യു.കെ.വാര്‍ത്തകള്‍

കൗമാരക്കാര്‍ക്കടക്കം അനാവശ്യ പരിശോധനകള്‍: ഇന്ത്യന്‍ വംശജനായ ജിപിക്കെതിരെ കടുത്ത ആരോപണങ്ങള്‍
കൗമാരക്കാരായ പെണ്‍കുട്ടികളെയടക്കം രോഗികളെ കയറിപ്പിടിക്കാന്‍ അനാവശ്യ പരിശോധനകള്‍ നടത്തിയതിനു നിയമ നടപടി നേരിട്ട് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. വനിതാ രോഗികളെ കയറിപ്പിടിക്കാനും, ശരീരഭാഗങ്ങള്‍ കാണാനുമായി അനാവശ്യ മെഡിക്കല്‍ പ്രൊസീജ്യറുകള്‍ നടത്തിയ 50-കാരന്‍ ഡോ. സതേന്ദ്ര ശര്‍മ്മക്കെതിരെ നിരവധി ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. തലവേദനയും, നെഞ്ചുവേദനയുമായി എത്തിയ 18, 19 വയസുള്ള ഒരു പെണ്‍കുട്ടിയോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ മുഖം മസാജ് ചെയ്യുകയും, പിന്നീട് സ്തനങ്ങളില്‍ കയറിപ്പിടിക്കുകയുമായിരുന്നു. മറ്റൊരു യുവതിയുമായി പ്രണയബന്ധം തുടങ്ങാന്‍ ശ്രമിച്ച ജിപി കോഫി കുടിക്കാന്‍ ക്ഷണിക്കുകയും, സ്വകാര്യമായി കാണാന്‍ കഴിഞ്ഞാല്‍ മസാജ് ചെയ്ത് തരാമെന്നും അറിയിച്ചു. ഈ കൗമാരക്കാരില്‍ ഒരാളെ അലര്‍ജിക് റിയാക്ഷനുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അനാവശ്യ

More »

ബ്രിട്ടനില്‍ കലാപം നടത്താനുള്ള 38 നഗരങ്ങളുടെ ലിസ്റ്റുമായി പ്രക്ഷോഭകാരികള്‍, വര്‍ക്ക് ഫ്രം ഹോമുമായി ഓഫീസുകള്‍
ബ്രിട്ടനെ കൂടുതല്‍ കലാപ കലുഷിതമാക്കാന്‍ പദ്ധതിയുമായി തീവ്രവലത് അക്രമി സംഘങ്ങള്‍. രാജ്യത്ത് 38 ഇടങ്ങളിലായി ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ അക്രമികള്‍ ഇന്ന് ഇമിഗ്രേഷന്‍ സെന്ററുകളും, അഭിഭാഷകരുടെ വീടുകളും ഉള്‍പ്പെടെ ലക്ഷ്യമിട്ട് രംഗത്തിറങ്ങുമെന്നാണ് ഭീഷണി മുഴക്കുന്നത്. ആല്‍ഡെര്‍ഷോട്ട് മുതല്‍ വിഗാന്‍ വരെയുള്ള 38 പട്ടണങ്ങളിലും, നഗരങ്ങളിലുമായി പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ നിലപാട്. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, പ്ലൈമൗത്ത്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ കലാപങ്ങള്‍ ഗുരുതരമായ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. സൗത്ത്‌പോര്‍ട്ടില്‍ കത്തിക്കുത്ത് കൊലപാതകങ്ങള്‍ നടത്തിയത് ചാനല്‍ കടന്നെത്തിയ അഭയാര്‍ത്ഥിയാണെന്ന വ്യാജ പ്രചരണമാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമേകിയത്. എന്നാല്‍ ഇപ്പോള്‍ തീവ്രവലത് വിഭാഗങ്ങള്‍ കലാപം ആളിക്കത്തിക്കുകയാണ്. ബുധനാഴ്ച 38 ഇടങ്ങളിലായി

More »

യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം: വിദ്യാര്‍ഥികള്‍ക്ക് ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു
ലണ്ടന്‍ : യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കായി അടിയന്തര ഹെല്‍പ് ലൈന്‍ തുടങ്ങി. പ്രക്ഷോഭത്തിന്റെ പശ്ചാലത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കുവാന്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെ നിര്‍ദ്ദേശം വച്ചു. യുകെയില്‍ 6 ദിവസം മുന്‍പു തുടങ്ങിയ പ്രക്ഷോഭത്തില്‍ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന 2 ഹോട്ടലുകള്‍ ആക്രമിച്ചിരുന്നു. പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ : ബെല്‍ഫാസ്റ്റ് : +447442671580 ബര്‍മിങ്ഹാം : +447735424990 കാര്‍ഡിഫ് : +447799913080

More »

ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട-അക്ക ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍
ലേബര്‍ സര്‍ക്കാര്‍ രൂപീകൃതമായ സാഹചര്യത്തില്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട അക്കത്തിലുള്ള ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍. കഴിഞ്ഞ മാസം ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ ഡ്രൈവര്‍മാര്‍ക്കായി ചുരുങ്ങിയത് 10 ശതമാനം വര്‍ദ്ധന വേണമെന്നാണ് അസ്ലെഫ് യൂണിയന്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. ടോറി ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 8 ശതമാനത്തേക്കാള്‍ കാല്‍ശതമാനം അധികമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇത് നടപ്പായിരുന്നെങ്കില്‍ ശരാശരി ട്രെയിന്‍ ഡ്രൈവറുടെ ശമ്പളം 60,000 പൗണ്ടില്‍ നിന്നും 65,000 പൗണ്ടിലേക്ക് ഉയരുമായിരുന്നു. ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ ഗവണ്‍മെന്റ് തള്ളണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു. 10 ശതമാനം ശമ്പളവര്‍ദ്ധന തള്ളാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് തയ്യാറായിട്ടില്ല. ചര്‍ച്ചകളില്‍ ഇവര്‍ നേരിട്ട്

More »

കലാപകാരികള്‍ കമ്മ്യൂണിറ്റി സെന്ററുകളും, ലോക്കല്‍ ചാരിറ്റികളും ലക്ഷ്യമിടുന്നു; ഷോപ്പുകള്‍ കൊള്ളയടിക്കുന്നു
ബ്രിട്ടനിലെ തെരുവുകളില്‍ കലാപം ആളിക്കത്തുകയാണ്. കൊള്ളിവെയ്പ്പും, കൊള്ളയും വ്യാപകമാകുന്നു. സൗത്ത്‌പോര്‍ട്ടില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇതൊരു കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ടുണ്ട്. യുകെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളുമാണ് അക്രമകാരികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനകം 400-ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും, ഷോപ്പുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥികളെയും പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകളും അക്രമികള്‍ ലക്ഷ്യവെയ്ക്കുന്നു. അക്രമങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര കോബ്രാ യോഗം വിളിച്ചു. തീവ്രവലത് തെമ്മാടികളെ നേരിടാന്‍

More »

യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിയുന്നു
യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ സ്വദേശി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുത്തനെ ഇടിഞ്ഞു. ഇതോടെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സ്റ്റുഡന്റ് ലോണുകള്‍ കടക്കെണിയായി മാറുന്നതും, ഗ്രാജുവേഷന്‍ നേടിയ ശേഷം ജോലി ലഭിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയുമാണ് അപേക്ഷകള്‍ കുറയാനുള്ള ഒരു കാരണമായി പറയുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 100,000 വിദ്യാര്‍ത്ഥികള്‍ മാത്സ് എ-ലെവല്‍ കടന്നിരുന്നു. മാത്സ്, കമ്പ്യൂട്ടിംഗ്, സയന്‍സ് എന്നിവയാണ് ജനപ്രിയമായ യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍. ജൂണ്‍ അവസാനം വരെ യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കായി അപേക്ഷിച്ച 18 വയസ്സുകാരുടെ എണ്ണം 41.9 ശതമാനമാണ്. 2023-ല്‍ ഇത് 42.1 ശതമാനവും, 2022-ല്‍ 44.1 ശതമാനവുമായിരുന്നു. ആദ്യമായാണ് തുടര്‍ച്ചയായി വാര്‍ഷിക കണക്കുകളില്‍ താഴ്ച രേഖപ്പെടുത്തുന്നത്. സാധാരണമായി മെഡിസിനും, അഭിമാനകരമായ റസല്‍ ഗ്രൂപ്പ്

More »

കുടിയേറ്റ വിരുദ്ധ കലാപം: ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനു നേരെ ആക്രമണം; യുകെയിലെ മലയാളി സമൂഹം ആശങ്കയില്‍
യുകെയില്‍ കത്തിപ്പടരുന്ന കുടിയേറ്റ വിരുദ്ധ കലാപത്തില്‍ മലയാളി സമൂഹം കടുത്ത ആശങ്കയില്‍. ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോ..ജനരോഷം വിവിധ പട്ടണങ്ങളില്‍ കുടിയേറ്റ വിരുദ്ധ കലാപമായി മാറുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയും പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടു. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും. സംഭവത്തിനു പിന്നാലെ,

More »

മോട്ടോര്‍ ഇന്‍ഷുറന്‍സ് ചെലവ് കുതിക്കുന്നതിനെതിരെ നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി
മോട്ടോര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കൈവിട്ട് കുതിക്കുന്നത് തടയാന്‍ നടപടി ഉണ്ടാവുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി. കഴിഞ്ഞ വര്‍ഷം പ്രീമിയത്തില്‍ 34 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതെന്ന് ലൂസി ഹെയ്ഗ് പറഞ്ഞു. യുവാക്കള്‍ക്കും, പ്രായമായ ഡ്രൈവര്‍മാര്‍ക്കുമാണ് പ്രധാനമായും പ്രീമിയം തിരിച്ചടി നേരിടുന്നത്. 'കാര്‍ ഇന്‍ഷുറന്‍സ് ഒരു ആഡംബരമല്ല, അതൊരു നിയമപരമായ ആവശ്യകതയാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് ഇത് അനിവാര്യമാണ്', ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രീമിയങ്ങള്‍ കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഈ സമയത്താണ് ഗവണ്‍മെന്റ് വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കുന്നത്. ടോറി ഭരണത്തിന് കീഴില്‍ മാന്യമല്ലാത്ത ഇടപാടുകളും, കുതിച്ചുയര്‍ന്ന പണപ്പെരുപ്പവും, കുഴികള്‍ നിറഞ്ഞ റോഡുകളും, വര്‍ദ്ധിച്ച കാര്‍

More »

ലെസ്റ്ററില്‍ സ്ത്രീകള്‍ക്കു നേരെ ബലാത്സംഗ ശ്രമവും കത്തിയാക്രമണവും: 13കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
കത്തി കൊണ്ടുള്ള ആക്രമണവും, ലൈംഗികാതിക്രമവും, ബലാത്സംഗവും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ലെസ്റ്ററില്‍ ഒരു 13 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ന്യൂഫൗണ്ട്പൂള്‍ ഭാഗത്ത് മൂന്നാഴ്ചയായി ഈ ബാലന്റെ വിക്രിയകള്‍ നടന്നു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അതിരാവിലെയാണ് പോലീസ് ഈ കൗമാരക്കാരന്റെ അറസ്റ്റ് ചെയ്തത്. ബലാത്സംഗ ശ്രമം, ഒരു സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം, അനധികൃതമായി ആയുധം കൈവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കൗമാരക്കാരന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 10 ന് റൂബി സ്ട്രീറ്റില്‍ വെച്ചായിരുന്നു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ജൂലൈ 29 ന് സ്റ്റീഫന്‍സണ്‍ ഡ്രൈവില്‍ വെച്ച് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ഈ 13 കാരന് മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം റോവാന്‍ സ്ട്രീറ്റില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions