ബ്രിട്ടനെ ഞെട്ടിച്ചു കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡന കേസുകള്‍; എട്ട് വര്‍ഷത്തിനിടെ 550 ശതമാനം വര്‍ദ്ധന
ബ്രിട്ടനില്‍ ചെറിയ കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന കേസുകളില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 550 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 2016-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന 1157 കേസുകളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തോടെ ഈ കേസുകള്‍ 7479 ആയി വര്‍ദ്ധിച്ചതായാണ് വ്യക്തമാകുന്നത്. ഏകദേശം 546% വര്‍ദ്ധന. വ്യക്തികളും, സംഘങ്ങളും നടത്തുന്ന കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് ഹോം ഓഫീസ് കണക്കുകള്‍. കഴിഞ്ഞ രണ്ട് ദശകത്തിനിടെ കുട്ടികളെ ഈ വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഒരുക്കിയെടുക്കുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
2004 മുതല്‍ 2005 വരെയുള്ള വര്‍ഷത്തില്‍ 186 കേസുകളാണ് രേഖപ്പെടുത്തിയത്. 2024 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 2 ശതമാനമാണ്. 2016-ല്‍ 1157 കേസുകളായി ഗണ്യമായ
More »
സാമ്പത്തിക പ്രതിസന്ധി: ചാന്‍സലറിലുള്ള പ്രതീക്ഷ പ്രധാനമന്ത്രിക്ക് നഷ്ടമാകുന്നോ?
വലിയ പ്രതീക്ഷകളുമായി അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി കുറഞ്ഞ് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതില്‍ ഒരു പ്രധാന കാരണം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ടാക്‌സ് കൂട്ടി പിടിച്ചുനിര്‍ത്താനുള്ള ശ്രമമായിരുന്നു ചാന്‍സലറുടേത്. മുന്‍ സര്‍ക്കാരുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അപേക്ഷ. ഒടുവില്‍ ജനത്തിന് വലിയ സമ്മര്‍ദ്ദം നല്‍കി വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പുതിയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ചാന്‍സലര്‍ പരാജയപ്പെടുന്നതായി പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ട അവസ്ഥയാണ്.
സമ്പദ് വ്യവസ്ഥയില്‍
More »
ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചു: 118000 ജീവനക്കാര്‍ക്ക് സര്‍പ്രൈസായി വേതനം കൂട്ടി സെയ്ന്‍സ്ബറി
ഇത്തവണത്തെ ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചതോടെ ജീവനക്കാര്‍ക്കു സര്‍പ്രൈസ് സമ്മാനവുമായി സെയ്ന്‍സ്ബറി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പ്പനയാണ് ഇക്കുറി നടന്നത്. അതിനാല്‍ ജീവനക്കാര്‍ക്കും വേതനം അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്ക് ശൃംഖല എന്ന പദവിയിലുള്ള സെയ്ന്‍സ്ബറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ വളരെ തൃപ്തരാണ്.
2016ന് ശേഷമുള്ള മികച്ച വരുമാനമെന്നാണ് ടെസ്‌കോ വെളിപ്പെടുത്തിയത്. കൂടുതല്‍ ലാഭമുണ്ടാക്കിയെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു. ഏതായാലും സെയ്ന്‍സ്‌ബെറിയിലെ 118000 ജീവനക്കാര്‍ക്ക് വരുന്ന ആഗസ്‌തോടെ പുതുക്കിയ വേതനം ലഭിക്കും.
ജീവനക്കാരുടെ വേതനം നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് മാസത്തില്‍ മണിക്കൂറില്‍ 12 പൗണ്ടില്‍ നിന്ന് 12.45 പൗണ്ടായി ഉയരും. ഇത് ആഗസ്തില്‍ 12.60 പൗണ്ടാകും. ലണ്ടന് പുറത്തുള്ള സ്റ്റോറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന
More »
റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ്; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നടപ്പിലാക്കുന്ന റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് രോഗികളെ അപകടത്തിലാക്കുന്നു. എന്‍എച്ച്എസ് സ്‌കാനിംഗ്, ക്യാന്‍സര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫ്രീസിംഗ് മൂലമാണ് ഈ അപകടം ഉടലെടുക്കുന്നതെന്നാണ് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പണം ലാഭിക്കാനായാണ് ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ആളുകളെ നിയോഗിക്കാത്തതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ ഇത് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കാനും, ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നതിനും തടസ്സം സൃഷ്ടിക്കുകയാണ്.
നാഷണല്‍ എന്‍എച്ച്എസ് ബോഡികള്‍ ഏര്‍പ്പെടുത്തിയ ഫ്രീസിംഗ് പുതിയ ട്രെയിനികളെയും, കണ്‍സള്‍ട്ടന്റുമാരെയും, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെയും നിയോഗിക്കുന്നതിന് തടസ്സം ഉണ്ടാക്കുകയാണെന്ന് ആര്‍സിആര്‍ പറഞ്ഞു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ്
More »
നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട: പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില ഉയര്‍ത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ട അടിസ്ഥാനപരമായി ജനങ്ങളുടെ തലയില്‍ വന്നു വീഴുന്നു. പകുതിയിലേറെ ബ്രിട്ടീഷ് ബിസിനസുകളും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച ചാന്‍സലറുടെ നടപടിയെ കൈകാര്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ ഈ മാര്‍ഗ്ഗം തേടുകയാണ്.
ഞെട്ടിക്കുന്ന നിരക്ക് വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് അധികം കൈമാറാതിരിക്കാന്‍ റിക്രൂട്ട്‌മെന്റ്, നിക്ഷേപ പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ മേധാവി വെളിപ്പെടുത്തി. സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് മുന്നിലുള്ളതെന്ന മുന്നറിയിപ്പുകള്‍ വന്നതോടെ എം&എസ് ഉള്‍പ്പെടെ റീട്ടെയിലര്‍മാരുടെ ഓഹരികള്‍ ഇന്നലെ താഴ്ന്നു.
2000 സ്ഥാപനങ്ങളിലാണ് ബാങ്ക് ഓഫ്
More »
ബ്രിട്ടനില്‍ മഞ്ഞുവീഴ്ച കനക്കും; വിമാന, റോഡ്, ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയിലാകും
ബ്രിട്ടനില്‍ അടുത്ത രണ്ടു ദിവസം അതിശൈത്യത്തിന്റെ പ്രതിസന്ധിയുണ്ടാകും. കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടങ്ങളിലും മൈനസ് 20 ഡിഗ്രിവരെയാണ് താപനില എത്തിയിരിക്കുന്നത്.റോഡ്, റെയില്‍ , വ്യോമ ഗതാഗതം പ്രതിസന്ധിയിലാണ്.
പലയിടങ്ങളിലും മഞ്ഞുമൂടികിടക്കുന്നതിനാല്‍ റോഡുകളിലൂടെയുള്ള ഗതാഗതം വെല്ലുവിളിയായി. മഞ്ഞുവീഴ്ച ശക്തമാകുമെന്നും അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. ഇന്ന് രാത്രിയും അതിശൈത്യമാണ് അനുഭവപ്പെടുക. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ബ്രിട്ടന്റെ പല ഭാഗത്തും താപനില പൂജ്യത്തിന് താഴെയാകും. താപനില കൂടുതല്‍ താഴ്ന്നാല്‍ 15 വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാകും ഇത്.
ഏറ്റവും അവസാനമായി ബ്രിട്ടനിലെ താപനില 20 ഡിഗ്രിക്ക് താഴെ പോയത് 2021 ഫെബ്രുവരി 11നായിരുന്നു. അന്ന്
More »
വിസ അപേക്ഷകരില്‍ 4 ലക്ഷം കുറവ്; സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്
മുമ്പ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും റിഷി സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഹോം ഓഫീസിന്റെ കണക്ക് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ അപേക്ഷകളുടെ എണ്ണത്തിലുണ്ടായത് 395199 അപേക്ഷകരുടെ കുറവാണ്.
2024 ഏപ്രിലിനും ഡിസംബറിനും ഇടയിലായി 5,47,000 വിസ അപേക്ഷകള്‍ ലഭിച്ചു എന്നാണ്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 9,42,500 അപേക്ഷകളായിരുന്നു. 42 ശതമാനം കുറവുണ്ടായി.
വിദ്യാര്‍ത്ഥികളും കെയര്‍ വര്‍ക്കര്‍മാരും വരുന്നത് കുറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 79 ശതമാനം കുറവുണ്ടായി
കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷത്തിന് അടുത്ത് അപേക്ഷകള്‍ വന്നപ്പോള്‍ ഇക്കുറി 63800 അപേക്ഷകര്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
വിദേശ കെയറര്‍മാര്‍ ബ്രിട്ടനിലേക്ക് വരുമ്പോള്‍ ആശ്രിതരെ കൊണ്ടുവരുന്നത് വിലക്കിയ നയമാണ് കെയറര്‍ അപേക്ഷ
More »
ശൈത്യകാല രോഗങ്ങള്‍ അതിവേഗം പടരുന്നു; മാസ്ക് നിര്‍ബന്ധമാക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍
എന്‍എച്ച്എസിനെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ശൈത്യകാലത്ത് രോഗങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നു. ജനുവരിയുടെ ആരംഭം മുതല്‍ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മുതലായ ശൈത്യകാല രോഗങ്ങളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ എന്‍എച്ച്എസ് ആശുപത്രികള്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്.
ഗ്ലൗസെസ്റ്റര്‍ഷെയര്‍ ഹോസ്പിറ്റല്‍സ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. ശൈത്യകാല രോഗങ്ങളില്‍ ഉണ്ടായ വന്‍ കുതിപ്പ് കടുത്ത സമ്മര്‍ദ്ദം ആശുപത്രികളില്‍ ഉണ്ടാകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈറസ് ഭീഷണി മൂലം കടുത്ത മുന്‍കരുതലാണ് ആശുപത്രികള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായതോ ജീവന്‍ അപായപ്പെടുത്തുന്നതോ ആയ അവസ്ഥകള്‍ ഉള്ള രോഗികള്‍ മാത്രമേ ആശുപത്രികളില്‍ വരാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ആണ് നല്‍കിയിരിക്കുന്നത്. ഇന്ന് ജനുവരി 9-ാം
More »
യുകെയില്‍ ജോലി ഒഴിവുകള്‍ അതിവേഗത്തില്‍ ചുരുങ്ങുന്നു
യുകെയില്‍ പെര്‍മനന്റ് ജോലികളുടെയടക്കം വേക്കന്‍സികള്‍ അതിവേഗം ചുരുങ്ങുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ മാസം പെര്‍മനന്റ് ജോലികളുടെ വേക്കന്‍സികള്‍ അതിവേഗത്തില്‍ ചുരുങ്ങുന്നതായി കണ്ടെത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മോശം നിലയിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു സൂചനയാണ് ഈ സര്‍വ്വെ നല്‍കുന്നത്. മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹത്തിനു വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്.
വിപണികള്‍ ചാഞ്ചാടുകയും, സാമ്പത്തിക ഡാറ്റ ശോഷണം രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് പല സ്ഥാപനങ്ങളും പുതിയ ജോലിക്കാരെ എടുക്കാന്‍ മടിക്കുന്നതായി കണ്‍സള്‍ട്ടന്‍സി കെപിഎംജിയും, റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ആര്‍ഇസിയും നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്.
2020 ആഗസ്റ്റില്‍ കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നതിന് ശേഷം ആദ്യമായാണ് പെര്‍മനന്റ് ജോലികളുടെ എണ്ണത്തില്‍ ഈ വിധം തകര്‍ച്ച നേരിടുന്നതെന്ന് സര്‍വ്വെ പറയുന്നു. ഡിസംബറില്‍
More »