പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ചാറ്റിങ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഓണ്‍ലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. കവന്‍ട്രി റെഡ് ലെയ്‌നില്‍ ജിതേഷ് താമസിച്ചിരുന്ന ഗുരിത് യുകെയിലെത്തിയിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരില്‍ പിടിയിലായത്.
14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങില്‍ നിന്ന് പുറത്താക്കി.
അറസ്റ്റുമായി ബന്ധപ്പെട്ട വീഡിയോയില്‍ ഗുരീത് മാപ്പു ചോദിക്കുന്നുണ്ട്. ക്ഷമിക്കണം. എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്ക് നോക്ക്, അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക്
More »
ബോള്‍ട്ടണില്‍ ടാക്സിയും കാറും കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാരടക്കം 4 പേര്‍ കൊല്ലപ്പെട്ടു
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബോള്‍ട്ടണില്‍ ടാക്സിയും കാറും കൂട്ടിയിടിച്ച് വന്‍ അപകടം. അര്‍ധരാത്രിക്ക് ശേഷം നടന്ന വാഹന കൂട്ടിയിടിയില്‍ മൂന്ന് കൗമാരക്കാരടക്കം നാല് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വെയ്ഗന്‍ റോഡില്‍ പുലര്‍ച്ചെ 12.45 ഓടെ ടാക്സിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് (GMP) അറിയിച്ചു. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ മരിച്ചവരില്‍പ്പെടുന്നു. ഇരുണ്ട നിറത്തിലുള്ള സിട്രോണ്‍ ടാക്സിയും ചുവപ്പ് നിറത്തിലുള്ള സീറ്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.
18 വയസുള്ള രണ്ട് പേരും 19 വയസുള്ള ഒരാളും 50 വയസുള്ള ഒരാളുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് . കാറില്‍ കുടുങ്ങിയവരെ അഗ്നിശമന സേന കട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെ കാഴ്ചകള്‍'വളരെ ഭീതിജനകമായിരുന്നു' എന്ന്
More »
സ്‌കില്‍ഡ് വര്‍ക്കര്‍ മുതല്‍ ഇന്‍ഡിവിജ്വല്‍ വിസകള്‍ക്ക് വരെ ഉയര്‍ന്ന ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍
യുകെ വിസയ്ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തിയ ഗവണ്‍മെന്റ് നടപടി പ്രാബല്യത്തിലായി. പല വര്‍ക്ക് റൂട്ടുകള്‍ക്കും ഇനി പുതുക്കിയ ഭാഷാ നിലവാരമാണ് പ്രകടിപ്പിക്കേണ്ടി വരിക. സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍, ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരമാണ് തെളിയിക്കേണ്ടത്.
സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നിവയിലെ നിലവാരം ബി 1 എന്നതില്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് അടിസ്ഥാനമാക്കിയാണ് പുതിയ പരിധി. നിലവില്‍ വിസയുള്ളവരെ ഇത് ബാധിക്കില്ലെങ്കിലും വിസാ മാറ്റങ്ങള്‍ വരുത്താന്‍ സമയമായാല്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടി വരും.
വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്ന എംപ്ലോയേഴ്‌സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്.
More »
ബ്രിട്ടനില്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ആംബര്‍ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ബ്രിട്ടനില്‍ ശൈത്യകാല ദുരിതം ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് മെറ്റ് ഓഫീസ്. മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പ് അപ്‌ഗ്രേഡ് ചെയ്ത് ഇപ്പോള്‍ ആംബറിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഇതോടെ പല ഭാഗങ്ങളിലും ഒരടി വരെ മഞ്ഞുവീഴ്ച നേരിടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഗൊറെറ്റി കൊടുങ്കാറ്റ് വിതച്ച വിനാശത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുന്‍പാണ് ഈ അവസ്ഥ.
