പുതിയ വീടുകള് നിര്മ്മിക്കാന് പണപ്പെരുപ്പത്തെ മറികടന്നുള്ള വാടക വര്ധന നടപ്പാക്കാന് ചാന്സലര്
കൗണ്സില് ഹോമുകളില് താമസിക്കുന്ന വാടകക്കാരെ പിഴിഞ്ഞ് പുതിയ വീടുകള്ക്കായി പണമുണ്ടാക്കാന് ലേബര് ഗവണ്മെന്റ്. ഇവര്ക്കായി പണപ്പെരുപ്പത്തെ മറികടന്നുള്ള വാടക വര്ധന നടപ്പാക്കാനാണ് ചാന്സലറുടെ നീക്കം.
അടുത്ത പത്ത് വര്ഷത്തേക്ക് ഓരോ വര്ഷവും പണപ്പെരുപ്പത്തെ അധികരിച്ചുള്ള സബ്സിഡി വാടക നിരക്ക് വര്ധിപ്പിക്കാനാണ് മന്ത്രിമാര് ആലോചിക്കുന്നത്. ഇതുവഴി താങ്ങാവുന്ന വിലയിലുള്ള വീടുകള് നിര്മ്മിക്കാനുള്ള പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
പണപ്പെരുപ്പത്തിന്റെ സിപിഐ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ വാടക നിരക്കുകള് വര്ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില് ഉള്പ്പെടുത്താനാണ് ചാന്സലര് റേച്ചല് റീവ്സിന്റെ ശ്രമം. നിലവില് 2.2 ശതമാനത്തിലാണ് പണപ്പെരുപ്പം. ഇതിനൊപ്പം ഒരു ശതമാനം വീതം വാര്ഷിക വര്ധന ഉള്പ്പെടുത്തി വാടക ഉയര്ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.
More »
ബെഡ്ഫോര്ഡില് വീടിന് തീപിടിച്ച് യുവതിയും മൂന്ന് മക്കളും പൊള്ളലേറ്റു മരിച്ചു; സംഭവത്തില് യുവാവ് അറസ്റ്റില്
ബെഡ്ഫോര്ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില് യുവതിയായ അമ്മയും മൂന്ന് മക്കളും പൊള്ളലേറ്റു മരിച്ചു. 29 കാരി ബ്രേ്യാണീ ഗവിത്ത് അവരുടെ മക്കളായ ഡെനിസ്റ്റി ബിര്ട്ടില് (9), ഓസ്ചര് ബിര്ട്ടില് (5), ഓബ്രീ ബ്രിട്ടില് (2) എന്നിവരാണ് മരണമടഞ്ഞത്. വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു സംഭവം. സംഭവസ്ഥലത്തു നിന്നും 29 കാരനായ ഒരു യുവാവിനെ ഗുരുതര പരിക്കുകളോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ഇയാള് ആശുപത്രിയില് ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് സംഭവസ്ഥലത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് വെസ്റ്റ് യോര്ക്ക്ഷയര് പോലീസ് മരിച്ചവരുടെ വിവരങ്ങള് വെളിപ്പെടുത്തിയത്. ഒരു സ്ത്രീയും അവരുടെ മൂന്ന് മക്കളും മരണമടഞ്ഞ സംഭവത്തില് മനപൂര്വ്വം തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഗാര്ഹിക പ്രശ്നങ്ങളാണ് കാരണമെന്ന് വിശ്വസിക്കുന്നതായും പോലീസ് പറഞ്ഞു.
മരണമടഞ്ഞവരുടെ
More »
ജിസിഎസ്ഇ ഫലങ്ങള്; ഇംഗ്ലീഷിലും, മാത്സിലും ആശങ്കയോടെ വിദ്യാര്ത്ഥികള്
ഇംഗ്ലണ്ട്, വെയില്സ്, നോര്ത്തേണ് അയര്ലണ്ട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്ത്ഥികളുടെ ജിസിഎസ്ഇ ഫലങ്ങള് ഇന്ന് പുറത്തുവരാന് ഇരിക്കവെ ആശങ്കയും ഉയരുന്നു. ഇംഗ്ലീഷിലും, മാത്സിലും 'കൂട്ടത്തോല്വി' നേരിടുമെന്നാണ് ആശങ്ക. കാല്ശതമാനം പേര്ക്കും ഈ വിഷയങ്ങള് കടുകട്ടിയായിരുന്നു.
ജിസിഎസ്ഇ ഫലങ്ങളുടെ അടിസ്ഥാനത്തില് ആര്ക്കെല്ലാം എ-ലെവലിന് പോകാന് കഴിയുമെന്നും, ബിടെക് അല്ലെങ്കില് അപ്രന്റീസ്ഷിപ്പിന് പോകണമെന്നും വ്യക്തമാകും. എന്നാല് കാല്ശതമാനം പേരും ജിസിഎസ്ഇ ഇംഗ്ലീഷിലും, മാത്സിലും തോല്വി അടയുമെന്നാണ് കോളേജ് നേതാക്കളുടെ മുന്നറിയിപ്പ്. ഈ വര്ഷം സീറ്റുകള് നേടുന്നത് മത്സരമായി മാറുമെന്നും പറയപ്പെടുന്നു.
മിക്ക വിദ്യാര്ത്ഥികളും കോളേജുകളിലും, സ്കൂളുകളിലും സിക്സ്ത് ഫോമിനായി അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും ശരിയായ ഗ്രേഡ് ലഭിക്കുന്നത് ആസ്പദമാക്കിയാകും പ്രവേശനം. ഉന്നത കോളേജുകളിലെ ചില
More »
വിവാദ 20 മൈല് വേഗതാ സോണുകള് വിപുലീകരിക്കാന് ട്രാന്സ്പോര്ട്ട് സെക്രട്ടറി; എതിര്പ്പുമായി ഡ്രൈവര്മാര്
വിവാദമായ 20 മൈല് വേഗതാ സോണുകളും, കുറഞ്ഞ ട്രാഫിക് മേഖലകളും രാജ്യത്ത് കൂടുതലായി വിപുലീകരിക്കാന് ലേബര് ഗവണ്മെന്റ്. ഡ്രൈവര്മാരെ ദേഷ്യം പിടിപ്പിക്കുന്ന കുറഞ്ഞ വേഗതയുള്ള മേഖലകള് സംബന്ധിച്ച് ലോക്കല് ഏരിയകള്ക്ക് തീരുമാനിക്കാന് അനുവദിക്കുമെന്നാണ് ട്രാന്സ്പോര്ട്ട് സെക്രട്ടറി ലൂസെ ഹെയ്ഗിന്റെ പ്രഖ്യാപനം.
ട്രാന്സ്പോര്ട്ട് നയങ്ങളുടെ പേരിലുള്ള സാംസ്കാരിക യുദ്ധങ്ങള് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹെയ്ഗ് പറയുന്നു. ഇതിന്റെ ഭാഗമായി ആക്ടീവ് ട്രാവലിനുള്ള സാമ്പത്തിക പിന്തുണ അസാധാരണമായി വര്ദ്ധനവുകള് ബജറ്റില് പ്രഖ്യാപിക്കുമെന്ന് ട്രാന്സ്പോര്ട്ട് സെക്രട്ടറി വ്യക്തമാക്കി.
പോപ്പ് അപ്പ് സൈക്കിള് ലെയിനുകള്, വീതിയേറിയ നടപ്പാതകള്, കാറുകള്ക്ക് തെരുവുകള് അടയ്ക്കല് എന്നിങ്ങനെയുള്ള ലോ-ട്രാഫിക് നെയ്ബര്ഹുഡുകള് വിജയകരമായെന്നാണ് പല കൗണ്സിലുകളും പ്രശംസിക്കുന്നത്.
More »
പ്രസ്റ്റണില് മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയില്
യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് തുടര് മരണങ്ങള്. അതില്ത്തന്നെ രണ്ടു ദിവസത്തിനിടെ രണ്ടു യുവാക്കള് ജീവനൊടുക്കി എന്നതാണ് ഏറെ നടുക്കം സൃഷ്ടിക്കുന്നത്. പ്രസ്റ്റണില് മലയാളി യുവാവ് അനീഷ് ജോയിയെ ആണ് ആത്മഹത്യചെയ്ത നിലയില് കണ്ടെത്തിയത്.
നാലു വര്ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ് ലങ്കെന്ഷെയറില് കഴിഞ്ഞിരുന്നത്. ലങ്കന്ഷെയര് ആന്റ് സൗത്ത് കുംബ്രിയ എന്എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്എച്ച്എസ് നഴ്സാണ്.
കുടുംബ പ്രശനങ്ങളെ തുടര്ന്ന് രണ്ടു ദിവസം മുമ്പ് അനീഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നതായി പറയപ്പെടുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ താമസ സ്ഥലത്തു എത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഫോണില് വിളിച്ചിട്ട്
More »
വിദേശ കെയര് ജീവനക്കാര് ചൂഷണത്തിന് വിധേയമാകുന്നതില് ആറ് മടങ്ങ് വര്ധന
നല്ല ജോലിയും മെച്ചപ്പെട്ട വേതനവും മോഹിച്ചു യുകെ കെയര് മേഖലയില് എത്തുന്ന വിദേശ കെയര് ജീവനക്കാര്ക്ക് ദുരിതജീവിതം. സ്വപ്നം കണ്ടെത്തിയ ജോലിയും, ജീവിതത്തിനും പകരം ചൂഷണത്തിന് വിധേയമാകുകയാണവര്. ചൂഷണത്തിന് വിധേയമാകുന്നുവെന്ന് പരാതിപ്പെടുന്ന വിദേശ കെയര് ജീവനക്കാരുടെ എണ്ണത്തില് ആറ് മടങ്ങ് വര്ധന രേഖപ്പെടുത്തുന്നുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ ചൂഷണത്തിന് ഇടയാക്കുന്ന കരാറുകളില് പെട്ടതായി റിപ്പോര്ട്ട് ചെയ്ത വിദേശ സോഷ്യല് കെയര് ജോലിക്കാരുടെ എണ്ണത്തില് ആറിരട്ടി വര്ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് കെയര് സിസ്റ്റം കുടിയേറ്റക്കാരെ വ്യാപക ചൂഷണത്തിന് ഇരയാക്കുന്നതിന് പുതിയ തെളിവാണ് ഈ കണക്കുകള്.
റോയല് കോളേജ് ഓഫ് നഴ്സിംഗ് നല്കുന്ന ഡാറ്റ പ്രകാരം 2023-24 വര്ഷത്തില് തങ്ങളെ കെയര് ജോലിക്കാര് 134 തവണ ബന്ധപ്പെട്ടതായി വ്യക്തമാക്കുന്നു. ജോലി ഉപേക്ഷിച്ചാല്
More »
ചെലവുകള് ചുരുക്കി നികുതികള് കൂട്ടി ജനങ്ങള്ക്ക് പ്രഹരം നല്കാന് റേച്ചല് റീവ്സിന്റെ ഒക്ടോബര് ബജറ്റ്
ശമ്പള വര്ധനയും മറ്റുമായി പൊതു ഖജനാവിന് അധിക ബാധ്യത വരുന്നതും ജനങ്ങളുടെ ചുമലില് വയ്ക്കാന് ലേബര് സര്ക്കാര്. ഒക്ടോബര് ബജറ്റില് നികുതികള് വര്ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചാന്സലര് റേച്ചല് റീവ്സ്. ഇതിന് പുറമെ ചെലവുകള് ചുരുക്കുകയും, ബെനഫിറ്റുകള് നല്കുന്നത് കടുത്ത നിയന്ത്രണത്തില് വരുത്തുകയും ചെയ്യും. സമ്പദ് വ്യവസ്ഥ വളര്ച്ച നേടുന്നുണ്ടെങ്കിലും ഇത് പൊതുഖജനാവിന് കാര്യമായി ഗുണം ചെയ്തില്ലെന്നാണ് ട്രഷറി പറയുന്ന ന്യായം.
ബ്രിട്ടന്റെ സാമ്പത്തിക രംഗം മോശമാണെന്ന് പല തവണ ലേബര് ഗവണ്മെന്റും, ചാന്സലറും ആവര്ത്തിച്ചെങ്കിലും ജി7 രാജ്യങ്ങളില് ഏറ്റവും കൂടുതല് വളര്ച്ചയുള്ള രാജ്യം ബ്രിട്ടനാണെന്ന് കണക്കുകള് പുറത്തുവന്നത് ഈ വാദങ്ങള് ഖണ്ഡിച്ചിരുന്നു. 2024-ലെ ആദ്യ പകുതിയില് പ്രതീക്ഷിച്ചതിലും ഉയര്ന്ന വളര്ച്ച നേടിയാലും ഖജനാവിലെ പോരായ്മ പരിഹരിക്കാന് മതിയാകില്ലെന്നാണ്
More »
'ഞാന് സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണേ...'; ഹൃദയഭേദകമായി അനിലിന്റെ കുറിപ്പ്
നാട്ടില് നിന്നും തിരിച്ചെത്തിയ റെഡിച്ചിലെ അനിലിന്റേയും സോണിയയുടെയും കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം. കുഴഞ്ഞു വീണ മരിച്ച നഴ്സ് സോണിയയുടെയും പിന്നാലെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയ അനിലിന്റേയും വേര്പാട് ഓരോ മലയാളിയ്ക്കും തീരാവേദനയായി.
വോര്സെറ്റ് ഷെയറിലെ റെഡിച്ചില് ഞായറാഴ്ച രാവിലെ പത്തരയോടെ കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭര്ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില് വീട്ടില് അനില് ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയില് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
'ഞാന് ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും' വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്ക്ക് അയച്ച ശേഷമായിരുന്നു അനില് ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്വാസികളും ചേര്ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്
More »
നഴ്സുമാര്ക്കും, ഹെല്ത്ത്കെയര് ജീവനക്കാര്ക്കും 5.5% ശമ്പളവര്ധന ഓഫര് ചെയ്ത് എന്എച്ച്എസ് സ്കോട്ട്ലണ്ട്
സ്കോട്ട്ലണ്ടിലെ എന്എച്ച്എസ് നഴ്സുമാര്ക്കും, ഹെല്ത്ത്കെയര് ജീവനക്കാര്ക്കും 5.5% ശമ്പളവര്ധന ഓഫര്. പുതിയ കരാറിനായി മാസങ്ങള് നീണ്ട സമ്മര്ദമാണ് വേണ്ടിവന്നതെന്ന് യൂണിയനുകള് വ്യക്തമാക്കി.
2024-25 വര്ഷത്തേക്കുള്ള ശമ്പളവര്ധനവിന് ഏപ്രില് മുതല് മുന്കാല പ്രാബല്യമുണ്ടാകും. മിഡ്വൈഫുമാര്, പാരാമെഡിക്കുകള്, അലൈഡ് ഹെല്ത്ത് പ്രൊഫഷണലുകള്, പോര്ട്ടര്മാര് എന്നിങ്ങനെയുള്ള ഏകദേശം 17,000 ജീവനക്കാരാണ് ഇതില് ഉള്പ്പെടുന്നത്.
പദ്ധതി നടപ്പാക്കാന് 448 മില്ല്യണ് പൗണ്ട് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ എന്എച്ച്എസ് ജീവനക്കാര്ക്ക് അനുവദിച്ച ഓഫറിന് സമാനമാണ് ഈ ഡീലും. യൂണിയനുകള് ഇത് അംഗീരിക്കാന് തയ്യാറായാല് യുകെയിലെ ഏറ്റവും മികച്ച എന്എച്ച്എസ് പാക്കേജ് ലഭിക്കുമെന്ന് സ്കോട്ടിഷ് ഗവണ്മെന്റ് അവകാശപ്പെട്ടു.
അതേസമയം ഡോക്ടര്മാര് ഈ പേ ഓഫറില്
More »