കീമോ പൂര്‍ത്തിയായി; കെയ്റ്റ് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോ പുറത്ത്
കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിലാണ് വെയില്‍സ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ്. കീമോ തെറാപ്പി പൂര്‍ത്തീകരിച്ചതായി കെയ്റ്റ് വ്യക്തമാക്കി. താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പൊതുജനങ്ങളില്‍ നിന്ന് മാറി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കെയ്റ്റ്, ഭര്‍ത്താവ് വില്യം രാജകുമാരന്, മക്കളായ ജോര്‍ജ്, ഷാലറ്റ്, ലൂയിസ് എന്നിവര്‍ക്കൊപ്പം നോര്‍ഫോക്കില്‍ സമയം ചെലവഴിക്കുന്ന ദൃശ്യമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
കഠിനവും അവിശ്വസനീയവുമായ യാത്രയെന്നാണ് തന്റെ ജീവിതത്തെ കുറിച്ച് കെയ്റ്റ് പറയുന്നത്. രോഗത്തില്‍ നിന്ന് ആരോഗ്യം മെച്ചപ്പെട്ടെന്നും എന്നാല്‍ ഇനിയും അധിക ദൂരം പോകേണ്ടതുണ്ടെന്നും കെയ്റ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കെയ്റ്റ് അവസാനമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
More »
ബ്രിട്ടനില്‍ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
സമീപകാലത്തു ബ്രിട്ടനെ ഉലച്ച കുടിയേറ്റ വിരുദ്ധ കലാപത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം. കലാപത്തിന് കാരണം വംശീയവെറി മാത്രമാകണമെന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വംശീയവെറിക്ക് ഒപ്പം, ദാരിദ്ര്യം, മദ്യാസക്തി, സമൂഹ മാധ്യമം എന്നിവയൊക്കെ അതിന് കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തികച്ചും അനാവശ്യമായ ഈ ലഹള, രാജ്യത്തിന് ഏറെ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഈ ലഹളക്ക് കാരണമായെങ്കിലും, അത് കേവലം ഒരു കാരണം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വലതുപക്ഷ തീവ്രവാദികള്‍ തങ്ങള്‍ക്ക് കിട്ടിയ അവസരം മുതലാക്കുകയായിരുന്നു എന്നതും സത്യമാണ്. എന്നാല്‍, എരിഞ്ഞടങ്ങാതെ നിലനിന്നിരുന്ന കോപത്തെ ആളിക്കത്തിച്ചതായിരുന്നു ലഹളയുടെ പ്രധാന കാരണം. എന്തുകൊണ്ടാണ് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ മറ്റൊരു വിഭാഗത്തിനെതിരെ കോപമുണ്ടാകുന്നത് എന്ന് ചിന്തിക്കണം എന്നാണ്
More »
ടോറികളെ പഴിച്ച് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ് നിര്‍ത്തലാക്കാനുള്ള വോട്ട് സഭയില്‍
10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്മെന്റ് പദ്ധതി ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. വിവാദമായ പദ്ധതി അവതരിപ്പിക്കുന്നതിന് കുറ്റപ്പെടുത്തേണ്ടത് കണ്‍സര്‍വേറ്റീവുകളെയാണെന്ന് ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറയുന്നത്. ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ ചില ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബില്‍ പാസാകുമെന്ന് തന്നെയാണ് കരുതുന്നത്. ലേബര്‍ എംപിമാര്‍ വിമതനീക്കം നടത്തുമെന്നു കരുതുന്നുണ്ട്.
വിന്ററില്‍ ഹീറ്റിംഗ് ഓണാക്കാന്‍ മടിച്ച് പെന്‍ഷന്‍കാര്‍ മരിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കവെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സ്റ്റേറ്റ് പെന്ഷന് വര്‍ദ്ധനവിലൂടെ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ തന്നെ 900
More »
1750 തടവുകാര്‍ ഇന്ന് പുറത്തേക്ക്; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരകള്‍ക്ക് ആശങ്ക
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് ഉള്‍പ്പെടെ ജയിലില്‍ പോയ ശേഷം പകുതി കാലംപോലും ശിക്ഷ അനുഭവിക്കാതെ കുറ്റവാളികള്‍ പുറത്തേയ്ക്ക്. ഇവരെ ഇപ്രകാരം തുറന്നുവിടുന്നത് നൂറുകണക്കിന് ഇരകള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റായിരിക്കും. കാരണം ലേബര്‍ ഗവണ്മെന്റിന്റെ തടവുകാരുടെ കൂട്ടമോചനത്തില്‍ ഇരകള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. ഇത് പല ഇരകള്‍ക്കും ഷോക്കായി മാറുമെന്ന് ലണ്ടന്‍ വിക്ടിംഗ് കമ്മീഷണര്‍ ക്ലെയര്‍ വാക്സ്മാന്‍ മുന്നറിയിപ്പ് നല്കി. കുറ്റവാളികള്‍ നേരത്തെ പുറത്തിറങ്ങുമെന്ന് ഇവര്‍ക്ക് അറിവില്ല. ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാമെന്നും വാക്സ്മാന്‍ ചൂണ്ടിക്കാണിച്ചു.
അടുത്ത ആറാഴ്ച കാലത്ത് 5000-ലേറെ തടവുകാരാണ് ജസ്റ്റിസ് സെക്രട്ടറി ഷബാനാ മഹ്മൂദിന്റെ പദ്ധതി പ്രകാരം മോചിതരാകുന്നത്. ബ്രിട്ടനിലെ ജയിലുകള്‍ തടവുകാരെ കൊണ്ട് നിറഞ്ഞ്
More »
വര്‍ക്ക് ഫ്രം ഹോം നല്ല തൊഴില്‍ സംസ്കാരമെന്ന് ബിസിനസ് സെക്രട്ടറി
കോവിഡ് കാലത്താണ് വര്‍ക്ക് ഫ്രം ഹോം സജീവമായത്. പിന്നീട് പലര്‍ക്കും ഓഫീസിലേക്ക് പോകാനും മടിയായി. ഒടുവില്‍ സര്‍ക്കാര്‍ പല നടപടികള്‍ കൊണ്ടുവന്നാണ് ജീവനക്കാരെ തൊഴിലിടത്തിലേക്ക് മടക്കിയത്. ഇപ്പോഴിതാ കണ്‍സര്‍വേറ്റിവ് ചിന്താഗതിയല്ല നിലവിലുള്ള സര്‍ക്കാരിന്റെത്. പുതിയ സര്‍ക്കാര്‍ നയം മറ്റൊന്നാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന് റെയ്നോള്‍ഡ്സ് വ്യക്തമാക്കി.
ജോലി ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമമായി ചെയ്യുന്നു. തന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് ഓഫീസിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ആഴ്ചയില്‍ മൂന്നുദിവസം എന്തായാലും ഓഫീസില്‍ പോണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇപ്പോഴിതാ ജോലി പൂര്‍ത്തിയാക്കിയാല്‍ പിന്നെ നിയന്ത്രണങ്ങളെന്തിനെന്നാണ് പുതിയ സര്‍ക്കാര്‍ കാഴ്ചപ്പാട്.
വീട്ടില്‍
More »
ലേബറിന്റെ സാമ്പത്തിക മുന്നറിയിപ്പുകളില്‍ ആശങ്കയോടെ ബിസിനസ് സ്ഥാപനങ്ങള്‍; ജോലിക്കാരെ തേടുന്നത് നിര്‍ത്തിവച്ചു
ലേബര്‍ ഗവണ്മെന്റ് അധികാരത്തിലെത്തുന്നതിന് മുന്‍പും, അതിന് ശേഷവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രചരണങ്ങളുടെ പ്രത്യാഘാതം തൊഴില്‍ വിപണിയെ ബാധിക്കുന്നു. ബജറ്റിന് മുന്നോടിയായി ധനകാര്യ മേഖല നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് മാത്രമാണ് ഗവണ്മെന്റ് സംസാരിക്കുന്നത്. ഈ ഘട്ടത്തിലാണ് ബിസിനസ്സുകള്‍ ജോലിക്കാരെ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലേബര്‍ ഗവണ്മെന്റ് തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിലും സ്ഥാപനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്ത മാസം ബജറ്റില്‍ പല കടുത്ത നികുതി വര്‍ദ്ധനവുകളും ഉണ്ടാകുമെന്ന ആശങ്കയാണ് ബിസിനസ്സ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്. ഇതിനിടയിലാണ് റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ്
More »
മാഞ്ചസ്റ്റര്‍ മലയാളി സ്റ്റെയര്‍കേസില്‍ നിന്നും വീണു മരിച്ചു; ഭാര്യയും മക്കളും ദുരന്തം അറിയുന്നത് യുഎകെയിലേക്കുള്ള യാത്രയ്ക്കിടെ
യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായര്‍ (49)സ്റ്റെയര്‍കേസില്‍ നിന്നും തെന്നി വീണു മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല് തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു.
വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്.
പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ
More »
പകുതിയോളം ഡോക്ടര്‍മാരും രോഗികളില്‍ നിന്നും ലൈംഗിക അതിക്രമം നേരിടുന്നതായി പഠനം
ആഗോള തലത്തില്‍ രോഗികളില്‍ നിന്നും പകുതിയോളം ഡോക്ടര്‍മാര്‍ക്കും ലൈംഗിക അതിക്രമം ഏറ്റുവാങ്ങേണ്ടി വരുന്നതായി പുതിയ ഗവേഷണം. ഇത്തരം പെരുമാറ്റങ്ങള്‍ നേരിടുമ്പോള്‍ അലാറം മുഴക്കി രക്ഷപ്പെടാന്‍ ഡോക്ടര്‍മാര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
രോഗികളില്‍ നിന്നും വിവിധ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടതായി 45% ഡോക്ടര്‍മാരാണ് ആഗോള തലത്തില്‍ വെളിപ്പെടുത്തിയത്. ഏഴ് രാജ്യങ്ങളിലെ പഠനം ഇന്റേണല്‍ മെഡിസിന് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
52.2% വനിതാ ഡോക്ടര്‍മാരാണ് ലൈംഗിക പീഡനം അനുഭവിച്ചതായി വ്യക്തമാക്കിയത്. പുരുഷ ഡോക്ടര്‍മാരില്‍ ഇത് 34.4 ശതമാനമാണ്. ലൈംഗികമായി നോക്കുകയും, അത്തരം ചുവയുള്ള കമന്റുകള്‍ നേരിടുകയും, ഡേറ്റിംഗ് ചോദിക്കുകയും, മോശമായി സ്പര്‍ശിക്കുകയും ചെയ്യുന്നതും, പ്രണയസന്ദേശങ്ങള്‍ അയയ്ക്കുന്നതുമെല്ലാം രോഗികളുടെ ഭാഗത്ത് നിന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പെടുന്നു.
More »
യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നു
യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്. കാണാതായവരെ സംബന്ധിച്ച കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസെക്സിലാണ്. കഴിഞ്ഞ ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകള്‍ 23 ലേറെയാണ്. നിരവധി വര്‍ഷങ്ങള്‍ മുമ്പ് കാണാതായ ആളുകള്‍ വരെ സസെക്സ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ലഭിച്ച പരാതിയില്‍ ഉള്‍പ്പെടുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയസ്സായവര്‍ വരെ പട്ടികയിലുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ ആളുകളെ കണ്ടെത്തി തിരിച്ചേല്പ്പിക്കുന്ന യുകെ ചാരിറ്റിയായ മിസ്സിങ് പീപ്പിളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യന്‍ വംശജരും മലയാളികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ജൂണില്‍ 15 കാരിയായ മലയാളി പെണ്‍കുട്ടിയേയും കാണാതായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടിയെ
More »