യു.കെ.വാര്‍ത്തകള്‍

സോണിയയുടെ വേര്‍പാട് താങ്ങാനാവാതെ ഭര്‍ത്താവ് അനില്‍ ജീവനൊടുക്കി
യു.കെ. മലയാളികളെ നടുക്കി, ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. റെഡിച്ചിലെ കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാ(42)ണ് ഭാര്യയുടെ മരണത്തില്‍ ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കിയത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം നാട്ടില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കകം റെഡിച്ചില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനില്‍ കടുത്ത വിഷമത്തിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ അനില്‍(39) ആണ് ഞായറാഴ്ച നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ക്കകം വിടപറഞ്ഞത്. കാലില്‍ ചെറിയൊരു

More »

മക്കള്‍ മടിപിടിച്ചു വീട്ടിലിരുന്നാല്‍ മാതാപിതാക്കളുടെ പോക്കറ്റ് കീറും; 160 പൗണ്ട് വരെ പിടിക്കും
മതിയായ കാരണങ്ങള്‍ ഇല്ലാതെ മക്കള്‍ സ്‌കൂളില്‍ പോകാതെ വിട്ടുനിന്നാല്‍ മാതാപിതാക്കള്‍ അടക്കേണ്ട പിഴ തുക വര്‍ധിപ്പിച്ചു. കാരണമില്ലാതെയും അനുമതിയില്ലാതെയും തുടര്‍ച്ചയായി അഞ്ചു ദിവസം സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളാണ് പിഴ അടക്കേണ്ടി വരിക. നിലവില്‍ 60 പൗണ്ട് ഉണ്ടായിരുന്ന പിഴ 80 പൗണ്ട് ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ഈ പിഴ 21 ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ 120 പൗണ്ട് എന്നത് 160 പൗണ്ട് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍, ആദ്യ തവണ പിഴയൊടുക്കിയതിന് ശേഷം മൂന്നു വര്‍ഷത്തിനുള്ളില്‍ പിഴയൊടുക്കേണ്ടി വന്നാല്‍ പിഴ തുകയായി 160 പൗണ്ട് തന്നെ അടക്കേണ്ടതായി വരും. മൂന്നാമതൊരു തവണ കൂടി പിഴയൊടുക്കുന്നതിനുള്ള നോട്ടീസ് നല്‍കാന്‍ ഇതില്‍ വ്യവസ്ഥയില്ല. അതിനു പകരമായി പ്രോസിക്യൂഷന്‍ ഉള്‍പ്പടേയുള്ള നിയമനടപടികള്‍ മാതാപിതാക്കള്‍ നേരിടേണ്ടതായി വരും. 2022- 23 കാലഘട്ടത്തില്‍ അനധികൃതമായി

More »

ആഡംബര നൗക തകര്‍ന്ന് 'ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ്' ആയ ശതകോടീശ്വരനും മകളുമടക്കം 6 പേര്‍ മരിച്ചു
കൊടുങ്കാറ്റില്‍ നടുക്കടലില്‍ നങ്കൂരമിട്ടു കിടന്ന ആഡംബര നൗക തകര്‍ന്ന് ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞു. 'ബ്രിട്ടീഷ് ബില്‍ ഗേറ്റ്‌സ്' എന്നറിയപ്പെടുന്ന ടെക് കമ്പനി ഉടമ മൈക്ക് ലിഞ്ചും 18 കാരിയായ മകളും കപ്പല്‍ തകര്‍ന്ന് മരിച്ച ആറുപേരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോര്‍ട്ടിസെലോ തീരത്തു നിന്നും മാറി പാലെര്‍മോക്ക് സമീപത്തായിട്ടായി നങ്കൂരമിട്ട് കിടക്കുകയായിരുന്നു നൗക. അതിരാവിലെ 5 മണിയോടെയായിരുന്നു, നീരാവിയും വായുവും കലര്‍ന്ന, വാട്ടര്‍സ്പൗട്ട് എന്ന ഇനത്തിലെ പെട്ട കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിന്റെ ശക്തിയില്‍ പാടെ തകര്‍ന്ന നൗക സമുദ്രാന്തര്‍ഭാഗത്തേക്ക് അതിവേഗം താഴ്ന്നു പോവുകയായിരുന്നു. രാവിലെ 4.30 വരെ നൗക അലങ്കാര വിളക്കുകളുടെ മാസ്മരിക ഭംഗിയില്‍ മുങ്ങിയിരിക്കുകയായിരുന്നു എന്നാണ് ഒരു ദൃക്സാക്ഷി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ എസ് എ യോട് പറഞ്ഞത്. അതില്‍ ഒരു വിരുന്നു

More »

ഡ്രൈവര്‍മാര്‍ക്ക് 15% ശമ്പളവര്‍ധന നല്‍കിയതോടെ ട്രെയിന്‍ ഗാര്‍ഡുമാര്‍ പ്രക്ഷോഭത്തിന്
ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് വമ്പന്‍ ശമ്പളവര്‍ധന ലഭ്യമാക്കിയതിന് പിന്നാലെ ട്രെയിന്‍ ഗാര്‍ഡുമാര്‍ക്കും പണപ്പെരുപ്പം മറികടന്ന് വര്‍ധന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍ യൂണിയനുകള്‍. ലേബര്‍ ഗവണ്‍മെന്റുമായി ചര്‍ച്ച ആരംഭിക്കുന്ന റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ഈ വര്‍ഷത്തേക്ക് 4 ശതമാനവും, കഴിഞ്ഞ വര്‍ഷത്തെ മുന്‍ പ്രാബല്യത്തില്‍ 5 ശതമാനവും വര്‍ധനവാണ് ആവശ്യപ്പെടുക. ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് യാതൊരു നിബന്ധനയും കൂടാതെ 14.25 ശതമാനം വര്‍ദ്ധന ലഭ്യമായ സാഹചര്യത്തിലാണ് ആര്‍എംടി യൂണിയന്‍ ഈ ആവശ്യവുമായി രംഗത്തിറങ്ങുന്നത്. വ്യാഴാഴ്ച രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് റെയിലുമായും ആര്‍എംടി ചര്‍ച്ചകള്‍ നടത്തും. സിഗ്നലുകാര്‍ക്കും, ട്രാക്ക് മെയിന്റനന്‍സ് ജീവനക്കാര്‍ക്കും സമാനമായ വര്‍ദ്ധനവുകള്‍ ആവശ്യപ്പെടുകയാണ് ലക്ഷ്യം. പുതിയ ലേബര്‍ ഗവണ്‍മെന്റ് അനുകൂല നിലപാട്

More »

ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ അടുത്ത മാസം വന്‍തോതില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
ജയിലുകളിലെ തിരക്ക് പരിഹരിക്കാനുള്ള അടിയന്തര നടപടികളുടെ ഭാഗമായി അടുത്ത മാസം വന്‍തോതില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. അടുത്ത മാസത്തോടെ ഏകദേശം 2000 തടവുകാരെ ജയിലുകളില്‍ നിന്നും മുന്‍കൂറായി വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ജയിലുകളില്‍ കലാപകാരികളെ അടയ്ക്കാനുള്ള സ്ഥലം കണ്ടെത്താമെന്നാണ് പ്രതീക്ഷ. ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന്റെ വേഗത കൂടിയപ്പോഴാണ് ജയിലുകളില്‍ ആവശ്യത്തിന് സ്ഥലമില്ലെന്നത് പ്രതിസന്ധിയായി മാറിയത്. ഇതോടെ നിലവിലെ തടവുകാരെ വിട്ടയച്ച് ശിക്ഷിക്കപ്പെടുന്ന കലാപകാരികളെ ജയിലിലേക്ക് എത്തിക്കാനാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നത്. സെപ്റ്റംബര്‍ 10ന് പുറത്തുവിടാനുള്ള തടവുകാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച 1700 തടവുകാരെയാണ് രണ്ടാം ഘട്ടമായി

More »

വിദേശ വിദ്യാര്‍ത്ഥികളെ പിടിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ പണവും ഫീസ് ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു
വിദേശ വിദ്യാര്‍ത്ഥികളെ പിടിക്കാനായി യുകെ യൂണിവേഴ്‌സിറ്റികള്‍ പണവും, ഫീസ് ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു. കൂടുതല്‍ ഫീസ് നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ ഇറക്കുന്നത്. കൂടാതെ അണ്ടര്‍ഗ്രാജുവേറ്റുകള്‍ക്കും, പോസ്റ്റ്ഗ്രാജുവേറ്റുകള്‍ക്കുമായി പരീക്ഷിച്ച് വിജയിച്ച് ബര്‍സാറികളും, ഫീസ് കുറയ്ക്കലും വരെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കപ്പെടുന്നുണ്ട്. ഇതിനുള്ള തുക കൂടുതലും പുറമെ നിന്നുള്ള ശ്രോതസ്സുകളാണെങ്കിലും കൂടുതല്‍ യൂണിവേഴ്‌സിറ്റി ബജറ്റില്‍ നിന്നുമാണ് നല്‍കുന്നത്. എന്നാല്‍ 26 യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ പ്രകാരം യുകെയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ സഹായങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭ്യമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. എല്ലാ യുകെ

More »

