യു.കെ.വാര്‍ത്തകള്‍

മുന്‍ മന്ത്രി ടോം തുഗെന്‍ധാട്ട് ടോറി നേതാവാകാന്‍ അരയും തലയും മുറുക്കി രംഗത്ത്
റിഷി സുനാകിന്റെ പിന്‍ഗാമിയായി പുതിയ കണ്‍സര്‍വേറ്റീവ് നേതാവിനെ നവംബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്ന് ടോറി പാര്‍ട്ടി സ്ഥിരീകരിച്ചതോടെ നേതാവാകാന്‍ പ്രമുഖര്‍ രംഗത്ത്. പാര്‍ട്ടി നേതാവാകാന്‍ താന്‍ മത്സരിക്കുകയാണെന്ന് മുന്‍ യുകെ സുരക്ഷാ മന്ത്രി ടോം തുഗെന്‍ധാട്ട് ബുധനാഴ്ച വ്യക്തമാക്കി. 'അടുത്ത തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയിക്കാം. എന്നെ വിശ്വസിക്കൂ. ഞാന്‍ അത് സാധ്യമാക്കും' തുഗെന്‍ധാട്ട് ടെലിഗ്രാഫ് പത്രത്തിലെ ലേഖനത്തില്‍ എഴുതി. 'നമ്മുടെ രാജ്യത്തിന്റെ ഭാവി ഇന്നത്തെയും നാളത്തെയും തലമുറകള്‍ക്കായി സുരക്ഷിതമാക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാവാകാന്‍ താനും മത്സരിക്കുകയാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തുഗെന്‍ധാട്ടിന്റെ പ്രഖ്യാപനം. ടുഗെന്‍ധാത്ത് മിതവാദികളായ ടോറി എംപിമാരുടെ വണ്‍ നേഷന്‍ ഗ്രൂപ്പില്‍ വളരെയധികം

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ഷോപ്പുകളിലെ മോഷണം 30% വര്‍ദ്ധിച്ചു; ജാഗ്രതാ നിര്‍ദ്ദേശം
ലണ്ടന്‍ : 2024 മാര്‍ച്ച് കണക്കാക്കി ഒരു വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഷോപ്പിംഗ് കുറ്റകൃത്യങ്ങള്‍ 30% പെരുകി 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പറയുന്നത്, ഈ വര്‍ഷം 443,995 ഷോപ്പ് കവര്‍ച്ച കുറ്റകൃത്യങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 2023 മാര്‍ച്ച് വരെ 342,428 ആയി ഉര്‍ന്നു. COVID-19 പാന്‍ഡെമിക്കിന് ശേഷമുള്ള സ്ഥിരമായ വര്‍ദ്ധനവിന്റെ പ്രവണത ഈ കണക്കുകള്‍ തുടരുന്നു. മണിക്കൂറില്‍ 50 എന്ന നിലയില്‍ മോഷണം പെരുകിയിട്ടുണ്ട്. ചെറുകിട കടകളില്‍ ആയിരക്കണക്കിന് കടകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യഥാര്‍ത്ഥ ചിത്രം വളരെ മോശമാണെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. കടയിലെ മോഷണവും സ്റ്റോര്‍ തൊഴിലാളികള്‍ക്കെതിരായ അക്രമവും എന്ന വിഷയം കഴിഞ്ഞ വര്‍ഷം

More »

യുകെ വിദേശകാര്യമന്ത്രി ഇന്ത്യയില്‍; നിര്‍ണായക കൂടിക്കാഴ്ച
ന്യൂഡല്‍ഹി : യുകെയിലെ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് കീഴില്‍ പുതുതായി അധികാരമേറ്റ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം സ്വീകരിച്ചു. അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഇന്ത്യയിലെത്തിയതായും അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കിയതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെത്തിയ ഡേവിഡ് ലാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചര്‍ച്ച നടത്തും. യുകെയുടെ വികസനത്തില്‍ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ കുറിച്ച് അദ്ദേഹം സംസാരിക്കും.

More »

ഉറക്കത്തില്‍ ഹൃദയാഘാതം; മലയാളി യുവാവ് യുകെയില്‍ മരിച്ചു
ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി യുവാവ് മരണമടഞ്ഞു. യുകെ പ്ലിമൗത്തിന് സമീപം കോണ്‍വാളിലെ ബ്യൂഡില്‍ കുടുംബമായി താമസിച്ചിരുന്ന ഹനൂജ് എം. കുര്യാക്കോസ് (40) ആണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എഴുന്നേറ്റ് വരാതായതോടെ ഭാര്യ വിളിക്കാന്‍ എത്തുമ്പോഴാണ് പ്രതികരണമില്ലാതെ ഹനൂജിനെ ബെഡില്‍ കണ്ടെത്തുന്നത്. ഉടന്‍ സുഹൃത്തുക്കളേ വിളിച്ചു സഹായം തേടുക ആയിരുന്നു. മിനിട്ടുകള്‍ക്കകം പാരാമെഡിക്‌സ് പാഞ്ഞെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കോതമംഗലം സ്വദേശിയാണ് ഹനൂജ്. 7 വര്‍ഷത്തോളം യുകെയിലുണ്ടായിരുന്ന ഹനൂജ് വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് 2012 ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ആറ് മാസം മുന്‍പാണ് വീണ്ടും യുകെയില്‍ എത്തുന്നത്. കോണ്‍വാളിലെ ഒരു സ്വകാര്യ

More »

ആംബുലന്‍സുകളില്‍ ജൂനിയര്‍ പാരാമെഡിക്കുകള്‍ക്കു ലൈംഗിക അതിക്രമങ്ങള്‍
എന്‍എച്ച്എസ് ആംബുലന്‍സുകളില്‍ വനിതാ ജീവനക്കാരും, ജൂനിയര്‍ പാരാമെഡിക്കുകളും ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായി പരാതി. മൂന്ന് വനിതാ പാരാമെഡിക്കുകളാണ് സ്‌കൈ ന്യൂസിനോട് തങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ട്രെയിനിംഗ് പാസാകുന്നത് മുതല്‍ പ്രൊമോഷന്‍ ലഭിക്കാനും, ജോലി നഷ്ടപ്പെടാതിരിക്കാനും ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വേട്ടയാടപ്പെടുകയാണെന്ന് ഇവര്‍ സ്വന്തം അനുഭവത്തില്‍ നിന്നും വിവരിക്കുന്നു. ഇതെല്ലാം വെറും തമാശയായി അവഗണിക്കപ്പെടുമ്പോള്‍ അധികാരത്തിന്റെ ചൂഷണമാണ് സത്യത്തില്‍ അരങ്ങേറുന്നതെന്ന് ഈ വനിതാ പാരാമെഡിക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആംബുലന്‍സില്‍ വെച്ച് ലൈംഗികമായി അക്രമിക്കപ്പെട്ട ഒരു മുന്‍ പാരാമെഡിക്ക് ആത്മഹത്യക്ക് ശ്രമിച്ച സംഭവം പോലും മുന്‍പ് പുറത്തുവന്നിരുന്നു. ആംബുലന്‍സ് സര്‍വ്വീസില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ആത്മവിശ്വാസമില്ലെന്ന് എന്‍എച്ച്എസ് നാഷണല്‍ ഗാര്‍ഡിയന്‍

More »

4 ശതമാനത്തില്‍ താഴെയുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ വീണ്ടും; ഭവന വിപണിയില്‍ മുന്നേറ്റമുണ്ടാകും
യുകെയില്‍ വീട് വാങ്ങാന്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്നത് കാത്തിരിക്കുന്ന മലയാളികള്‍ക്കടക്കം ആശ്വാസവാര്‍ത്ത. മോര്‍ട്ട്ഗേജ് നിരക്കുകളില്‍ നേരിയ കുറവ് വന്നത് പുതിയതായി വീടു വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോല്‍സാഹനമാകും. നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ബുധനാഴ്ച മുതല്‍ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങളില്‍ 0.25 ശതമാനം വരെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി 3.99% വിലയുള്ള അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീല്‍ ആണ് നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വസ്തുവിന്റെ മൂല്യത്തിന്റെ 60% വരെ കടം വാങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകും. നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്ഗേജ് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപ ദിവസങ്ങളില്‍, എച്ച്എസ്ബിസിയും ഹാലിഫാക്സും ഉള്‍പ്പെടെയുള്ള വായ്പാ

More »

പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ ഏഴ് ലേബര്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ വിപ്പ് ലംഘിച്ച ഏഴ് ലേബര്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് കുട്ടികളില്‍ അധികം ഉള്ളവര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റും ചൈല്‍ഡ് ടാക്സ് ക്രെഡിറ്റും നല്‍കരുതെന്ന നയം മാറ്റണമെന്ന എസ്എന്‍പിയുടെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഏഴ് ലേബര്‍ എംപിമാര്‍ക്ക് ആണ് സസ്‌പെന്‍ഷന്‍ ലഭിച്ചത് . പ്രമേയത്തെ തോല്‍പ്പിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിലെ ആദ്യ വിജയം രേഖപ്പെടുത്തി. എങ്കിലും ഏഴ് എം പിമാര്‍, എസ് എന്‍ പിയോട് ചേര്‍ന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ലേബര്‍ പാര്‍ട്ടിക്ക് എറെ ക്ഷീണം ചെയ്തു. ഇവരെ ആറു മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. മുന്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മെക് ഡോണെല്ലും ഇവരില്‍ ഉള്‍പ്പെടുന്നു. റിച്ചാര്‍ഡ് ബര്‍ഗണ്‍, ഇയാന്‍ ബൈറിന്‍, റെബെക്ക ലോംഗ് ബെയ്ലി, ഇംറാന്‍ ഹുസൈന്‍, അപ്സാനാ ബീഗം, സാറ സുല്‍ത്താന എന്നിവരാണ് എസ് എന്‍ പിയുടെ

More »

ലണ്ടനിലെ ഹാക്ക്‌നിയില്‍ പതിനഞ്ചു വയസുകാരന്‍ കുത്തേറ്റ് മരിച്ചു
നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ 15 വയസ്സുള്ള ആണ്‍കുട്ടി കുത്തേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ആക്രമണത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി ചേര്‍ന്നിരുന്നു. എന്നാല്‍ കുത്തേറ്റയാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞതായി പോലീസ് അറിയിച്ചു. പകല്‍ സമയത്ത് തിരക്കേറിയ സ്ഥലത്ത് വെച്ചു നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രതി സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് കരുതപ്പെടുന്നത്. പ്രതിയെ തിരിച്ചറിയാന്‍ പരിശ്രമിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. മരിച്ച 15 വയസ്സുകാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

More »

വിന്‍ഡോസ് സ്തംഭനം: യൂറോപ്യന്‍ യൂണിയനെ പഴിച്ചു മൈക്രോസോഫ്റ്റ്
ലോകത്തെ സ്തംഭിപ്പിച്ചു മൈക്രോസോഫ്റ്റ് വിന്‍ഡോ പ്രവര്‍ത്തന രഹിതമയതിന് പിന്നില്‍ 2009ലെ യൂറോപ്യന്‍ കമ്മീഷന്‍ എഗ്രിമെന്റ് എന്ന് മൈക്രോസോഫ്റ്റ്. ആന്റി വൈറസ് അപ്‌ഡേറ്റിനിടയില്‍ 85 ലക്ഷം വിന്‍ഡോസ് ഡിവൈസുകളെ പ്രതിസന്ധി ബാധിക്കുകയായിരുന്നു. യൂറോപ്യന്‍ കമ്മീഷനുമായി 2009 ല്‍ ഉണ്ടാക്കിയ കരാറാണ് ഇതിന് കാരണമെന്നാണ് മൈക്രോസോഫ്റ്റ് ആരോപിക്കുന്നത്. ഈ കരാര്‍ മൂലം സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റുകല്‍ തടയുവാന്‍ കഴിയുമായിരുന്ന സെക്യൂരിറ്റി ചേഞ്ചുകള്‍ നടപ്പിലാക്കാന്‍ മൈക്രോസോഫ്റ്റ് ന് കഴിഞ്ഞിരുന്നില്ല എന്നാണ് കമ്പനി പറയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ മുടങ്ങുകയോ വൈകുകയോ ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായിരുന്നു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions