രണ്ട് ആകസ്മിക മരണവാര്‍ത്തകളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം
യുകെ മലയാളികളെ വേദനയിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു മരണവാര്‍ത്തകള്‍. ലൂട്ടനില്‍ മലയാളിയായ വിവിയന്‍ ജേക്കബിന്റെ മരണവര്‍ത്തയും പോര്‍ട്സ്മൗത്തിലെ ജിജിമോന്‍ ചെറിയന്റെ വിയോഗവും ഒരേദിവസമാണ് പുറത്തുവന്നത്. വിവിയന്‍ ജേക്കബിന്റെ മരണം ന്യുമോണിയ മൂലമാണ്. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്നും മരണത്തിനൊപ്പം പോയത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ കുടുംബത്തിന് നഷ്ടമായത്. വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ ആയിരിക്കും.
തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്.
More »
യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹീത്രു എയര്‍പോര്‍ട്ട്
ലണ്ടന്‍ : യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്.
മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്. അത്രതന്നെ അറൈവല്‍ സര്‍വീസുകളുമുണ്ട്. ലോകത്തെ 82 വിമാനക്കമ്പനികള്‍ 218 സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10.50 വരെ മാത്രമാണ് ഡിപ്പാര്‍ച്ചര്‍
More »
എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍; 999 കോളുകള്‍ എടുക്കാന്‍ കഴിയാതെ ജീവനക്കാര്‍
ഇംഗ്ലണ്ടില്‍ എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍. ഓരോ മാസവും 100,000 അടിയന്തര 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പാരാമെഡിക്കുകള്‍ ബുദ്ധിമുട്ടുന്നു. രോഗികളെ കൈമാറാന്‍ ആശുപത്രികള്‍ക്ക് പുറത്ത് കാത്തുകിടക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇത്രയേറെ കോളുകളോട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് ആയിരക്കണക്കിന് ജീവനുകളാണ് അപകടത്തിലാക്കുന്നത്. എന്‍എച്ച്എസിനെ ചൂഴ്ന്ന പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ വഷളാകുകയാണ്. എ&ഇയ്ക്ക് പുറത്ത് കാത്തുകെട്ടി കിടക്കുന്ന സമയത്ത് സഹായത്തിനായി 999-ല്‍ വിളിച്ച രോഗികള്‍ക്ക് സമീപം എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന 3500-ലേറെ സംഭവങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആംബുലന്‍സുകള്‍ക്ക് രോഗികളെ കൈമാറാന്‍ കഴിയാത്തത് മൂലം കഴിഞ്ഞ വര്‍ഷം 1,313,218 ജോബ് സൈക്കിളുകളാണ് നഷ്ടമായത്. ഗാര്‍ഡിയനും, അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ്
More »
യുകെയില്‍ ലൈംഗിക കുറ്റകൃത്യ കേസുകളില്‍ 89% അന്വേഷണവും പാതി വഴിയില്‍ ; കുറ്റവാളികള്‍ മുഖം മറച്ചു പൊതുജനമധ്യത്തില്‍
യുകെയില്‍ വലിയൊരു ഭാഗം ലൈംഗിക അതിക്രമ കേസുകളിലും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോകുന്നുണ്ടെന്ന് കണക്കുകള്‍. 2024 ജൂണ്‍ വരെയുള്ള കണക്കില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 1.9 ദശലക്ഷത്തോളം അക്രമമോ ലൈംഗീകപരമായ കുറ്റകൃത്യത്തിലോ ഏര്‍പ്പെടുന്ന പ്രതികളെ തിരിച്ചറിയാതെ പോകുന്ന കേസുകളുണ്ട്. കേസുകളിലെ 89 ശതമാനവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നു. ഇരകള്‍ കടുത്ത നിരാശയിലാണ്. ഒപ്പം സമൂഹവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ക്രൂരത ചെയ്ത ശേഷം സാധാരണ ജീവിതം നയിച്ചു കുറ്റവാളികള്‍ പൊതുജനമധ്യത്തില്‍ കഴിയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആശങ്കപ്പെടുത്തുന്നതാണ്.
ആകെ കേസുകളില്‍ ലങ്കാഷെയറില്‍ 19.2 ശതമാനവും കുംബ്രിയയില്‍ 18 ശതമാനവും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 6.9 ശതമാനം കേസുകളും മെട്രോ പൊളിറ്റന്‍ പൊലീസിന് കീഴില്‍ ഏഴു ശതമാനവും കേസുകളാണ് പരിഹാരം കണ്ടത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും മെഴ്‌സിഡൈസിലും പത്തു കേസില്‍ ഒന്നില്‍ മാത്രമാണ്
More »
എന്‍എച്ച്എസിലെ വംശവെറി നഴ്‌സ് മാനേജര്‍ പുറത്ത്; നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും നീക്കി
എന്‍എച്ച്എസിലെ ചില ജീവനക്കാര്‍ വംശവെറി മനസ്സില്‍ സൂക്ഷിക്കുന്നവരും അത് സഹപ്രവര്‍ത്തകര്‍ക്ക് നേരെ ചൊരിയുന്നവരുമാണ്. ഇപ്പോഴിതാ വനിതാ സൈക്യാട്രിക് യൂണിറ്റിന്റെ ചാര്‍ജ് ഉണ്ടായിരുന്ന എന്‍എച്ച്എസ് നഴ്‌സിനു വംശവെറി നിറഞ്ഞ വാക്കുകള്‍ പ്രയോഗിച്ചതിന് ഇപ്പോള്‍ വിലക്ക് നേരിടുകയാണ്.
കറുത്ത സഹജീവനക്കാരിയെ വംശവെറി നിറഞ്ഞ വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍, ലീവെടുത്ത ജീവനക്കാരിക്ക് ഏത് ' മന്ത്രവാദിയാണ്' സിക്ക് നോട്ട് നല്‍കുകയെന്നും, മറ്റൊരു ജീവനക്കാരനോട് പ്ലാന്റേഷനില്‍ നിന്നും വന്നതാണോയെന്നും ചോദിച്ചതായാണ് പരാതി. 2017 മുതല്‍ 2020 വരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇവരെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അച്ചടക്ക സമിതി മുന്‍പാകെ എത്തിക്കുകയായിരുന്നു.
സസെക്‌സ് പാര്‍ട്ണര്‍ഷിപ്പ് എല്‍ജിബിടി സ്റ്റാഫ് നെറ്റ്‌വര്‍ക്കിലെ കോ-ചെയറായിരുന്നു ഹോള്‍. ചിചെസ്റ്ററിലെ വനിതാ മെന്റല്‍
More »
ലേബറിന്റെ തൊട്ടുപിന്നിലെത്തി റിഫോം യുകെ; വ്യത്യാസം 1 പോയിന്റ് മാത്രം; കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിത്തീ
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ലേബറിനു തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്.
2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. ഏതായാലും
More »
കൊടും തണുപ്പിലും 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി യാത്രക്കാര്‍
കൊടുംതണുപ്പ് അവഗണിച്ച് അടിവസ്ത്രം അണിഞ്ഞ് വാര്‍ഷിക 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി ആളുകള്‍. വര്‍ഷാവര്‍ഷം നടത്തുന്ന 'നോ ട്രൗസേഴ്‌സ് ട്യൂബ്' ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാര്‍ പതിവ് വസ്ത്രം ഉപേക്ഷിച്ച് അടിവസ്ത്രം അണിഞ്ഞ് തലസ്ഥാനത്തെ അണ്ടര്‍ഗ്രൗണ്ട് ശൃംഖലയില്‍ യാത്ര ചെയ്തത്. താപനില വളരെ കുറഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇതിനെ അവഗണിച്ച് പാന്റ് ഇടാതെ യാത്ര ചെയ്യാന്‍ ഇവര്‍ ധൈര്യം കാണിച്ചത്.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, വാട്ടര്‍ലൂ, സൗത്ത് കെന്‍സിംഗ്ടണ്‍ മുതലായ ഇടങ്ങളില്‍ പാന്റിടാത്ത യാത്രക്കാര്‍ എത്തിച്ചേര്‍ന്നു. 2002 ജനുവരിയില്‍ ഏഴ് പേര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് പിന്നീട് ലോകത്ത് വ്യാപിച്ചത്. ഈ വര്‍ഷം ലണ്ടനില്‍ ഡസന്‍ കണക്കിന് ആളുകള്‍ ദിനാഘോഷത്തില്‍ പങ്കുചേരാന്‍ തയ്യാറായി.
അപ്രതീക്ഷിത സന്തോഷവും, ആശയക്കുഴപ്പവും സൃഷ്ടിക്കുക
More »
മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ നഴ്സിനു നേരെ ആക്രമണം; പരുക്ക് ഗുരുതരം, പ്രതി അറസ്റ്റില്‍
മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ എ&ഇ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയില്‍.കാത്തിരുന്ന് രോഷാകുലനായ രോഗി ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന 50-കളില്‍ പ്രായമുള്ള നഴ്‌സിനാണ് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.
നഴ്‌സിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നും, ജീവിതം മാറ്റിമറിക്കാന്‍ പോന്നതാണെന്നും പോലീസ് പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. അതേസമയം കത്തിയ്ക്ക് പകരമായി മൂര്‍ച്ചയുള്ള എന്തോ ഉപകരണമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
37-കാരനായ പുരുഷനെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍
More »
ബ്രിട്ടന്‍ വീണ്ടും 2 ദിവസം കൂടി ഫ്രീസറില്‍; ദേശീയ എനര്‍ജി ക്ഷാമത്തിന് തിരികൊളുത്തുമെന്ന് ആശങ്ക
നീണ്ട പതിനഞ്ചു വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ജനുവരിയിലെ രാത്രിയെ അതിജീവിച്ച് ബ്രിട്ടന്‍. ഇതിനിടെ തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ ഊര്‍ജ ക്ഷാമം നേരിടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്യാസ് മേധാവികള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും ചൊവ്വാഴ്ച വരെ കൊടും തണുപ്പില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ ദിവസം വരെ തണുപ്പ് കാലാവസ്ഥാ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ ആള്‍ട്ട്‌നഹാരയില്‍ -18.9 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും തണുപ്പേറിയ കാലാവസ്ഥ.
കംബ്രിയയിലെ ഷാപില്‍ -11 സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ഹീത്രൂ വിമാനത്താവളത്തില്‍ -5 സെല്‍ഷ്യസ് താപനിലയാണ് നേരിട്ടത്. വര്‍ഷത്തിലെ ഈ സമയത്ത് ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തുന്ന ശരാശരി താപനില 1.5 സെല്‍ഷ്യസ്
More »