കൗണ്‍സില്‍ ടാക്‌സ് വര്‍ധനയ്ക്ക് പച്ചക്കൊടി; ബ്രാഡ്‌ഫോര്‍ഡില്‍ 10%; ന്യൂഹാമില്‍ 9%, വിന്‍ഡ്‌സറിലും, ബര്‍മിംഗ്ഹാമിലും 7.5% വര്‍ധനവുകള്‍
യുകെയില്‍ സകലതിനും നിരക്ക് വര്‍ധനയുടെ കാലമാണ്. എല്ലാ സേവനങ്ങള്‍ക്കും നിരക്ക് ഉയരുകയാണ്. എന്തായാലും അതിലൊരു ടാക്‌സ് കൂടി വര്‍ധനവിന്റെ പട്ടികയിലേക്ക് നീങ്ങുകയാണ്. കൗണ്‍സില്‍ ടാക്‌സുകള്‍ക്ക് കുത്തനെ കൂട്ടാനാണ് ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സുപ്രധാനമായ സേവനങ്ങള്‍ മുടങ്ങാതെ ലഭ്യമാകാന്‍ ഇത് അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ നിലപാട്.
ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്പത്തിക സെറ്റില്‍മെറ്റ് പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം കൗണ്‍സിലുകളും 4.9 ശതമാനം ക്യാപ്പിന് മുകളില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന സ്ഥിതി വന്നിരിക്കുന്നത്.
വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് ബറോ കൗണ്‍സില്‍ 25% നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്തായാലും ഈ ആവശ്യം തള്ളിയ ഗവണ്‍മെന്റ് 8.9 ശതമാനം വര്‍ധന കൊണ്ട് തൃപ്തിപ്പെടാനാണ്
More »
ഷെഫീല്‍ഡില്‍ സ്കൂളില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; 15 വയസുകാരന്‍ അറസ്റ്റില്‍
യുകെയിലെ കൗമാരക്കാര്‍ക്കിടയിലെ കത്തിയാക്രമണങ്ങളും മരണങ്ങളും പെരുകുന്നു. ഷെഫീല്‍ഡിലെ ഒരു സ്കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.17നാണ് ഓള്‍ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളില്‍ സംഭവം നടന്നത്.
ഹാര്‍വി വില്‍ഗൂസ് എന്ന വിദ്യാര്‍ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാര്‍വിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ മറ്റൊരു 15 വയസ്സുള്ള വിദ്യാര്‍ഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ക്ലാസ്സ്‌റൂമുകള്‍ അടച്ചിടുകയും സ്കൂള്‍ ഗ്രൗണ്ടുകള്‍ അടക്കുകയും ചെയ്തു. പൊലീസും എമര്‍ജന്‍സി സര്‍വീസുകളും സ്ഥലത്തെത്തിയിരുന്നു.സ്കൂളിന് പുറത്ത് നിരവധി ആളുകള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഹാര്‍വിയുടെ മരണത്തില്‍ അനുശോചനം
More »
യുകെ യൂണിവേഴ്‌സിറ്റികള്‍ നിലനില്‍പ്പ് ഭീഷണിയില്‍
കുടിയേറ്റ നിയന്ത്രണം ശക്തമാക്കിയതോടെ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുകെ യൂണിവേഴ്സിറ്റികളുടെ ഭാവി വലിയ ചോദ്യ ചിഹ്നം ആയി മാറുകയാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയോടെ താല്‍ക്കാലിക ജീവനക്കാരായോ മാറേണ്ടിവരുന്ന അവസ്ഥയാണ്. വേതന പ്രതിസന്ധിയില്‍ ഏകദേശം 90 ഓളം യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തുകയാണ്. കാര്‍ഡിങ് യൂണിവേഴ്‌സിറ്റിയുടെ നഴ്‌സിങ് കോഴ്‌സുകള്‍ വരെ നിര്‍ത്തലാക്കുന്ന സാഹചര്യമാണ്.
2019ന് ശേഷം കെമിസ്ട്രിയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്‌സുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. കെമിസ്ട്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹള്ളും പറയുന്നു.
More »
അരുണ്‍ വിന്‍സെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാതാമൊഴിയേകി വില്‍ഷെയര്‍ മലയാളി സമൂഹം
അരുണ്‍ വിന്‍സെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സ്വിന്‍ഡനിലെ മലയാളി സമൂഹം. വില്‍ഷെയര്‍ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേര്‍ന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ സ്വിന്‍ഡനിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ ഒത്തുചേര്‍ന്നത്. ഉറക്കത്തിലെന്ന പോലെ ശാന്തനായി കിടന്ന അരുണിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു ഭാര്യയും മക്കളും സുഹൃത്തുക്കളുമെല്ലാം. പ്രിയപ്പെട്ടവനരികെ അദ്ദേഹത്തിന്റെ മുടിയിഴകള്‍ തലോടി ലിയ നിന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കും ആ കാഴ്ച സഹിക്കാന്‍ കഴിയുമായിരുന്നില്ല.
കാലത്തില്‍ യാത്രയാകേണ്ടിവന്ന അരുണ്‍ വിന്‍സെന്റിന്റെ പൊതുദര്‍ശന ശുശ്രൂഷകള്‍ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. കുറച്ചു കാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു 37കാരനായിരുന്ന അരുണ്‍ വിന്‍സെന്റ്. നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ മരണം
More »
ബാര്‍ക്ലേസ് അക്കൗണ്ടുകാരുടെ ഇടപാടുകള്‍ വ്യാപകമായി തടസപ്പെട്ടു; എടിഎമ്മുകളില്‍ വന്‍ ക്യൂ
ലണ്ടന്‍ : ബാര്‍ക്ലേസ് അക്കൗണ്ടുകാരുടെ ഇടപാടുകള്‍ രാജ്യ വ്യാപകമായി രണ്ടു ദിവസം തടസ്സപെട്ടു. ഇതുമൂലം ആയിരക്കണക്കിന് ഇടപാടുകാരാണ് വലഞ്ഞത്. രണ്ട് ദിവസങ്ങളായി ഇടപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കളെ വലച്ച സാങ്കേതിക പിഴവ് പരിഹരിച്ചതായി ബാര്‍ക്ലേസ് അറിയിച്ചു. വാരാന്ത്യത്തില്‍ പണമിടപാടുകള്‍ക്ക് നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട ഉപഭോക്താക്കളോട് ബാങ്ക് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പകലോടെ പ്രശ്നം പരിഹരിച്ചതായാണ് ബാങ്ക് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നം പക്ഷെ ഒരു സൈബര്‍ ആക്രമണത്തിന്റെ ഫലമാണെന്ന് കരുതുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.
പല ബ്രിട്ടീഷുകാര്‍ക്കും ജനുവരി പേ ഡേ ആയ 31ന് ആണ് ഈ പിഴവ് പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, സെല്‍ഫ് അസ്സസ്‌മെന്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയുമായിരുന്നു അന്ന്. പണം ലഭിക്കാതെയും ഇടപാടുകള്‍ നടത്താന്‍ കഴിയാതെയും വന്നതോടെ കുപിതരായ അക്കൗണ്ട്
More »
അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു, ഇ സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് കുട്ടികള്‍ മരിച്ചു
എസെക്‌സിലെ പിറ്റ്‌സിയയില്‍ ഇ സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ വന്നകാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. റോമന്‍ കാസല്‍ഡണും (16) സഹോദരി ഡാര്‍സിയുമാണ് (9) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.25നാണ് അപകടം നടന്നത്.
30 മൈല്‍ വേഗ പരിധിയിലുള്ള റോഡില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് ശേഷം നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കമ്ടില്ല. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസെക്‌സ് പൊലീസ് അന്വേഷണം തുടങ്ങി.
More »
ഏപ്രിലില്‍ കാര്‍ ടാക്‌സുകള്‍ കുതിക്കും; ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത
ബ്രിട്ടനിലെ ഭൂരിപക്ഷം ഡ്രൈവര്‍മാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാര്‍ ടാക്‌സുകള്‍ ഏപ്രില്‍ മുതല്‍. ഏപ്രില്‍ 1ന് നടപ്പിലാകുന്ന മൂന്ന് വലിയ മാറ്റങ്ങള്‍ ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത സമ്മാനിക്കുന്ന സുപ്രധാന കാര്‍ നികുതി വര്‍ധനവുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ തിരിച്ചടി സമ്മാനിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം വാഹന ഉടമകളും ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ.
2025 ഏപ്രില്‍ 1 മുതല്‍ നടപ്പിലാകുന്ന നികുതി മാറ്റങ്ങളെ കുറിച്ച് കാല്‍ശതമാനം വാഹന ഉടമകളും അറിഞ്ഞിട്ടില്ലെന്ന് വീബയ്കാര്‍ നടത്തിയ പോളില്‍ വ്യക്തമായി. ഇലക്ട്രിക് വെഹിക്കിള്‍ ഉടമകള്‍ക്ക് ആദ്യമായി നികുതി വരുന്നതും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയും ഇതില്‍ പെടും.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ഓട്ടം ബജറ്റിലാണ് വെഹിക്കിള്‍ എക്‌സൈസ്
More »
കുട്ടികള്‍ക്കെതിരായ എഐ ദുരുപയോഗം: ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുന്നതില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍. ഇതിനായി നാലു പുതിയ നിയമങ്ങളാണ് നടപ്പാക്കുന്നത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീയല്‍സ് സൃഷ്ടിക്കാനായി എഐ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കും. ഇത്തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരുന്ന ലോകത്തെ ആദ്യ രാജ്യമാകും യുകെ എന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
എഐ ടൂളുകള്‍ ഈ രീതിയില്‍ എങ്ങെ ഉപയോഗിക്കാമെന്ന് പ്രതിപാദിക്കുന്ന മാനുവല്‍ കൈവശം വച്ചാല്‍ മൂന്നു വര്‍,ം വരെ തടവ് ശിക്ഷ ലഭിക്കും. എഐ ഉപയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
നിയമങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുമെന്നും ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന്
More »
സ്റ്റെയര്‍കേസില്‍ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം; വിട വാങ്ങിയത് പീറ്റര്‍ബറോ സ്വദേശി
യുകെ മലയാളികളെ ഞെട്ടിച്ചു അപ്രതീക്ഷിത വിയോഗം. പീറ്റര്‍ബറോ മലയാളി സോജന്‍ തോമസ് (49) വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് മരണത്തിന് കീഴടങ്ങി. വീടിന്റെ മുകള്‍ നിലയില്‍ താഴത്തെ നിലയിലേക്ക് വരികയായിരുന്നു സോജന്‍. അതിനിടെയാണ് കാല്‍ തെറ്റി താഴേക്ക് വീണത്. വലിയ ശബ്ദം കേട്ട് മക്കള്‍ ഓടിയെത്തി അടിയന്തിര സേവന വിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തി പാരാമെഡിക്‌സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6.40നായിരുന്നു സംഭവം. വീഴ്ചയില്‍ കഴുത്തിനേറ്റ ക്ഷതമാകാം മരണ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
പീറ്റര്‍ബറേയിലെ സ്പാള്‍ഡിംഗില്‍ കുടുംബസമേതമായിരുന്നു സോജന്‍ തോമസ് താമസിച്ചിരുന്നത്. മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു സോജന്‍. നാട്ടില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ്. കെയര്‍ഹോം ജീവനക്കാരിയായ
More »