യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ ടിക്കറ്റ് നിരക്ക് 4.6% കൂട്ടും; നിരക്ക് വര്‍ധിക്കുന്നത് 12 വര്‍ഷത്തിനിടെ ആദ്യമായി
ബ്രിട്ടനില്‍ ഇപ്പോള്‍ നിരക്ക് വര്‍ധനയുടെ സമയമാണ്. സകല മേഖലയിലും നടക്കുന്ന വിലക്കയറ്റം ആണ്. ശമ്പളം വര്‍ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കി. ഒടുവിലായി ഇപ്പോള്‍ ട്രെയിന്‍ നിരക്കുകള്‍ക്ക് പ്രഖ്യാപിച്ച വര്‍ധനയും നിലവില്‍ വരികയാണ്. നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ നിരക്കുകളില്‍ 4.6% വര്‍ധനവാണ് നേരിടേണ്ടത്. സാധാരണ നിരക്കുകള്‍ക്ക് പുറമെ മിക്ക റെയില്‍കാര്‍ഡുകളുടെയും നിരക്ക് ഉയരും. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ നീക്കം. ചില കാര്‍ഡുകള്‍ക്ക് 17% നിരക്ക് വര്‍ധിച്ച് 30 പൗണ്ടില്‍ നിന്നും 35 പൗണ്ടായി ചെലവ് ഉയരും. അതേസമയം, ഓരോ ആഴ്ചയും ആയിരക്കണക്കിന് സര്‍വ്വീസുകളാണ് അവസാന നിമിഷം മുടങ്ങുന്നതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ എല്ലാ ഞായറാഴ്ചയും 554 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ 672 സര്‍വ്വീസുകളും നഷ്ടമാകുന്നു. ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍

More »

ബ്രിസ്റ്റോളില്‍ നായയുടെ ആക്രമണത്തില്‍ 19 കാരിയുടെ മരണം: 2 പേര്‍ അറസ്റ്റില്‍
ബ്രിസ്റ്റോളില്‍ നായയുടെ ആക്രമണത്തില്‍ 19 വയസുകാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോണ്‍ ഡ്രൈവിലെ ഒരു ഫ്ലാറ്റില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നായയെ പിടികൂടിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ 20 വയസുകാരായ പുരുഷനും സ്ത്രീയും ആണ് പിടിയിലായത്. അപകടകരമായ രീതിയില്‍ നായയെ വളര്‍ത്തിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിരോധിത ഇനം നായയെ കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട് . എന്നിരുന്നാലും നായയുടെ ഇനം ഏതാണെന്നതിനെ കുറിച്ച് കൃത്യമായി വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ച യുവതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാന്‍ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന

More »

നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗം; രോഗികളുടെ എണ്ണത്തില്‍ 150% വര്‍ധന
യുകെ നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗത്തിന്റെ ഭീഷണിയിലെന്ന് ആരോഗ്യ വകുപ്പ് . അടുത്തിടെ രോഗം പിടിപെട്ടവര്‍ പോലും വീണ്ടും വൈറസിന്റെ ഭീഷണിയിലാണെന്നാണ് മുന്നറിയിപ്പ്. മനംപുരട്ടല്‍, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന വൈറസ് ഏറ്റവും ഉയര്‍ന്ന തോതിലാണ് വ്യാപിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി യുകെഎച്ച്എസ്എ ലീഡ് എപ്പിഡെമോളജിസ്റ്റ് ആമി ഡഗ്ലസ് പറയുന്നു. ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 150% അധികമാണ്. ആളുകള്‍ക്ക് ഇത്രയേറെ രോഗം സമ്മാനിക്കുന്ന ഇപ്പോഴത്തെ നോറോവൈറസ് സ്‌ട്രെയിന്‍ പ്രത്യേക തരത്തിലുള്ളതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നു. മുന്‍പ് രോഗം പിടിപെട്ടവര്‍ക്ക്

More »

സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചു
ലണ്ടന്‍ : ലേബര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമം വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമപരമായ കുടിയേറ്റത്തിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍, മറ്റൊരു വശത്തു അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ മാത്രം 1,08,138 പേരാണ് അഭയത്തിനായി അപേക്ഷിച്ചത്. നിലവിലെ രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച, 2001 മുതലുള്ള ഏതൊരു 12 മാസക്കാലയളവിലെയും ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. അതേസമയം, ബ്രിട്ടന്റെ സമ്പദ്ഘടനക്ക് കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ വര്‍ക്ക് വിസയില്‍ എത്തുന്നവരുടെ, പ്രത്യേകിച്ചും എന്‍ എച്ച് എസിലും സോഷ്യല്‍കെയര്‍ മേഖലയിലും ജോലിയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അനധികൃത

More »

കരാറില്‍ ഒപ്പുവെച്ച് ജിപിമാര്‍; രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍
രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും, പതിവ് ഡോക്ടര്‍മാരെ കാണാന്‍ ആവശ്യപ്പെടാനും കഴിയുന്ന തരത്തില്‍ ഇംഗ്ലണ്ടിലെ ജിപിമാരുമായി പുതിയ കരാര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍. പുതിയ കരാറിലൂടെ ജനറല്‍ പ്രാക്ടീസുകള്‍ക്ക് പ്രതിവര്‍ഷം 889 മില്ല്യണ്‍ പൗണ്ട് അധികം ലഭിക്കും. ചുവപ്പുനാട കുറയ്ക്കുന്നതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ കാണാന്‍ കൂടുതല്‍ സമയവും ലഭിക്കുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുനന്ത്. ഫാമിലി ഡോക്ടര്‍മാരെ തിരികെ കൊണ്ടുവരുമെന്നും, അതിരാവിലെ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ഫോണില്‍ മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും ലേബര്‍ ഗവണ്‍മെന്റ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ജനറല്‍ പ്രാക്ടീസുകളെ തിരിച്ചെത്തിക്കാനുള്ള സുപ്രധാനമായ ആദ്യ നടപടിയാണ് കരാറെന്ന് ബിഎംഎ പ്രതികരിച്ചു. ജിപി സര്‍ജറികള്‍ എന്‍എച്ച്എസിന്റെ പ്രവേശന കവാടമാണെന്നാണ്

