എന്‍എച്ച്എസ് നഴ്‌സുമാരെയും രോഗികളെയും പാര്‍ക്കിംഗില്‍ പിഴിഞ്ഞ് ട്രസ്റ്റുകള്‍; കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 243 മില്ല്യണ്‍ പൗണ്ട്
എന്‍എച്ച്എസിന്റെ പാര്‍ക്കിംഗ് കൊള്ള സകല സീമകളും ലംഘിക്കുന്നു. പാര്‍ക്കിംഗ് ഇനത്തില്‍ ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരു പോലെ പിഴിയുകയാണ്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലാണ് എന്‍എച്ച്എസ് പാര്‍ക്കിംഗ് ഫീസായി പിഴിഞ്ഞെടുത്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
9.2 മില്ല്യണ്‍ പൗണ്ട് പാര്‍ക്കിംഗ് ചാര്‍ജ്ജായി ഈടാക്കിയ ഒരു എന്‍എച്ച്എസ് ട്രസ്റ്റ് രോഗികളെ ക്രൂരമായി ടാക്‌സ് ചെയ്യുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഒരൊറ്റ വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തുക കൈക്കലാക്കുന്ന ട്രസ്റ്റായി കുപ്രശസ്തി നേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ്. അഞ്ച് മുന്‍വര്‍ഷങ്ങളിലും മറ്റേത് ട്രസ്റ്റിനേക്കാളും വരുമാനം നേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ്.
ദേശീയ തലത്തില്‍ 2023/24 വര്‍ഷം
More »
ആഷ്‌ലി കൊടുങ്കാറ്റ് 80 മൈല്‍ വേഗത്തില്‍ യുകെയില്‍; ഞായറാഴ്ച കനത്തമഴ
അതിശക്തമായ കാറ്റും കനത്ത മഴയുമായി ഇന്ന് രാത്രിയോടെ ആഷ്‌ലി കൊടുങ്കാറ്റ് യുകെയില്‍. അയര്‍ലന്‍ഡിലെ കാലാവസ്ഥാ കേന്ദ്രം നാമകരണം ചെയ്ത കൊടുങ്കാറ്റ് മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിക്കും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പറന്നുയരുന്ന മേല്‍കൂരകളും മറ്റു അവശിഷ്ടങ്ങളും മൂലം പരിക്കുകള്‍ക്കും മിറിവുകള്‍ക്കും ഇടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.
ഞായറാഴ്ച അതിരാവിലെ മൂന്നു മണി മുതല്‍ അര്‍ദ്ധരാത്രി വരെ സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, പടിഞ്ഞാറന്‍ വെയ്ല്‍സ് എന്നിവിടങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന യെല്ലോ വാര്‍ണിംഗ് ആണ് അതിലൊന്ന്. ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അര്‍ദ്ധരാത്രിവരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ 18 മണിക്കൂര്‍ നിലവിലുണ്ടാകുന്ന ആംബര്‍ വാര്‍ണിംഗ് ആണ്
More »
വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും മലയാളി യുവാക്കള്‍ മരിച്ച നിലയില്‍
യുകെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി രണ്ടു യുവാക്കളുടെ ആകസ്മിക മരണം. വൂസ്റ്ററിലും ന്യൂപോര്‍ട്ടിലും ആണ് മലയാളി യുവാക്കള്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷം മുന്‍പ് നഴ്‌സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ എന്ന 20കാരനായ യുവാവിനെയാണ് വൂസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അനേകം മലയാളി വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്‌സിറ്റിയാണ് വൂസ്റ്റര്‍. ഏവരേയും വേദനയിലാഴ്ത്തിയിരിക്കുകയാണ് 20 കാരന്റെ വിയോഗം.
ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെയാണ് ഏതാനും ദിവസം മുന്‍പ് അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു.
More »
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് പ്രധാന ബാങ്കുകള്‍; തിരിച്ചടി
പലിശ നിരക്ക് കുറയുന്നതും കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് പ്രധാന ബാങ്കുകള്‍. ഇന്ന് മുതല്‍ വിവിധ ഹോം ലോണ്‍ ഡീലുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതായി ബാര്‍ക്ലേസും, ഹാലിഫാക്‌സും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ നാറ്റ്‌വെസ്റ്റും, ഈയാഴ്ച ആദ്യം സാന്‍ടാന്‍ഡറും, ടിഎസ്ബിയും നിരക്ക് കൂട്ടിയിരുന്നു.
ബാര്‍ക്ലേസിന്റെ മിക്ക ഫിക്‌സഡ് റേറ്റ് ഡീലുകളും 0.2 ശതമാനം പോയിന്റ് വര്‍ധനവാണ് നേരിടുക. 40 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്ക് വിപണിയിലെ രണ്ടാമത്തെ താഴ്ന്ന നിരക്കുള്ള അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ ഓഫര്‍ ചെയ്യുന്നത് ബാര്‍ക്ലേസായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ഈ ഡീല്‍ 3.96 ശതമാനത്തിലേക്ക് വര്‍ദ്ധിക്കും.
കൂടാതെ 25 ശതമാനം ഡെപ്പോസിറ്റുമായി വീട് വാങ്ങുന്നവര്‍ക്കുള്ള 3.85 ശതമാനം ഡീല്‍ ഇന്ന് മുതല്‍ 4.05 ശതമാനത്തിലേക്കും ഉയരും. 10 ശതമാനം ഡെപ്പോസിറ്റുള്ളവരുടെ 4.39
More »
14 വര്‍ഷത്തിന് ശേഷം ഡ്രൈവര്‍മാര്‍ക്ക് ഇരുട്ടടി നല്‍കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി 7 പെന്‍സ് കൂട്ടാന്‍ ഒരുങ്ങുന്നു
നീണ്ട 14 വര്‍ഷക്കാലം മുന്‍ ടോറി ഗവണ്‍മെന്റ് ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് നടത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഈ നയം തിരുത്തുകയാണ്. ഈ മാസം 30 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഫ്യൂവല്‍ ഡ്യൂട്ടി ലിറ്ററിന് 7 പെന്‍സ് വീതം വര്‍ധിപ്പിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി മാര്‍ച്ചില്‍ അവസാനിക്കുമ്പോള്‍ ഇത് പുതുക്കേണ്ടതില്ലെന്നാണ് റീവ്‌സിന്റെ നിലപാട്.
14 വര്‍ഷക്കാലം നീണ്ട ഫ്രീസിംഗ് എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള അവസരമായി വിനിയോഗിക്കാനാണ് ചാന്‍സലറുടെ നീക്കം. വാര്‍ഷിക ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന തടഞ്ഞുവെച്ച നടപടി അവസാനിപ്പിച്ച് വര്‍ഷാവര്‍ഷം ഇത് ഉയര്‍ത്താനുള്ള അവസരമാണ് ട്രഷറി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് പരിഗണിച്ച് റീവ്‌സ് സ്വീകരിക്കുന്നത്.
ഇതോടെ പമ്പുകളില്‍
More »
ഇംഗ്ലണ്ടില്‍ ആശങ്കപ്പെടുത്തും വിധം കാന്‍സര്‍ കേസുകള്‍ കുതിയ്ക്കുന്നു
മാറുന്ന കാലത്തു കാന്‍സര്‍ കേസുകള്‍ ലോകമെങ്ങും കൂടിവരുകയാണ്. യുകെയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തു നിരവധി യുകെ മലയാളികളാണ് കാന്‍സറിന് ഇരയായി മരണപ്പെട്ടത്.
ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് തോതിലാണ് കാന്‍സര്‍ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ആയിരം പേര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
2022-ല്‍ ഇംഗ്ലണ്ടില്‍ 346,217 കേസുകളാണ് സ്ഥിരീകരിച്ചത്. 2021-നെ അപേക്ഷിച്ച് 5 ശതമാനം വര്‍ദ്ധന. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തുന്നതിന്റെ എണ്ണം ഉയര്‍ന്നതാണ് വര്‍ദ്ധനയ്ക്ക് വലിയ തോതില്‍ കാരണമാകുന്നത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധ കാല്‍ശതമാനം വര്‍ദ്ധിച്ച് 54,732-ല്‍ എത്തിയത് ആകെ എണ്ണത്തില്‍ വലിയ സംഭാവന നല്‍കുന്നു.
2022-ലൈ കണക്കുകള്‍ പ്രകാരം ആകെ കാന്‍സര്‍ കേസുകള്‍ സ്ഥിരീകരിച്ചതില്‍ പുരുഷന്‍മാരുടെ
More »
സോജന്‍ ജോസഫിന്റെ സീറ്റില്‍ 6 വോട്ടിന് മലയാളിയായ റീന മാത്യുവിന് പരാജയം
ലണ്ടന്‍ : ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവെച്ച കൗണ്‍സില്‍ സീറ്റില്‍ ലേബര്‍ പാര്‍ട്ടിക്ക് തോല്‍വി. വെറും 6 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് ലേബര്‍ പാര്‍ട്ടിയുടെ തന്നെ സ്ഥാനാര്‍ഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി.
ഉപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 26 വോട്ടുകള്‍ നേടി. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ആദ്യ മലയാളി കൗണ്‍സിലര്‍ ആയിരുന്നു സോജന്‍ ജോസഫ്.
എംപിയായി വിജയിച്ച സോജന്‍ ജോസഫിന്റെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് എന്‍എച്ച്എസില്‍ നഴ്സായ റീന മാത്യുവിനെ ലേബര്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. എന്നാല്‍ വാശിയേറിയ തിരഞ്ഞെടുപ്പില്‍
More »
യുകെയില്‍ ദയാവധം നിയമവിധേയമാക്കരുതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
യുകെയില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കവേ വിഷയത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വ്യക്തമാക്കി. ബില്‍ അവതരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദയാവധത്തിന് അര്‍ഹതയില്ലാത്തവരും ഇതിന് ഇരയാകുകയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ പലരേയും ചിന്തിപ്പിക്കുന്നതാണ് ഈ നിയമമെന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.
പക്ഷെ മാരകരോഗ ബാധിതര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുമ്പോള്‍ അവരോട് കരുണ കാണിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് എം പി കിം ലീഡ്ബീറ്റര്‍ പറയുന്നത്.
അഭിപ്രായ സര്‍വ്വേകളില്‍ 70 ശതമാനം പേരും ദയാവധത്തെ പിന്തുണക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ദയാവധം നിയമ വിധേയവുമാണ്. നിയമ
More »
തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് എം 6ല്‍ 5 മരണം
തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് എം 6 ല്‍ രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരണമടഞ്ഞു. വടക്കോട്ട് പോകുന്ന കാര്യേജ് വേയില്‍, തെക്ക് ദിശയിലേക്കായിരുന്നു സ്‌കോഡ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കമ്പ്രിയയിലാണ് അപകടം നടന്നത്. സ്‌കോഡ കാര്‍ തെറ്റായ ദിശയില്‍ എം 6 ലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പോലീസുകാര്‍ അങ്ങോട്ട് പോകുന്ന വഴിയായിരുന്നു അത് ഒരു ടൊയോട്ടയുമായി ഇടിച്ച് അപകടമുണ്ടായ വിവരം പോലീസിന് ലഭിക്കുന്നത്.
സ്‌കോഡയുടെ ഡ്രൈവറായ, കേംബ്രിഡ്ജ്ഷയറില്‍ നിന്നുള്ള 40 കാരന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ടൊയോട്ട ഓടിച്ചിരുന്ന 42 കാരനും അതില്‍ സഞ്ചരിച്ചിരുന്ന 33 കാരിയായ സ്ത്രീയും 15 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ ഗ്ലാസ്‌ഗോയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ടൊയോട്ടയില്‍ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ എയര്‍
More »