യു.കെ.വാര്‍ത്തകള്‍

പാര്‍ക്കിംഗ് ചാര്‍ജ്: സംശയകരമായ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്
കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് മെഷിനുകളില്‍ വ്യാജ ക്യു ആര്‍ കോഡുകള്‍ കണ്ടെത്തിയതോടെ പാര്‍ക്കിംഗ് ഫീസ് നല്‍കുന്നതിനായി സംശയകരമായ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുത് എന്ന് മുന്നറിയിപ്പ്. സ്റ്റൗഡ് ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് മെഷിനുകളില്‍ വ്യാജ ക്യു ആര്‍ കോഡുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ പാര്‍ക്കിംഗ് ഫീസ് നല്‍കുന്നതിനായി ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൗണ്‍സില്‍ രംഗത്തെത്തി. അതിനൊടൊപ്പം, പലര്‍ക്കും, ഫൈന്‍ അടക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വ്യാജ സന്ദേശങ്ങള്‍ അയച്ചു കൊണ്ടുള്ള തട്ടിപ്പും അരങ്ങേറുന്നതായി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് മെഷിനുകള്‍ സസൂക്ഷ്മം പരിശോധിച്ച് വ്യാജ ക്യു ആര്‍ കോഡ് സ്റ്റിക്കറുകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. മെഷിനിലെ വ്യാജ ക്യു ആര്‍ കോഡ് സ്റ്റിക്കര്‍

More »

ആരെതിര്‍ത്താലും എന്‍എച്ച്എസിന് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കീര്‍ സ്റ്റാര്‍മര്‍
എതിര്‍പ്പുകള്‍ എത്ര ഉയര്‍ന്നാലും എന്‍എച്ച്എസില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പൊതുജനാരോഗ്യ പ്രക്രിയയില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന നിലയിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഹെല്‍ത്ത് സര്‍വ്വീസ് ഗുരുതരാവസ്ഥയിലാണെന്ന് പ്രധാന അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. എന്‍എച്ച്എസിനെ ശരിപ്പെടുക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാന്‍സര്‍ സര്‍ജനും, മുന്‍ ലേബര്‍ മന്ത്രിയുമായിരുന്ന ലോര്‍ഡ് ഡാര്‍സി നടത്തിയ സ്വതന്ത്ര അന്വേഷണത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ക്ക് പ്ലാസ്റ്റര്‍ ഒട്ടിക്കുകയല്ല, പ്രധാന സര്‍ജറി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കിംഗ്‌സ് ഫണ്ടില്‍ പ്രസംഗിച്ച സ്റ്റാര്‍മര്‍ വ്യക്തമാക്കി. രോഗങ്ങളിലേക്ക്

More »

കെയര്‍ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കെയര്‍ അലവന്‍സ് ഉയര്‍ത്തണമെന്ന് ആവശ്യം
യുകെയിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ഭാരത്തിനൊത്ത് വരുമാനമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ഭക്ഷണത്തിനും അവശ്യ സൗകര്യങ്ങള്‍ക്കുമായുള്ള പണം കണ്ടെത്താന്‍ തന്നെ പലരും ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പത്തില്‍ ഒരാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. പലര്‍ക്കും വേതനം കൃത്യമല്ല. എന്‍എച്ച്എസിനെ ഒരു പരിധിവരെ സഹായിക്കുന്ന മേഖലയാണ് കെയര്‍ മേഖല. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ കെയറര്‍മാരെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ തങ്ങള്‍ക്ക് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശയിലാണ്. പരിചരിക്കുക എന്നത് വളരെ അര്‍പ്പണ ബോധത്തോടെ ചെയ്യുന്ന പലരും പക്ഷെ സമ്മര്‍ദ്ദത്താല്‍ ജോലി

More »

ലേബര്‍ അധികാരത്തിലേറിയാല്‍ സാമ്പത്തിക വളര്‍ച്ച കുതിയ്ക്കുമെന്ന പ്രവചനം തെറ്റി
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ വലിയൊരു മാറ്റത്തിലേക്കെന്ന് പ്രവചനം തള്ളി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. ജൂലൈ വരെയുള്ള മൂന്നു മാസത്തില്‍ സമ്പദ്ഘടനയില്‍ 0.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാനായെങ്കിലും ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ആഴ്ചകളില്‍ അതു മുമ്പോട്ട് പോകാനാകാതെ നില്‍ക്കുകയായിരുന്നു. ലേബര്‍ അധികാരമേറിയപ്പോള്‍ ആദ്യ മാസത്തില്‍ 0.2 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യ പ്രവചനം. മൂന്നു മാസത്തില്‍ ബ്രിട്ടീഷ് സമ്പദ് ഘടനയ്ക്ക് 0.7 ശതമാനം വളര്‍ച്ച കൈവരിക്കാനായി. രണ്ടാം പാദത്തില്‍ 0.6 ശതമാനത്തിന്റെ വളര്‍ച്ചയും കൈവരിച്ചിരുന്നു. ഓ എന്‍എസ്സിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജ്യമെന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പ്രതികരണം. മുന്‍

More »

ബ്രിട്ടനില്‍ നേരത്തെ വിട്ടയക്കുന്ന തടവുകാര്‍ കുറ്റകൃത്യങ്ങളുടെ പരമ്പര സൃഷ്ടിക്കുമെന്ന് മുന്‍ സീനിയര്‍ പോലീസ് മേധാവികള്‍
ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതിന്റെ പേരില്‍ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ ഗവണ്‍മെന്റ് വിവാദ നീക്കം തുടങ്ങിയത് വലിയ ആശങ്കയ്ക്കു ഇടയാക്കിയിരുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ വിവാദ ജയില്‍ സ്‌കീം പ്രകാരം 80,000-ലേറെ ക്രിമിനലുകളെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. കോടതികള്‍ നല്‍കിയ ശിക്ഷയുടെ 40 ശതമാനം മാത്രം അനുഭവിച്ച കുറ്റവാളികളെയാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതി പ്രകാരം തുറന്നുവിടുന്നത്. സ്‌കീമിന്റെ നിബന്ധനകള്‍ പ്രകാരം വര്‍ഷത്തില്‍ ജയിലിലേക്ക് അയയ്ക്കുന്ന 56,000-ഓളം പേര്‍ക്കും മോചിതരാകാന്‍ യോഗ്യതയുണ്ടെന്ന് ജസ്റ്റിസ് മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. നാല് വര്‍ഷത്തിലേറെ ശിക്ഷ നേരിടുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദം, ഗുരുതര അതിക്രമങ്ങള്‍ എന്നിവ നടത്തിയവര്‍ ഒഴികെയുള്ളവരെയാണ് പുറത്തുവിടുന്നത്. ഈ സ്‌കീം 18 മാസക്കാലം നിലവിലുണ്ടാകുമെന്നും ഇതിന് ശേഷം മാത്രമാണ് റിവ്യൂ

More »

എന്‍എച്ച്എസ് ആശുപത്രികളിലെ സുദീര്‍ഘ കാത്തിരിപ്പുകള്‍ ആയിരങ്ങളുടെ ജീവനെടുക്കുന്നു; ട്രാക്കിലെത്തിക്കാന്‍ 5 വര്‍ഷത്തിലേറെ വേണം
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ നേരിടുന്ന സുദീര്‍ഘ കാത്തിരിപ്പുകള്‍ ഉടനെയൊന്നും പരിഹരിക്കപ്പെടില്ല. കാത്തിരിപ്പ് സമയം ട്രാക്കിലെത്തിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തിലേറെ വേണമെന്ന് ആണ് മുന്നറിയിപ്പ്. ആശുപത്രികള്‍, ജിപി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിങ്ങനെ സകല മേഖലകളിലും രോഗികള്‍ നേരിടുന്ന സുദീര്‍ഘമായ കാത്തിരിപ്പുകള്‍ ആയിരക്കണക്കിന് രോഗികളെ അനാവശ്യ മരണങ്ങളിലേക്ക് തള്ളിവിടുകയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്‍എച്ച്എസും, ആളുകളും തമ്മിലുള്ള സാമൂഹിക കരാര്‍ തകര്‍ന്നതായും ലോര്‍ഡ് അരാ ഡാര്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലേബര്‍ അധികാരത്തിലെത്തിയ ശേഷമാണ് എന്‍എച്ച്എസ് റിവ്യൂ നടത്താന്‍ ഉത്തരവിട്ടത്. ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി എന്‍എച്ച്എസ് അടിയന്തര പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാദിക്കും. എന്നാല്‍ ലേബര്‍ വാഗ്ദാനം ചെയ്ത അഞ്ച്

More »

ടോറി നേതൃ സ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ എണ്ണം നാലായി കുറഞ്ഞു
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം മുറുകുമ്പോള്‍ മുന്‍ കാബിനറ്റ് മന്ത്രി മെല്‍ സ്‌ട്രൈഡ് അടക്കം പുറത്തായി. നിലവില്‍ നാലുപേരാണ് മത്സര രംഗത്തുള്ളത്. മുന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് നിലവില്‍ 33 വോട്ടുകളോടെ മുന്നിട്ട് നില്‍ക്കുകയാണ്. 28 വോട്ടുകളുമായി കെമി ബാഡ്‌നോക്ക് രണ്ടാം സ്ഥാനത്ത് എത്തി. ജെയിംസ് ക്ലെവര്‍ലിക്കും ടോം ടുഗന്‍ഡട്ടിനും 21 വോട്ടുകള്‍ വീതം ലഭിച്ചു. ടോറി എം പിമാര്‍ പങ്കെടുത്ത വോട്ടിംഗില്‍ മെല്‍ സ്‌ട്രൈഡിന് വെറും 16 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അടുത്ത മാസത്തെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം എം പി മാര്‍ക്കിടയില്‍ അടുത്ത വട്ട വോട്ടിംഗ് നടക്കും. സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാകുമ്പോള്‍, നേതാവ് ആരെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും, മത്സരം ശരിക്കും ആസ്വദിച്ചു എന്നാണ് പുറത്തായതിനു ശേഷം

More »

സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിയോഗം ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കവേ
സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം കാലടി സ്വദേശിജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ ജോര്‍ജാ(28)ണ് മരണമടഞ്ഞത്. പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പറയുന്നു. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍. കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ് ജോയല്‍. ഏകസഹോദരി : അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍. ജോയലിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.

More »

പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നിര്‍ത്തിച്ചു; പാസായത് 228ന് എതിരെ 348 വോട്ടുകള്‍ നേടി
10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി നടപ്പായി. സഭയിലെ മൃഗീയ ഭൂരിപക്ഷം മുതലാക്കിയാണ് 228ന് എതിരെ 348 വോട്ടുകളുമായി പ്രധാനമന്ത്രി പേയ്‌മെന്റ് പിന്‍വലിക്കാനുള്ള അവകാശം കരസ്ഥമാക്കിയത്. പ്രായമായ ആളുകള്‍ വിന്ററില്‍ ഹീറ്റിംഗ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കോമണ്‍സില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കാനുള്ള നീക്കത്തിന് അംഗീകാരം നേടിയെടുത്തത്. നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് വിപ്പുമാര്‍ ലേബര്‍ എംപിമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ 50-ഓളം എംപിമാര്‍ സഭയില്‍ ഹാജരായില്ല. ഒരേയൊരു ലേബര്‍ എംപി മാത്രമാണ് തന്റെ എതിര്‍പ്പ് ശക്തമായി രേഖപ്പെടുത്തി വോട്ട് ചെയ്തത്. ലോര്‍ഡ്‌സില്‍ പദ്ധതിയെ തടഞ്ഞുവെയ്ക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions