ഫ്ലൂ വാക്‌സിനേഷന്‍ എടുക്കാന്‍ ആഹ്വാനവുമായി എന്‍എച്ച്എസ്; രണ്ട് വിന്ററുകളില്‍ പൊലിഞ്ഞത് 18,000 ജീവനുകള്‍
കോവിഡ് മഹാമാരിയുടെ ആഘാതത്തിന് ശേഷം വാക്‌സിനേഷനോട് ജനം പൊതുവെ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഫ്ലൂ വാക്‌സിനേഷനെയും ബാധിക്കുന്നുണ്ട്. അതിനാല്‍ സൗജന്യ വാക്‌സിനേഷന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ ആണ് എന്‍എച്ച്എസ് ആഹ്വാനം ചെയ്യുന്നത്.
വാക്‌സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കി എന്‍എച്ച്എസ് മുന്നറിയിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ രണ്ട് വിന്റര്‍ സീസണുകളിലായി ഇംഗ്ലണ്ടില്‍ ഫ്‌ളൂവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 18,000 മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായി എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പരിഗണിച്ച് സൗജന്യ വാക്‌സിനേഷന്‍ നേടാന്‍ അവകാശമുള്ളവര്‍ എത്രയും പെട്ടെന്ന് ഇത് സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെടുന്നു.
2022-23, 2023-24 വര്‍ഷങ്ങളിലെ ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കണക്കുകളാണ് ഇത്. ഇതേ കാലയളവില്‍ കോവിഡ് ബാധിച്ച് 19,500-ലേറെ
More »
ഇന്നുമുതല്‍ ഇലക്ട്രിസിറ്റി - ഗ്യാസ് ബില്‍ 10% ഉയരും; കുടുംബങ്ങളുടെ ശൈത്യകാലം കടുപ്പമേറും
യുകെയില്‍ ഇന്ന് മുതല്‍ വൈദ്യുതി ഗ്യാസ് നിരക്കുകളില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ ശൈത്യകാലത്ത് പകുതിയോളം ബ്രിട്ടീഷുകാര്‍ ഊര്‍ജ്ജ ഉപയോഗത്തിന് പരിധി നിശ്ചയിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഊര്‍ജ്ജനിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് ഒരു ശരാശരി കുടുംബത്തിന്റെ ബില്ലില്‍ 149 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രായക്കൂടുതലും അനാരോഗ്യവും ഉള്ളവര്‍ക്ക് ശൈത്യകാലത്ത് വീടുകള്‍ ചൂടാക്കി വെയ്ക്കാന്‍ കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കണമെന്ന് വിവിധ ചാരിറ്റികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
നാഷണല്‍ എനര്‍ജി ആക്ഷന്‍ എന്ന ചാരിറ്റിക്ക് വേണ്ടി യു ഗൊ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ പറഞ്ഞത് സൗകര്യപ്രദമായ ജീവിതം നയിക്കുന്നതിന് ആവശ്യമായതിനേക്കാള്‍ കുറവ് ഊര്‍ജ്ജം മാത്രമെ ഈ ശൈത്യകാലത്ത് ഉപയോഗിക്കൂ എന്നാണ്. താഴ്ന്ന വരുമാനക്കാരില്‍ 45 ശതമാനം പേര്‍
More »
സര്‍ക്കാരിന്റെ 5.5% ശമ്പള വര്‍ദ്ധന ഓഫര്‍ അംഗീകരിച്ച് ഇംഗ്ലണ്ടിലെ അധ്യാപകര്‍
ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 5.5% ശമ്പളവര്‍ദ്ധന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ യൂണിയന്‍ അംഗീകരിച്ചു. 2024/25 വര്‍ഷത്തേക്കുള്ള ഓഫര്‍ അംഗീകരിക്കുന്നതായി നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനിലെ 95% അംഗങ്ങളും വോട്ടിംഗില്‍ വ്യക്തമാക്കി. ഏകദേശം 300,000 സ്‌റ്റേറ്റ് സ്‌കൂള്‍ അധ്യാപകരാണ് വോട്ട് ചെയ്തത്. 41% പേരാണ് ഇത് .
2024/25 വര്‍ഷത്തേക്ക് സ്‌കൂളുകള്‍ 1.2 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ് ലഭിക്കും. കരാറിന്റെ ഭാഗമായുള്ള തുക നല്‍കാന്‍ ഇത് സഹായിക്കുമെന്ന് എന്‍ഇയു പറഞ്ഞു. അല്‍പ്പം ബുദ്ധിമുട്ടി നേടിയെടുത്ത ഈ കരാറില്‍ അംഗങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ സുപ്രധാന ശമ്പള വ്യത്യാസം വരുത്തുന്നതില്‍ ഇത് ആദ്യ നടപടി മാത്രമാണ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറഞ്ഞു.
കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ഇംഗ്ലണ്ടിലെ അധ്യാപക വരുമാനം കാല്‍ശതമാനം കുറയുകയാണ് ഉണ്ടായത്. സ്‌കോട്ട്‌ലണ്ടിനേക്കാള്‍ താഴെയാണ് ഇത്. ഈ പ്രശ്നം
More »
യുകെയില്‍ കുളിയും നനയുമില്ലാതെ സ്‌കൂളുകളിലെയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; പിന്നില്‍ ദാരിദ്ര്യം?
യുകെയില്‍ കുളിയും നനയുമില്ലാതെ സ്‌കൂളുകളിലെയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി റിപ്പോര്‍ട്ട്. ഇതുമൂലം വൃത്തിയായി വരുന്ന കുട്ടികള്‍പോലും ക്ലാസുകള്‍ ഒഴിവാക്കുന്ന സ്ഥിതിയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം കുളിയും നനയും ജീവിത രീതിയുടെ ഭാഗമാണ്.
ബ്രിട്ടനിലെ മാറുന്ന കാലാവസ്ഥയില്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും പരമാവധി പേരും ഇത് പാലിച്ച് പോരുന്നു. എന്നാല്‍ ബ്രിട്ടീഷ് സ്‌കൂളുകളില്‍ എത്തുന്ന മറ്റു പല വിദ്യാര്‍ത്ഥികളുടെയും അവസ്ഥ ഇതിന് വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.
സ്‌കൂളില്‍ കുളിക്കാതെയും, വൃത്തിയുള്ള അലക്കിയ വസ്ത്രങ്ങള്‍ ഇല്ലാതെയും, മോശം വസ്ത്രങ്ങള്‍ അണിഞ്ഞും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശുചിത്വം സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ വര്‍ദ്ധനവുള്ളതായി അഞ്ചില്‍ നാല്
More »
വാര്‍വിക്ക്ഷയറില്‍ ആറ് വാഹനങ്ങളുടെ കൂട്ടിയിടി; സ്ത്രീ കൊല്ലപ്പെട്ടു; ഇന്ത്യന്‍ ഡ്രൈവര്‍ മുങ്ങി
വാര്‍വിക്ക്ഷയറില്‍ ഗുരുതരമായ വാഹനാപകടത്തില്‍ 50-കാരി മരിച്ചു. ആറ് വാഹനങ്ങളാണ് കൂട്ടമായി ഇടിച്ചുകയറിയത്. അപകടത്തിന് ഇടയാക്കിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ വംശജനായ ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇയാള്‍ അപകടസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വാര്‍വിക്ക്ഷയറിലെ ഗെയ്ഡണ്‍ ഗ്രാമത്തിന് സമീപമുള്ള എം40ക്ക് സമീപം വെച്ചായിരുന്നു ഗുരുതരമായ അപകടം. ഒരു പ്യൂജെറ്റ് വാനും, അഞ്ച് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഡ്രൈവര്‍ ഇവിടെ നിന്നും അപ്രത്യക്ഷനായിരുന്നു.
അപകടത്തില്‍ 50-കളില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മുങ്ങിയ 23-കാരന്‍ അക്ഷര്‍ദീപ് സിംഗിനെ കണ്ടെത്താനാണ് വാര്‍വിക്ക്ഷയര്‍ പോലീസിന്റെ ശ്രമം. ആകാശ് എന്ന പേരില്‍ അറിയപ്പെടുന്ന സിംഗിന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നല്ല
More »
പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു; പാര്‍ക്കിംഗ് ഫീസ് ഏകീകരിക്കും, 10 മിനിറ്റ് വരെ വൈകിയാല്‍ പിഴയില്ല
ഡ്രൈവിംഗ് ലൈസന്‍സില്‍ മറ്റങ്ങള്‍ വരുന്നതുള്‍പ്പടെ യുകെയില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. പുതിയ പ്രൈവറ്റ് പാര്‍ക്കിംഗ് സെക്റ്റര്‍ സിംഗിള്‍ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറില്‍ നിലവില്‍ വരും. ഇത് വാഹനമുടമകള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റിയും (ഐ പി സി) ചേര്‍ന്ന് രൂപീകരിക്കുന്ന കോഡ്, പാര്‍ക്കിംഗ് നിലവാരം ഉയര്‍ത്താനും അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് സ്ഥിരതയുള്ളതും സുതാര്യവുമായ സേവനം ഉറപ്പു വരുത്താനും ഉദ്ദേശിച്ചുള്ളതാണ്.
പുതിയ കോഡ് സമ്പ്രദായത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 10 മിനിറ്റ് ഗ്രേസ് പിരീഡ് നല്‍കേണ്ടത് നിര്‍ബന്ധമാക്കും. അതായത്, നിര്‍ദ്ദിഷ്ട സമയത്തിലും 10 മിനിറ്റ് വരെ കൂടുതല്‍ പാര്‍ക്കിംഗ് ദീര്‍ഘിപ്പിച്ചാലും പിഴ ഒടുക്കേണ്ടി വരില്ല. പത്ത്
More »
സ്റ്റാര്‍മര്‍ക്കെതിരായ ആരോപണങ്ങള്‍; കാന്റര്‍ബറി എം പിയുടെ രാജി ലേബറിനെ ഞെട്ടിച്ചു
പുതിയ സര്‍ക്കാര്‍ അധികാരമേറി അധികമാകും മുമ്പേ ലേബര്‍ പാര്‍ട്ടിയില്‍ കലാപകൊടി ഉയരുകയാണ്. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചുകൊണ്ട് കാന്റര്‍ബറി എംപി റോസി ഡഫീല്‍ഡ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ചയാകുകയാണ്.
തന്റെ രാജിയില്‍ പതിനായിരക്കണക്കിന് പൗണ്ട് മൂല്യമുള്ള സമ്മാനങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാങ്ങിയെന്ന് ആരോപിക്കുന്നുണ്ട്. ടു ചൈല്‍ഡ് ബെനഫിറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി, വിന്റര്‍ ഫ്യൂവല്‍ ബെനഫിറ്റ് എടുത്തുകളഞ്ഞു ജനത്തെ ദുരിതത്തിലാക്കി എന്നിവയും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ലേബര്‍ വോട്ടര്‍മാര്‍ക്കും എംപിമാര്‍ക്കും അവഗണനയാണ് നേരിടുന്നതെന്നാണ് പരാതി. ലേബര്‍ പാര്‍ട്ടി തന്നെയാണ് മനസിലുള്ളതെന്നും ഒരിക്കലും പാര്‍ട്ടി വിടാന്‍ ആലോചിച്ചിട്ടില്ലെന്നും ഡഫീല്‍ഡ് ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ അതീവ നിരാശയിലാണെന്നും അതാണ്
More »
മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണം; നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
ബ്രിട്ടനിലെ മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌ക്കരണം വരുത്തി നടപടികള്‍ ശക്തമാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതല്‍ മന്ത്രിമാര്‍ എംപി രജിസ്റ്ററിലും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.
ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരമായി പാരിതോഷികങ്ങള്‍ നല്‍കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് പ്രധാനമന്ത്രി സ്റ്റാര്‍മെറിനും മറ്റ് ഉന്നത മന്ത്രിമാര്‍ക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ തീരുമാനം ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം
More »
സ്വാന്‍സിയില്‍ ജോയല്‍ ജോര്‍ജിന് ഇന്ന് അന്ത്യയാത്ര; സംസ്‌കാരം വൈകിട്ട്
മൂന്നാഴ്ച മുമ്പ് മരണത്തിനു കീഴടങ്ങിയ സ്വാന്‍സിയിലെ മലയാളി യുവാവ് ജോയല്‍ ജോര്‍ജിന്റെ (23) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ചിലാണ് വിശുദ്ധ കുര്‍ബ്ബാന ചടങ്ങ് നടക്കുക. തുടര്‍ന്ന് വൈകിട്ട് 3.30ന് സെന്റ്. സിനഗോസ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഇന്നലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലും പൊതുദര്‍ശനവും ഇംഗ്ലീഷ് പ്രാര്‍ത്ഥനയും മറ്റു ചടങ്ങുകളും നടന്നിരുന്നു.
സ്വാന്‍സിയയിലെ ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ സെപ്റ്റംബര്‍ എട്ടാം തീയതിയാണ് മരിച്ചത്. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.
പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക
More »