യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ വംശീയ ലഹള ലേബറിന്റെ ജനപ്രീതി കുത്തനെ ഇടിച്ചതായി പുതിയ സര്‍വേകള്‍
സൗത്ത്പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ വ്യാപകമായി നടന്ന വംശീയ ലഹള ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയെ കുത്തനെ ഇടിച്ചതായി പുതിയ സര്‍വേകള്‍. അതേസമയം, വംശീയ വിരുദ്ധത പ്രകടിപ്പിച്ച വലത് തീവ്രവാദികള്‍ക്ക് എതിരെ രാജ്യത്താകമാനം ജനത കൈകോര്‍ത്തപ്പോഴും, ഈ ലഹളയില്‍ സ്വാധീനം ചെലുത്തി എന്ന് ആരോപിക്കപ്പെടുന്ന വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറികടന്നത് ഏറെ ആശങ്കക്ക് ഇടയാക്കി . വി തിങ്ക് പോളിംഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കഴിഞ്ഞ മാസത്തേക്കാള്‍ അഞ്ച് പോയിന്റുകള്‍ കൂടുതലായി നേടി റിഫോം യു കെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ടോറികളെ മറികടന്നത്. അധികാരത്തിലേറി കഷ്ടിച്ച് 40 ദിവസം മാത്രമായ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി ആറ് പോയിന്റുകള്‍ കുറഞ്ഞ് 33 ശതമാനമായി. ഇപ്പോള്‍ ഭരണകക്ഷി, റിഫോം യു കെ പാര്‍ട്ടിയേക്കാള്‍ 12 പോയിന്റുകള്‍ക്ക്

More »

ഷെഫീല്‍ഡില്‍ വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക്; 5 കൗമാരക്കാര്‍ അറസ്റ്റില്‍
ഷെഫീല്‍ഡില്‍ അരങ്ങേറിയ എയര്‍ റൈഫിള്‍ വെടിവെപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കൗമാരക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഈസ്റ്റ് ഷെഫീല്‍ഡിലെ റിച്ച്മണ്ട് പാര്‍ക്ക് അവന്യൂവില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.23-ഓടെയാണ് സംഭവങ്ങള്‍ നടന്നത്. ഏഴ് മുതല്‍ 15 വരെ പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കും, ഒരു 62-കാരിക്കുമാണ് വെടിവെപ്പില്‍ പരുക്കേറ്റത്. മൂന്ന് കുട്ടികളുടെ ശരീരത്തില്‍ തുളച്ചുകയറിയ പെല്ലറ്റുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടതായി വന്നു. അഞ്ച് പേരെയാണ് അക്രമങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള പെണ്‍കുട്ടിയും, 15, 16 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളും, ഒരു 18-കാരനുമാണ് പിടിയിലായിട്ടുള്ളത്. ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ഒരു വീട്ടില്‍ നിന്നും പ്രതികളെ പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം

More »

11% ഫണ്ടിംഗ് വര്‍ധന ആവശ്യപ്പെട്ടു സമരനടപടികളുമായി ഫാമിലി ഡോക്ടര്‍മാര്‍ മുന്നോട്ട്
11 ശതമാനം റഫണ്ടിംഗ് വര്‍ദ്ധന നല്‍കണമെന്ന ആവശ്യവുമായി ജിപിമാര്‍. എന്‍എച്ച്എസ് സേവനങ്ങളെ സ്തംഭിപ്പിക്കുന്ന തരത്തില്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതിനെ ഫാമിലി ഡോക്ടര്‍മാര്‍ അനുകൂലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 7.4 ശതമാനം ഫണ്ടിംഗ് വര്‍ദ്ധനവാണ് ഗവണ്‍മെന്റ് ജിപിമാര്‍ക്ക് സമ്മാനിച്ചിട്ടുള്ളതെന്ന് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. 2024/25 വര്‍ഷത്തേക്ക് ഏകദേശം 500 മില്ല്യണ്‍ പൗണ്ടാണ് ഈ വിധത്തില്‍ ലഭിക്കുക. പ്രാക്ടീസുകള്‍ക്ക് ഓരോ രോഗിക്ക് എന്ന വിധത്തിലാണ് ഫണ്ടിംഗ് വര്‍ദ്ധന ലഭ്യമാക്കുക. എന്നാല്‍ യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവിന് ആനുപാതികമല്ലെന്ന് ആരോപിച്ച് 10.7 ശതമാനം വര്‍ദ്ധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്. മറ്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ ശമ്പള വര്‍ദ്ധനയുമായി തട്ടിച്ച് നോക്കിയാല്‍ ഈ തുക

More »

എ ലെവല്‍ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥികര്‍ക്ക് മിന്നും വിജയം; മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി മാഞ്ചസ്റ്ററിലെ ആന്‍ മരിയ രാജു
യുകെയിലെ എ ലെവല്‍ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. എ സ്റ്റാര്‍, എ ഗ്രേഡുകള്‍ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ മികച്ച വിജയം കൈവരിച്ചതായാണ് പരീക്ഷാ ഫലങ്ങള്‍ നല്‍കുന്ന സൂചന. 27.6% വിദ്യാര്‍ഥികള്‍ക്കാണ് എ ഗ്രേഡും അതിന് മുകളിലും ലഭിച്ചിട്ടുള്ളത്. ഗ്രേഡ് സി അതിനുമുകളിലും ഉള്ള ഫലങ്ങള്‍ 76.0% ആണ്. ഫലങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്തുടനീളം മികച്ച വിജയമാണ് മലയാളി വിദ്യാര്‍ഥികള്‍ കൈവരിച്ചിരിക്കുന്നത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയ മാഞ്ചസ്റ്ററില്‍ നിന്നുള്ള ആന്‍ മരിയ രാജു യുകെ മലയാളികള്‍ക്ക് അഭിമാനമായി. ജി സി എസ് ഇ യിലും ആന്‍ മരിയ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് പ്ലസ് നേടിയിരുന്നു. എംസിഡി ലിമിറ്റഡിലെ കസ്റ്റമര്‍ കെയര്‍ ലീഡറായ രാജു ഉതുപ്പന്റെയും മാഞ്ചസ്റ്റര്‍ റോയല്‍ ഐ ഹോസ്പിറ്റലിലെ ഡപ്യൂട്ടി

More »

നോട്ടിംഗ്ഹാംഷയറില്‍ ആണ്‍കുട്ടിയ്ക്ക് ലൈംഗിക പീഡനം: കണക്ക് ട്യൂട്ടര്‍ക്ക് 6 വര്‍ഷം ജയില്‍
നോട്ടിംഗ്ഹാംഷയറില്‍ ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കണക്ക് ട്യൂട്ടര്‍ക്ക് 6 വര്‍ഷം ജയില്‍. മകന്റെ ഫോണില്‍ മോശം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കണ്ടെത്തിയതോടെയാണ് അമ്മ പോലീസില്‍ വിവരം അറിയിച്ചത്. ഓണ്‍ലൈനില്‍ ട്യൂറിംഗ് ചെയ്തിരുന്ന 37-കാരി ഹോളി റൗസ് സ്വീനി 100 മൈല്‍ യാത്ര ചെയ്ത് നോട്ടിംഗ്ഹാംഷയറിലെ വീട്ടിലെത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പ്രൈവറ്റ് മാത്സ് ടീച്ചര്‍ പല തവണ കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാവുന്ന പ്രായം ആയിട്ടില്ലെന്ന് അറിഞ്ഞ് കൊണ്ടായിരുന്നു ഇതെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. 2023 മേയിലാണ് ആണ്‍കുട്ടിയുടെ അമ്മ ഫോണില്‍ സന്ദേശങ്ങള്‍ കണ്ടെത്തിയതോടെ പോലീസിനെ വിളിക്കുന്നത്. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ അധ്യാപികയുടെ ലാപ്‌ടോപ്പില്‍ നടത്തിയ ഡയറി എന്‍ട്രികളില്‍ നിന്നും ചൂഷണത്തെ കുറിച്ച് മനസ്സിലാക്കി. ഇതില്‍ ആണ്‍കുട്ടിയുടെ പ്രായം പോലും

More »

ഹീത്രൂ വിമാനത്താവളം വഴിയുള്ള യാത്രക്കാരില്‍ 90,000 പേരുടെ കുറവ്
വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 90,000 യാത്രക്കാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2023 നവംബറില്‍ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇ ടി എ) സിസ്റ്റം മൂലം ആണിത്. വിസയോ നിയമപരമായ റെസിഡന്റ് പെര്‍മിറ്റോ ഇല്ലാത്ത, എന്നാല്‍, ബ്രിട്ടനില്‍ പ്രവേശിക്കുകയോ, ഇത് വഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്യുന്ന ഏഴ് മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ ഡിജിറ്റല്‍ പെര്‍മിറ്റ് ആവശ്യമുള്ളത്. കുട്ടികളും ശിശുക്കളും ഉള്‍പ്പടെ, സഞ്ചരിക്കുന്ന ഓരോ വ്യക്തിക്കും 10 പൗണ്ട് വീതമാണ് ഇതിനായി ചിലവ് വരിക. വരുന്ന വസന്തകാലത്തോടെ ഇത് ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബാധമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഹീത്രൂ അധികൃതര്‍ പുതിയ ലേബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ബ്രിട്ടീഷ്

More »

കാന്‍സര്‍ മുക്തി നേടിയവര്‍ മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ് വിവേചനം നേരിടുന്നു
കാന്‍സര്‍ രോഗത്തോട് പോരടിച്ച് ജയിച്ചാലും മുക്തി നേടിയവര്‍ക്ക് സാമ്പത്തിക വിവേചനം തുടരുന്നു. രോഗം മാറി വര്‍ഷങ്ങള്‍ കഴിഞ്ഞാലും മുക്തി നേടിയവര്‍ക്ക് മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കുത്തനെ ഉയരുകയാണ്. മറ്റേത് രോഗവും പോലെ മരുന്ന് കഴിച്ച് മുന്നോട്ട് പോകാവുന്നതല്ല ഇത്. ശക്തമായ മാനസിക പോരാട്ടം നടത്തി രോഗത്തെ ജയിച്ചാലും പുറമെ നിന്നും ആ പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല. കാന്‍സറിനെ തോല്‍പ്പിച്ചവര്‍ മോര്‍ട്ട്‌ഗേജിനും, ഇന്‍ഷുറന്‍സിനുമായി സമീപിക്കുമ്പോഴാണ് ഈ വിവേചനം നേരിടേണ്ടി വരുന്നത്. രോഗമുക്തി നേടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇതാണ് സ്ഥിതിയെന്ന് പഠനം വെളിപ്പെടുത്തി. യൂറോപ്പിലെ 20 മില്ല്യണിലേറെ കാന്‍സര്‍ രോഗമുക്തി നേടിയവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് സാമ്പത്തിക സേവനങ്ങള്‍ നേടുന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുന്നത്. ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നത് പോലും വളരെ ബുദ്ധിമുട്ടിയാണ്.

More »

യുകെയില്‍ തൊഴിലില്ലായ്മ കുറയുന്നു; ശമ്പളവര്‍ധന വളര്‍ച്ച രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍
യുകെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നതിന് പകരം തൊഴിലില്ലായ്മ കുറച്ചതായി ഔദ്യോഗിക കണക്കുകള്‍. കൂടാതെ ശമ്പളങ്ങള്‍ പണപ്പെരുപ്പത്തിന് മുകളില്‍ തന്നെ തുടര്‍ന്നു. ഇതോടെ പൗണ്ടിന്റെ മൂല്യവും ഉയരത്തിലെത്തി. ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ അപ്രതീക്ഷിതമായി 4.4 ശതമാനത്തില്‍ നിന്നും 4.2 ശതമാനത്തിലേക്ക് താഴ്ത്തു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് തൊഴിലില്ലായ്മ കുറയുന്നതായി വ്യക്തമായത്. ബോണസുകള്‍ ഒഴിവാക്കിയുള്ള ശമ്പള വര്‍ദ്ധന വര്‍ഷാവര്‍ഷ അനുപാതം അനുസരിച്ച് ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ 5.4 ശതമാനത്തിലാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലെ 5.7 ശതമാനത്തില്‍ നിന്നുമാണ് ഈ താഴ്ച്ച. പണപ്പെരുപ്പവുമായി തട്ടിച്ച് നോക്കുമ്പോള്‍ ശമ്പളം 1.6% വര്‍ദ്ധന രേഖപ്പെടുത്തി. ഇതോടെ ജോലിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് ഉറപ്പായി. വേക്കന്‍സികളുടെ എണ്ണത്തിലും ഇടിവ്

More »

എ-ലെവല്‍ ഫലങ്ങള്‍; ഏത് ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പം
എ-ലെവല്‍ ഫലങ്ങള്‍ വ്യാഴാഴ്ച പുറത്തുവരാനിരിക്കെ വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏത് ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ വര്‍ഷം ക്ലിയറിംഗില്‍ എത്തിയ ഏറ്റവും വലിയ വിദ്യാര്‍ത്ഥി വിഭാഗം തങ്ങളുടെ ഒറിജിനല്‍ ഓഫര്‍ പണയം വെച്ചവരാണ്‌. ഡിഗ്രി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഏത് ജോലി ചെയ്യണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ്. എന്നാല്‍ വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളുടെയും സ്ഥിതി ഇതല്ല. എ-ലെവല്‍ ഫലങ്ങള്‍ വന്നതിന് ശേഷം ഏത് ഡിഗ്രി കോഴ്‌സിന് ചേരണമെന്ന് തീരുമാനിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് അഡ്മിഷന്‍സ് മേധാവി വ്യക്തമാക്കുന്നത്. എക്‌സാം ഗ്രേഡുകള്‍ ലഭിച്ചതിന് ശേഷം ക്ലിയറിംഗ് നടപടിക്രമത്തിലൂടെ തങ്ങള്‍ക്ക് അഭിലഷണീയമായ കോഴ്‌സിന് ചേരാമെന്നാണ് കൂടുതല് വിദ്യാര്‍ത്ഥികളും ചിന്തിക്കുന്നതെന്ന് യുകാസ് മേധാവി ഡോ. ജോ സാക്‌സ്റ്റണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions