യു.കെ.വാര്‍ത്തകള്‍

എ 61ലുണ്ടായ അപകടത്തില്‍ നാലംഗ കുടുംബം അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
ബാന്‍സ്ലിക്കും വെയ്ക്ക്ഫീല്‍ഡിനും ഇടയിലായി എ 61 ല്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഷെയ്ന്‍ റോളര്‍, ഭാര്യ ഷനേന്‍ മോര്‍ഗന്‍, അവരുടെ മക്കളായ ഒന്‍പത് വയസ്സുകാരി റൂബി, നാല് വയസ്സുകാരി ലില്ലി എന്നിവരാണ് മരിച്ചവര്‍, ഇവരുടെ മറ്റൊരു മകളായ 11 കാരി മാത്രം രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫോക്കസ് കാര്‍ വൈകിട്ട് നാലു മണിയോടെ ഒരു മോട്ടോര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരു പുരുഷനും ഒരു സ്ത്രീയും തല്‍ക്ഷണം മരണമടഞ്ഞു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞ പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസും എമര്‍ജന്‍സിയും സംഭവസ്ഥലത്ത് എത്തിയിരുന്നു. അവര്‍ക്കൊപ്പം വെസ്റ്റ് ആന്‍ഡ് സൗത്ത്

More »

യുകെയില്‍ മരുമകനെ വധിക്കാന്‍ ശ്രമിച്ച മലയാളി വയോധികന് 8 വര്‍ഷം ജയില്‍
ഇറച്ചിവെട്ടുന്ന കത്തികൊണ്ട് മരുമകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെംസ്‌ഫോര്‍ഡ് മലയാളിയായ വയോധികനു എട്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ . കഴിഞ്ഞ വര്‍ഷം നടന്ന സംഭവം യുകെ മലയാളി സമൂഹം അറിയുന്നത് കഴിഞ്ഞ ബുധനാഴ്ചത്തെ കോടതി വിധി ബിബിസി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. ചാക്കോ എബ്രഹാം(71) തെങ്കരയില്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി ഇദ്ദേഹത്തെ എട്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്. 2023 മെയ് ആറിനായിരുന്നു സംഭവം. മൂന്നു വയസുള്ള കുഞ്ഞുമായി അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് മരുമകനെ ചാക്കോ എബ്രഹാം പിന്നിലൂടെ ആക്രമിച്ചത്. ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന വലിയ കത്തിയാണ് ഇയാള്‍ മരുമകനെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മരുമകന്‍ പിടഞ്ഞെഴുന്നേറ്റു ചോരയൊലിപ്പിച്ചു വീടിനു പുറത്തേയ്ക്കു ഓടി അയല്‍വാസികളുട സഹായം

More »

ഇംഗ്ലണ്ടിലെ വാടകക്കാരില്‍ പകുതിയോളം പേരും കഴിയുന്നത് നനഞ്ഞതും പൂപ്പലുള്ളതുമായ വസതികളില്‍
ഇംഗ്ലണ്ടിലെ സ്വകാര്യ വാടകക്കാരില്‍ പകുതിയോളം പേര്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരമായ വസതികളില്‍. വേനല്‍ക്കാലത്ത് പോലും നനഞ്ഞതോ പൂപ്പല്‍ നിറഞ്ഞതോ ആയ വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. സൗകര്യപ്രദമായ വീട് നോക്കാനുള്ള സ്ഥിതിയില്ലാത്തതിനാല്‍ ഇത്തരം വീടുകളില്‍ അവര്‍ കഴിയുകയാണ്. സിറ്റിസണ്‍സ് അഡ്‌വൈസ് നടത്തിയ ഒരു സര്‍വേയില്‍ 45% സ്വകാര്യ വാടകക്കാരും തങ്ങളുടെ വീട്ടില്‍ ഈര്‍പ്പമോ പൂപ്പലോ അമിതമായ തണുപ്പോ അനുഭവപ്പെടുന്നതായി വെളിപ്പെടുത്തി. ഇതില്‍ 48% കുടുംബങ്ങളും ഒരു വര്‍ഷത്തിലേറെയായി തകര്‍ച്ചയിലാണ് ജീവിക്കുന്നതെന്ന് ഗവേഷണം കണ്ടെത്തി. ചാരിറ്റിയുടെ ഡാറ്റ കാണിക്കുന്നത് കുറഞ്ഞ വേതനത്തില്‍ സ്വകാര്യ വാടകക്കാര്‍ ഈ വര്‍ഷം അവരുടെ വരുമാനത്തിന്റെ 53% ഊര്‍ജ്ജത്തിനും ഭവന ചെലവുകള്‍ക്കുമായി ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഇത് സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നവര്‍ക്ക് 46% ഉം സ്വന്തം വീടുള്ളവര്‍ക്ക് 40% ഉം

