യുകെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴ്ന്നു; ശമ്പള വളര്‍ച്ചയും മന്ദഗതിയില്‍
യുകെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴ്ന്നു; ശമ്പള വളര്‍ച്ചയും മന്ദഗതിയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാന്‍ 'ഇന്ററസ്റ്റ്' നല്‍കുന്ന ഒഎന്‍എസ് കണക്കുകള്‍ പുറത്ത്; ആകാംക്ഷയോടെ മോര്‍ട്ട്‌ഗേജുകാര്‍
യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴുകയും, ശമ്പളവര്‍ദ്ധന മന്ദഗതിയിലാകുകയും ചെയ്തതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ശമ്പള വളര്‍ച്ച രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്, 4.9%.
മൂന്ന് മുന്‍ മാസങ്ങളിലെ 5.9 ശതമാനത്തില്‍ നിന്നുമാണ് നിരക്ക് താഴ്ന്നത്. ഇപ്പോഴും പണപ്പെരുപ്പത്തെ മറികടന്നുള്ള ശമ്പളവര്‍ദ്ധന തുടരുന്നുണ്ട്. സിപിഐ പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ആഗസ്റ്റ് വരെ മൂന്ന് മാസങ്ങളില്‍ 2.6 ശതമാനമാണ് വരുമാനം ഉയര്‍ന്നത്.
2023 സമ്മറില്‍ 8 ശതമാനത്തിന് അരികിലെത്തിയ ശേഷമാണ് വരുമാന വര്‍ദ്ധന കുത്തനെ താഴ്ന്നത്. ശമ്പള വളര്‍ച്ച
More »
യുവതലമുറയുടെ അമിത വണ്ണം പ്രശ്‌നം; തടി കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ നല്‍കും
അമിത വണ്ണം യുകെയിലെ യുവതലമുറയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന പൊണ്ണത്തടി എന്‍എച്ച്എസിനും വലിയ ബാധ്യതയാണ്. ബോധവല്‍ക്കരണം കൊണ്ട് മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക പ്രായോഗികമല്ല. അതിനാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ അമിത വണ്ണത്തിനെതിരെ രംഗത്തുവരുകയാണ്. ഒസെമ്പിക് അല്ലെങ്കില്‍ മൗജൗരോ മരുന്ന് നല്‍കി അമിത വണ്ണത്തിന് പ്രതിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ജനത്തിന്റെ ഉത്പാദന ക്ഷമത കൂട്ടിയാല്‍ പ്രതിവര്‍ഷം 74 ബില്യണ്‍ പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
കാരണം അമിതവണ്ണം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ ജോലിയ്ക്ക് പോലും പോകാനാകാതെ പലപ്പോഴും ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. ആരോഗ്യമില്ലാത്ത തലമുറയ്ക്ക് തങ്ങളുടെ ഊര്‍ജ്ജ സ്വലമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ബുദ്ധിമുട്ടാകുന്നു.
ശരീരത്തിലെ 26 ശതമാനം കൊഴുപ്പും എരിച്ചു കളയാന്‍ കിംഗ് കോംഗ് എന്ന മരുന്നിന്
More »
ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഉയര്‍ത്താന്‍ ചാന്‍സലര്‍; നികുതി പേടിച്ച് വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് ഉടമകള്‍
ഒക്ടോബര്‍ 30ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഉയര്‍ത്തുമെന്ന അഭ്യൂഹം ശക്തമായതോടെ നികുതി പേടിച്ച് വീടുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് ഉടമകള്‍. ഇതോടെ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്.
വരുമാനം വര്‍ദ്ധിപ്പിക്കാനായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്-സിജിടി ഉയര്‍ത്തുമെന്ന് വ്യക്തമായതോടെയാണ് രണ്ടാമത്തെ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് രക്ഷപ്പെടാന്‍ ഉടമകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്.
ഹൗസ് ഓഫ് കോമണ്‍സില്‍ റീവ്‌സ് തന്റെ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് മുന്‍ രണ്ടാം വീടുകള്‍ വില്‍ക്കാനാണ് ഉടമകളുടെ ശ്രമം, സിജിടി വര്‍ധനവ് പ്രഖ്യാപിച്ചാല്‍ അതേ ദിവസം അര്‍ദ്ധരാത്രി പദ്ധതി പ്രാബല്യത്തില്‍ വരുമെന്നത് കനത്ത തിരിച്ചടിയാണ്.
More »
യുകെയില്‍ വ്യാജ പാര്‍ക്കിംഗ് വാര്‍ഡന്‍മാര്‍ നടത്തുന്ന തട്ടിപ്പ് വര്‍ധിക്കുന്നു; കരുതിയിരിക്കുക
യുകെയില്‍ തട്ടിപ്പു സംഘം പാര്‍ക്കിംഗ് വാര്‍ഡന്‍മാരുടെ രൂപത്തിലും. ഇപ്പോള്‍ പാര്‍ക്കിംഗ് വാര്‍ഡന്‍മാര്‍ ചമഞ്ഞുള്ള തട്ടിപ്പാണ് പെരുകുന്നത്. ട്രാഫിക് വാര്‍ഡന്‍മാരുടെ വേഷം ധരിച്ച് ഒരാള്‍ സ്ത്രീയില്‍ നിന്നും 4000 പൗണ്ട് അടിച്ചുമാറ്റാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഒരു ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ അരികിലെത്തിയ വ്യാജ വാര്‍ഡന്‍ ബാങ്ക് കാര്‍ഡ് കൈമാറാനും, ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി.
ബാങ്ക് കാര്‍ഡ് കൈക്കലാക്കിയ തട്ടിപ്പുകാരന്‍ ഇവിടെ നിന്നും ഓടിക്കളയുകയായിരുന്നു. ഇതിന് പിന്നാലെ 4000 പൗണ്ട് സൈ്വപ്പ് ചെയ്യാന്‍ ശ്രമിച്ചതായി ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് ഈ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല. ഹെര്‍ട്ട്‌സിലെ ഹെമെല്‍ ഹെംപ്‌സ്റ്റെഡിലാണ് വ്യാഴാഴ്ച ഈ സംഭവം
More »
സ്ത്രീകള്‍ക്കുള്ള എന്‍എച്ച്എസ് ചികിത്സ രണ്ടാം തരമെന്നു ആക്ഷേപം
എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ കാര്യങ്ങളെ രണ്ടാം തരം വിഷയമായി മാത്രം പരിഗണിക്കുന്നതായി പകുതിയിലേറെ സ്ത്രീകള്‍. സര്‍വ്വെയില്‍ പങ്കെടുത്ത 22 ശതമാനം സ്ത്രീകളാണ് ഈ ഞെട്ടിക്കുന്ന വിധിയെഴുത്ത് നടത്തിയത്. 28 ശതമാനം ഒരുപരിധി വരെ ഈ വാദങ്ങളെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ് എതിരെ വാദിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം എന്‍എച്ച്എസ് പ്രൊഫഷണലുകളില്‍ നിന്നും നെഗറ്റീവ് അനുഭവം ഉണ്ടായെന്നാണ് നാലിലൊന്ന് സ്ത്രീകളും സര്‍വ്വെയില്‍ വ്യക്തമാക്കിയത്. തങ്ങളുടെ പ്രശ്‌നങ്ങളെ കാര്യമായി കണ്ടില്ലെന്ന് അഞ്ചിലൊന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. കൂടാതെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് പത്തില്‍ നാല് സ്ത്രീകളുടെ പരാതി. ഇനി ജിപിയെ കണ്ടുകിട്ടിയാല്‍ തന്നെ നല്ല പരിചരണം ലഭിക്കുന്നതായി പകുതി ആളുകള്‍ (49%) മാത്രമാണ്
More »
നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ഉയര്‍ത്തുമെന്ന് സൂചന; തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത
വരുന്ന ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തമായതോടെ തൊഴില്‍ ദാതാക്കള്‍ മുന്നൊരുക്കം നടത്തുമെന്ന് റിപ്പോര്‍ട്ട് . പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എംപ്ലോയറുടെ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് ബിസിനസ്സുകള്‍ ബജറ്റില്‍ നേരിടേണ്ട ആഘാതത്തെ കുറിച്ച് ഏകദേശം തീരുമാനമായത്.
ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ഈ മാസത്തെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ നികുതി വര്‍ദ്ധനവിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ട ആവശ്യം ബിസിനസ്സുകള്‍ക്ക് മനസ്സിലാകുമെന്ന് ചാന്‍സലര്‍ വാദിച്ചു.
22 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന സാഹചര്യത്തിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ്
More »
ജീവിത ചെലവുകള്‍: ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു
ഉയര്‍ന്ന ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.
2020 പകുതി വരെയുള്ള ഒരു വര്‍ഷക്കാലത്ത് ലോക്ക്ഡൗണ്‍ കാരണം 33,701 പേര്‍ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോയതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ട് വിട്ട് പോകുന്നത് ഇപ്പോഴാണ്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 31,393 പേര്‍ ഇംഗ്ലണ്ട് വിട്ടു എന്നാണ് കണക്കുകള്‍
More »
ഇന്ത്യ- കാനഡ ബന്ധം വീണ്ടും വഷളായി; ഇന്ത്യന്‍ ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയര്‍ന്ന നയതന്ത്ര തര്‍ക്കം ഇന്ത്യ- കാനഡ ബന്ധം വീണ്ടും വഷളാക്കി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചതിനു പിന്നാലെ ആറു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുന്‍പ് ഇവര്‍ രാജ്യം വിടണമെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തിരിച്ചുവിളിച്ചു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
കാനഡയുടെ ആരോപണങ്ങള്‍ തള്ളിയും കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു കേന്ദ്ര നീക്കം. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ
More »
എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണകരമാകും
ലേബര്‍ സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണം ചെയ്യും. നിലവിലെ നിര്‍ദ്ദേശങ്ങളില്‍ തന്നെ ബില്ല് പാസായാല്‍ ഇത് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും.
നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും ബില്ല്. സിക്ക് പേ ലഭിക്കാന്‍ മൂന്നു ദിവസത്തെ കാത്തിരിപ്പ് ഇനി വേണ്ടിവരില്ല, ആഴ്ചയില്‍ മിനിമം വേതനമെന്ന വ്യവസ്ഥയും ഇനിയില്ല. 26 ആഴ്ച ജോലി ചെയ്താല്‍ മാത്രം പാരന്റല്‍, പാറ്റേണിറ്റി ലീവെന്ന വ്യവസ്ഥയും ഇല്ലാതാക്കും.
സിക്ക് വെയ്റ്റിങ് പിരീഡിലെ മാറ്റം നഴ്‌സുമാര്‍ക്കുള്‍പ്പെടെ ആശ്വാസമാകും.സീറോ അവര്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് ഇനി ഒരു നിശ്ചിത മണിക്കൂറുകളിലെ ജോലി ഉറപ്പുവരുത്തണം. ഷിഫ്റ്റുകള്‍ മാറുമ്പോള്‍ പേയ്‌മെന്റില്‍ വരുന്ന മാറ്റങ്ങള്‍ക്കും കരാര്‍ കാന്‍സല്‍ ചെയ്യുന്നതിനുമൊക്കെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടിവരും.
More »