തിരഞ്ഞെടുപ്പ് സമയത്തുപോലും പണിമുടക്ക് നടത്തി വലച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരനടപടികള്‍ നിര്‍ത്തിവെച്ചു
റിഷി സുനാക് സര്‍ക്കാരിന്റെ ചര്‍ച്ചയും അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചുദിവസ സമരം നടത്തിയ ബിഎംഎ അധികാരമാറ്റത്തിന് പിന്നാലെ തങ്ങളുടെ പിടിവാശി വിട്ടു. ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ സമരനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
35% ശമ്പളവര്‍ദ്ധന ചോദിച്ചതുകൊണ്ടാണ് മറ്റുള്ളവരുടെ സമരങ്ങള്‍ ഒത്തുതീര്‍പ്പായിട്ടും ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടര്‍ന്നത്. വിവിധ പൊതുമേഖലാ ജീവനക്കാര്‍ ശമ്പളവര്‍ദ്ധനവിനായി പണിമുടക്കിയിട്ടുട്ടെങ്കിലും ഇത്രയും വലിയൊരു പാക്കേജ് ആരും ചോദിച്ചില്ല. വമ്പന്‍ വര്‍ദ്ധനയ്ക്കായി പിടിവാശി പിടിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോലും എന്‍എച്ച്എസിനെ വലിയ ദുരിതത്തിലാക്കി.
ഇപ്പോഴിതാ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ഔദ്യോഗിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായി ജൂനിയര്‍
More »
കൊല്ലപ്പെട്ട ഇന്ത്യന്‍ കൗമാരക്കാരന്റെ പേരില്‍ നിയമവുമായി ലേബര്‍ സര്‍ക്കാര്‍
വീട്ടിലേക്ക് മടങ്ങവെ കൗമാരക്കാര്‍ ആളുമാറി കുത്തിക്കൊന്ന ഇന്ത്യന്‍ വംശജനായ 16-കാരന്റെ സ്മരണയില്‍ പുതിയ നിയമവുമായി ലേബര്‍ സര്‍ക്കാര്‍. 2022-ല്‍ സുഹൃത്തിന്റെ അരികില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് 16-കാരന്‍ പഞ്ചാബ് സ്വദേശിയായ റോനാന്‍ കാണ്ട കൊല്ലപ്പെട്ടത്. പ്രദ്ജീത്ത് വേദാസ, സുഖ്മാന്‍ ഷെര്‍ഗില്‍ എന്നിവരാണ് കൊല നടത്തിയത്.
ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ വലിയ കോടാലിയും, മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് വേദാസ റോണാനെ അക്രമിച്ചത്. പണം കടം വാങ്ങിയിരുന്ന ഒരു സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് ഇവര്‍ എത്തിത്. എന്നാല്‍ സംഭവദിവസം 16-കാരനായ റോണാന്‍ ഇവരുടെ മുന്നില്‍ പെടുകയായിരുന്നു.
സംഭവത്തില്‍ രണ്ട് അക്രമികള്‍ക്കും 34 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാരകമായ കത്തികള്‍ ഓണ്‍ലൈനില്‍ വാങ്ങുകയും, കൈവശം സൂക്ഷിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം അവതരിപ്പിക്കാനാണ് റോണാന്റെ പേരിലുള്ള
More »
ന്യൂകാസിലില്‍ പ്രായപൂര്‍ത്തിയാവാത്ത 6 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കേസെടുത്തു
ന്യൂകാസിലില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് 6 പുരുഷന്മാര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ എല്ലാവരും 21നും 43 നും ഇടയില്‍ പ്രായമുള്ളവരാണ്. 6 പെണ്‍കുട്ടികള്‍ ആണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ എല്ലാവരും 18 വയസിന് താഴെയുള്ളവരാണ്.
കോഡ്രിന്‍ ദുര(25), ലിയോനാര്‍ഡ് പോണ്‍ (22), സ്റ്റെഫാന്‍ സിയുരാരു(21), ബോഗ്ദാന്‍ ഗുഗിയുമാന്‍ (43), ക്ലൗഡിയോ അലക്സിയു (27), ഇയോനട്ട് മിഹായ് (27) എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ഒരു കുട്ടിയുടെ ഫോട്ടോകള്‍ വിതരണം ചെയ്യല്‍, എ ക്ലാസ് മയക്കുമരുന്ന് വിതരണം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആണ് പ്രതികള്‍ നടത്തിയതായി കുറ്റപത്രത്തിലുള്ളത്. കോഡ്രിന്‍ ദുരയ്ക്ക് എതിരെ 8 ബലാല്‍സംഗം ഉള്‍പ്പെടെ 17 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കെതിരെയും ലൈംഗിക
More »
സോഷ്യല്‍ കെയര്‍ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന മിനിമം വേതനം ലഭ്യമാക്കണമെന്ന് ആവശ്യം
ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയില്‍ വരുമാനം മറ്റ് മേഖലകളെ അപേക്ഷിച്ച് വളരെ പരിമിതമായതോടെ ആളുകള്‍ ഈ മേഖല കൈയൊഴിയുകയാണ്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെയാണ് കെയര്‍ മേഖല ഒഴിവാക്കി സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ളവയിലേക്ക് കെയറര്‍മാര്‍ ചേക്കേറുന്നത്.
സോഷ്യല്‍ കെയര്‍ മേഖലയിലെ സ്റ്റാഫിംഗ് പ്രതിസന്ധി വഴിമാറ്റാന്‍ ഈ മേഖലയ്ക്കായി പ്രത്യേക മിനിമം വേജ് പ്രഖ്യാപിക്കണമെന്നാണ് നഫീല്‍ഡ് ട്രസ്റ്റ് & ഹെല്‍ത്ത് ഫൗണ്ടേഷന്‍ ആവശ്യപ്പെടുന്നത്. അഡല്‍റ്റ് സോഷ്യല്‍ കെയറില്‍ വളരെ താഴ്ന്ന നിലയില്‍ നല്‍കുന്ന വരുമാനം മെച്ചപ്പെടുത്താന്‍ നാഷണല്‍ പേ ബാന്‍ഡിംഗ് നടപ്പാക്കാനാണ് ഈ തിങ്ക്ടാങ്കുകള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്.
നിയമവിരുദ്ധമായി ശമ്പളം കുറച്ച് നല്‍കുന്ന സോഷ്യല്‍ കെയര്‍ മേഖലയുടെ പരിപാടി അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് സംഘടനകള്‍
More »
എന്‍എച്ച്എസില്‍ ഐവിഎഫ് പ്രൊസീജ്യറുകള്‍ കുത്തനെ താഴ്ത്തി; സ്വകാര്യ ചികിത്സയ്ക്ക് നിര്‍ബന്ധിതമായി സ്ത്രീകള്‍
യുകെയില്‍ എന്‍എച്ച്എസില്‍ ലഭ്യമാക്കുന്ന ഐവിഎഫ് പ്രൊസീജ്യറുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ് വരുത്തി. . ഇതോടെ വന്ധ്യത നേരിടുന്ന സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാകാത്ത അവസ്ഥയോ, വലിയ പണം മുടക്കി സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമാകുകയോ ചെയ്യുന്ന സ്ഥിതിയാണ്.
2022-ല്‍ നടന്ന ഐവിഎഫ് സൈക്കിളുകളില്‍ നാലിലൊന്നില്‍ താഴെ മാത്രമാണ് ഹെല്‍ത്ത് സര്‍വ്വീസ് പണം നല്‍കിയത്. 2008 മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്., 2012-ല്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ 40 ശതമാനം കുറവാണ് സേവനങ്ങളില്‍ വന്നിരിക്കുന്നത്.
ഏറ്റവും പുതിയ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ & എംബ്രിയോളജി അതോറിറ്റി വാര്‍ഷിക റിപ്പോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐവിഎഫ് സേവനങ്ങള്‍ കുത്തനെ കുറഞ്ഞതായി സ്ഥിരീകരിക്കുന്നത്. കുട്ടികള്‍ക്കായി കാത്തിരിക്കുന്ന പല സ്ത്രീകള്‍ക്കും ഈ ചികിത്സ ലോട്ടറി ലഭിക്കുന്നത് പോലെയായി മാറിയിരിക്കുകയാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
More »
റെയില്‍വെ, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയുടെ മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ ലേബര്‍ സര്‍ക്കാര്‍
രാജ്യത്തെ റെയില്‍, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയ്ക്ക് മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ പ്രഖ്യാപിച്ച് ലേബറിന്റെ നയപ്രഖ്യാപനം അറിയിച്ച് കീര്‍ സ്റ്റാര്‍മര്‍. 14 വര്‍ഷത്തിനിടെ ലേബറിനായി രാജാവിന്റെ ആദ്യ പ്രസംഗത്തില്‍ 40-ലേറെ ബില്ലുകളാണ് ഉള്‍പ്പെടുത്തിയത്. ജനപ്രിയ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയും, ജീവിതങ്ങള്‍ മാറ്റിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മാറ്റം സമ്മാനിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജാവിന്റെ അഭിസംബോധനയ്ക്ക് ശേഷം കോമണ്‍സില്‍ റിഷി സുനാകുമായി ഏറ്റുമുട്ടിയ പ്രധാനമന്ത്രി തങ്ങളുടെ ഉദ്ദേശലക്ഷ്യത്തിന്റെ രേഖപ്പെടുത്തലാണ് ഈ പാക്കേജെന്ന് വ്യക്തമാക്കി. കൂടാതെ അടിസ്ഥാനം ശക്തിപ്പെടുത്താനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇതെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
പ്ലാനിംഗ് സിസ്റ്റം പരിഷ്‌കരിക്കല്‍, റെയില്‍വെയെ വീണ്ടും
More »
യുകെയില്‍ താമസവും ജോലിയും; ഇന്ത്യ യങ് പ്രൊഫഷണല്‍സ് ബാലറ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു
ലണ്ടന്‍ : ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷിക്കുന്നതിനായ്, യുകെ സര്‍ക്കാര്‍ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് യുകെയില്‍ 2 വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് gov.uk വെബ്സൈറ്റില്‍ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റില്‍ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1 :30 വരെയാണ്.
അപേക്ഷകന്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ അപേക്ഷകന് കുറഞ്ഞത് 18 വയസ് ഉണ്ടായിരിക്കണം. അപേക്ഷകന് ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത
More »
യുകെയിലെ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും 2%
യുകെയിലെ പണപ്പെരുപ്പ നിരക്ക് ജൂണിലും 2 ശതമാനത്തില്‍ തുടര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസവും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിരക്ക് നിലനിന്നതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമായി. ജൂണ്‍ മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ നിരക്കില്‍ തന്നെ പണപ്പെരുപ്പം തുടരുന്നതായി വ്യക്തമാകുന്നത്.
കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡക്‌സ് നിരക്ക് ജൂണിലും 2 ശതമാനത്തില്‍ തന്നെ തുടര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തോളം ലക്ഷ്യത്തിന് മുകളില്‍ കുതിച്ചുയര്‍ന്ന പണപ്പെരുപ്പം പൊതുജനങ്ങളെ സാമ്പത്തികമായി കനത്ത തോതില്‍ ഞെരുക്കത്തിലാക്കിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ മേയിലാണ് ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തില്‍ സിപിഐ എത്തിയത്.
'ജൂണില്‍ പണപ്പെരുപ്പം മാറ്റമില്ലാതെ തുടര്‍ന്നു. ഹോട്ടല്‍
More »
ബെഡ്‌ഫോര്‍ഡ് മലയാളി റെയ്ഗന് കണ്ണീരോടെ വിട ചൊല്ലി മലയാളി സമൂഹം
ബെഡ്‌ഫോര്‍ഡ് : തൊഴില്‍ സ്ഥലത്തെ അപകട മരണത്തിനു ഇരയായ മലയാളി യുവാവ് റെയ്ഗന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. നാലുമാസം മുന്‍പ് ഏക മകളുടെ കൈപിടിച്ച് യുകെയില്‍ എത്തിയ റെയ്ഗന്‍ അധികം പരിചിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ പോലും ജോലി ചെയ്തു ജീവിതം വേരുറപ്പിക്കാന്‍ നോക്കുന്നതിനിടയിലാണ് അപകടമെത്തി ജീവന്‍ കവരുന്നത്.
കഴിഞ്ഞ മാസം ഒടുവില്‍ സംഭവിച്ച ദുരന്തത്തെ തുടര്‍ന്ന് മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് വിട്ട് നല്‍കും വരെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന ഭാര്യ സ്റ്റീന ഇപ്പോഴും അകാല മരണം സൃഷ്ടിച്ച ഞടുക്കത്തില്‍ നിന്നും മോചിതയായിട്ടില്ല.
ജോലി കഴിഞ്ഞു മടങ്ങിയെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യക്ക് മുന്നിലേക്ക് അത്യാഹിതത്തിന്റെ വിവരങ്ങളുമായാണ് പോലീസ് എത്തിയത്. അന്നുമുതല്‍ കടുത്ത വേദനയിലൂടെ നീങ്ങുന്ന ഭാര്യ സ്റ്റീനയെയും കുഞ്ഞിനേയും കണ്ടു വിങ്ങിപൊട്ടുകയായിരുന്നു സുഹൃത്തുക്കള്‍.
More »