ഐടി സ്തംഭനത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നു, ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശങ്ങളില്‍ കുടുങ്ങി
മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശങ്ങളില്‍ കുടുങ്ങി. ഏകദേശം 8.5 മില്ല്യണ്‍ കമ്പ്യൂട്ടറുകളെയാണ് പ്രതിസന്ധി ബാധിച്ചതെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുകയാണ്.
സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് നല്‍കിയ അപ്‌ഡേഷനിലെ പാളിച്ചയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടറുകളെ ആഗോളതലത്തില്‍ ബാധിച്ചത്. വിന്‍ഡോസിനായി നല്‍കിയ ഒരൊറ്റ കണ്ടന്റ് അപ്‌ഡേറ്റിലാണ് പ്രശ്‌നം ഉണ്ടായതെന്ന് വ്യക്തമാക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് ഇത് സൈബര്‍ അക്രമണമല്ലെന്നും സ്ഥിരീകരിച്ചു.
ഐടി പ്രതിസന്ധി ഉടലെടുത്തതോടെ യുകെയില്‍ ഉടനീളം വിമാന, ട്രെയിന്‍ റദ്ദാക്കലുകള്‍ വ്യാപകമായി. ആഗോളതലത്തില്‍ വെള്ളിയാഴ്ച 7000 വിമാന സര്‍വ്വീസുകള്‍ റദ്ദായിരുന്നു. യുകെയില്‍ 408 വിമാനങ്ങളും നിലത്തിറക്കി.
More »
വിന്‍ഡോസ് പ്രതിസന്ധി: 3000 വിമാനങ്ങള്‍ നിലത്തിറക്കി; യാത്രകള്‍ കുളമായി
മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രതിസന്ധിയില്‍ വിമാന യാത്രകള്‍ ആഗോളതലത്തില്‍ താറുമാറായി. വിമാനത്താവളങ്ങളില്‍ 3 മണിക്കൂറുകള്‍ നീളുന്ന ക്യൂ രൂപപ്പെട്ടു. എയര്‍പോര്‍ട്ട്, ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍, ബിസിനസ്സുകള്‍ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഔട്ടേജ് ബാധിച്ചത്. ഇത് സാധാരണ നിലയിലേക്ക് മടങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റിലുണ്ടായ വീഴ്ചയില്‍ തകരാറിലായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം പതിയെ ഓണ്‍ലൈനില്‍ തിരിച്ചെത്തിത്തുടങ്ങി.
വിമാന സര്‍വ്വീസുകള്‍ മുതല്‍ ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ വരെ റദ്ദാക്കുകയും, ടിവി ചാനലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. യുഎസ് സൈബര്‍ സുരക്ഷാ കമ്പനി ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റാണ് വിന്‍ഡോസിന് പാരയായത്.
യുകെയില്‍ പ്രതിസന്ധി നേരിടാന്‍ വൈറ്റ്ഹാള്‍ കോബ്രാ കമ്മിറ്റി
More »
90,000 പേരുടെ അഭയാര്‍ത്ഥി അപേക്ഷകള്‍ ഫാസ്റ്റ്ട്രാക്ക് രീതിയില്‍ പരിശോധിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്
കണ്‍സര്‍വേറ്റീവുകള്‍ റുവാന്‍ഡയിലേക്ക് നാടുകടത്താന്‍ ഇരുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്കായി പരിശോധിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. നാടുകടത്തല്‍ വിമാനങ്ങളില്‍ കയറേണ്ട ഏകദേശം 90,000 പേര്‍ക്കാണ് ഈ അവകാശം ലഭിക്കുന്നത്. ഇതില്‍ 60,000 പേരുടെ അപേക്ഷകളും സ്വീകരിക്കപ്പെടുമെന്നാണ് പ്രവചനം.
റുവാന്‍ഡ നാടുകടത്തല്‍ ഭീഷണി നേരിട്ട ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഇവരുടെ അപേക്ഷകള്‍ പ്രൊസസ് ചെയ്യുമെന്ന് അറിയിച്ചത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്നത് മുന്‍ പ്രധാനമന്ത്രി ഋഷി സുനാക് അസാധ്യമാക്കി മാറ്റിയിരുന്നു.