ഞായറാഴ്ച പുലര്‍ച്ചെ 3 മുതലാണ് ആംബര്‍ മുന്നറിയിപ്പ് നിലവില്‍ വന്നത്. നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ട് മുതല്‍ സെന്‍ട്രെല്‍ സ്‌കോട്ട്‌ലൻഡ് വരെ ഇതിന് പ്രാബല്യമുണ്ടാകും. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ ഐസും, മഞ്ഞും മൂലമുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്
More »
16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കണം; ടീച്ചിംഗ് യൂണിയന്‍
പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയന്‍. കുട്ടികളുടെ മാനസിക ആരോഗ്യവും, ശ്രദ്ധയും ബാധിക്കപ്പെടുന്നുവെന്ന ആശങ്കയാണ് ഇതിലേക്ക് നയിക്കുന്നത്.
കുട്ടികളെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് വന്‍ പിഴ ഏര്‍പ്പെടുത്തുന്ന വിധത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി ആവശ്യപ്പെടുന്നു. എലണ്‍ മസ്‌കിന്റെ ഗ്രോക് എഐ ടൂള്‍ സ്ത്രീകളുടെയും, കുട്ടികളുടെയും ചിത്രങ്ങള്‍ ഡിജിറ്റലായി വിവസ്ത്രമാക്കാന്‍ സഹായിക്കുന്നുവെന്ന് ഈ മാസം വിവരം പുറത്തുവന്നതോടെയാണ് ഓണ്‍ലൈന്‍ സുരക്ഷാ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്.
ഓസ്‌ട്രേലിയയാണ് ആദ്യമായി 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് നിയമം നടപ്പാക്കിയത്. എന്നാല്‍
More »
ടോണ്ടന്‍ പാര്‍ക്കില്‍ പാര്‍ക്കില്‍ മാനസിക അസ്വസ്ഥതയുള്ള യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച മലയാളി യുവാവിന് 12 വര്‍ഷം തടവ്
യുകെയിലെ സമര്‍സെറ്റ് കൗണ്ടിയിലെ ടോണ്ടനില്‍ പാര്‍ക്കില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ യുവാവിന് 12 വര്‍ഷം തടവുശിക്ഷ. വില്‍ഫ്രഡ് റോഡ്, ടോണ്ടന്‍ സ്വദേശിയായ മനോജ് ചിന്താതിര(29 ) കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ശിക്ഷ വിധിച്ചു. ശിക്ഷയുടെ ആറാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെ യുകെയില്‍ നിന്ന് നാടുകടത്തുമെന്ന് ജഡ്ജി സ്റ്റീഫന്‍ ക്ലൈമി വ്യക്തമാക്കി.
2025 ഒക്ടോബര്‍ 11ന് രാത്രി മുതല്‍ അഞ്ചുമണിവരെ വിക്ടോറിയ പാര്‍ക്കിലാണ് സംഭവം. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച് തെരുവില്‍ കഴിഞ്ഞിരുന്ന അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ് സമീപ കടയില്‍ നിന്ന് ബിയര്‍ വാങ്ങി നല്‍കി. പാര്‍ക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കുട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ബോധം നഷ്ടമാക്കി പീഡനം നടത്തിയെന്നാണ് കേസ്.
ഞാന്‍ നിന്നെ പീഡിപ്പിക്കാന്‍ പോകുന്നുവെന്ന് പ്രതി പറഞ്ഞതും ദയവായി ഉപദ്രവിക്കരുതെന്ന് യുവതി ആവര്‍ത്തിച്ചു അപേക്ഷിക്കുന്നതും
More »
തിയറിയും പ്രാക്ടിക്കലും തമ്മില്‍ ആറു മാസത്തെ ഇടവേള; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ നിര്‍ദ്ദേശങ്ങളില്‍ അതൃപ്‍തി
റോഡ് സുരക്ഷയുടെ ഭാഗമായി കൊണ്ടുവരുന്ന പുതിയ നിര്‍ദ്ദേശങ്ങളില്‍ യുവ ഡ്രൈവര്‍മാര്‍ അതൃപ്‍തിയില്‍. തിയറി പരീക്ഷ കഴിഞ്ഞ് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രായോഗിക പരീക്ഷയെന്ന നിര്‍ദ്ദേശത്തിലാണ് എതിര്‍പ്പ്.
ജോലി നേടാനും സ്വതന്ത്രമായി ജീവിക്കാനും സാധിക്കേണ്ട സമയത്ത് യുവാക്കള്‍ക്ക് ഈ നീണ്ട കാത്തിരിപ്പ് തിരിച്ചടിയാണെന്ന് ഒരു വിഭാഗം പറയുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ല പര്യാപ്തമാക്കുകയാണ് വേണ്ടതെന്നും യുവാക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്‌കാരമെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍ മെച്ചപ്പെട്ട ഡ്രൈവര്‍മാരാണ് വേണ്ടതെന്നും റോഡില്‍ പ്രായോഗികമായി എടുക്കേണ്ട പല തീരുമാനങ്ങളിലും യുവാക്കള്‍ പരാജയപ്പെടുകയാണെന്നും ഒരു വിഭാഗം പറയുന്നു. ഗുണമേന്മയുള്ള ഡ്രൈവിംഗ് ആവശ്യമാണെന്നും അതിന് സമയം കുറച്ചെടുത്ത് പഠിക്കണമെന്നും ഇവര്‍ പറയുന്നു. നിരത്തുകളില്‍ നിരവധി ജീവനുകളാണ് അശ്രദ്ധയിലും അറിവില്ലായ്മയിലും
More »
ജനജീവിതം ദുരിതത്തിലാക്കി മഞ്ഞുവീഴ്ച; പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം, ഗതാഗത സ്തംഭനം
യുകെയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായി. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം നേരിട്ടു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് , യോര്‍ക്ക്‌ഷെയര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും മോശം കാലാവസ്ഥയെന്ന് മുന്നറിയിപ്പുണ്ട്.
മിഡ്‌ലാന്‍ഡ്‌സിലും വെയില്‍സിലുമൊക്കെയായി 34000 ഓളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. പലയിടത്തും പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശക്തമായ കാറ്റു മൂലം ചിലയിടങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി.റോഡ്, റെയില്‍, വ്യോമ ഗതാഗതത്തിന് കനത്ത ഭീഷണിയാകുകയാണ് മഞ്ഞുവീഴ്ച. ഹീത്രു വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ബര്‍മിങ്ഹാം, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടുകള്‍ താല്‍ക്കാലികമായി തുറന്നു. നാഷണല്‍ റെയില്‍
More »
ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്
ബ്രിട്ടനില്‍ ശൈത്യം ശക്തമാകുകയാണ്. കൊടുങ്കാറ്റിന്റെ കൂടി പ്രഭാവത്തില്‍ കൊടുംതണുപ്പാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിനിടെ ഫ്ലൂവിന്റെയും, മറ്റ് വിന്റര്‍ വൈറസുകളുടെയും കേസുകള്‍ വര്‍ധിക്കുന്നതായാണ് വ്യക്തമാകുന്നത്. എന്‍എച്ച്എസ് നേരിട്ട ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 2940 ബെഡുകളിലേറെയും ഫ്ലൂ രോഗികളാണ് കൈവശപ്പെടുത്തി വെച്ചിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ ആഴ്ചയേക്കാള്‍ ഒന്‍പത് ശതമാനമാണ് വര്‍ധന. വിന്റര്‍ വൊമിറ്റിംഗ് വൈറസായ നോറോവൈറസ് മൂലം ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
മുന്‍ ആഴ്ചയേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്നതോടെ ശൈത്യകാല വൈറസുകള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയെന്നാണ് ആശങ്ക. രോഗികളെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പരിപാലിക്കുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും,
More »