സൗത്ത്‌പോര്‍ട്ടിലെ കത്തിക്കുത്തില്‍ മരിച്ച പിഞ്ചുകുട്ടികളുടെ എണ്ണം മൂന്നായി; ജനക്കൂട്ടം പോലീസ് വാന് തീയിട്ടു
സൗത്ത്‌പോര്‍ട്ടിലെ ഡാന്‍സ് ക്ലാസിലെ കത്തിക്കുത്തില്‍ മരിച്ച പിഞ്ചുകുട്ടികളുടെ എണ്ണം മൂന്നായി. സംഭവത്തില്‍ അറസ്റ്റിലായ കൗമാരക്കാരന്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍, റുവാന്‍ഡയില്‍ നിന്നും യുകെയിലെത്തിയ കുടുംബത്തിലെ അംഗമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഡിഫില്‍ ജനിച്ച 17-കാരന്‍ പത്ത് വര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം മേഴ്‌സിസൈഡിലേക്ക് എത്തുന്നത്. കൊലപാതക, വധശ്രമ കേസുകളില്‍ ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ഒടുവിലായി ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങിയതായി മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. ആറും, ഏഴും വയസ്സുള്ള പെണ്‍കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. ആറ് മുതല്‍ 11 വയസ്സ് പ്രായമുള്ള എട്ട് കുട്ടികളാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. അഞ്ച് കുട്ടികളും, രണ്ട് മുതിര്‍ന്ന സ്ത്രീകളും ഗുരുതരാവസ്ഥയിലാണ്.
അതേസമയം കത്തിക്കുത്തും, കൊലപാതകവും സൗത്ത്‌പോര്‍ട്ടില്‍ കലാപത്തിന് തിരികൊളുത്തി. അക്രമികള്‍
More »
10 മില്ല്യണ്‍ പ്രായമായവരുടെ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് നിര്‍ത്തലാക്കി ചാന്‍സലര്‍
പത്ത് മില്ല്യണിലേറെ വരുന്ന പ്രായമായ ആളുകള്‍ക്ക് നല്‍കിവന്നിരുന്ന വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് റദ്ദാക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വര്‍ഷത്തില്‍ 300 പൗണ്ട് വരെയുള്ള പേയ്‌മെന്റുകള്‍ നല്‍കുന്നതിന് പരിധി നിശ്ചയിച്ചതോടെ പ്രതിമാസം 1000 പൗണ്ട് വരെ കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്കും ഇത് നല്‍കേണ്ടെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം.
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വരുത്തിവെച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് പരിഹരിക്കാന്‍ ഈ നീക്കം ആവശ്യമായി വരികയായിരുന്നുവെന്ന് റീവ്‌സ് അവകാശപ്പെട്ടു. ഒക്ടോബര്‍ 30ന് നടത്തുന്ന ആദ്യ ബജറ്റ് പ്രഖ്യാപനത്തിലും കൂടുതല്‍ വേദനിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കി. ചെലവഴിക്കല്‍, വെല്‍ഫെയര്‍, ടാക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് റീവ്‌സ് സംശയങ്ങള്‍ക്ക് അതീതമായി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥ
More »
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ധന ഓഫര്‍ ചെയ്ത് ഗവണ്‍മെന്റ്
ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ദ്ധന നല്‍കാനുള്ള കരാറിനെ തത്വത്തില്‍ അംഗീകരിച്ച് ഗവണ്‍മെന്റും, ബിഎംഎ ട്രേഡ് യൂണിയനും. രണ്ട് വര്‍ഷക്കാലത്തിലാണ് ഈ വമ്പന്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക. ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി ഓഫര്‍ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്.
ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറെ നാളായി അരങ്ങേറുന്ന, രോഗികളെ ബുദ്ധിമുട്ടിപ്പിച്ച എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍ സമരങ്ങള്‍ക്ക് അവസാനമാകും. 2023 മാര്‍ച്ച് മുതല്‍ ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് സമരങ്ങള്‍ മൂലം റദ്ദായത്. ഗവണ്‍മെന്റും, എന്‍എച്ച്എസ് ജീവനക്കാരും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമാണ് ഈ ഓഫറെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു.
2023-24 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയുള്ള 4% വര്‍ദ്ധനവും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നിലവിലുള്ള 9% ശരാശരി
More »
കുട്ടികളുടെ അശ്ലീല ചിത്രമെടുത്ത് അയച്ചു; ബിബിസിയുടെ സ്റ്റാര്‍ അവതാരകനെതിരെ കേസ്
കുട്ടികളുടെ അശീല ചിത്രമെടുത്ത് വാട്ട്‌സ്അപില്‍ പ്രചരിപ്പിച്ചതിന് മുന്‍ ബി ബി സി വാര്‍ത്താ അവതാരകന്‍ 62 കാരനായ ഹ്യൂ എഡ്വേര്‍ഡിനെതിരെ മൂന്ന് കൗണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തതായി മെട്രോപോളിറ്റന്‍ പോലീസ്. ഒരു 17 കാരന് പണം നല്‍കി അശ്ലീല ചിത്രമെടുത്തു എന്ന ആരോപണം ഉയര്‍ന്നതോടെ ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം ബി ബി സിയില്‍ നിന്നും രാജി വച്ചിരുന്നു. അതുവരെ ബി ബി സിയിലെ ഏറ്റവും ജനപ്രിയനായ വാര്‍ത്താ അവതാരകനായിരുന്നു ഹ്യൂ.
എന്നാല്‍, ആ ആരോപണത്തെ കുറിച്ച് അന്വേഷിച്ച പോലീസിന് അന്ന് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വേനലില്‍ ബി ബി സിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഏറെ വാര്‍ത്തകളിലൊന്നും എഡ്വേര്‍ഡ്‌സ് പ്രത്യക്ഷപ്പെട്ടിരുന്നതുമില്ല. 40 വര്‍ഷത്തോളം ബി ബി സിയില്‍ ജോലി ചെയ്തിരുന്ന ഇയാളായിരുന്നു ബി ബി സിയിലെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിരുന്ന വാര്‍ത്താ അവതാരകന്‍.
ഇപ്പോള്‍
More »
സൗത്ത് പോര്‍ട്ടില്‍ ഡാന്‍സ്- യോഗാ ക്ലാസിലേക്ക് പാഞ്ഞെത്തി 11 കുട്ടികളെ കുത്തി വീഴ്ത്തി 17 കാരന്‍ ; 2 കുട്ടികള്‍ കൊല്ലപ്പെട്ടു
ലിവര്‍പൂള്‍ : തുറമുഖ പട്ടണമായ സൗത്ത് പോര്‍ട്ടില്‍ കൗമാരക്കാരനായ അക്രമിയുടെ കുത്തേറ്റ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി കുത്തിവീഴ്ത്തിയത് 11 കുട്ടികളെയാണ്. ആക്രമണത്തില്‍ പരുക്കേറ്റ ആറു കുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് മുതിര്‍ന്നവര്‍ക്കും സംഭവത്തില്‍ പരുക്കുണ്ട്.
17 വയസ്സുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ഭീകരാക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.50നാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം. സംഭവത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും നടുക്കവും ദു :ഖവും രേഖപ്പെടുത്തി.
പരുക്കേറ്റ കുട്ടികള്‍ ലിവര്‍പൂളിലെ അള്‍ഡര്‍ ഹെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, എയ്ന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,
More »
പദ്ധതി ചെലവുകള്‍ വെട്ടി; നികുതി കൂട്ടാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
ലണ്ടന്‍ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആണെന്ന് ചൂണ്ടിക്കാട്ടി കടുത്ത നടപടികളുമായി സ്റ്റാര്‍മര്‍ സര്‍ക്കാര്‍. പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കാനും, നികുതി വര്‍ദ്ധനവ് നടപ്പാക്കാനും, സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വൈകിപ്പിക്കാനും ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഒരുങ്ങുകയാണ് . 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള ബോറിസ് ജോണ്‍സന്റെ മുന്‍നിര പദ്ധതിയും സ്റ്റോണ്‍ഹെഞ്ചിനെ മറികടന്ന് നിര്‍ദിഷ്ട രണ്ട് മൈല്‍ റോഡ് ടണലും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണത്തിന്റെ വിടവ് നികത്തുന്നതിനുള്ള നികുതി വര്‍ദ്ധനവിന്റെ പ്രഖ്യാപനം ബഡ്ജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയും ചാന്‍സലറുടെ പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് നിഗമനം. പൊതു ഉടമസ്ഥതയിലുള്ള മിച്ച
More »
പുതിയ കരാറിന്റെ പേരിലുള്ള തര്‍ക്കം: 60 വര്‍ഷത്തിനിടെ ആദ്യത്തെ പ്രതിഷേധവുമായി ജിപിമാര്‍
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി ജിപിമാര്‍ നടത്താന്‍ ഒരുങ്ങുന്ന പ്രതിഷേധ നടപടികള്‍ എന്‍എച്ച്എസ് നിശ്ചലാവസ്ഥയിലാക്കുമെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ജിപി സേവനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ കരാര്‍ സംബന്ധിച്ച തര്‍ക്കത്തിലാണ് ഫാമിലി ഡോക്ടര്‍മാര്‍ ബാലറ്റിംഗ് നടത്തുന്നത്.
ദിവസേന കാണുന്ന രോഗികളുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് ജിപിമാര്‍ ആലോചിക്കുന്നത്. കൂടാതെ ഔദ്യോഗിക കരാറിന് പുറത്തുള്ള ജോലികള്‍ ചെയ്യുന്നത് നിര്‍ത്തുകയും ചെയ്യും.
'ഞങ്ങള്‍ സമരത്തിന് തയ്യാറെടുക്കുന്നില്ല. ഇതൊരു പ്രതിഷേധമാണ്. ഇതിന്റെ ലക്ഷ്യം രോഗികളല്ല, എന്‍എച്ച്എസ് ഇംഗ്ലണ്ടും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമാണ് ലക്ഷ്യം. ഇത് എന്‍എച്ച്എസിനെ അതിവേഗം സ്തംഭിപ്പിക്കും. എന്‍എച്ച്എസ് അഡ്മിന്‍, പോളിസിമേക്കേഴ്‌സ് എന്നിവരുടെയെല്ലാം തീരുമാനങ്ങള്‍ രോഗികളെ സഹായിക്കുന്നതല്ല', ബിഎംഎ ജിപി കമ്മിറ്റി ചെയര്‍ ഡോ. കാറ്റി ബ്രാമാള്‍ സ്‌റ്റെയിനര്‍
More »
ഗര്‍ഭാവസ്ഥയില്‍ കോമയിലായിരുന്ന കാന്‍സര്‍ രോഗിയായ യുവതി മകള്‍ക്കു ജന്മം നല്‍കി
ഗര്‍ഭാവസ്ഥയില്‍ ഒമ്പത് ആഴ്ച കോമയില്‍ കഴിഞ്ഞ കാന്‍സര്‍ രോഗിയായ യുവതി തന്റെ പൊന്നോമന മകളുടെ ജനനം ആഘോഷിക്കുന്നു. ഹാംപ്‌ഷെയറിലെ ബേസിംഗ്‌സ്റ്റോക്കില്‍ നിന്നുള്ള ബെത്ത് പാറ്റേഴ്‌സണ്‍ (30) എന്ന യുവതിക്ക് ഹോഡ്‌കിന്‍ ലിംഫോമ ബാധിച്ചിരുന്നു. അത് നെഞ്ചില്‍ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
അവള്‍ പ്രതികരിക്കാത്ത അവസ്ഥയില്‍ കീമോതെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കി, അതേസമയം അവളുടെ ഗര്‍ഭസ്ഥ ശിശുവിലെ ചികിത്സയുടെ ഫലം ആശുപത്രി ജീവനക്കാര്‍ നിരീക്ഷിച്ചു.
ഓര്‍മകളും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടെങ്കിലും താന്‍ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടാണ് ഉണര്‍ന്നതെന്ന് പാറ്റേഴ്സണ്‍ പറഞ്ഞു.
അവള്‍ അനുസ്മരിച്ചു : "ഞാന്‍ ഇപ്പോഴും ഗര്‍ഭിണിയാണെന്ന് എനിക്കറിയാമായിരുന്നു, കാരണം എനിക്ക് പൂര്‍ണ്ണ ബോധമില്ലെങ്കിലും എന്റെ വയറ്റില്‍ കൈയുണ്ടെന്ന് അമ്മ പറഞ്ഞു." 31 ആഴ്ചയും അഞ്ച്
More »
ബ്രിട്ടനില്‍ മദ്യപിച്ചുള്ള അപകട മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍
ബ്രിട്ടനില്‍ ഒരു ദശകത്തിനിടെ മദ്യപിച്ചുള്ള അപകട മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍. 2022-ല്‍ ബ്രിട്ടനില്‍ മദ്യപിച്ചുള്ള അപകട മരണങ്ങളില്‍ 300 പേര്‍ മരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2009-ല്‍ 380 പേര്‍ മരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതിന് ശേഷം വാര്‍ഷിക കണക്കുകള്‍ 260ന് അപ്പുറത്തേക്ക് പോയിട്ടില്ല.
എന്നിരുന്നാലും കഴിഞ്ഞ ദശകത്തില്‍ മദ്യപിച്ചുള്ള അപകടങ്ങളുടെ എണ്ണം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ല്‍ മദ്യപിച്ചുള്ള അപകട മരണങ്ങള്‍ റോഡ് അപകടങ്ങളുടെ 18 ശതമാനമാണ്. കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് റോഡ് സേഫ്റ്റി ചാരിറ്റി റോഡ്‌സ്മാര്‍ട്ട് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കണക്കുകളില്‍ വര്‍ദ്ധനവുണ്ടെന്ന് ചാരിറ്റി ചൂണ്ടിക്കാണിച്ചു.
മദ്യപിച്ച് ഡ്രൈവ് ചെയ്താല്‍ വലിയ പ്രശ്‌നമില്ലെന്ന് കരുതുന്നവര്‍ പലപ്പോഴും അപകടം
More »