More »

യുകെയില്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല; ദിവസവും 3000 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
യുകെയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനയെന്നു റിപ്പോര്‍ട്ട്. അതിക്രമങ്ങളില്‍ 37 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.രാജ്യത്ത് സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ദേശീയ അടിയന്തരാവസ്ഥയാണെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ദിവസവും ഏതാണ്ട് 3000 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥിതിയിലാണ് ഈ മുന്നറിയിപ്പ്. 2022/23 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരെ നടന്ന ഒരു മില്ല്യണിലേറെ കുറ്റകൃത്യങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. തട്ടിപ്പ് കേസുകള്‍ ഒഴിവാക്കിയാല്‍ 20 ശതമാനം കേസുകളും ഇതില്‍ നിന്നുമാണ്. സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ 'പകര്‍ച്ചവ്യാധി' നിലവാരത്തിലേക്ക്

More »

പുതിയ കണ്‍സര്‍വേറ്റീവ് നേതാവിനെ നവംബര്‍ 2ന് പ്രഖ്യാപിക്കും; നോമിനേഷനുകള്‍ നാളെ മുതല്‍
റിഷി സുനാകിന്റെ പിന്‍ഗാമിയായി പുതിയ കണ്‍സര്‍വേറ്റീവ് നേതാവിനെ നവംബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്ന് ടോറി പാര്‍ട്ടി സ്ഥിരീകരിച്ചു. ജൂലൈ 4 ന് കണ്‍സര്‍വേറ്റീവുകളെ അവരുടെ ചരിത്രത്തിലെ മോശമായ പരാജയത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി സുനാക് ആ തീയതി വരെ ആക്ടിംഗ് നേതാവായി തുടരുമെന്ന് പാര്‍ട്ടി അറിയിച്ചു. സുനാകിന്റെ പിന്‍ഗാമിയാകാനുള്ള നോമിനേഷനുകള്‍ ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് തുറന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് അവസാനിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബോര്‍ഡും 1922 ബാക്ക്ബെഞ്ച് എംപിമാരുടെ കമ്മിറ്റിയും തമ്മില്‍ നടന്ന യോഗങ്ങളെത്തുടര്‍ന്ന്, സ്ഥാനാര്‍ത്ഥികള്‍ക്ക് ബാലറ്റിലേക്ക് പോകുന്നതിന് കുറഞ്ഞത് 10 എംപിമാരുടെ പിന്തുണ വേണമെന്ന് തീരുമാനിച്ചു - ഒരു പ്രൊപ്പോസര്‍, ഒരു സെക്കന്റര്‍ , എട്ട് നോമിനേഷനുകള്‍. നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ പിന്നീട് നാല് സ്ഥാനാര്‍ത്ഥികളായി ചുരുങ്ങും, അവര്‍ ഈ ശരത്കാല

More »

വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് ചുരുക്കുമെന്ന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍
കുടിയേറ്റം വെട്ടിക്കുറയ്ക്കും, വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് ചുരുക്കും; ബ്രിട്ടീഷുകാരുടെ യോഗ്യതകള്‍ മെച്ചപ്പെടുത്തി ഇമിഗ്രേഷനെ നേരിടുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുടിയേറ്റം വെട്ടിക്കുറയ്ക്കാനായി വിദേശ ജോലിക്കാരെ ആശ്രയിക്കുന്ന ബ്രിട്ടന്റെ രീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കഴിവുള്ളവരെ ഇറക്കുമതി ചെയ്ത് എളുപ്പവഴി കാണുന്നതില്‍ താന്‍ തൃപ്തനല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പുതിയ സ്‌കില്‍സ് ഇംഗ്ലണ്ട് സംഘം ലേബര്‍ വിപണിയിലെ വിടവുകള്‍ തിരിച്ചറിയുകയും, ഈ ജോലികള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ചെയ്യുക. 'പലപ്പോഴും നമ്മുടെ രാജ്യത്തെ യുവാക്കളെ കൈവിട്ടിട്ടുണ്ട്. ശരിയായ അവസരങ്ങള്‍ ലഭ്യമാക്കുകയോ, അവരെ പരിശീലിപ്പിക്കുകയോ ചെയ്തില്ല. ഇതാണ് സമ്പദ് വ്യവസ്ഥ അമിതമായി ഇമിഗ്രേഷനെ ആശ്രയിക്കാന്‍ ശീലിച്ചത്', പ്രധാനമന്ത്രി

More »

പതിനഞ്ചാം വയസില്‍ പ്രായമേറിയ ആളില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ലേബര്‍ എംപിയുടെ വെളിപ്പെടുത്തല്‍
കേവലം പതിനഞ്ചാം വയസില്‍ പ്രായമേറിയ ആളില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബര്‍ എംപിയുടെ വെളിപ്പെടുത്തല്‍. പതിനഞ്ചാം വയസില്‍ തനിക്കുണ്ടായ ദുരനുഭവം ജിബി ന്യൂസില്‍ നടത്തിയ അഭിമുഖത്തില്‍ പങ്കുവച്ചത് ലേബര്‍ എംപി നതാലി ഫ്ലീറ്റ് ആണ്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പു ആ പ്രായത്തില്‍ തനിക്ക് ലൈംഗിക ബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നു. എന്താണ് അണ്‍പ്രൊട്ടക്ടഡ് സെക്സ് എന്ന് അറിയാത്ത പ്രായത്തിലാണ് താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും നിയമപരമായ ബലാത്സംഗം തന്നെയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ ഗര്‍ഭിണിയായെന്നും തന്റെ മകള്‍ക്ക് ജന്മം നല്‍കിയെന്നും ബോള്‍സോവര്‍ എംപി പറഞ്ഞു. ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ

More »

പെന്‍ഷന്‍ സ്‌കീമുകളില്‍ വലിയ റീവ്യൂവുമായി ചാന്‍സലര്‍; കൂടുതല്‍ സേവിംഗ്‌സ് ലഭ്യമാക്കും
ബ്രിട്ടന്റെ പെന്‍ഷന്‍ സ്‌കീമുകള്‍ ട്രിപ്പിള്‍ ലോക്ക് പിന്തുടരുന്നതിനാല്‍ ഏതാനും വര്‍ഷങ്ങളായി വലിയ നേട്ടമാണ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നത്. ടോറി ഗവണ്‍മെന്റ് നടപ്പാക്കിയ ഈ പദ്ധതി തങ്ങളും തുടരുമെന്ന് ലേബര്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ സ്‌കീമുകളില്‍ വമ്പന്‍ റീവ്യൂ നടത്താന്‍ ചാന്‍സലര്‍ നടപടി ആരംഭിച്ചത്. ഇതുവഴി റിട്ടയര്‍മെന്റ് സേവിംഗ്‌സിലേക്ക് 11,000 പൗണ്ട് വരെ അധികം ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, ബ്രിട്ടന്റെ എല്ലാ ഭാഗത്തും മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കാനുമുള്ള പുതിയ ഗവണ്‍മെന്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റിവ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 2030-ഓടെ പെന്‍ഷന്‍ സ്‌കീമുകള്‍ ഏകദേശം 800 ബില്ല്യണ്‍ പൗണ്ട് കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌കീമുകളിലെ പണം ഇന്‍ഫ്രാസ്ട്രക്ചര്‍

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 5.5% ശമ്പളവര്‍ധന; നികുതി വര്‍ധിപ്പിച്ചേക്കും
പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ധനവ് നടപ്പാക്കാനായി 10 ബില്ല്യണ്‍ പൗണ്ടിന്റെ പുതിയ നികുതി വര്‍ധനവുകള്‍ക്ക് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നഴ്‌സുമാര്‍ മുതല്‍ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വര്‍ധനവുകളാണ് സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, ടീച്ചിംഗ് ജീവനക്കാര്‍ക്കും 5.5 ശതമാനം വര്‍ധനവുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മന്ത്രിമാര്‍ 3 ശതമാനം ശമ്പളവര്‍ധനവ് ബജറ്റ് ചെയ്തിരിക്കുമ്പോഴാണ് ഇത്. സ്വതന്ത്ര റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിച്ച വര്‍ദ്ധന അനുവദിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നിര്‍ബന്ധിതമാകും, മറിച്ചായാല്‍ കൂടുതല്‍ സമരങ്ങള്‍ പിന്നാലെ എത്തും. മന്ത്രിമാര്‍ കൂടുതല്‍ പണം അനുവദിച്ചില്ലെങ്കില്‍ പണിമുടക്ക് വരുമെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions