ബ്രിട്ടനിലെ നിരത്തുകളില്‍ ചാക്കണ്ണുകളുമായി പുതിയ എഐ ക്യാമറകള്‍; ഡ്രൈവര്‍മാരെ കൈയോടെ പൊക്കും
ബ്രിട്ടനിലെ നിരത്തുകളില്‍ ചാക്കണ്ണുകളുമായി പുതിയ എഐ ക്യാമറകള്‍ എത്തി. നിയമലംഘനങ്ങള്‍ പിടികൂടാനായി കണ്ണുതുറന്നിരിക്കുന്ന പുതിയ എഐ ക്യാമറകള്‍ ഡ്രൈവര്‍മാരെ കൈയോടെ പൊക്കും. ഇന്ന് മുതലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ഓട്ടോമാറ്റിക്കായി തിരിച്ചറിയുന്ന എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഏരിയയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന എഐ ടെക്‌നോളജി പിന്നീട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും.
വാഹനത്തിന് പിന്നിലോ, ട്രെയിലറിലോ ഘടിപ്പിച്ചിട്ടുള്ള നൂതന ക്യാമറകള്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലായാണ് വിന്യസിച്ചിട്ടുള്ളത്. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ക്യാമറയിലെ സാങ്കേതിക വിദ്യ ഓട്ടോമാറ്റിക്കായി തിരിച്ചറിയുമെന്ന് ഇത് നിര്‍മ്മിച്ച അക്യുസെന്‍സസ് ടെക് കമ്പനി പറയുന്നു.
2021-ല്‍ നാഷണല്‍ ഹൈവേസിലാണ് ഈ ടെക്‌നോളജി ആദ്യമായി ട്രയല്‍സ് നടത്തിയത്.
More »
ബ്രിട്ടനില്‍ അടച്ചു പൂട്ടിയത് ആയിരക്കണക്കിന് ബാങ്കുകള്‍; നേട്ടം കൊയ്ത് പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകള്‍
ബ്രിട്ടനിലെ ആയിരക്കണക്കിന് ഹൈസ്ട്രീറ്റ് ബാങ്കുകള്‍ അടച്ചുപൂട്ടിയതോടെ പോസ്റ്റ് ഓഫീസ് ശാഖകള്‍ക്കു നേട്ടം. 2015 ന് ശേഷം 6,000 ഓളം ബാങ്ക് ശാഖകള്‍ ബ്രിട്ടനില്‍ അടച്ചു പോയപ്പോള്‍ പല ഉപഭോക്താക്കള്‍ക്കുമുള്ള ഏക ആശ്രയം പോസ്റ്റ് ഓഫീസുകളായി മാറി. ഇക്കാലയളവില്‍ പ്രതിമാസം 50 ശാഖകള്‍ എന്ന നിരക്കിലാണ് ബാങ്ക് ശാഖകള്‍ അടച്ചു പോയത്. കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ ഇനിയുള്ള കാലം ഈ അടച്ചു പൂട്ടല്‍ കൂടാനാണ് സാധ്യത.
ഇതൊക്കെയാണെങ്കിലും പ്രായമേറിയവര്‍ക്ക് ഇപ്പോഴും പരമ്പരാഗത ബാങ്ക് ശാഖകളെ മാത്രമെ ആശ്രയിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് പണമിടപാടുകള്‍ക്കായി അവര്‍ക്ക് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തെ കണക്കുകള്‍ പ്രകാരം, നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പടെ ഏതാണ്ട് 3.7 ബില്യണ്‍ പൗണ്ടിന്റെ പണമിടപാടുകളാണ് പോസ്റ്റ് ഓഫീസുകള്‍ വഴി നടക്കുന്നത്.
യഥാര്‍ത്ഥ
More »
ജിപി അപ്പോയിന്റ്‌മെന്റ് പ്രഹസനം: പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നതിനു മുമ്പേ രോഗികളെ പുറത്താക്കുന്നു
രോഗികള്‍ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാര്‍ രോഗികളെ
രോഗികള്‍ തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനു മുമ്പേ ജിപിമാര്‍ പുറത്താക്കുകയാണെന്നു ആക്ഷേപം. കാത്തുകാത്തിരുന്ന ലഭിക്കുന്ന ജിപി അപ്പോയിന്റ്‌മെന്റ് പ്രഹസനം ആയി മാറുകയാണെന്നാണ് പരാതി. അപ്പോയിന്റ്‌മെന്റ് വിട്ടിറങ്ങുന്ന ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല എന്ന് സര്‍വ്വെ പറയുന്നു.
ജിപി അപ്പോയിന്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ രോഗാവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് കൃത്യമായ മറുപടികള്‍ ലഭിച്ചുവെന്ന സംതൃപ്തി പ്രധാനമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് രോഗികള്‍ക്കും ഈ തൃപ്തി ഇല്ലാതെയാണ് ജിപി അപ്പോയിന്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്.
More »
10 വയസുകാരിയായ മകളെ വീട്ടില്‍ കുത്തിക്കൊന്ന് ഇന്ത്യന്‍ വംശജ; ഒക്ടോബര്‍ 25ന് ശിക്ഷാവിധി
വീട്ടില്‍ വെച്ച് സ്വന്തം മകളെ കുത്തിക്കൊന്നതായി കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജയായ അമ്മ. 10 വയസുള്ള മകളെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചതായി അമ്മ സമ്മതിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സ്‌കൂളില്‍ പഠിച്ചിരുന്ന ഷേയ് കാംഗിനെയാണ് 33-കാരി ജസ്‌കീറത് കൗര്‍ കുത്തിക്കൊന്നത്.
ഉത്തരവാദിത്വമില്ലാതെ നരഹത്യ നടത്തിയ കുറ്റമാണ് കൗര്‍ സമ്മതിച്ചത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത് തള്ളി. നരഹത്യാ കേസിലെ കുറ്റസമ്മതം ക്രൗണ്‍ അംഗീകരിക്കുന്നതായി പ്രോസിക്യൂഷന്‍ കൗണ്‍സെല്‍ സാലി ഹോവ്‌സ് കെസി വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
മാര്‍ച്ച് 4ന് ഉച്ചയോടെയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റൗളി റെഗിസിലെ വീട്ടില്‍ ഷേയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ നെഞ്ചിന് കുത്തേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. ബ്ലാക്ക്
More »
യുകെയിലേക്ക് ഈ വര്‍ഷം എത്തിയ അനധികൃത കുടിയേറ്റക്കാര്‍ 21,000
ജനുവരി മുതല്‍ ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 21,000 കടന്നതായി സ്ഥിരീകരിച്ച് ഹോം ഓഫീസ്. കഴിഞ്ഞ ദിവസം മാത്രം ഒന്‍പത് ബോട്ടുകളിലായി 408 പേരാണ് ബ്രിട്ടീഷ് തീരം തൊട്ടത്. ഇതോടെ ആകെ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 21,063 എത്തി.
കഴിഞ്ഞ ഏഴ് ദിവസത്തില്‍ 1758 പേരാണ് ബ്രിട്ടനില്‍ പ്രവേശിച്ചത്. കീര്‍ സ്റ്റാര്‍മര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയത് മുതല്‍ 7477 പേര്‍ ചാനല്‍ കടന്നിട്ടുണ്ട്. ശരാശരി 131 പേരാണ് ധൈര്യപൂര്‍വ്വം ചാനല്‍ ക്രോസ് ചെയ്യുന്നത്.
മുന്‍ പ്രധാനമന്ത്രി സുനാകിന് കീഴില്‍ 50,654 പേരാണ് ചെറുബോട്ടുകളില്‍ എത്തിയത്. ശരാശരി 82 എന്ന നിലയിലാണിത്. ലിസ് ട്രസിന്റെ ചെറിയ കാലയളവില്‍ 210 പേര്‍ ചാനല്‍ കടന്നിരുന്നു. 2018 മുതല്‍ വാട്‌ഫോര്‍ഡ് പട്ടണത്തിന് തുല്യമായ തോതില്‍ 135,358 പേര്‍ ചാനല്‍ കടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെറുബോട്ടുകളിലെ ഈ വരവ് അവസാനിച്ച് കാണാനാണ് എല്ലാവരും
More »
പരിധിയില്ലാതെ നികുതി ഉയര്‍ത്താന്‍ അവകാശം വേണമെന്ന് ചാന്‍സലറോട് കൗണ്‍സിലുകള്‍
വരുന്നബജറ്റില്‍ പരിധിയില്ലാതെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവകാശം അനുവദിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് അപേക്ഷിച്ച് കൗണ്‍സിലുകള്‍. സിംഗിള്‍ പേഴ്‌സണ്‍ ഡിസ്‌കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷനും അനുവദിച്ച് നല്‍കണമെന്നാണ് കൗണ്‍സിലുകളുടെ ആവശ്യം.
വര്‍ഷത്തില്‍ അഞ്ച് ശതമാനം നികുതി വര്‍ദ്ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കാനാണ് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചാന്‍സലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്ക് പരിധികളുണ്ട്. ഇതില്‍ കൂടുതല്‍ നികുതി ഉയര്‍ത്താന്‍ ഹിതപരിശോധന ആവശ്യമാണ്.
എന്നാല്‍ സംഘടനയുടെ പ്രതീക്ഷയ്‌ക്കൊത്ത് സഞ്ചരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായേക്കില്ലെന്ന് മുതിര്‍ന്ന സ്രോതസ്സുകള്‍ ടെലിഗ്രാഫിനോട് പറഞ്ഞു. 6 ബില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗ് വിടവ് നേരിടാന്‍ കൗണ്‍സിലുകള്‍ക്ക് ഈ ശക്തമായ നടപടി അനിവാര്യമാണെന്ന് അസോസിയേഷന്‍ വാദിക്കുന്നു.
More »
പെട്രോള്‍, ഡീസല്‍ വാഹന ഉടമകള്‍ക്ക് സെപ്റ്റംബര്‍ മാസം നിരവധി മാറ്റങ്ങള്‍
സെപ്റ്റംബറില്‍ ബ്രിട്ടനിലെ ഗതാഗത നിയമങ്ങളിലടക്കം നിരവധി മാറ്റങ്ങള്‍ വരികയാണ്. പുതിയ നമ്പര്‍ പ്ലേറ്റുകളും, പുതിയ ഇന്ധന ചാര്‍ജ്ജുകളും എത്തും. ഏറ്റവും പ്രധാനപ്പെട്ടത് സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരുന്ന പുതിയ നമ്പര്‍ പ്ലേറ്റാണ്. ഫോര്‍കോര്‍ട്ടുകളും ഡീലര്‍മാരും പുതിയ '74' ഐഡന്റിഫയറോടുകൂടിയ നമ്പര്‍പ്ലേറ്റുകളുമായി എത്തിക്കഴിഞ്ഞു. മാര്‍ച്ച് 1 ന് ഇറക്കിയ '24' ഐഡന്റിഫയര്‍ നമ്പര്‍ പ്ലേറ്റിന് ശേഷം ഈ വര്‍ഷം ഇറക്കുന്ന രണ്ടാമത്തെ നമ്പര്‍ പ്ലേറ്റാണിത്. 2001 മുതല്‍ പിന്തുടരുന്ന പതിവാണിത്. നിരത്തിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏതാണ് ഏറ്റവും പുതിയ മോഡലെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. മാത്രമല്ല, പഴയ വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ വിലയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
സെപ്റ്റംബര്‍ മാസം മുതല്‍ നിലവില്‍ വരുന്ന മറ്റൊരു പുതിയ കാര്യം, കമ്പനി കാര്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ ഇന്ധന
More »
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആത്മഹത്യാ നിരക്ക് കുതിച്ചുയര്‍ന്നതായി കണക്കുകള്‍
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആത്മഹത്യാ നിരക്ക് വലിയ രീതിയില്‍ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. പലര്‍ക്കും മാനസികമായി സംതൃപ്തിയില്ലെന്നതും സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
2023ല്‍ 6069 ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023ല്‍ അതില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം ആത്മഹത്യ ചെയ്തവരില്‍ അധികവും പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണം കുറഞ്ഞെങ്കിലും സ്ത്രീകളും ജീവന്‍ അവസാനിപ്പിക്കുന്നതില്‍ കുറവില്ലെന്നാണ് കണക്ക് പറയുന്നത്. 1994ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
45മുതല്‍ 64 വയസ്സുകാര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. മാനസികമായി തകര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ശാരീരിക പ്രശ്‌നങ്ങളെ പോലെ മാനസിക
More »
ഇംഗ്ലണ്ടിലെ 60% ഹോം കെയര്‍ പ്രൊവൈഡര്‍മാരും നാല് വര്‍ഷത്തിലേറെയായി ഇന്‍സ്‌പെക്ഷന്‍ നേരിട്ടില്ല!
ഇംഗ്ലണ്ടില്‍ നാല് വര്‍ഷമോ, അതിലേറെയോ ആയി 60 ശതമാനത്തോളം ഹോം കെയര്‍ പ്രൊവൈഡര്‍മാരും ഇന്‍സ്‌പെക്ഷന്‍ നേരിട്ടില്ലെന്നത് ഗുരുതര സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നതായി കെയര്‍ മേധാവികള്‍. ഒരിക്കല്‍ പോലും ഇന്‍സ്‌പെക്ഷന്‍ നേരിടാത്ത പ്രൊവൈഡര്‍മാര്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതെല്ലാം പരിശോധിക്കേണ്ട കെയര്‍ ക്വാളിറ്റി കമ്മീഷനിലെ വീഴ്ചകളെ കുറിച്ച് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് ഇതിന്റെ ആഴം വ്യക്തമാകുന്നത്. സംഭവങ്ങളുടെ പേരില്‍ സിക്യുസി ചീഫ് എക്‌സിക്യൂട്ടീവിന്റെ സ്ഥാനം തെറിക്കുകയും, ഖേദപ്രകടനം നടത്തേണ്ടി വരികയും ചെയ്തിരുന്നു.
ഇതിനിടയിലാണ് 37% ഹോം കെയര്‍ സര്‍വ്വീസ് നല്‍കുന്ന സേവനദാതാക്കളും നാല് വര്‍ഷത്തിലേറെയായി റേറ്റിംഗ് നേടിയിട്ടില്ലെന്ന് ഹോംകെയര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 23% സ്ഥാപനങ്ങള്‍ ഒരിക്കല്‍ പോലും റേറ്റിംഗ് നേടാത്തവരാണ്.
More »