ജീവനക്കാര്‍ പണിമുടക്കിലേക്ക്; ഹീത്രൂ വിമാനത്താവള പ്രവര്‍ത്തനത്തെ ബാധിക്കും, മലയാളികള്‍ക്ക് തിരിച്ചടി
ലണ്ടന്‍ : ഹീത്രൂ വിമാനത്താവളത്തില്‍ നൂറുകണക്കിന് ബോര്‍ഡര്‍ സുരക്ഷാ ജീവനക്കാര്‍ തൊഴില്‍ നിബന്ധനകളിലെ മാറ്റങ്ങള്‍ക്കെതിരെ പണിമുടക്കിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 31 മുതല്‍ 23 ദിവസത്തേക്കാണ് പണിമുടക്കുകള്‍ക്ക് ഒരുങ്ങുന്നത്. പബ്ലിക് ആന്‍ഡ് കൊമേഴ്സ്യല്‍ സര്‍വീസസ് (പിസിഎസ്) യൂണിയനിലെ ഏകദേശം 650 അംഗങ്ങളാണ് പണിമുടക്കില്‍ പങ്കെടുക്കുക. സെപ്റ്റംബര്‍ 22 വരെയാണ് പണിമുടക്ക് . ഹീത്രൂ എയര്‍പോര്‍ട്ടിലെ 2, 3, 4, 5 ടെര്‍മിനലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പിസിഎസ് അംഗങ്ങള്‍ ഏപ്രിലില്‍ പുതിയ ഡ്യൂട്ടി റോസ്റ്റര്‍ വന്നതിന് ശേഷം മാനേജ്മെന്റുമായി തര്‍ക്കത്തിലായിരുന്നു. പണിമുടക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഓണത്തിന്റെ സമയത്ത് നിരവധി മലയാളികള്‍ ആണ് ഹീത്രു എയര്‍പോര്‍ട്ട് വഴി കേരളത്തിലേക്ക് യാത്ര തിരിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

More »

‘സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ ചുരുക്കപ്പട്ടികയില്‍ ഇടം നേടി മലയാളി
ലണ്ടന്‍ : യുകെയില്‍ 2024 ലെ 'സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി കൊല്ലം അഞ്ചല്‍ സ്വദേശിയായ വിശാല്‍ ഉദയകുമാര്‍. ലണ്ടനില്‍ ബ്രൂണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ വിശാലിനൊപ്പം ഇതേ യൂണിവേഴ്സിറ്റിയിലെ തന്നെ ടിയാന്‍ഗ എന്‍ഗേല്‍ എന്ന മറ്റൊരു വിദ്യാര്‍ഥിയും ചുരുക്കപ്പട്ടികയിലുണ്ട്. ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകളില്‍ നിന്നും ഏറ്റവും മികച്ച സബ്മിഷനുകള്‍ കാണിക്കുന്ന ചുരുക്കപ്പട്ടികയിയിലെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടെണ്ണം തങ്ങളുടെ മാസ്റ്റേഴ്സ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയെന്ന് ബ്രൂണല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. നവംബറില്‍ ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ അന്തിമഫലം അറിയുവാന്‍ കഴിയും. ഇതേ വിഭാഗത്തിലെ മുന്‍ അവാര്‍ഡ് ജേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ സ്വതന്ത്ര വിധികര്‍ത്താക്കളുടെ പാനലുകളാണ്

More »

എംപോക്‌സ് വാക്‌സിനും, ചികിത്സകളും അടിയന്തരമായി സജ്ജീകരിച്ച് ബ്രിട്ടന്‍
എംപോക്‌സ് വൈറസ് ബ്രിട്ടീഷ് മണ്ണില്‍ എത്തിച്ചേര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എംപോക്‌സ് വാക്‌സിനുകള്‍ ശേഖരിച്ച് യുകെ. ക്ലെയ്ഡ് 1 എംപോക്‌സ് വേരിയന്റിനെ തിരിച്ചറിയാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പത്തെ വൈറസിനെ അപേക്ഷിച്ച് പുതിയ വേരിയന്റ് വേഗത്തില്‍ പടരുന്നതും, ഉയര്‍ന്ന തോതില്‍ ജീവനെടുക്കുന്നതുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനകം സ്വീഡനിലും, പാകിസ്ഥാനിലും രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ ആദ്യം കണ്ടെത്തിയ പുതിയ എംപോക്‌സ് വേരിയന്റ് ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയാണെന്നാണ് കരുതുന്നത്. പ്രാഥമിക ലക്ഷണങ്ങള്‍ ഫ്‌ളൂവിന് സമാനമാണ്. മുഖത്ത് നിന്നുള്ള ചൊറിച്ചില്‍ പിന്നീട് ശരീരം മുഴുവന്‍ പടരുകയും, ഇന്‍ഫെക്ഷനായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions