ആന്‍ഡ്രൂവിനെ 11 മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു
എപ്‌സ്റ്റിന്‍ വിവാദത്തില്‍പ്പെട്ട ആന്‍ഡ്രൂവിനെ 11മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. രാജ കുടുംബത്തിന് തന്നെ വലിയ തിരിച്ചടിയായ സംഭവത്തില്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബവും വ്യക്തമാക്കി. ചാള്‍സ് മൂന്നാമന്‍ രാജാവ് പുറത്തിറങ്ങിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അധികൃതരുടെ അന്വേഷണം നടക്കുന്നത് ശരിയായ നിലയിലാണ്. മുമ്പ് പറഞ്ഞതു പോലെ അന്വേഷണത്തിന് പൂര്‍ണ പിന്തുണയും സഹകരണവുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകണമെന്നും ആന്‍ഡ്രൂവിന്റെ സഹോദരനായ ചാള്‍സ് രാജാവ് പ്രസ്താവനയിലൂടെ അറിയിച്ചു. അന്വേഷണം നടക്കവേ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. താനും കുടുംബവും തങ്ങളുടെ കര്‍ത്തവ്യവും സേവനവും തുടരുമെന്നും രാജാവ് വ്യക്തമാക്കി.
ആരും നിയമത്തിന് അതീതരല്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കുപ്രസിദ്ധ ലൈംഗീക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള
More »
ഇമിഗ്രേഷന്‍ പദ്ധതികള്‍: കുടിയേറ്റക്കാരായ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യം
ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ മേഖല വലിയ ആശങ്കയിലാണ്. കാരണം വിദേശ കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ആരോഗ്യ മേഖല ഇത്രയുമെങ്കിലും ചലിച്ചുകൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, 'ഏണ്‍ഡ് സെറ്റില്‍മെന്റ്' രീതിയിലേക്ക് ചുവടുമാറ്റം നടത്താനും ലക്ഷ്യമിട്ടാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അപ്പാടെ മാറ്റിമറിച്ചാല്‍ അത് രാജ്യത്തിന് തന്നെ തിരിച്ചടിയായി മാറുമെന്നാണ് സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സെറ്റില്‍മെന്റ് നല്‍കാന്‍ കൂടുതല്‍ കാലതാമസം സൃഷ്ടിക്കാനും, കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ യോഗ്യതകള്‍ വേണ്ടിവരുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്താനുമാണ്
More »
കോവിഡ് കാലത്തെ പഠന നഷ്ടം: 2 ലക്ഷം വിദ്യാര്‍ത്ഥികള്‍ നിയമനടപടിയുമായി മുന്നോട്ട്
കോവിഡ് മഹാമാരിക്കാലത്ത് പഠനസൗകര്യങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഉള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ നിയമനടപടിയുമായി മുന്നോട്ട്. 'സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലെയിം' എന്ന പേരില്‍ നടക്കുന്ന ഈ കേസില്‍ ഈ ആഴ്ച മാത്രം 30,000 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍ (യു.സി.എല്‍) 6,500 മുന്‍ വിദ്യാര്‍ത്ഥികളുമായി ധാരണയിലെത്തിയതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ വിഷയത്തില്‍ കക്ഷി ചേര്‍ന്നത് . ധാരണാ വ്യവസ്ഥകള്‍ രഹസ്യമാണെങ്കിലും 21 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യു.സി.എല്‍ സമ്മതിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍വകലാശാല ഉത്തരവാദിത്വം സമ്മതിച്ചിട്ടില്ല.
ഉപഭോക്തൃ നിയമപ്രകാരം, വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണകാല ക്ലാസ് മുറി പഠനത്തിനും ക്യാമ്പസ് സൗകര്യങ്ങള്‍ക്കും ഫീസ് നല്‍കിയിട്ടും
More »
സാന്‍ജോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു!
അയര്‍ലന്‍ഡില്‍ മലയാളി യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്. പാലക്കാടു നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തിന് സമീപം കഡബയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗവും കുട്ടൂര്‍പാഡൈ സ്വദേശിയുമായ സാന്‍ജോ സുനില്‍(31) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2025 ജനുവരി 9ന് നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ ജനുവരി 20നാണ് സാന്‍ജോ ഡിപ്പെന്‍ഡന്‍ഡ് വിസയില്‍ അയര്‍ലന്‍ഡിലെ ഫിന്‍ഗ്ലാസില്‍ എത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അയര്‍ലന്‍ഡിലെ സ്വകാര്യ കെയര്‍ഹോമില്‍ നഴ്‌സായി ജോലി ലഭിച്ചെത്തിയ ഭാര്യ ലിഷ്മ ഫിലിപ്പിനൊപ്പമായിരുന്നു താമസം. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. നാട്ടില്‍ അടുത്ത് താമസിച്ചിരുന്നവരും വിമലഗിരി സെന്റ് മേരിസ് മലങ്കര സിറിയന്‍ കതോലിക്കാ ചര്‍ച്ചിലെ അംഗങ്ങളുമാണ്.
ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിഷ്മ
More »
ആന്‍ഡ്രൂവിന്റെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ 'കണ്ണടച്ചെന്ന' ആരോപണത്തിലാണ് മെട്രോപോളിറ്റന്‍ പോലീസിന്റെ കണ്ണുരുട്ടല്‍. എന്നാല്‍ ആന്‍ഡ്രൂവിന്റെ 'സ്ത്രീ ഇടപാടുകള്‍' ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ഒരു മുന്‍ ഓഫീസര്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ലിറ്റില്‍ സെന്റ് ജെയിംസിലെ പീഡനവങ്ങള്‍ക്ക് റോയല്‍റ്റി & സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡിലെ ചില അംഗങ്ങള്‍ സാക്ഷികളായെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ദ്വീപിലേക്ക് ആന്‍ഡ്രൂവിന്റെ സുരക്ഷാ സംഘം രണ്ട് തവണയെങ്കിലും യാത്ര ചെയ്തിരുന്നു. എപ്സ്റ്റീന്റെ കുപ്രശസ്തമായ ലോലിതാ എക്‌സ്പ്രസിലായിരുന്നു ഇതിലൊരു യാത്ര.
More »
ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത മിനിമം വേജ് പദ്ധതി വൈകും; യുവാക്കള്‍ക്ക് തിരിച്ചടി
യുകെയില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഏകീകൃത മിനിമം വേജ്' പദ്ധതി നടപ്പിലാക്കുന്നതില്‍ തിരിച്ചടി. പ്രായഭേദമന്യേ എല്ലാ മുതിര്‍ന്നവര്‍ക്കും തുല്യവേതനം ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഭാഗികമായി പിന്നോട്ട് പോകുന്നതായാണ് സൂചന. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും, യുവാക്കള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷമായതുമാണ് സര്‍ക്കാരിനെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് പത്രികയില്‍ 'ഡിസ്‌ക്രിഷണറി ഏജ് ബാന്‍ഡുകള്‍' (പ്രായത്തിനനുസരിച്ചുള്ള വേതന വ്യത്യാസം) നിര്‍ത്തലാക്കുമെന്ന് ലേബര്‍ പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നു. 18 മുതല്‍ 20 വയസ്സുവരെയുള്ളവര്‍ക്കും 21 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒരേ നിരക്കില്‍ ശമ്പളം നല്‍കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാv, നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഈ
More »
യുകെയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന കാറുകളുടെ പട്ടിക പുറത്ത്; ഓരോ 10 മിനിറ്റിലും ഒരു കാര്‍ അടിച്ചുമാറ്റുന്നു!
യുകെയില്‍ കാറുടമകളുടെ പേടി സ്വപ്‌നമായി വാഹന മോഷണങ്ങള്‍ പെരുകുന്നു. പുതിയ കാലത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലേറ്റസ്റ്റ് കാറുകള്‍ പോലും കള്ളന്‍മാര്‍ നിഷ്പ്രയാസം അടിച്ചുമാറ്റുന്നുണ്ട്. പോലീസ് രാജ്യത്തെ വാഹനമോഷണ കേസുകള്‍ കാര്യമായി കൈകാര്യം ചെയ്യാത്തതാണ് മോഷ്ടാക്കള്‍ക്ക് ഊര്‍ജ്ജമാകുന്നത്. .
ഇപ്പോഴും ഓരോ 10 മിനിറ്റിലും ഒരു കാര്‍ മോഷ്ടിക്കപ്പെടുന്നുവെന്നാണ് ഡാറ്റ പറയുന്നത്. 2025-ല്‍ 54,830 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പത്തെ 61,343 മോഷണങ്ങളില്‍ നിന്നും 11 ശതമാനം കുറവുവന്നതായി ഡിവിഎല്‍എ വ്യക്തമാക്കി.
എന്നാല്‍ മോട്ടോര്‍ കുറ്റകൃത്യങ്ങള്‍ ഒരു ദശകത്തിനിടെ ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. ഓരോ ദിവസവും 150 കാറുകള്‍ വീതം മോഷ്ടിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാഹന മോഷണ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മോഷണങ്ങളില്‍ ഇരയാകുന്നത് ചില
More »
പിഴവിന്റെ പേരില്‍ ശമ്പളം തിരിച്ചുപിടിക്കുന്നു; മലയാളികളടക്കം നിരവധി ജീവനക്കാര്‍ക്ക് തിരിച്ചടി
എന്‍എച്ച്എസിലെ ശമ്പള വിതരണ സംവിധാനത്തിലെ പിഴവു മൂലം ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം മടക്കി നല്‍കേണ്ട അവസ്ഥ. ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് നീക്കം. പേറോള്‍ പിഴവു മൂലം അക്കൗണ്ടിലെത്തിയ അധിക തുക തിരിച്ചുപിടിക്കാനുള്ള നീക്കം പലര്‍ക്കും തിരിച്ചടിയാവുകയാണ്. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഇക്കാര്യത്തില്‍ തങ്ങളുടെ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുകയാണ്.
എന്‍എച്ച്എസ് ജീവനക്കാരെ കടം തിരിച്ചുപിടിക്കുന്ന ഏജന്റുമാര്‍ക്ക് കൈമാറുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുള്ളതായി കണക്കുകള്‍ പറയുന്നു. 2020-21 ല്‍ 1807 കേസുകളും 2024 -25 ല്‍ 2683 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടനിലെ 232 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച കണക്കുകളില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കാണ് അധിക ശമ്പളം ലഭിക്കുന്നത്.എന്‍എച്ച്എസിന്റെ വലിയ വീഴ്ചയാണിത്. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍,
More »
അപകടത്തില്‍ ഗുരുതര പരുക്കേറ്റ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി നാട്ടില്‍ അന്തരിച്ചു
അപകടത്തില്‍ ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി നാട്ടില്‍ അന്തരിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജെയിന്‍സ് തോമസ് ആണ് വിടവാങ്ങിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബ്രെയിന്‍ ഇന്‍ജുറിയോടെ കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍അറിയിച്ചിരുന്നു .
ഭാര്യ വിജിയും മക്കളും നാട്ടിലേക്കു തിരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ജെയിന്‍സ് തോമസിന്റെ മരണം കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്.
ലോംഗ്ടണ്‍ ഫാമിലി യൂണിറ്റംഗമായിരുന്നു ജെയിന്‍സ് തോമസ്. സംസ്കാരം അടക്കുള്ള കാര്യങ്ങള്‍ പിന്നീട്
More »