ടന്‍ : 2018ല്‍ വിവാഹിതരായത് മുതല്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയ സെലിബ്രിറ്റി രാജദമ്പതികളാണ് ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗന്‍ മാര്‍ക്കിളും. രാജകുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് യു.എസിലാണ് ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഹാരിക്കും മേഗനും രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഹാരിയും മേഗനും വഴി പിരിഞ്ഞു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഹാരിയും മേഗനും രണ്ടിടങ്ങളിലാണ് ജീവിക്കുന്നത് എന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഹാരി നടത്തിയ ഏകാന്ത ട്രിപ്പുകളാണ് വേര്‍പിരിയല്‍ റിപ്പോര്‍ട്ടിന് ബലമായി ചൂണ്ടിക്കാട്ടുന്നത്. ന്യൂയോര്‍ക്ക് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഹാരി തനിച്ചുപോയത്. അപ്പോഴൊക്കെ ഏറെ സന്തോഷവാനായി കാണപ്പെട്ടു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions