പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍
യുകെയില്‍ പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. പിഴ അടക്കാന്‍ വൈകിയതിലുള്ള കുറ്റപ്പെടുത്തലുകളുമായി എത്തുന്ന ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നത്. കൃത്യ സമയത്ത് പിഴ അടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതല്ലെങ്കില്‍, കോടതി കയറ്റുകയോ, അധിക പിഴ ഈടാക്കുകയോ ചെയ്യുമെന്നും അതില്‍ പറയുന്നു.
നിസ്സഹായരായ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയതിന് ശേഷം അവരോട് സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ എന്റര്‍ ചെയ്തതിന് ശേഷം പിഴ ഒടുക്കാനും ആവശ്യപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍, സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാരുടെ കൈവശം എത്താം. മറ്റു ചില സന്ദേശങ്ങളില്‍, പിഴ ഒടുക്കേണ്ട അവസാന ദിവസം ഇന്നാണെന്നും സൂചിപ്പിക്കുന്നുണ്ട് ഡ്രൈവര്‍
More »
വരുമാനത്തിന്റെ ആറിരട്ടി തുക മോര്‍ട്ട്‌ഗേജ് നല്‍കാന്‍ നേഷന്‍വൈഡ്
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുകൂലമായ നീക്കവുമായി ബ്രിട്ടന്റെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്. ആദ്യ വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ ആറിരട്ടി തുകവരെ മോര്‍ട്ട്‌ഗേജില്‍ അനുവദിക്കാനാണ് നേഷന്‍വൈഡ് തീരുമാനിച്ചിരിക്കുന്നത്. കടമെടുക്കാന്‍ കഴിയുന്ന പമാവധി തുക ഉയര്‍ത്തുന്നതിന് പുറമെ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ കുറയ്ക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ആരംഭിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ് മോര്‍ട്ട്‌ഗേജ് റേഞ്ചിലൂടെ മാക്‌സിമം ലോണ്‍ ടു ഇന്‍കം അനുപാതം വര്‍ദ്ധിപ്പിക്കുകയാണ് നേഷന്‍വൈഡ് ചെയ്യുന്നത്. ഇതുവഴി 5 ശതമാനം മാത്രം ഡെപ്പോസിറ്റുള്ളവര്‍ക്ക് അഞ്ച്, 10 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് എടുക്കുമ്പോള്‍ വരുമാനത്തിന്റെ ആറിരട്ടി കടമെടുക്കാന്‍ സാധിക്കും.
സൊസൈറ്റി സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന തുക വരുമാനത്തിന്റെ നാലര ഇരട്ടിയാണ്.
More »
ഒരു ദിവസം പെയ്തിറങ്ങിയത് ഒരു മാസത്തെ മഴ!; യുകെയില്‍ വെള്ളപ്പൊക്ക ദുരിതം, സ്‌കൂളുകള്‍ അടച്ചു, റോഡുകള്‍ വെള്ളത്തില്‍
വേനലിന്റെ കൊട്ടിക്കലാശം ഇത്തവണ യുകെയില്‍ പേമാരിയും കൊടുങ്കാറ്റും ആയി പെയ്തിറങ്ങിയത് ജന ജീവിതം ദുസ്സഹമാക്കി. പ്രതീക്ഷിച്ചതിലും വലിയ ദുരിതമാണ് മഴ സമ്മാനിച്ചത്. ഒരു ദിവസം പെയ്തിറങ്ങിയത് ഒരു മാസത്തെ മഴയാണ്. റോഡുകള്‍ പുഴകളായി. നിരവധി വീടുകളില്‍ വെള്ളം കയറി. സ്‌കൂളുകള്‍ അടച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലേക്കും മോശം കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.
അതിശക്തമായ മഴയില്‍ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ലണ്ടന്റെ ചില ഭാഗങ്ങളും, ഹോം കൗണ്ടികളും മുങ്ങി. രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും രൂപപ്പെട്ടു. വീടുകളില്‍ വെള്ളം കയറുകയും, സ്‌കൂളുകള്‍ അടയ്ക്കുകയും, വെള്ളം നിറഞ്ഞ റോഡുകളില്‍ കാറുകള്‍ മുങ്ങുകയും ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കം മൂലം നാല് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ലൈനുകള്‍ ഭാഗികമായി സസ്‌പെന്‍ഡ് ചെയ്തു. ബേക്കര്‍ലൂ,
More »
സര്‍ക്കാരിന്റെ 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി; ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്
സര്‍ക്കാര്‍ മുന്നോട്ടുവച്ച 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്. കുറഞ്ഞ ശമ്പളര്‍ദ്ധന നല്‍കി ഒതുക്കാമെന്ന സര്‍ക്കാര്‍ പദ്ധതി പൊളിച്ചാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് രംഗത്തുവന്നത്. കഴിഞ്ഞ ശമ്പളവര്‍ദ്ധനയില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധന അംഗീകരിച്ച് പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും, സമരം തുടര്‍ന്ന ഡോക്ടര്‍മാര്‍ക്ക് 22% വരെ വര്‍ദ്ധനവാണ് സമ്മാനിച്ചത്.
ഈ മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഈ വര്‍ഷത്തേക്ക് സര്‍ക്കാര്‍ വെച്ചുനീട്ടിയ 5.5 ശതമാനം ഓഫര്‍ സ്വീകരിക്കേണ്ടെന്നാണ് നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളിലെ മൂന്നില്‍ രണ്ട് പേരും വര്‍ദ്ധന കരാറിന് എതിരെ വോട്ട് ചെയ്തു. ഇക്കുറി 145,000 അംഗങ്ങള്‍ വോട്ട് ചെയ്‌തെന്നതും ശ്രദ്ധേയമാണ്.
'നഴ്‌സിംഗ് ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യത്തില്‍ വ്യക്തമായ
More »
പണമില്ല; 40 പുതിയ ആശുപത്രികളില്‍ പകുതിയും മുടങ്ങുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി
ടോറി ഭരണകാലത്ത് നിര്‍മ്മാണം പ്രഖ്യാപിച്ച 40 പുതിയ ആശുപത്രികളില്‍ പകുതിയുടെയും പണികള്‍ മാറ്റിവെയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പദ്ധതി നടപ്പാക്കാനുള്ള ചെലവുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് 25 പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കാന്‍ ആലോചിക്കുന്നതെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി.
2019 പ്രകടനപത്രികയിലാണ് കണ്‍സര്‍വേറ്റീവുകള്‍ 2030 ആകുന്നതോടെ 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ പദ്ധതി നടക്കാന്‍ പോകുന്നില്ലെന്നാണ് ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ലിവര്‍പൂളില്‍ പുരോഗമിക്കവെ വെസ് സ്ട്രീറ്റിംഗ് എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന് പകരം വ്യക്തവും, ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യബോധമുള്ള സമയക്രമത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി അറിയിച്ചതായി
More »
യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; ഒരു മാസം 7 പെന്‍സ് കുറഞ്ഞു
യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍. യുകെ ഫോര്‍കോര്‍ട്ടുകളിലെ ശരാശരി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7 പെന്‍സ് വീതമാണ് താഴ്ന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്നത്.
ശരാശരി പെട്രോള്‍ വില ലിറ്ററിന് 142.9 പെന്‍സ് എന്നതില്‍ നിന്നും 136.2 പെന്‍സ് എന്ന നിലയിലേക്കാണ് താഴ്ന്നത്. ഡീസല്‍ വിലയാകട്ടെ 147.7 പെന്‍സില്‍ നിന്നും 140.9 പെന്‍സായും കുറഞ്ഞു. ഇതോടെ 55 ലിറ്റര്‍ ഇന്ധന ടാങ്കുള്ള ഒരു ഫാമിലി കാര്‍ നിറയ്ക്കാന്‍ ഒരു മാസം മുന്‍പത്തേക്കാള്‍ 4 പൗണ്ട് കുറവ് മതിയെന്നതാണ് അവസ്ഥ.
ആഗോള തലത്തില്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ എണ്ണവില ബാരലിന് 73 ഡോളറായി താഴ്ന്നതും, യുഎസ് ഡോളറിന് എതിരെ പൗണ്ട് ശക്തമായി നിലകൊള്ളുന്നതും ചേര്‍ന്നാണ് ഈ നിരക്ക് കുറയുന്നതെന്നാണ് ആര്‍എസി കണക്കാക്കുന്നത്. ഹോള്‍സെയില്‍ വിപണിയില്‍ ഈ ഘടകങ്ങള്‍ മുന്‍നിര്‍ത്തി യുകെ
More »
പ്രധാനമന്ത്രിയായി 3 മാസം; സുനാകിനെക്കാള്‍ ജനപ്രീതി കുറഞ്ഞ് സ്റ്റാര്‍മര്‍
വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ലേബര്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നു സര്‍വേ. പുതിയ സര്‍ക്കാരിന്റെ മധുവിധു തീരുന്നതിനു മുന്നെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതി ഇടിഞ്ഞത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം കീര്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു.
ജൂലൈ മുതല്‍ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതിയില്‍ 45 പോയിന്റ് ഇടിവ് നേരിട്ടതായി ഒപ്പീനിയം വ്യക്തമാക്കി. കേവലം 24% വോട്ടര്‍മാര്‍ മാത്രമാണ് പ്രധാനമന്ത്രി നല്ല രീതിയില്‍ ജോലി ചെയ്യുന്നതായി വിശ്വസിക്കുന്നത്. പകുതിയോളം പൊതുജനങ്ങള്‍ക്കും നെഗറ്റീവ് ചിന്താഗതിയാണുള്ളത്. ഇതോടെ ആകെ നെറ്റ് റേറ്റിംഗ് -26 ശതമാനത്തിലാണ്. ജൂലൈയില്‍ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗ് +19% ആയിരുന്നു.
ഇതോടെ
More »
യുകെയില്‍ കനത്തമഴയും ഇടിമിന്നലും ചുഴലിക്കാറ്റും; വിവിധ ഭാഗങ്ങളില്‍ മഞ്ഞ- ആംബര്‍ ജാഗ്രതകള്‍
യുകെയിലെ വേനല്‍ക്കാലത്തിന് അന്ത്യം കുറിച്ച് വീക്കെന്‍ഡില്‍ തേടിയെത്തിയ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. ശക്തമായ മഴ മൂലം തിങ്കളാഴ്ച മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്.
നോര്‍ത്തോപ്ടണില്‍ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ തെരുവുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ കാറുകള്‍ വെള്ളത്തില്‍ കുടുങ്ങി. ഗ്ലോസ്റ്റര്‍ഷയറിലെ ട്യൂക്‌സ്ബറിയിലും, നോര്‍ത്ത്, വെസ്റ്റ് യോര്‍ക്ക്ഷയറിലും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഹാംപ്ഷയര്‍ പട്ടണമായ ആല്‍ഡെര്‍ഷോട്ടില്‍ ചുഴലിക്കാറ്റ് കേടുപാടുകള്‍ വരുത്തി.
13,000-ലേറെ ഇടിമിന്നലുകളാണ് യുകെയില്‍ പതിച്ചതെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ കണക്കാക്കുന്നു. തിങ്കളാഴ്ച കൊടുങ്കാറ്റ് കൂടുതല്‍ നോര്‍ത്ത് ഭാഗങ്ങളിലേക്ക് നീങ്ങുന്നതോടെ മിഡ്‌ലാന്‍ഡ്‌സില്‍
More »
ട്രിപ്പിള്‍ മഹാമാരി ഒഴിവാക്കാന്‍ ട്രിപ്പിള്‍ വാക്‌സിനേഷന്‍; ഫ്ലൂ, കോവിഡ്-19, ആര്‍എസ്‌വി വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ്
എന്‍എച്ച്എസ് ജീവനക്കാരുടെ നടുവൊടിക്കുന്ന വിന്റര്‍ പ്രതിസന്ധി കുറയ്ക്കാന്‍ ട്രിപ്പിള്‍ വാക്‌സിനേഷന്‍ തുടങ്ങുന്നു. ഫ്ലൂ, കോവിഡ്-19, ആര്‍എസ്‌വി വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ് തുടങ്ങും. ഒരു ട്രിപ്പിള്‍ മഹാമാരി സീസണിന് തുടക്കം കുറിയ്ക്കാതിരിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് തുടങ്ങണമെന്ന് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ഫ്ലൂ, കോവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) എന്നിവയ്ക്കുള്ള വിന്റര്‍ വാക്‌സിനേഷനുകള്‍ ബുക്ക് ചെയ്ത് തുടങ്ങാം. മൂന്ന് വൈറസുകള്‍ കൂടിച്ചേര്‍ന്ന് ട്രിപ്പിള്‍ മഹാമാരി സൃഷ്ടിക്കുമെന്നാണ് പബ്ലിക് ഹെല്‍ത്ത് മേധാവികളുടെ മുന്നറിയിപ്പ്.
വെല്ലുവിളി നിറഞ്ഞ മറ്റൊരു വിന്റര്‍ വരുമ്പോള്‍
More »