യുവ ഡ്രൈവര്‍മാരുടെ കാര്‍ ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധനവ്; ശരാശരി ഇന്‍ഷുറന്‍സ് തുക 3000 പൗണ്ടില്‍
ബ്രിട്ടനിലെ യുവ ഡ്രൈവര്‍മാര്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനത്തിലധികം കാര്‍ ഇന്‍ഷുറന്‍സിനായി ചെലവാക്കേണ്ട സ്ഥിതിയാണെന്നു പുതിയ കണക്കുകള്‍. 18 വയസ് ഉള്ള ഡ്രൈവര്‍മാര്‍ ഇന്‍ഷുറന്‍സിന് പ്രതിവര്‍ഷം 2000 പൗണ്ട് വരെ പ്രീമിയമായി നല്‍കേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിച്ചതോടെ അഞ്ചില്‍ ഒരു യുവ ഡ്രൈവര്‍മാര്‍ വീതം പറയുന്നത് തങ്ങള്‍ വാഹനം ഓടിക്കുന്നത് കുറച്ചു കൊണ്ടു വരികയാണ് എന്നാണ്.
18 നും 21 നും ഇടയില്‍ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്ക് ശരാശരി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇപ്പോള്‍ ഏകദേശം 2,350 പൗണ്ട് ആയിരിക്കുകയാണ് എന്ന കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നു. ഈ കമ്പാരിസണ്‍ സൈറ്റിലെ ഏറ്റവും പുതിയ ഇന്‍ഷുറന്‍സ് പ്രീമിയം ഇന്‍ഡെക്സ്
More »
ജീവിതത്തിലും മരണത്തിലും ഒരുമിച്ച അനിലിലും സോണിയയ്ക്കും ഒരേ കല്ലറയില്‍ അന്ത്യനിദ്ര; കണ്ണീരോടെ മലയാളി സമൂഹം
യുകെയിലെ റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് ഒരേ കല്ലറയില്‍ അന്ത്യനിദ്ര. കഴിഞ്ഞ ദിവസം ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തി ചേര്‍ന്നത്. രാവിലെ 11.45 ന് ആരംഭിച്ച പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2 ന് റെഡ്ഡിച്ച് ബറോ സെമിത്തേരിയില്‍ ആണ് സംസ്കാര ശുശ്രൂഷകള്‍ നടന്നത്. തുടര്‍ന്ന് ഇരുവരേയും പ്രാദേശിക കൗണ്‍സിലിന്റെ പ്രത്യേക അനുമതിയോടെ ഒരേ കല്ലറയില്‍ അടക്കി.
ഇരുവര്‍ക്കും വിട ചൊല്ലനായി ഉത്രാട നാളില്‍ തിരക്കുകല്‍ മാറ്റിവച്ചാണ് മലയാളി സമൂഹം റെഡ്ഡിച്ചിലെത്തിയത്. സംസ്കാര ശുശ്രൂഷകള്‍ക്ക് ബര്‍മിങ്ഹാം ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സബി മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. സംസ്കാര ചടങ്ങില്‍ റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ മേയര്‍ ജുമാ ബീഗം, റെഡ്ഡിച്ച് എംപി
More »
പത്തില്‍ ഏഴ് പെന്‍ഷന്‍കാര്‍ക്കും വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നഷ്ടമാകും
പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമായി വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പരിമിതപ്പെടുത്താനാണ് മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ചേര്‍ന്ന് നടപ്പാക്കുന്ന വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് വെട്ടിനിരത്തുന്ന പദ്ധതി വികലാംഗരായ പത്തില്‍ ഏഴ് പെന്‍ഷന്‍കാരെയും ബാധിക്കുമെന്ന് കണക്ക്. ഗവണ്‍മെന്റിന്റെ സ്വന്തം കണക്കുകളാണ് ഇത് സ്ഥിരീകരിക്കുന്നത്.
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പെന്‍ഷന്‍കാരില്‍ നിന്നും പണം ലാഭിക്കാനായി ലക്ഷക്കണക്കിന് പേര്‍ക്കുള്ള വിന്റര്‍ പേയ്‌മെന്റുകള്‍ പിന്‍വലിക്കാനുള്ള പദ്ധതിയാണ് ലേബര്‍ എതിര്‍പ്പുകള്‍ക്കിടയില്‍ സഭയില്‍ പാസാക്കിയെടുത്തത്. ഇത് 1.6 മില്ല്യണ്‍ വരുന്ന വികലാംഗത്വം ബാധിച്ച 71 ശതമാനത്തെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമായി വിന്റര്‍
More »
യുകെയിലെ പലിശ നിരക്കുകള്‍ 3%ലേക്ക് താഴുമെന്ന് പ്രവചനം; അടുത്ത വര്‍ഷത്തോടെ നിരക്കുകള്‍ വെട്ടിക്കുറയ്ക്കും
യുകെയിലെ പലിശ നിരക്കുകളുടെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടക്കം കുറിച്ചെങ്കിലും ഇത് വലിയ രീതിയില്‍ മുന്നേറിയിട്ടില്ല. മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, മറ്റ് ലോണുകളും, ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും നിരാശ സമ്മാനിക്കുന്ന കാര്യമാണ് ഇത്. ഇക്കോണമിയെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജാഗ്രത പുലര്‍ത്തുന്നതിന് പല കാരണങ്ങളുമുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നത് പരമ്പരയായി നടപ്പാക്കാന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രവചനങ്ങള്‍.
അടുത്ത വര്‍ഷം ഈ സമയത്ത് യുകെയില്‍ പലിശ നിരക്കുകള്‍ 3 ശതമാനത്തിലേക്ക് താഴുമെന്ന് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചിക്കുന്നു. ലക്ഷണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടിയാകും ഇത്. ബാങ്ക് പാലിക്കുന്ന ജാഗ്രതാപരമായ നിലപാട് അധികം വൈകാതെ മാറുമെന്നാണ് വാള്‍സ്ട്രീറ്റ് ബാങ്കിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു.
More »
പോക്കറ്റടിക്കാരുടെ തലസ്ഥാനമായി ലണ്ടന്‍; ഒരു ലക്ഷം സന്ദര്‍ശകരില്‍ പതിനായിരത്തോളം പേരും മോഷണത്തിന് ഇരയാകുന്നു!
പേരുകേട്ട ലണ്ടന്‍ നഗരം പോക്കറ്റടിക്കാരുടെ 'തലസ്ഥാന'മായി മാറുന്നു. രാജ്യത്ത് ഏറ്റവുമധികം പോക്കറ്റടി നടക്കുന്ന പത്ത് സ്ഥലങ്ങളും രാജ്യ തലസ്ഥാനത്താണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടന്‍ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും ഇവരുടെ ഇരകളാകുന്നത്. ഇതില്‍ തന്നെ ഏറ്റവുമധികം പോക്കറ്റടി നടക്കുന്നത് വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രദേശത്താണ്. 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ ഇവിടെ 28,155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
1 ലക്ഷം പേര്‍ക്ക് 13,320 ത്തോളം പേരും മോഷണത്തിന് ഇരയാകുന്നു. മാത്രമല്ല, 2021 മുതലുള്ള കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ എറ്റവുമധികം വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത് ഈ ബറോയില്‍ തന്നെയാണ്, 712 ശതമാനം. 2021 ല്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3,446 കേസുകള്‍ മാത്രമായിരുന്നു. ഇവിടെ ക്രിമിനലൂകളുടെ ഇരകളാകുന്നത് ബക്കിംഗ്ഹാം കൊട്ടാരം, ട്രഫല്‍ഗര്‍ ചത്വരം, ബിഗ് ബെന്‍
More »
ജീവിതത്തിലും മരണത്തിലും ഒന്നിച്ചവര്‍ക്കു അന്ത്യവിശ്രമവും ഒരുമിച്ച്: അനില്‍-സോണിയ ദമ്പതികളുടെ സംസ്കാരം ഇന്ന് റെഡ്ഡിച്ചില്‍
റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് ഇന്ന് യാത്രാ മൊഴിയേകും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി മൗണ്ട് കാര്‍മ്മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും പിന്നാലെ റെഡ്ഡിച്ച് സെമിത്തേരിയിലായിരിക്കും സംസ്‌കാരം. ചടങ്ങുകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും.
ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് രാത്രി വീടിനു സമീപത്തുള്ള മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.
More »
റെന്റ് റിഫോം നിയമം അടുത്ത സമ്മറില്‍ പ്രാബല്യത്തില്‍; പുറത്താക്കണമെങ്കില്‍ വീട്ടുടമ നാലാഴ്ചത്തെ നോട്ടീസ് നല്‍കണം
ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റ് റിഫോം നിയമം അടുത്ത സമ്മറില്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വാടകക്കാര്‍ക്ക് മൂന്ന് മാസം വരെ വാടക നല്‍കാതെ വാടകവീട്ടില്‍ താമസിക്കാന്‍ കഴിയും. നിലവില്‍ തുടര്‍ച്ചയായി രണ്ട് മാസത്തിലധികം വാടക കുടിശ്ശിക വരുത്തിയാല്‍ വീട്ടുടമക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം കുടിശ്ശിക വരുത്തിയാല്‍ മാത്രമെ വീട്ടുടമക്ക് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുകയുള്ളു.
അതുപോലെ വാടക കുടിശ്ശികയായാല്‍ ഇപ്പോള്‍ രണ്ടാഴ്ച കാലത്തെ നോട്ടീസ് നല്‍കി അവരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍, ഒഴിപ്പിക്കുവാന്‍ നാല് ആഴ്ചത്തെ നോട്ടീസ് നല്‍കേണ്ടതായി വരും. കഴിഞ്ഞ സര്‍ക്കാരിന്റെ റെന്റേഴ്സ് റിഫോം ബില്ലിന് ബദല്‍ ആയിട്ടാണ് ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റേഴ്സ് റൈറ്റ്‌സ് ബില്‍ വരുന്നത്.
More »
കുട്ടികളിലെ അമിത വണ്ണം വലിയ വെല്ലുവിളി; രാത്രി 9 മുമ്പുള്ള ജങ്ക് ഫുഡ് ടിവി പരസ്യങ്ങള്‍ക്ക് നിരോധനം വരുന്നു
കുട്ടികളുടെ അമിത വണ്ണം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജങ്ക് ഫുഡിന് കുട്ടികള്‍ അടിമയാകുന്നതാണ് അമിത വണ്ണത്തിന് പ്രധാന കാരണം. ശരിയായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തി.
രാത്രി 9 മണി കഴിഞ്ഞ് മാത്രം ജങ്ക് ഫുഡ് പരസ്യങ്ങള്‍ ടിവിയില്‍ കാണിക്കാവൂ എന്നതാണത്. 2015 ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കും.
മാത്രമല്ല ശരീരത്തിന് ഹാനീകരമായ സാധനങ്ങള്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളും നിരോധിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രി ആന്‍ഡ്രൂ ഗ്വിന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിസന്ധിയെ മറികടക്കും, താമസിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ലേബര്‍ പാര്‍ട്ടി ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ആരോഗ്യമുള്ള തലമുറയ്ക്കായി നിയന്ത്രണം കൊണ്ടുവന്നത് ഏറെ സ്വീകാര്യമെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പ്രതികരിച്ചു.
ചെറിയ കുട്ടികള്‍ മുതല്‍ അമിത
More »
ബ്രിട്ടനിലേക്കുള്ള കെയറര്‍ വിസ അപേക്ഷകളില്‍ വന്‍ കുറവ്; 5 മാസം 13,000 അപേക്ഷകള്‍ മാത്രം
പുതിയ കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള കെയറര്‍ വിസ അപേക്ഷകളില്‍ വന്‍ കുറവ് വരുന്നത് ആരോഗ്യ മേഖലയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നു. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി ലഭിച്ചത് വെറും 13,100 അപേക്ഷകള്‍ മാത്രമാണ് എന്ന് ഹോം ഓഫീസിന്റെ ഔദ്യോഗിക കണക്ക് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അപേക്ഷിച്ചത് 75,900 പേരായിരുന്നു എന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലം ക്ലേശമനുഭവിക്കുകയും, വിദേശ തൊഴിലാളികള്‍ അധികമായി ആശ്രയിക്കുകയും ചെയ്യുന്ന എന്‍ എച്ച് എസ്സ് ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് ആരോഗ്യ മേഖലയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും.
ഈ വര്‍ഷം ഏപ്രിലില്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി ലഭിച്ചത് 2,300 അപേക്ഷകളായിരുന്നു. അതേസമയം, കഴിഞ്ഞ
More »