യുകെ ചുട്ടുപൊള്ളും; മുന്നിലുള്ളത് ഏറ്റവും ചൂടേറിയ ദിവസങ്ങള്‍
മഞ്ഞിനും തണുപ്പിനും പിന്നാലെ യുകെ ജനതയെ കാത്തിരിക്കുന്നത് ചൂടേറിയ കാലമായിരിക്കുമെന്ന് പ്രവചനം. ഏറ്റവും ചൂടേറിയ ദിവസങ്ങളായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.
ഇന്ന് 16 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുന്ന താപനില വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെ 18 ഡിഗ്രി സെല്‍ഷ്യസായി ഉയരും. വടക്കന്‍ മേഖലയില്‍ 16 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അതിനിടെ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. സവിശേഷമായ കാലാവസ്ഥയാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക.
More »
പ്രതിരോധ നടപടികള്‍ വിജയം കണ്ടു; യുകെയിലെ മരണനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍
യുകെയിലെ മരണനിരക്ക് കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ എത്തി. 2024 ല്‍ രജിസ്റ്റര്‍ ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച മരണനിരക്ക് വിദഗ്ദ്ധര്‍, ജനസംഖ്യയില്‍ ആളോഹരി മരണനിരക്ക് കോവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായും 2019 ലെ മുന്‍ റെക്കോര്‍ഡിന്റെ അടുത്താണെന്നും കണ്ടെത്തി.
ബിബിസി ന്യൂസിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ഓഫ് ആക്ച്വറീസിലെ വിശകലന വിദഗ്ധരാണ് ഗവേഷണം നടത്തിയത്
സര്‍ക്കാര്‍ 'രോഗത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് ശ്രദ്ധ മാറ്റുകയാണെന്ന്' ആരോഗ്യ വകുപ്പിന്റെ വക്താവ് പറഞ്ഞു.
1974 മുതല്‍ 2011 വരെ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത മരണനിരക്ക് സ്ഥിരമായി പകുതിയായി കുറഞ്ഞു, പുകവലി പ്രതിരോധവും മെഡിക്കല്‍ പുരോഗതിയും ഉള്‍പ്പെടെ ഹൃദ്രോഗ ചികിത്സയിലെ പുരോഗതിയാണ് ഇതിന് പ്രധാന കാരണം.
2011 മുതല്‍ 2019 വരെ കോവിഡ് സമയത്ത് പുരോഗതി ഗണ്യമായി മന്ദഗതിയിലായി, തുടര്‍ന്ന്
More »
യുകെ മലയാളി സമൂഹത്തിനു വേദനയായി സ്വിന്‍ഡണില്‍ 11 വയസുള്ള മലയാളി പെണ്‍കുട്ടി മരണമടഞ്ഞു
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി മലയാളി ബാലികയുടെ വിയോഗം. സ്വിന്‍ഡണിലെ സ്മിത - തോമസ് ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ്(11) ആണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. തുടര്‍ന്ന് ചികിത്സകളും നടന്നു വരവേയാണ് ഐറിനെ തേടി മരണമെത്തിയത്. നാട്ടില്‍ കോട്ടയം ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തെ സഹായിക്കുവാനായി വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.
ലണ്ടനിലെ മലയാളി നഴ്‌സ് മാമ്മന്‍ വി. തോമസ് നാട്ടില്‍ ഹൃദയാഘാതം
More »
മലയാളി നഴ്‌സിനും കുടുംബത്തിനും എതിരായ വംശീയാക്രമണം; പിന്തുണയായി ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍
യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായത് മലയാളി സമൂഹത്തിനു ആശങ്ക സൃഷ്ടിച്ചിരുന്നു. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകീട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞു മടങ്ങവേയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
ദമ്പതികളെ ബ്രിട്ടീഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമേ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവപ്പെട്ടു.
പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടേയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍
More »
കുറഞ്ഞ വരുമാനക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി 'സിക്ക് പേ' അവകാശം; 1.3 മില്ല്യണ്‍ ജോലിക്കാര്‍ക്ക് ഗുണം ചെയ്യും
കുറഞ്ഞ വരുമാനക്കാരായ ഒരു മില്ല്യണിലേറെ വരുന്ന ജോലിക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി സിക്ക് പേ ലഭിക്കാന്‍ അവകാശം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ലേബര്‍ മന്ത്രിമാര്‍. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം.
നിലവില്‍ ജോലിക്കാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തിലേറെ ഓഫെടുത്തിരിക്കണമെന്നും, സ്റ്റാറ്റിയൂട്ടറി സിക്ക് പേ യോഗ്യത നേടാന്‍ ആഴ്ചയിലെ വരുമാന പരിധി 123 പൗണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇത് മാറ്റി കുറഞ്ഞ വരുമാനക്കാര്‍ക്ക് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന തരത്തിലാണ് ഭേദഗതി വരുന്നത്.