More »

പുഷ്പാ സിബിയുടെ പൊതുദര്‍ശനം ഞായറാഴ്ച
നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ അന്തരിച്ച പുഷ്പ സിബിയുടെ പൊതുദര്‍ശനം മാര്‍ച്ച് രണ്ടിന് നടക്കും. ഞായറാഴ്ചവൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. ഫാ. ജോര്‍ജ് അരീകുഴിയുടെ കാര്‍മ്മികത്വത്തില്‍ നാലു മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദേവാലയത്തിലേക്ക് എത്തിച്ചേരണം. സംസ്‌കാരം പിന്നീട് കേരളത്തില്‍ വച്ചായിരിക്കും നടക്കുക. പുഷ്പയുടെ വേര്‍പാടില്‍ നോര്‍ത്ത് വെയില്‍സ് മലയാളി അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. കാന്‍സര്‍ ബാധിച്ചാണ് പുഷ്പ സിബ മരിച്ചത്. നോര്‍ത്ത് വെയില്‍സ് മലയാളി സിബി ജോര്‍ജ്ജിന്റെ ഭാര്യയാണ്. കുറച്ചു കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു പുഷ്പ. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ : ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍ :

More »

മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി
യുകെ മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു. ബീന മാത്യു ചമ്പക്കര (53) ആണ് വിടപറഞ്ഞത്. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആല്‍ബെര്‍ട്‌ , ഇസബെല്‍ മറ്റു കുടുംബാംഗങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. മാഞ്ചസ്റ്ററിലെ സാമൂഹിക - സാംസ്‌കാരിക കാര്യങ്ങളില്‍ ബീനയുടെ കുടുംബം സജീവ സാന്നിധ്യമായിരുന്നു. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. ബീനയുടെ മരണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ്

More »

ചികിത്സ വൈകി: ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതില്‍ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഇന്ത്യക്കാരി
ഇന്ത്യന്‍ വംശജന്‍ ഹൃദയാഘാതം മൂലം മരിച്ചതോടെ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഭാര്യ. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ 40 കാരന്‍ സുനില്‍ രസ്‌തോഗിക്കാണ് ജീവന്‍ നഷ്ടമായത്. ആംബുലന്‍സ് വിളിച്ച് കാത്തിരുന്നത് രണ്ടു മണിക്കൂര്‍ ആയിരുന്നു. ആശുപത്രിയിലെത്തിയിട്ടും അടിയന്തരമായി പരിഗണിച്ചില്ല, ഒടുവില്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സുനിലിന് ഗുരുതരമായ ലക്ഷണങ്ങളുണ്ടായിട്ടും ആശുപത്രി അവഗണിച്ചു. ജനുവരി 3നാണ് ഇവര്‍ക്ക് മകന്‍ പിറന്നത്. മകന്റെ പേരിടല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിയയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായിരിക്കുകന്നത്. 14 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഏഴു വയസ്സുള്ള മകനുമുണ്ട്. എമര്‍ജന്‍സി വിഭാഗത്തിന്റെയും ആരോഗ്യ മേഖലയുടേയും വീഴ്ചയാണ് തന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനെ നഷ്ടമാകാന്‍ കാരണമെന്ന് പ്രിയ പറയുന്നു. ഗോഫണ്ടില്‍ സഹായം തേടിയിട്ടുണ്ട് യുവതി. കൊറോണര്‍ക്കും പേഷ്യന്‍

More »

പുതിയ ട്രാഫിക് നിയമങ്ങള്‍ ഈയാഴ്ച പ്രാബല്യത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും
യുകെയില്‍ പുതിയ ട്രാഫിക് നിയമങ്ങളും പിഴ നിരക്കുകളും ഈയാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ വാഹനമോടിക്കുന്നത് ഏറെ ചെലവേറിയ ഒരു കാര്യമായേക്കാം. മാര്‍ച്ച് 1 മുതല്‍ നിലവില്‍ വരുന്ന നിയമങ്ങളെ കുറിച്ച് ഡ്രൈവര്‍മാര്‍ കൂടുതലായി അറിയേണ്ടതുണ്ട്. ഇവയെ ഗൗരവമായി എടുത്തില്ലെങ്കില്‍ കനത്ത പിഴകളായിരിക്കും കാത്തിരിക്കുന്നത്. എച്ച് എം ആര്‍ സി പ്രഖ്യാപിച്ച പുതിയ അഡൈ്വസറി ഫ്യുവല്‍ റേറ്റുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് കമ്പനി കാര്‍ നിരക്കുകളില്‍ വ്യത്യാസങ്ങള്‍ വരുത്തും. കമ്പനി കാറുകള്‍, ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജീവനക്കാരുടെ റീഇമ്പേഴ്സ്‌മെന്റ് സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരുന്നത്. 1600 സി സി വരെയുള്ള എഞ്ചിനുള്ള ഡീസല്‍ കാറുകള്‍ ഉപയോഗിച്ചാലുള്ള നിരക്ക് 11 പെന്‍സ് പെര്‍ മൈല്‍ എന്നതില്‍ നിന്നും 12 പെന്‍സ് പെര്‍ മൈല്‍ എന്നായി ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ 1401-2000 സി സി പെട്രോള്‍ വാഹനങ്ങളുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions