യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി
ഗോറെട്ടി കൊടുങ്കാറ്റ് റണ്‍വെകളില്‍ മഞ്ഞ് നിറച്ചതോടെ യുകെയില്‍ രണ്ടാമത്തെ പ്രധാന വിമാനത്താവളമായ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കാറ്റും, ഐസും ഗതാഗതം താറുമാറാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് എത്തിയതോടെ കാലാവസ്ഥ മാറിമറിയുകയാണ് ചെയ്തത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പും ഇതിനിടെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. രാത്രി 9.30-ഓടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചത്. റണ്‍വെ മഞ്ഞ് മൂടിയതോടെ ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ അസാധ്യമായി. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടും റണ്‍വെ അടച്ചിട്ടുണ്ട്. അവസാന നിമിഷം വന്ന നടപടിയില്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ രോഷം രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് തീരുമാനം വന്നതെന്നും

More »

വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം; ആവശ്യം പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ധന
ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് മറ്റൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം. ഏപ്രില്‍ മാസത്തില്‍ വീണ്ടും പണപ്പെരുപ്പത്തെ മറികടക്കുന്ന കൗണ്‍സില്‍ ടാക്‌സ് വര്‍ധന നടപ്പിലാക്കാനാണ് പല കൗണ്‍സിലുകളും തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നികുതിഭാരവും, അധിക ചെലവുകളുമായി ജനം വിയര്‍ക്കുമ്പോഴാണ് പ്രാദേശിക അധികൃതര്‍ തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ വീണ്ടും കുടുംബങ്ങളെ പിഴിയുന്നത്. 2026/27 വര്‍ഷം 4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ധന നടപ്പിലാക്കാന്‍ നിരവധി ലോക്കല്‍ അതോറിറ്റികള്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പണത്തിന് ഏറെ ബുദ്ധിമുട്ടുള്ള ചില കൗണ്‍സിലുകള്‍ ഗവണ്‍മെന്റില്‍ നിന്നും കൂടുതല്‍ നികുതി വര്‍ധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഒരു കൗണ്‍സില്‍ കണ്ണഞ്ചിപ്പിക്കുന്ന 20 ശതമാനം നികുതി വര്‍ധനയ്ക്കാണ് ആവശ്യപ്പെടുന്നത്. സാധാരണ സാഹചര്യങ്ങളില്‍ 4.99 ശതമാനം വര്‍ധനവാണ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധന.

More »

മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ ആളുമാറി ജയിലിലടച്ചു; 14 ലക്ഷം സര്‍ക്കാര്‍ നല്‍കണം
മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ പോലീസ് ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്. കണ്ണൂര്‍ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐയായിരുന്ന പി ബിജു, എഎസ്ഐമാര്‍ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് ഈടാകുന്നത് സര്‍ക്കാരിന് തീരുമാനിക്കാം. താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്. പൊലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

More »

ഒരു ദശകത്തിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍; ദുരിതം രണ്ടു ദിവസം കൂടി
ബ്രിട്ടനില്‍ ഒരു ദശകത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച. കൂടെ ദുരിതം കൂട്ടാന്‍ ഗൊറെറ്റി കൊടുങ്കാറ്റും. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കുകയും റോഡുകള്‍ ബ്ലോക്കാകുകയും, റെയില്‍ ലൈനുകള്‍ അടച്ചിടുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടായി. ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് വ്യാഴാഴ്ച രാത്രിയോടെ റണ്‍വേ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചു. ശക്തമായ മഞ്ഞിനെ തുടര്‍ന്ന് പറക്കുന്നത് സുരക്ഷിതമല്ലെന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഹീത്രൂവില്‍ നിന്നുമുള്ള ഡസന്‍ കണക്കിന് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാന കമ്പനികളെ ബന്ധപ്പെട്ട ശേഷം യാത്രക്കിറങ്ങാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിമാനങ്ങള്‍ മഞ്ഞിലും, ഐസിലും പുതച്ച് കിടക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വ്യാഴാഴ്ച രാത്രി 11 വരെ കോണ്‍വാള്‍ കടുത്ത റെഡ് അലേര്‍ട്ടിലായിരുന്നു. ഐല്‍സ് ഓഫ് സിസിലിയിലെ സെന്റ് മേരീസില്‍ 99 എംപിഎച്ച്

More »

തിരക്ക് മൂലം രോഗികള്‍ ആശുപത്രികളില്‍ കുഴഞ്ഞുവീഴുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ്
വിന്റര്‍ സമ്മര്‍ദ്ദവും രോഗികളുടെ എണ്ണം കുതിച്ചതും ജീവനക്കാരുടെ കുറവും മൂലം എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. അമിതമായ തിരക്ക് മൂലം കോറിഡോറും, സ്‌റ്റോര്‍റൂം, ജിമ്മും ഉള്‍പ്പെടെ പരിചരണം നല്‍കാന്‍ ഉപയോഗിക്കുന്ന പുതിയ അന്തരീക്ഷങ്ങള്‍ രോഗികള്‍ക്ക് അപകടകരമാകുന്നുവെന്നാണ് എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ് പറയുന്നത്. ട്രോളിയിലും, ബെഡിലും ചികിത്സ കിട്ടാതെ പല ഭാഗത്തായി കാത്തിരിക്കുന്ന രോഗികള്‍ക്ക് പരിശോധനയോ, ചികിത്സയോ കിട്ടുന്നില്ലെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇത് രോഗികളുടെ അവസ്ഥ മോശമാക്കുകയും, താല്‍ക്കാലിക ചികിത്സാ അന്തരീക്ഷത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നുണ്ടെന്ന് എച്ച്എസ്എസ്‌ഐബി റിപ്പോര്‍ട്ട് പറയുന്നു. ഈ സ്ഥലങ്ങളില്‍ കാത്തുകിടക്കുന്ന രോഗികള്‍ അവഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് എന്‍എച്ച്എസ്

More »

വാഹന ഉടമകളുടെ പോക്കറ്റടിക്കാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബറില്‍
ലേബര്‍ പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന സെപ്റ്റംബര്‍ മുതല്‍ ആറ് മാസം കൊണ്ട് നടപ്പിലാക്കാന്‍ നീക്കം. നടപടി തിരുത്താന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ ഒരു വശത്തു സമ്മര്‍ദം ശക്തമാകുമ്പോഴും തീരുമാനത്തിന് മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന. സെപ്റ്റംബറില്‍ താല്‍ക്കാലികമായി നടപ്പാക്കിയ 5 പെന്‍സ് കട്ടിംഗ് റദ്ദാക്കുന്നതോടെ ഇത് നിലവില്‍ വരും. ഇതോടെ ലിറ്ററിന് ഒരു പെന്‍സ് വീതം പമ്പുകളില്‍ ചെലവ് ഉയരും. ഡിസംബറില്‍ വീണ്ടുമൊരു 2 പെന്‍സും, 2027 മാര്‍ച്ചില്‍ 2 പെന്‍സ് വര്‍ധനവുമാണ് പദ്ധതിയിലുള്ളത്. 2022-ലാണ് താല്‍ക്കാലികമായി ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില ഉയര്‍ന്നതോടെയായിരുന്നു ടോറികള്‍ ഇത് നടപ്പിലാക്കിയത്. എന്നാല്‍ ഈ ആശ്വാസം റദ്ദാക്കാനുള്ള നീക്കം

More »

22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു
തന്റെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി തിരിച്ചെത്തുന്നു. ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും മമ്മൂട്ടിയുടെ നായക കഥാപാത്രം ഏവരും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ മമ്മൂട്ടി നായകനായല്ല, അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുക. രഞ്ജിത്താണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപോര്‍ട്ടുകള്‍. 'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉദയ്കൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അഭിരാമിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഞ്ച് ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് ചിത്രത്തിനായി മമ്മൂട്ടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷണ്‍മുഖനായി

More »

ദയാവധം: നിയമം പാസാക്കാന്‍ അധിക സമയം ആവശ്യപ്പെട്ട് ബില്ല് അനുകൂലികള്‍
ദയാവധം അനുവദിക്കുന്ന നിയമ നിര്‍മ്മാണം പാസാക്കാന്‍ അധിക സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബില്ലിനെ അനുകൂലിക്കുന്നവര്‍ രംഗത്ത്. ബില്‍ എല്ലാ പാര്‍ലമെന്ററി ഘട്ടങ്ങളും പൂര്‍ത്തിയാക്കില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. ബില്‍ വിശദമായി പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രമേയം ലോര്‍ഡ്‌സില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ചകളിലെ ചര്‍ച്ചാ സമയം നീട്ടുക എന്നതുള്‍പ്പെടെ പരിഗണനയിലുണ്ട്. പ്രമേയം അംഗീകരിച്ചാല്‍ അധിക സമയം എപ്പോള്‍ എത്ര നല്‍കണം എന്നതില്‍ ലോര്‍ഡ്‌സിലെ വിവിധ പക്ഷങ്ങള്‍ തമ്മില്‍ സ്വകാര്യ ചര്‍ച്ചകളാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബില്ലിനെ എതിര്‍ക്കുന്നവര്‍ അധിക സമയം അനുവദിക്കുന്നതിലും എതിര്‍പ്പിലാണ്. ബില്ലില്‍ ആയിരത്തിലേറെ ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കോമണ്‍സ് സഭ കഴിഞ്ഞ വര്‍ഷം ബില്‍ പാസാക്കിയ സാഹചര്യത്തില്‍ ഒരു വിഭാഗം

More »

ഏഴുപതിനായിരം പേരുടെ മോര്‍ട്ട്‌ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും
പലിശനിരക്ക് ഏറ്റവും കുറഞ്ഞ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഈ മാസം അവസാനിക്കുന്നതോടെ ഏകദേശം എഴുപതിനായിരത്തോളം കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ വര്‍ദ്ധനയുണ്ടാകും. കോവിഡ് - 19 പ്രതിസന്ധിയില്‍ തീരെ കുറഞ്ഞ നിരക്കിലുള്ള അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് ഡീലുകള്‍ കരസ്ഥമാക്കിയവര്‍ക്ക് അവരുടെ അഞ്ച് വര്‍ഷക്കാലാവധി അവസാനിക്കുന്നതോടെ ഉയര്‍ന്ന നിരക്കിലുള്ള ഡീലുകളിലേക്ക് മാറേണ്ടതായി വരും. ഇത് പല കുടുംബങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ഏകദേശം 18 ലക്ഷം ആളുകള്‍ക്ക് മോര്‍ട്ട്‌ഗേജ് പുതുക്കേണ്ടി വരും എന്നാണ് യുകെ ഫിനാന്‍സ് പറയുന്നത്. അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് ഡീലുകള്‍ ഉണ്ടായിരുന്നവര്‍ക്കായിരിക്കും ബാധ്യത ഏറ്റവും അധികം അനുഭവപ്പെടുക. മണിസേവിംഗ്‌സ് ടൂള്‍, നൗസിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം 69,000 കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്. 2021 ജനുവരിയില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions