യു.കെ.വാര്‍ത്തകള്‍

വിവാദം: ആറായിരം പൗണ്ട് വിലയുള്ള സമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ കീര്‍ സ്റ്റാര്‍മര്‍
സര്‍ക്കാരിന് നാണക്കേടായി സൗജന്യം കൈപ്പറ്റല്‍ വിവാദത്തില്‍ തടിയൂരാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സ്വീകരിച്ച സമ്മാനങ്ങളും സത്കാരങ്ങളും തിരിച്ചടിയായതോടെ ആറായിരം പൗണ്ട് വിലയുള്ള സമ്മാനങ്ങള്‍ തിരിച്ചു നല്‍കാന്‍ പ്രധാനമന്ത്രി ഒരുങ്ങുകയാണ്. സൗജന്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കേ ആറായിരം പൗണ്ടു മൂല്യമുള്ള സമ്മാനങ്ങള്‍ തിരിച്ചുനല്‍കുകയാണ് പ്രധാനമന്ത്രിയും കുടുംബവും. വസ്ത്രങ്ങളും വിലയേറിയ മറ്റ് സമ്മാനങ്ങളും തിരിച്ചു നല്‍കും. മന്ത്രിമാര്‍ എന്തൊക്കെ സൗജന്യം സ്വീകരിക്കാമെന്ന പുതിയ നിയമം വരുന്നതിനിടെ അദ്ദേഹം തന്നെ സ്വീകരിച്ച സമ്മാനങ്ങള്‍ തിരിച്ചു നല്‍കുന്നത്. വസ്ത്രങ്ങളൊന്നും തന്നെ ഇനി സമ്മാനമായി സ്വീകരിക്കില്ല. അതിഥികളെ സത്കരിക്കുന്ന ചെലവുകളും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതുമൊക്കെ തനിക്കെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്ന ചിന്തയിലാണ് തിടുക്കപ്പെട്ടുള്ള നീക്കം. ഞങ്ങളുടെ

More »

റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതിയെ ഇടിച്ച് തെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവം; 6 പേര്‍ അറസ്റ്റില്‍
ലങ്കാഷയറിലെ ബാംബര്‍ ബ്രിഡ്ജില്‍ മലയാളിയായ ഗര്‍ഭിണിയെ സീബ്രാ ക്രോസില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞഞായറാഴ്ച രാത്രി 8 മണിയോടെയാണ് വയനാട് സ്വദേശിനിയായ 30-കാരി രഞ്ജു ജോസഫിനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പാരാമെഡിക്കുകള്‍ അതിവേഗത്തില്‍ രഞ്ജുവിനെ ആശുപത്രിയിലെത്തിക്കുകയും, എമര്‍ജന്‍സി സര്‍ജറി നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഷന്‍ റോഡില്‍ നിന്നും പ്രസ്റ്റണിലേക്ക് യാത്ര ചെയ്ത ടൊയോട്ട പ്രയസ് കാറാണ് അപകടം സൃഷ്ടിച്ചത്. ബാംബര്‍ ബ്രിഡ്ജ് സ്വദേശികളായ 16, 17 വയസ്സുള്ള ആണ്‍കുട്ടികളും, ഒരു 53-കാരനായ പുരുഷനും അറസ്റ്റിലായിരുന്നു. ഇവരെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടു. പിന്നാലെയാണ്

More »

അനാരോഗ്യത്തിന്റെ പേരില്‍ യുകെയില്‍ ജോലിയ്‌ക്കെത്താത്ത ആളുകളുടെ എണ്ണം പ്രതിവര്‍ഷം 3 ലക്ഷം!
യുകെയില്‍ അനാരോഗ്യം മൂലം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആളുകളുടെ എണ്ണം പ്രതിവര്‍ഷം 300,000 വീതം വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകള്‍. ജോലി ചെയ്യുന്ന പ്രായത്തിലുള്ളവര്‍ അനാരോഗ്യത്തിന്റെ പേരില്‍ ജോലി ഉപേക്ഷിച്ചാല്‍ പിന്നീട് തൊഴിലിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത മൂന്നിരട്ടി കുറവാണെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണക്കുകള്‍ വ്യക്തമാക്കി. ഇത് യഥാര്‍ത്ഥത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലാണ് എത്തുന്നത്. മഹാമാരിയുടെ പ്രത്യാഘാതത്തില്‍ നിന്നും മുക്തി നേടി, തൊഴില്‍ വിപണി മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് മടങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും ഔദ്യോഗിക കണക്കുകള്‍ ഈ പ്രതീക്ഷയ്ക്ക് എതിരാണ്. അനാരോഗ്യം മൂലം ജോലിയില്‍ നിന്നും പുറത്തിരിക്കുന്നത് ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 4 മില്ല്യണ്‍ ആളുകളാണ്. നിലവില്‍ ജോലി ചെയ്യുന്നതിന് ആരോഗ്യ തടസ്സങ്ങളുള്ളവരുടെ

More »

ബ്രിസ്റ്റോള്‍ മലയാളി സതീശന്റെ പൊതുദര്‍ശനം ശനിയാഴ്ച; സംസ്‌കാരം ഒക്ടോബര്‍ 9ന്
ബ്രിസ്റ്റോള്‍ : ബ്രിസ്റ്റോള്‍ മലയാളി ടി എസ് സതീശന്റെ (64) സംസ്‌കാരം ഒക്ടോബര്‍ ഒന്‍പതാം തീയതി ബുധനാഴ്ച നടക്കും. പൊതുദര്‍ശനം ശനിയാഴ്ച ബ്രിസ്റ്റോളിലെ ബിസിഎം ഫ്യൂണറല്‍ സര്‍വ്വീസിലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം നടക്കുക. ഒന്‍പതാം തീയതി വൈകിട്ട് 3.15നാണ് വെസ്റ്റര്‍ലൈ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു ടി എസ് സതീശന്‍. ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ഹോസ്പിറ്റലില്‍ വച്ചാണ് സെപ്റ്റംബര്‍ 24ന് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ഇതേ ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം. പ്രവാസി എസ്എന്‍ഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവര്‍ മക്കളാണ്. ഇരുപത് വര്‍ഷം മുമ്പ് യുകെയിലെത്തിയ സതീശന്‍ നാട്ടില്‍

More »

മുഖം മറച്ച് സ്‌കൂട്ടറിലെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; കൂടെയുണ്ടായിരുന്ന 16 കാരനും പരിക്ക്
യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പടിഞ്ഞാറന്‍ ലണ്ടനിലെ സ്‌കൂളില്‍ നിന്ന് പുറത്തുവന്ന 14 കാരിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന 16 കാരനും പരിക്കുണ്ട്. ഇവരെ സഹായിക്കാന്‍ ശ്രമച്ച മറ്റൊരു ജീവനക്കാരിക്കും നേരിയ പരിക്കുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. വെസ്റ്റ്‌ബോണ്‍ പാര്‍ക്കിലെ വെസ്റ്റ്മിന്‍സറ്റര്‍ അക്കാദമിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ച് സ്‌കൂട്ടറിലെത്തിയയാള്‍ ആസിഡ് ഒഴിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ആണ്‍കുട്ടി സ്‌കൂളിലെ വിദ്യാര്‍ത്ഥി അല്ലെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അക്കാദമി അധികൃതര്‍ പറഞ്ഞു. ഉടന്‍ പൊലീസും രക്ഷാ പ്രവര്‍ത്തകരുമെത്തി. ആക്രമണത്തിന് ഉപയോഗിച്ച പദാര്‍ത്ഥം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ്.

More »

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് അറസ്റ്റില്‍
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്‌മോന്‍ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. ഇവര്‍ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26ന് രാത്രി 10 മണിയോടെയാണ് ജോസ്‌മോന്‍ തീയിട്ടത്. ശരീരത്തില്‍ പൊള്ളലേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്താനായി വീടിന് തീയിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. ജോസ്‌മോന്റെ ജാമ്യാപേക്ഷ ക്രൗണ്‍ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22 ന് തുടരും.

More »

എ&ഇയില്‍ ചികിത്സയ്ക്കായി 12 മണിക്കൂര്‍ കാത്തിരുന്ന സ്റ്റുഡന്റ് നഴ്‌സ് മരണമടഞ്ഞു
എന്‍എച്ച്എസ് എ&ഇകളിലെ തിരക്കും കാത്തിരിപ്പ് സമയത്തിന്റെ ദൈഘ്യവും ഒരു ജീവന്‍ കൂടി എടുത്തു. ഒരു സ്റ്റുഡന്റ് നഴ്‌സിന്റെ ജീവനാണ് ഈ തിരക്ക് ഇപ്പോള്‍ കവര്‍ന്നിരിക്കുന്നത്. 12 മണിക്കൂറോളം ചികിത്സയ്ക്കായി എ&ഇയില്‍ കാത്തിരുന്ന ശേഷമായിരുന്നു 28-കാരിയായ സ്റ്റുഡന്റ് നഴ്‌സ് മരണപ്പെട്ടതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകള്‍ മൂലം ക്ഷീണിതയാണെന്ന് തെറ്റിദ്ധരിച്ചിരുന്ന വിദ്യാര്‍ത്ഥി സെപ്‌സിസ് ബാധിച്ചാണ് മരിച്ചത്. തന്റെ പഠനത്തിന്റെ അവസാന കാലത്ത് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ബക്കിംഗ്ഹാംഷയറിലെ ആശുപത്രിയില്‍ അധിക ഷിഫ്റ്റുകളില്‍ കയറുകയായിരുന്നു സോ ബെല്ലിന്റെ രീതി. 2022 ഡിസംബര്‍ 18-നാണ് തന്റെ അവസാനവട്ട 12 മണിക്കൂര്‍ ഷിഫ്റ്റ് ഈ വിദ്യാര്‍ത്ഥിനി പൂര്‍ത്തിയാക്കിയത്. തൊണ്ടവേദനയും, സംസാരിക്കാന്‍ ബുദ്ധിമുട്ടുകളും നേരിട്ടപ്പോഴാണ് ഇവര്‍ ചികിത്സ തേടുന്നത്. വീക്കെന്‍ഡിലെ ദൈര്‍ഘ്യമേറിയ

More »

യുകെ വീണ്ടും വെള്ളപ്പൊക്ക ഭീതിയില്‍; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
യുകെയില്‍ വെള്ളപ്പൊക്ക ദുരിതം വിതച്ച് മഴ തുടരുന്നു. കൂടുതല്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പുകള്‍ നല്‍കിയതോടെ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്കയും ശക്തമായി. ഇതിന്റെ ഭാഗമായി ശക്തമായ മഴ പെയ്യുന്ന മേഖലകളില്‍ മെറ്റ് ഓഫീസ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, ഈസ്റ്റ് ആംഗ്ലിയയിലും മഴ മൂലമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയ മേഖളകളില്‍ വീടുകളിലും, ബിസിനസ്സുകളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. വൈദ്യുതി ബന്ധം തകരാറിലാകാനും, മൊബൈല്‍ ഫോണ്‍ കവറേജ് ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നാണ് സൂചന. ബസ്, ട്രെയിന്‍ സര്‍വ്വീസുകളും ബാധിക്കപ്പെടും. റോഡില്‍ മഴയും, വെള്ളപ്പൊക്കവും മൂലം യാത്രകള്‍ക്ക് കാലതാമസം നേരിടും. മുന്നറിയിപ്പുള്ള മേഖലകളില്‍ 30-40 എംഎം വരെ മഴയാണ്

More »

ഗര്‍ഭിണിയായ യുകെ മലയാളി യുവതി വാഹനമിടിച്ചു ഗുരുതരാവസ്ഥയില്‍
യുകെ മലയാളി യുവതി റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ചു ഗുരുതരാവസ്ഥയില്‍. പെഡസ്ട്രിയന്‍ ക്രോസ്സില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന, അഞ്ചുമാസം ഗര്‍ഭിണിയായ മലയാളി യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 29 രാത്രി എട്ടു മണിയോടെ ബാംബര്‍ ബ്രിഡ്ജിലാണ് സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്നത് 16ഉം 17ഉം വയസ്സുള്ളവരെന്നാണ് റിപ്പോര്‍ട്ട്. വയനാട് സ്വദേശിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബാംബര്‍ ബ്രിഡ്ജില്‍ നിന്ന് 16ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതായി ലങ്കാഷെയര്‍ പൊലീസ് അറിയിച്ചു. യുവതി സീബ്രാ ലൈനില്‍ ആയിരിക്കുമ്പോഴാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. FY 62MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാര നിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ വാഹനം ഇതുവരേയും കണ്ടെത്താന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions