എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങളും ദുരവസ്ഥയില്‍; പകുതിയോളം യൂണിറ്റുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്
വളരെ ശ്രദ്ധ വേണ്ട എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങള്‍ തകര്‍ച്ച നേരിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.
നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.
സ്ഥിതി ദേശീയ നാണക്കേടാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. മൂന്നില്‍ രണ്ട് സേവനങ്ങളും മെച്ചപ്പെടുത്തല്‍ ആവശ്യമുള്ളതോ, അല്ലെങ്കില്‍ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് അപര്യാപ്തമോ ആണെന്ന് സിക്യൂസി പറയുന്നു.
More »
എട്ടു മാസത്തോളം ദിവസം 13 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് 87000 പൗണ്ട് നഷ്ടപരിഹാരം
അധിക ജോലി ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുന്ന സാഹചര്യത്തില്‍ പലരും ജോലി ഉപേക്ഷിക്കുന്നുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി നിരവധി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഒഴിവുകള്‍ അതേപടി തുടരുകയുമാണ്. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി ചെയ്യിപ്പിച്ച മേധാവികള്‍ 87000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുകയാണ് .
എന്‍എച്ച്എസ് സൈക്കോളജിസ്റ്റായ ഡോ പിപ്പാ സ്റ്റാള്‍വര്‍ത്തിക്ക് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളാണ് ജോലി ചെയ്യേണ്ടിവന്നത്. എട്ടു മാസക്കാലം ഈ അവസ്ഥ തുടര്‍ന്നു. വന്‍ തോതിലാണ് ഇവര്‍ക്ക് മേല്‍ ജോലി ഭാരം വന്നതെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി.
ഹെല്‍ത്ത് സര്‍വ്വീസ് തനിക്ക് ഒരു പിന്തുണയും നല്‍കിയില്ലെന്ന് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജസിറ്റ് പറഞ്ഞു. ബുദ്ധിമുട്ട്
More »
കോവിഡിന് ശേഷം ബ്രിട്ടനില്‍ ജോലി വിട്ടത് എട്ടു ലക്ഷത്തോളം പേര്‍
കോവിഡിന് ശേഷം ബ്രിട്ടനിലെ വര്‍ക്ക് ഫോഴ്സില്‍ വന്‍ കൊഴിഞ്ഞുപോക്ക്. 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ വിപണിയില്‍ നിന്നും അകന്ന് പോയത്. ഇവര്‍ തിരികെ എത്താത്തത് സമ്പദ്ഘടനയെ ക്ഷീണിപ്പിക്കുകയും, സര്‍ക്കാര്‍ ഖജനാവിനെ ശോഷിപ്പിക്കുകയും ചെയ്തു എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനാറ് വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴില്‍ രംഗം വിട്ടുപോയതോ തൊഴില്‍ അന്വേഷിക്കാത്തവരോ ആയി 8 ലക്ഷം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രയധികം പേര്‍ തൊഴില്‍ രംഗത്തു നിന്നും വിട്ടു
More »
ഇംഗ്ലണ്ടില്‍ അധ്യാപക ജോലി ആകര്‍ഷകമാക്കാന്‍ വിശ്രമിക്കാനടക്കം സമയം അനുവദിക്കും
ഇംഗ്ലണ്ടില്‍ പുതിയ തലമുറ അധ്യാപക മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുകയാണ്. അധ്യാപക മേഖലയിലെ പോരായ്മകള്‍ നിമിത്തമാണ് പുതിയ തലമുറ ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ തയാറാകാത്തത് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു പരിഹാരം കാണുന്നതിന് അധ്യാപക ജോലികള്‍ ആകര്‍ഷകമാക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുകയാണ്. ആഴ്ചയില്‍ രണ്ട് സൗജന്യ പിരീഡുകള്‍ അനുവദിച്ച് ഒന്ന് വിശ്രമിക്കാനും, വീടുകളില്‍ കൂടുതല്‍ സമയം ഒരുങ്ങാനും സമയം അനുവദിച്ച് വര്‍ക്ക്-ലൈഫ് ബാലന്‍സ് ക്രമപ്പെടുത്താനാണ് ഓഫര്‍.
അധ്യാപക റിക്രൂട്ട്‌മെന്റിന് പുറമെ ഉള്ള അധ്യാപകരെ പിടിച്ചുനിര്‍ത്തുന്നത് വെല്ലുവിളിയായി മാറിയതോടെയാണ് സ്‌കൂളുകളും, അക്കാഡമി ട്രസ്റ്റുകളും പുതിയ നയങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. ഇതുവഴി പുതിയ റിക്രൂട്ടുകളെ ആകര്‍ഷിക്കാമെന്നും, അനുഭവസമ്പത്തുള്ള ജീവനക്കാരെ ക്ലാസുകളില്‍ പിടിച്ചുനിര്‍ത്താനും കഴിയുമെന്ന് അധികൃതര്‍
More »
കോവിഡ് പ്രതിസന്ധിയുടെ എല്ലാ സമ്മര്‍ദ്ദവും പേറേണ്ടിവന്നത് നഴ്‌സുമാര്‍- മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ട്
കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട 2020 -21 കാലം ഏറ്റവും അപകടകരവും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയും കടന്നു പോയത് നഴ്‌സുമാരാണ്. പിപിഇ കിറ്റുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ക്കു ജീവന്‍ നഷ്ടമായി.
അക്കാലത്തു എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ മരിക്കുകയോ കിടപ്പിലാകുകയോ ചെയ്യേണ്ടിവന്നപ്പോള്‍ പലരും തളര്‍ന്നു.
ജോലി ഭാരം താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. ലോകം മഹാമാരിയില്‍ പകച്ചു നിന്നപ്പോള്‍ യോദ്ധാക്കളായി ഇറങ്ങിയ നഴ്‌സുമാര്‍ക്ക് പലപ്പോഴും സുരക്ഷാ ഉപകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. നഴ്‌സുമാരും മറ്റ് ജീവനക്കാരും വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോവിഡ് അന്വേഷണ കമ്മിഷന്‍ മുമ്പാകെ ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് നഴ്‌സ് ഡെയിം റൂത്ത് മേയ് വ്യക്തമാക്കി.
പലരും കുടുംബത്തെ കുറിച്ചും ജോലിയെ
More »
ഏപ്രില്‍ മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ കൂടും; ഇലക്ട്രിക് കാറുകള്‍ക്കും നിരക്ക് വര്‍ധിക്കും
വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ വര്‍ധിക്കും. കൂടാതെ ഏപ്രില്‍ മുതല്‍ ഇലക്ട്രിക് വാഹനമുടമകളും വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിയില്‍ അവരുടെ പങ്ക് നല്‍കാന്‍ തുടങ്ങും.
ഇതുവഴി ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റിക്ക് (ഡിവിഎല്‍എ) ലക്ഷക്കണക്കിന് പൗണ്ടുകളുടെ അധിക വരുമാനം ലഭ്യമാകുമെന്ന് കണക്കുകള്‍ പറയുന്നു.
ഡി വി എല്‍ എ ക്ക് ഏകദേശം 8 ബില്യണ്‍ പൗണ്ടായിരിക്കും ഇതുവഴി ലഭിക്കുക. വി ഇ ഡി പോളിസിയിലുണ്ടായ മാറ്റങ്ങള്‍ കാരണം അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നതായി ഡി വി എല്‍ എയും അറിയിച്ചിട്ടുണ്ട്.
2025 ഏപ്രില്‍ മുതല്‍ സീറോ എമിഷന്‍ വാഹനങ്ങളുടെ ആദ്യവര്‍ഷത്തെ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം 2025 ഏപ്രിലിന് ശേഷം റെജിസ്റ്റര്‍ ചെയ്ത, ലിസ്റ്റ് പ്രൈസ് 40,000 പൗണ്ടിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റും. അതേസമയം,
More »
സ്റ്റെയര്‍കേസില്‍ നിന്നും വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച
പത്തു ദിവസം മുമ്പ് ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് ഇറങ്ങവേ വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ ഏഴാം തീയതി രാത്രിയായിരുന്നു കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് നായരുടെ (49) മരണം സംഭവിച്ചത്. ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്‌സിനേയും
More »
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിംഗ് പ്രതിസന്ധി: വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കണമെന്ന്
വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും പഠന ചെലവ് ഉയരുന്നതും മൂലം ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി യുകെ യൂണിവേഴ്‌സിറ്റികള്‍. യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി യൂണിവേഴ്‌സിറ്റീസ് യുകെ രംഗത്തുവന്നു. ചില യൂണിവേഴ്‌സിറ്റികള്‍ പൊളിയാതിരിക്കാന്‍ നികുതിദായകരുടെ കൂടുതല്‍ പണം ആവശ്യമാണെന്നും 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന്റെ പ്രസിഡന്റ് പ്രൊഫസര്‍ ഡെയിം സാലി മാപ്പ്‌സ്റ്റോണ്‍ ചൂണ്ടിക്കാണിച്ചു.
വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിച്ച് നില്‍ക്കുന്ന യുകെ യൂണിവേഴ്‌സിറ്റി മേഖല വിസാ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയാത്ത നിലയിലാണ്. അതേസമയം സ്വദേശികളുടെ ട്യൂഷന്‍ ഫീസ് മരിവിപ്പിച്ച് നിര്‍ത്തിയിട്ട് വര്‍ഷങ്ങളുമായി. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ദ്ധന അനിവാര്യമെന്ന നിലയിലേക്ക്
More »
യുകെ കടന്നുപോകുന്നത് ഒരു ദശാബ്ദത്തിനിടയിലെ ചൂടുകുറഞ്ഞ വേനല്‍ക്കാലത്തിലൂടെ
ലണ്ടന്‍ : ബ്രിട്ടനില്‍ ഇത്തവണ കൊടും ചൂട് പ്രവചിച്ചിരുന്നവര്‍ക്കും കാത്തിരുന്നവര്‍ക്കും തെറ്റി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനല്‍ക്കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെല്‍ഷ്യസാണ് ഈ സീസണില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.
ഉഷ്ണതരംഗത്തിന്റെ ഭീഷണിയും ഇക്കുറി ബ്രിട്ടനില്‍ ഉണ്ടായില്ല. രണ്ടു മൂന്നു ദിവസങ്ങളില്‍ തെക്കന്‍ ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ്സ് ഉണ്ടായെങ്കിലും ഇവ ചെറിയ ഇടവേളകളില്‍ മാത്രമായി ഒതുങ്ങി.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ പത്തു വേനല്‍ക്കാലവും രണ്ടായിരമാണ്ടിന് ശേഷമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരില്‍ ഇത്തവണയും വലിയ ചൂട് പ്രതീക്ഷിച്ചിരുന്നു . പക്ഷേ, ഇടയ്ക്കിടെയുണ്ടായ വേനല്‍ മഴയും കാറ്റും അന്തരീക്ഷത്തെ തണുപ്പിച്ചു.
2022 ജൂലൈയില്‍ ലിങ്കണ്‍ഷെയറില്‍ 40.3 ഡിഗ്രി വരെ താപനില
More »