18 മാസം മുന്‍പ് ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ട് നിലവില്‍ വന്നതോടെ കേസുകളുടെ ബാക്ക്‌ലോഗ് കുത്തനെ വര്‍ദ്ധിച്ചു. റുവാന്‍ഡ സ്‌കീം പ്രകാരം വിമാനങ്ങള്‍ പറക്കാതിരുന്നതാണ് വിനയായത്. എന്നാല്‍
More »
വെയ്‌സില്‍ വെള്ളത്തില്‍ വീണു മലയാളി നഴ്‌സിന്റെ വിയോഗം
ഒന്നര വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍(29 ) ആണ് ജൂലൈ 14 ന് മരണപ്പെട്ടത്. സൗത്ത്‌പോര്‍ട്ടിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഇ നോര്‍ത്ത് വെയില്‍സില്‍ നിന്നും ആണ്.
ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രിയങ്ക വെയ്ല്‍സില്‍ യാത്രയ്ക്കിടെ മരണപെട്ടു എന്നാണ് കുടുംബം അറിയിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ മരണത്തെ തുടര്‍ന്നു ഇപ്പോള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിരിക്കുകയാണ്. സൗത്തപോര്‍ട്ടില്‍ പ്രിയപ്പെട്ടവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഏറ്റവും വേഗത്തില്‍ പ്രിയങ്കയുടെ മൃതദേഹം നാട്ടില്‍
More »
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിന്നും സസ്‌പെന്‍ഷനിലാകുകയോ, പുറത്താക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധന. 2022-23 വര്‍ഷത്തില്‍ ഈ വിധം സസ്‌പെന്‍ഷനിലായത് 787,000 വിദ്യാര്‍ത്ഥികള്‍ ആണ്. ക്ലാസ്മുറികളില്‍ ബുദ്ധിമുട്ടിപ്പിക്കുകയും, അക്രമകരമായ രീതിയില്‍ പെരുമാറുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് പാടുപെട്ട് ഇംഗ്ലണ്ടിലെ അധ്യാപകര്‍. കണക്കുകള്‍ പ്രകാരം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും, പുറത്താക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
2022-23 വര്‍ഷത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രിമാര്‍ പറയുന്നു. 787,000 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത് റെക്കോര്‍ഡാണ്. ഇംഗ്ലണ്ടിലെ പത്തിലൊന്ന് വിദ്യാര്‍ത്ഥികളെ താല്‍ക്കാലികമായി വീട്ടിലേക്ക് അയയ്ക്കുന്നതിന് തുല്യമാണ് ഇത്.
More »
ലീഡ്‌സ് കലാപത്തിന് പിന്നില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികളെ സോഷ്യല്‍ സര്‍വീസ് കൊണ്ടുപോയത്
ലീഡ്‌സില്‍ തുടര്‍ച്ചയായ രണ്ടാം രാത്രിയിലും ആളുകള്‍ പ്രതിഷേധവുമായി തെരുവില്‍. പോലീസ് കൊണ്ടുപോയ കുട്ടികളെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കുട്ടികളെ കുടുംബത്തിന് തിരിച്ചുലഭിക്കുന്നത് വരെ നിരാഹാര സമരത്തിലാണെന്ന് പിതാവ് അവകാശപ്പെട്ടു. ഒരു കുടുംബത്തിലെ നാല് കുട്ടികളെ കുടുംബത്തില്‍ നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഹെയര്‍ ഹില്‍ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കഴിഞ്ഞ രാത്രിയിലും നൂറുകണക്കിന് പ്രദേശവാസികള്‍ തെരുവിലിറങ്ങിയെങ്കിലും ഇക്കുറി പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു. സോഷ്യല്‍ സര്‍വ്വീസുകള്‍ കൊണ്ടുപോയ കുട്ടികളെ തിരിച്ചുലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. റൊമാനി സമൂഹത്തില്‍ പെട്ട കുടുംബമാണ് പ്രശ്‌നം നേരിടുന്നത്. ഇവര്‍ കുട്ടികളെ മടക്കികിട്ടാനായി നിരാഹാര സമരത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ നീക്കം ചെയ്ത രീതി വളരെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ലോക്കല്‍
More »
സൈബര്‍ ഹാക്ക് പ്രോഗ്രാം നിര്‍മ്മിച്ച് പണം സമ്പാദിച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് 21 മാസം ജയില്‍ ശിക്ഷ
വെബ് സൈറ്റുകള്‍ തകര്‍ക്കാന്‍ കഴിവുള്ള സൈബര്‍ ഹാക്ക് പ്രോഗ്രാം നിര്‍മ്മിച്ച് വെബ്‌സൈറ്റിലൂടെ വിറ്റ് പണം സമ്പാദിച്ച 21 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് 21 മാസം ജയില്‍ ശിക്ഷ വിധിച്ചു. വെസ്റ്റ് ഡണ്‍ബാര്‍ട്ടന്‍ഷയറിലെ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമര്‍ ടാഗോര്‍ വെബ് സൈറ്റുകള്‍ തകര്‍ക്കാന്‍ കഴിയുന്ന സൈബര്‍ ഹാക്ക് പ്രോഗ്രാം വികസിപ്പിച്ച് വിറ്റതിന് ആണ് തടവു ശിക്ഷ.
കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സോഫ്‌റ്റ് വേയറുകളെ ആക്രമിച്ചു നിശ്ചലമാക്കാന്‍ കഴിയുന്ന പ്രോഗ്രാം തന്റെ വെബ് സൈറ്റിലൂടെ വിറ്റ് പതിനായിരങ്ങളാണ് അമര്‍ ടാഗോര്‍ സമ്പാദിച്ചത്. നൂറുകണക്കിന് പേരാണ് ഇയാള്‍ വിറ്റ ടൂള്‍ ഉപയോഗിച്ച് ഡിസിഒഎസ് ആക്രമണങ്ങള്‍ നടത്തി വെബ് സെറ്റുകള്‍ പ്രവര്‍ത്തന രഹിതമാക്കിയത്.
മൂന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിയായ അമര്‍ ടാഗോറിനെ കമ്പ്യൂട്ടര്‍ ദുരുപയോഗത്തിനും ക്രിമിനല്‍ നിയമങ്ങളുടെ
More »
ശമ്പള വളര്‍ച്ചയ്ക്ക് വേഗത കുറഞ്ഞു; പലിശനിരക്ക് കുറയ്ക്കലിന് വെല്ലുവിളി
രണ്ട് വര്‍ഷത്തിനിടെ ആദ്യമായി മേയ് മാസത്തില്‍ യുകെ വേതന വളര്‍ച്ചയുടെ വേഗത കുറഞ്ഞു. തൊഴില്‍ വിപണിയും തണുക്കുന്ന സാഹചര്യത്തിലാണ് ശമ്പള വര്‍ദ്ധനവും ഒതുങ്ങുന്നത്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയനിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളിയായി മാറുകയാണ്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം വാര്‍ഷിക ശമ്പള വര്‍ദ്ധന ഏപ്രില്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 5.9 ശതമാനത്തിലേക്ക് കുറഞ്ഞത്, മേയ് വരെ മൂന്ന് മാസങ്ങളില്‍ 5.7% ആയി താഴ്ന്നതായാണ് വ്യക്തമാകുന്നത്.
തൊഴിലില്ലായ്മ ഏപ്രിലിലെ 4.4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡിമാന്‍ഡ് കുറഞ്ഞതോടെ വേക്കന്‍സികളുടെ എണ്ണത്തില്‍ 30,000 കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഹെഡ്‌ലൈന്‍ പണപ്പെരുപ്പത്തിലുണ്ടായ കുത്തനെയുള്ള കുറവിന് ശേഷം യഥാര്‍ത്ഥ വരുമാന വളര്‍ച്ച
More »
ലീഡ്‌സില്‍ കലാപം; ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിട്ടു; പോലീസ് വാഹനം തകര്‍ത്തു
ലീഡ്‌സിനെ ഞെട്ടിച്ചു കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടു വിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു. ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിടുകയും, പോലീസ് കാര്‍ മറിച്ചിട്ടു തകര്‍ക്കുകയും ചെയ്തു. തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ലീഡ്‌സില്‍ നൂറുകണക്കിന് പേര്‍ തെമ്മാടിക്കൂട്ടങ്ങളായി മാറിയത്.
വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ഏജന്‍സി ജോലിക്കാരും, ചില കുട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് എത്തിയതോടെയാണ് കലാപത്തിന് തുടക്കമാകുന്നത്.
രാത്രിയോടെ പല ഭാഗത്തും തീയിടല്‍ വ്യാപകമായി. നൂറുകണക്കിന്
More »