118.75 പൗണ്ട് ആഴ്ചയില്‍ വരുമാനമുള്ളവര്‍ക്ക് രോഗം ബാധിക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ സിക്ക് പേ ക്ലെയിം ചെയ്യാമെന്നാണ് പുതിയ രീതി. പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതോടെ 1.3 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ 100 പൗണ്ട് വരെ മെച്ചമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
More »
യുക്രൈനെ സഹായിക്കാന്‍ യൂറോപ്യന്‍ നേതാക്കളെ അണിനിരത്തി സ്റ്റാര്‍മര്‍
യുക്രൈന്‍ വിഷയത്തില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ യൂറോപ്പ് തയാറാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ട്രംപ് ഉടക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിന് മേല്‍ ഉത്തരവാദിത്വം ഏറിയിരിക്കുന്നത്.
ലോകം ചരിത്രത്തിലെ തന്നെ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണെന്ന് ലണ്ടനില്‍ വിളിച്ചുചേര്‍ന്ന പ്രതിസന്ധി യോഗത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതില്‍ നിന്നും മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു സമാധാന ഉടമ്പടി യുഎസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വൈറ്റ് ഹൗസിലേക്കുള്ള ഒരു പാലമായി വര്‍ത്തിക്കാനാണ് സ്റ്റാര്‍മര്‍ സ്വയം അവതരിപ്പിക്കുന്നത്. അമേരിക്കയെ ഇപ്പോഴും ആശ്രയിക്കാവുന്ന സഖ്യകക്ഷിയായും അദ്ദേഹം കരുതുന്നു. 'അടിയന്തരമായി, ഉറപ്പുള്ള ഒരു സമാധാന കരാര്‍ വേണമെന്ന പ്രസിഡന്റിന്റെ ആവശ്യം
More »
യുകെയില്‍ ശമ്പളക്കാര്യത്തില്‍ യുവാക്കളെ മറികടന്ന് യുവതികളുടെ മുന്നേറ്റം; ജെന്‍ഡര്‍ പേ ഗ്യാപ്പ് എതിര്‍ദിശയില്‍!
ലോകമെമ്പാടും സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന വിഷയമാണ് തുല്യ വേതനം. ഒരേ മേഖലയില്‍ ജോലി ചെയ്തിട്ടും സ്ത്രീയ്ക്ക് വേതനം കുറവാണെന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. എന്നാല്‍ യുകെയില്‍ ഈ പരാതികള്‍ ഇല്ലാതാകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആണ്‍കുട്ടികളെ അപേക്ഷിച്ച് കഠിനമായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ തലമുറ രൂപപ്പെട്ടതോടെ വരുമാനത്തിന്റെ കാര്യത്തില്‍ ചെറുപ്പക്കാരായ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ നേടുന്ന ശമ്പളം വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ദശകത്തിനിടെ ആദ്യമായാണ് ജെന്‍ഡര്‍ പേ ഗ്യാപ്പ് സ്ത്രീകള്‍ക്ക് അനുകൂലമായി മാറുന്നത്.
പുരുഷ സഹജീവനക്കാരെ അപേക്ഷിച്ച് ശരാശരി 2200 പൗണ്ട് അധികമാണ് സ്ത്രീകള്‍ നേടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. 'പ്രൈമറി സ്‌കൂളിലെ ആദ്യ ദിനം മുതല്‍ ഉന്നത വിദ്യാഭ്യാസം നേടി
More »
ലണ്ടനില്‍ 75 കാരനെ മര്‍ദ്ദിച്ച് കൊന്നു; പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികള്‍ അറസ്റ്റില്‍
ലണ്ടന്‍ : തലസ്ഥാന നഗരിയായ ലണ്ടനില്‍ 75 വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഇതേ തുടര്‍ന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 14, 16, 17 വയസ്സുള്ള പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. ഇര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടയാള്‍ ബൊളീവിയന്‍ പൗരനാണെന്ന് സൂചനയുണ്ട്.
മൂന്ന് പേര്‍ കസ്റ്റഡിയിലാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മെറ്റ് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ വാലര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു
More »
ധന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ അംഗം രാജിവച്ചു
ലണ്ടന്‍ : ധന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഒരംഗം നാടകീയമായി രാജിവെച്ചു. ഡെവലപ്‌മെന്റ് മിനിസ്റ്റര്‍, അന്നെലീസ് ഡോഡ്‌സ് ആണ് രാജിവച്ചത്. പ്രതിരോധാവശ്യങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിക്കുന്നതിനായി സഹായങ്ങള്‍ വെട്ടിക്കുറച്ചത് ആഗോളതലത്തില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വര്‍ധിപ്പിക്കാനേ സഹായിക്കൂ എന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്രംപിനെ സന്തോഷിപ്പിക്കുവാനാണ് സ്റ്റാര്‍മര്‍ ശ്രമിക്കുന്നതെന്ന് എന്നാരോപിച്ച മന്ത്രി, സൈനിക ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി നികുതി വര്‍ധിപ്പിക്കേണ്ടിവരുമെന്നും സഹായങ്ങള്‍ വെട്ടിച്ചുരുക്കി അത്തരമൊരു നടപടിക്ക് മുതിരുന്നത് ആശാവഹമല്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കത്തിനുള്ള മറുപടിയില്‍, ഇതുവരെയുള്ള ആന്നെലീസിന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, താന്‍ വികസനം ലക്ഷ്യമാക്കി
More »