സുനാകിന്റെ പിന്‍ഗാമിയാവാന്‍ ഐക്യത്തിന്റെ സന്ദേശവുമായി പ്രീതി പട്ടേല്‍
ഭരിച്ചിരുന്നപ്പോല്‍ റിഷി സുനാകിന്റെ കടുത്ത വിമര്‍ശകയായിരുന്ന പ്രീതി പട്ടേല്‍ സുനാകിന്റെ പിന്‍ഗാമിയാവാന്‍ ഐക്യ കാഹളവുമായി രംഗത്ത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഏറ്റവും അടുത്ത നേതാവെന്നാണ് പ്രീതി പട്ടേല്‍ അറിയപ്പെടുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സുനാകിന് പിന്‍ഗാമിയെ കണ്ടെത്താനുള്ള പോരാട്ടം ഊര്‍ജ്ജിതമാകുമ്പോള്‍ പ്രീതിയും ഈ പോരാട്ടത്തിന് ഇറങ്ങുകയാണ്. ബോറിസിന്റെ പിന്തുണ പ്രീതിക്കായിരിക്കുമെന്നാണ് വിലയിരുത്തല്‍.
വ്യക്തിപരമായ പകപോക്കല്‍ മാറ്റിവെച്ച് ഐക്യപ്പെടുള്ള സമയമായെന്നാണ് മുന്‍ ഹോം സെക്രട്ടറിkoodiyaaya പ്രീതി പട്ടേല്‍ വ്യക്തമാക്കുന്നത്. ടോറി നേതൃപോരാട്ടത്തില്‍ പ്രവേശിക്കവെയാണ് പ്രീതി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
സുനാകിന്റെ പിന്‍ഗാമിയായി നേതാവാകാന്‍ നിരവധി പേരാണ് രംഗത്തുള്ളത്. ജൂലൈ 4ന് പാര്‍ട്ടി നേരിട്ട പരാജയം പാര്‍ട്ടി അംഗങ്ങളുടെ കുറ്റമല്ലെന്നും,
More »
അനാരോഗ്യം മൂലം പണിയെടുക്കാത്ത ആളുകളുടെ എണ്ണം ആറിരട്ടി കൂടി
ജോലി ചെയ്യാതെ ബെനഫിറ്റുകള്‍ കൈപ്പറ്റി ജീവിക്കുന്നവര്‍ ഖജനാവിന് ഭാരമാണ്. ബ്രിട്ടനില്‍ കോവിഡിനുശേഷം അനാരോഗ്യം മൂലം പണിയെടുക്കാത്ത ആളുകളുടെ എണ്ണം ആറിരട്ടിയാണ് കൂടിയത്. ദീര്‍ഘകാല രോഗാവസ്ഥകള്‍ മൂലം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണം ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ കൊവിഡിന് ശേഷം ആറിരട്ടി വര്‍ദ്ധിച്ചതായി പരിശോധന വ്യക്തമാക്കുന്നു.
ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം 2.8 മില്ല്യണ്‍ ആളുകളാണ് രോഗം മൂലം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മഹാമാരി രാജ്യത്തെ പിടിച്ചുകുലുക്കുന്നതിന് മുന്‍പത്തെ കണക്കുകളില്‍ നിന്നും 700,000 പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കുതിച്ചുയരുന്നത് സാമ്പത്തിക സ്തംഭനാവസ്ഥ പ്രതിസന്ധിയായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി ഈ വിഷയം നേരിടുമെന്ന് ലേബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി ആനുകൂല്യങ്ങളായി നികുതിദായകന്റെ
More »
പൊതുമേഖലാ ജീവനക്കാര്‍ക്കായി സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ചാന്‍സലര്‍; ചെലവ് 10 ബില്യണ്‍ പൗണ്ട്
നഴ്സുമാരടക്കം ലക്ഷക്കണക്കിന് വരുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കാന്‍ കളമൊരുങ്ങുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനാല്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധന നല്‍കാന്‍ സാധിച്ചിരുന്നില്ല. സുനാക് ഗവണ്‍മെന്റിന്റെ നടപടികള്‍ക്കൊടുവില്‍ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റിനാണ് ഗുണമാകുന്നത്.
ഇതോടെ പേ റിവ്യൂ ബോഡികളുടെ ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഒരു ദശകത്തിന് ശേഷം ആദ്യമായി പണപ്പെരുപ്പത്തിന് മുകളിലുള്ള നിരക്ക് നടപ്പാക്കുന്ന ചാന്‍സലറെന്ന ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റേച്ചല്‍ റീവ്‌സ്. പബ്ലിക് സെക്ടര്‍ പേ റിവ്യൂ ബോഡികളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ 10 ബില്ല്യണ്‍ ചെലവ് വരുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നത്.
More »
മേഗനെ ബ്രിട്ടനിലേക്ക് കൊണ്ടുവരാത്തത് ആക്രമണം ഉണ്ടായേക്കാമെന്ന ഭയം മൂലമെന്ന് ഹാരി
മേഗന്‍ മെര്‍ക്കലിനെ ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചു ഹാരി രാജകുമാരന്‍. ഐ ടി വിയുടെ ടാബ്ലോയ്ഡ്‌സ് ഓണ്‍ ട്രയല്‍ എന്ന ഡോക്യുമെന്ററിയിലാണ് ഹാരി രാജകുമാരന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ജൂലൈ 25 ന് ആയിരുന്നു ഇത് പ്രീമിയര്‍ ചെയ്തത്. ഒരാള്‍ മാത്രം ശ്രമിച്ചാല്‍ മതിയാകും. ഒരു കത്തിയോ, ആസിഡോ... അതാണ് എന്റെ ആശങ്ക എന്ന് ഹാരി അതില്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ തന്റെ ഭാര്യയെ തിരികെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കാത്തതെന്നും ഹാരി പറയുന്നു.
മേഗന്‍ ബ്രിട്ടനില്‍ ജീവിച്ചിരുന്ന കാലത്ത് അവരുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി 2022-ല്‍ മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി നീല്‍ ബാസു വെളിപ്പെടുത്തിയിരുന്നു. അത് അന്വേഷിക്കാന്‍ പ്രത്യേക സംഘമുണ്ടെന്നും ആ ഭീഷണി ഉയര്‍ത്തിയവരെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.തന്റെ കുടുംബത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട
More »
ഇംഗ്ലണ്ടില്‍ മദ്യം, ജങ്ക് ഫുഡ്, പുകവലി എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്ന നാല് പ്രധാന കൊലയാളി രോഗത്തെ നേരിടാന്‍ 2050-ഓടെ ചെലവ് പ്രതിവര്‍ഷം 86 ബില്ല്യണ്‍ പൗണ്ട് എന്ന നിലയിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. ഇതോടെ മദ്യപാനം, ജങ്ക് ഫുഡ്, പുകവലി എന്നിവയ്ക്ക് എതിരായി കര്‍ശനമായ നടപടി വേണമെന്ന ആവശ്യം ശക്തമായി.
ജനസംഖ്യയ്ക്ക് പ്രായമേറുന്നതിനാല്‍ കാന്‍സര്‍, ഹൃദ്രോഗം, ഡിമെന്‍ഷ്യ, സ്‌ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കു എതിരായ ചെലവ് 2018-ല്‍ 51.9 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്നിരുന്നു. ഇത് 2050 എത്തുമ്പോള്‍ 61% വര്‍ദ്ധിച്ച് 85.6 ബില്ല്യണ്‍ പൗണ്ടിലേക്ക് കുതിക്കുമെന്നാണ് കണ്ടെത്തല്‍.
ആകെ മരണങ്ങളുടെ 59 ശതമാനവും ഈ നാല് അവസ്ഥകള്‍ മൂലമാണ് സംഭവിക്കുന്നത്. ഏകദേശം 5.1 മില്ല്യണ്‍ വര്‍ഷങ്ങളുടെ ആയുസ്സാണ് രോഗം മൂലം നഷ്ടമാകുന്നത്. ലാന്‍സെറ്റ് ഹെല്‍ത്തി ലോഞ്ചിവിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്ന കാര്യങ്ങള്‍
More »
യുകെയില്‍ രക്തക്ഷാമം; ദേശീയ അലേര്‍ട്ട് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഒ-നെഗറ്റീവ്, ഒ-പോസ്റ്റീവ് ഗ്രൂപ്പുകള്‍ രക്തദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥന
യുകെയില്‍ ചില രക്തഗ്രൂപ്പുകളിലെ ശേഖരം വലിയ തോതില്‍ കുറഞ്ഞതോടെ ദേശീയ അലേര്‍ട്ട് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ഒ-നെഗറ്റീവ്, ഒ-പോസിറ്റീവ് രക്ത ഗ്രൂപ്പുകളുടെ ദേശീയ സ്റ്റോക്കില്‍ അസാധാരണമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും, രക്തദാതാക്കള്‍ ആവശ്യത്തിന് മുന്നോട്ട് വരാത്തതും ചേര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എന്‍എച്ച്എസ് ബ്ലഡ് ട്രാന്‍സ്പ്ലാന്റ് വ്യക്തമാക്കി.
രണ്ട് ദിവസത്തില്‍ താഴെ ഉപയോഗിക്കാന്‍ കഴിയുന്ന തോതില്‍ രക്തത്തിന്റെ സ്റ്റോക്ക് താഴുന്നതോടെയാണ് അലേര്‍ട്ട് പുറപ്പെടുവിക്കുക. ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ ഇപ്പോള്‍ ശേഖരം 1.6 ദിവസമായി താഴ്ന്നിട്ടുണ്ട്. എല്ലാ തരത്തിലുള്ള രക്തഗ്രൂപ്പുകളും 4.3 ദിവസത്തേക്ക് മാത്രമാണുള്ളത്.
ഇതോടെയാണ് രക്തദാതാക്കള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. ഒ ഗ്രൂപ്പ്
More »
ഏറ്റവും ശക്തമായ പാസ് പോര്‍ട്ട് സിംഗപ്പൂരിന്റേത്; ബ്രിട്ടന് 4ാം സ്ഥാനം, ഇന്ത്യയ്ക്ക് 8
ഏറ്റവും പുതിയ ഹെന്‍ലെ പാസ്സ്‌പോര്‍ട്ട് സൂചികയില്‍ ഏറ്റവും ശക്തമായ പാസ് പോര്‍ട്ട് സിംഗപ്പൂരിന്റേത്. ഓരോ രാജ്യത്തെ പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്കും മുന്‍കൂര്‍ വിസ ഇല്ലാതെ എത്ര രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്സ്‌പോര്‍ട്ടിന്റെ ശക്തി നിര്‍ണ്ണയിക്കുന്നത്. 199 രാജ്യങ്ങളുടെ പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാവല്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്റെ ഡാറ്റയില്‍ നിന്നുള്ള വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്.
195 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പാസ്സ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ പോകാം. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. 192 രാജ്യങ്ങളിലേക്കാണ് ഇവര്‍ക്ക് വിസ ഇല്ലാതെ പോകാന്‍ കഴിയുക. 191 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ
More »
കേരളത്തെ മറക്കാതെ, മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സോജന്റെ കന്നിപ്രസഗം
ലണ്ടന്‍ : ബ്രിട്ടിഷ് പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്‍ ജോസഫ് തന്റെ കന്നി പ്രസംഗത്തില്‍ ജന്മനാടിനെ സ്മരിച്ചു മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് കൈയടി നേടി. കേരളത്തില്‍ നിന്ന് കുടിയേറിയെ തനിക്ക് ആഷ്ഫോര്‍ഡ് പോലൊരു മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നു കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ സോജന്‍ ജോസഫ് പറഞ്ഞു. സോജന്‍ ജോസഫ് കര്‍ഷകരുടെ പ്രശ്നങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഷ്ഫോര്‍ഡ് മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന തൊഴിലാളി ക്ഷാമവും വര്‍ധിച്ച എനര്‍ജി ചെലവും സോജന്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പുതിയ സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടിഷ് എനര്‍ജി കമ്പനിയുടെ പ്രവര്‍ത്തനം ഈ പ്രശ്നത്തിന് ഭാവിയില്‍ പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ടൂറിസം,
More »
എന്‍എച്ച്എസിന്റെ ധനസ്ഥിതി പരിതാപകരം; ആരോഗ്യ സേവനങ്ങള്‍ക്ക് വെല്ലുവിളി
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് വൈറ്റ്ഹാളിലെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ്. കൂടുതല്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നല്‍കുന്ന പണം ഫണ്ടിലെ കുറവുകള്‍ ചേര്‍ന്നതോടെ ധനസ്ഥിതി മോശമാകുകയും, രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണെന്ന് എന്‍എഒ ചൂണ്ടിക്കാണിച്ചു.
ആളുകളുടെ ആരോഗ്യം മോശമാകുന്ന സാഹചര്യം നേരിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ എത്ര തുക ലഭിച്ചാലാണ് ഹെല്‍ത്ത് സര്‍വ്വീസ് നേരെനില്‍ക്കുകയെന്ന് എന്‍എഒ കൃത്യമായി പറഞ്ഞിട്ടില്ല. വര്‍ഷത്തില്‍ 38 ബില്ല്യണ്‍ പൗണ്ട് അധികം അനുവദിച്ചാലാണ് ഇതിന് ശേഷിയുണ്ടാകുകയെന്ന്
More »