നാട്ടുകാരായ തടവുകാര്‍ക്കു വേണ്ടി ബ്രിട്ടനിലെ ജയിലുകളിലെ വിദേശ കുറ്റവാളികളെ നാടുകടത്താന്‍ നീക്കം
ലണ്ടന്‍ : ബ്രിട്ടനില്‍ ജയിലുകളിലെ തിരക്ക് ലഘൂകരിക്കാനുള്ള അടിയന്തര നടപടികാലുമായി ലേബര്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ ആദ്യം ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് അറിയിച്ചിരുന്നു. ജയില്‍ സംവിധാനത്തിന്റെ തകര്‍ച്ച ഒഴിവാക്കാനാണ് നടപടി എന്നാണുമന്ത്രി പറഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ജയിലുകള്‍ നിറഞ്ഞ് കവിയുമെന്ന് പ്രിസണ്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടനിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ് പുതിയ ക്രിമിനലുകളെ ജയിലിലേക്ക് ശിക്ഷ നല്‍കി അയയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഈ ഘട്ടത്തില്‍ ജയിലുകളിലുള്ള ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിട്ടയ്ക്കാനുള്ള പരിപാടിയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് യുകെ ജയിലുകളില്‍ 12 ശതമാനം വിദേശ തടവുകാരാണെന്ന് തിരിച്ചറിയുന്നത്.
ഇതോടെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി വിദേശ
More »
എന്‍എച്ച്എസ് കാന്‍സര്‍ ചികിത്സ തുടങ്ങാന്‍ 100 ദിവസം കാത്തിരിക്കേണ്ട സ്ഥിതി
കാന്‍സര്‍ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ പോലും എന്‍എച്ച്എസില്‍ അതിവേഗ ചികിത്സ സാധ്യമല്ല. ചികിത്സ ആരംഭിക്കാന്‍ 100 ദിവസമെങ്കിലും കാത്തിരിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുതിച്ചുയര്‍ന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടില്‍ അടിയന്തര റഫറല്‍ നല്‍കുന്ന എട്ടിലൊന്ന് പേര്‍ക്ക് അടുത്ത് 2022-ല്‍ മൂന്നര മാസത്തോളം കാത്തിരിപ്പ് നേരിട്ടതായാണ് കണ്ടെത്തല്‍. 2017-ല്‍ ഇത് 25-ല്‍ ഒന്ന് എന്ന നിലയിലായിരുന്നു. ഇതോടെ മഹാമാരിക്ക് ശേഷം നിരക്കില്‍ മൂന്നിരട്ട വര്‍ദ്ധനവാണ് ഉണ്ടായതെന്ന് വ്യക്തമാകുന്നു.
കാന്‍സര്‍ നേരത്തെ സ്ഥിരീകരിക്കുന്നത് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും. കൂടാതെ രക്ഷപ്പെടാനുള്ള സാധ്യത എട്ടിരട്ടി വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഡാറ്റ പറയുന്നു. ജീവനക്കാരുടെ ക്ഷാമത്തിന് പുറമെ ബെഡുകളുടെയും, ആശുപത്രി ഉപകരണങ്ങളുടെയും കുറവ് ഹെല്‍ത്ത് സര്‍വ്വീസില്‍ അമിത സമ്മര്‍ദം
More »
ഈസ്റ്റ് ലണ്ടനില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
ഈസ്റ്റ് ലണ്ടനില്‍ വീടിന് തീപിടുത്തമുണ്ടായതിനെ തുടര്‍ന്നുള്ള അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി . സംഭവത്തില്‍ നേരത്തെ രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ 8. 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . ഒരു കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരണമടഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെ കുട്ടി മരണമടഞ്ഞത്. തീ പിടുത്തത്തില്‍ പരുക്കേറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. അധികം പരിക്കുകളില്ലാത്ത ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എങ്കിലും ഔട്ട് പേഷ്യന്റ് ആയി ചികിത്സയില്‍ തുടരുകയാണെന്നാണ് വിവരം. അപകടത്തില്‍ പെട്ട ആറുപേരും ഒരുമിച്ച് താമസിച്ചിരുന്നവരും ഒരു കുടുംബത്തിലെ അംഗങ്ങളുമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
വീടിന് അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ച സംഭവം കടുത്ത ദുഃഖം ഉളവാക്കുന്നതാണെന്ന് ന്യൂഹാം മേയര്‍ റോഖ്‌സാന ഫിയാസ് പറഞ്ഞു. സംഭവത്തിന്
More »
ഇംഗ്ലണ്ടില്‍ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കുന്നു
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട് . ലണ്ടനില്‍ ഒഴികെയുള്ള ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള 16 വയസ്സുള്ള കുട്ടികളും അവരുടെ സമ്പന്നരായ സഹപാഠികളും തമ്മില്‍ പഠന നിലവാരത്തിന്റെ കാര്യത്തില്‍ വളരെ അന്തരം ഉണ്ടെന്നാണ് പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപിഐ) തിങ്ക്ടാങ്ക് പറയുന്നതനുസരിച്ച്, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ജിസിഎസ്ഇയില്‍ ചേരുമ്പോള്‍ സമപ്രായക്കാരേക്കാള്‍ 19 മാസത്തിലധികം പിന്നിലാണ്.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാര തകര്‍ച്ചയെ ദേശീയ ദുരന്തം എന്നാണ് NAHT സ്‌കൂള്‍ ലീഡേഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍
More »
ജോജോ ഫ്രാന്‍സിസിന്റെ പൊതുദര്‍ശനം ബുധനാഴ്ച വൈകിട്ട് ബെഡ്‌ഫോര്‍ഡില്‍
ബെഡ്‌ഫോര്‍ഡ് : അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ബെഡ്‌ഫോര്‍ഡിനടുത്തു സെയിന്റ് നിയോട്‌സിലെ ജോജോ ഫ്രാന്‍സിസിന്റെ പൊതുദര്‍ശനവും അന്തിമോപചാര ചടങ്ങുകളും നാളെ ബുധനാഴ്ച നടക്കും. ബെഡ്‌ഫോര്‍ഡ് ക്രൈസ്റ്റ് ദി കിംഗ് കാത്തോലിക് ദേവാലയത്തില്‍ വൈകിട്ട് നാലു മണിക്ക് പൊതു ദര്‍ശനത്തിനു വെയ്ക്കുകയും തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയും അന്തിമോപചാര ചടങ്ങുകളും നടക്കും. തുടര്‍ന്ന് വെള്ളിയാഴ്ചയോടെ നാട്ടില്‍ കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതാണ്. ചങ്ങനാശ്ശേരി മാമ്മൂട് കുറുമ്പനാടം സ്വദേശിയായ ജോജോയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രിയപ്പെട്ടവരെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
Christ the King Catholic Church, Harrowden Road, Bedford, MK42 0SP
നാട്ടില്‍ ബിസിനസ് നടത്തി നഷ്ടത്തില്‍ ആവുകയും
More »
കാത്തിരിപ്പ് പട്ടികയുടെ പേരില്‍ കുട്ടികളെയും യുവാക്കളെയും മറന്ന് എന്‍എച്ച്എസ്
ഏഴ് മില്ല്യണ്‍ കടന്ന എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഹിമാലയം പോലെ ഉയരുമ്പോള്‍ ആരുടെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കുക ? ഈ ദുരവസ്ഥ മൂലം കുട്ടികളെയും, യുവാക്കളെയും എന്‍എച്ച്എസ് മറക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് നടത്തിയ സര്‍വേയില്‍ 82 ശതമാനം ട്രസ്റ്റുകള്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പല ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളും രൂപപ്പെടുന്നത് കുട്ടിക്കാലത്താണ്. അതിനാല്‍ ഈ കാലയളവില്‍ ഇടപെടല്‍ നടത്തുന്നത് യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം പറയുന്നു.
കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ആവശ്യമുള്ള സേവനങ്ങള്‍ വര്‍ദ്ധിച്ചതായി 95
More »
സ്റ്റര്‍മര്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിനായി 35 ബില്ലുകള്‍ ആസൂത്രണം ചെയ്യുന്നു
ലണ്ടന്‍ : പാര്‍ലമെന്ററി വര്‍ഷത്തിന്റെ ഔപചാരിക തുടക്കത്തിനായി പുതിയ ലേബര്‍ സര്‍ക്കാര്‍ ബുധനാഴ്ച 35-ലധികം ബില്ലുകള്‍ ആസൂത്രണം ചെയ്യുകയാണെന്നും സാമ്പത്തിക വളര്‍ച്ചയെ അതിന്റെ അജണ്ടയുടെ ഹൃദയഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ഓഫീസ്.
പാര്‍ട്ടിയുടെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ ഈ മാസം ആദ്യം 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ച സ്റ്റാര്‍മര്‍, രാജ്യത്തുടനീളം സ്ഥിരത നല്‍കാനും വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സമ്പത്ത് സൃഷ്ടിക്കാനുമാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.
നിയമനിര്‍മ്മാണത്തില്‍ കര്‍ശനമായ പുതിയ ചെലവ് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും ബജറ്റ് ഉത്തരവാദിത്തത്തിന്റെ സ്വതന്ത്ര ഓഫീസിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ബില്ലും ഉള്‍പ്പെടും, ഇത് അര്‍ത്ഥമാക്കുന്നത് കാര്യമായ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ ശരിയായി
More »
ബെഡ്‌ഫോര്‍ഡിലെ റെയ്ഗന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച സോളിഹള്ളിലെ ദേവാലയത്തില്‍
ബെഡ്ഫോര്‍ഡ് : വെയര്‍ഹൗസിലെ ജോലിക്കിടെ അപകടത്തില്‍ മരണപ്പെട്ട പെരുമ്പാവൂര്‍ കാലടി സ്വദേശി റെയ്ഗന്‍ ജോസിന്റെ പൊതുദര്‍ശനവും ശുശ്രൂഷകളും നാളെ(ചൊവ്വാഴ്ച) നടക്കും. സോളിഹള്ളിലെ ഓള്‍ട്ടണ്‍ ഫ്രിയറി ആര്‍സി ചര്‍ച്ചില്‍ വൈകിട്ട് നാലു മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. അഞ്ചു മണിയ്ക്ക് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടാകും. ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേവാലയത്തിന്റെ വിലാസം
Olton Friary RC Church, The Friary, St. Bernards Road, Solihull, B92 7BL
റെയ്ഗന്റെ മൃതദേഹം ബന്ധു മിത്രാദികള്‍ക്കു എത്രയും പെട്ടെന്ന് നാട്ടില്‍ കൊണ്ടുപോയി അടക്കം ചെയ്യേണ്ടതിനാല്‍ മൃതദേഹം ബെര്‍മിംഗ്ഹാമിലുള്ള ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുക്കുകയും നാട്ടിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോകുവാനുള്ള സൗകര്യാര്‍ത്ഥമാണ് സോളിഹള്ളില്‍ പൊതുദര്‍ശനം നടത്തുന്നത്. റെയ്ഗന്റെ സഹോദരനായ വൈദികന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി
More »
ബ്രിസ്റ്റോളിലും, ലണ്ടനിലും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; പ്രതിക്കെതിരെ ഇരട്ട കൊലപാതക കുറ്റം
ബ്രിസ്റ്റോളിലും, ലണ്ടനിലും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ഇരട്ട കൊലപാതക കുറ്റം ചുമത്തി. ബ്രിസ്റ്റോളില്‍ രണ്ട് സ്യൂട്ട്‌കെയ്‌സുകളിലായും, ലണ്ടനിലെ ഫ്‌ളാറ്റില്‍ നിന്നും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റിലായ പ്രതിക്കെതിരെ ഇരട്ട കൊലപാതക കേസ് ചുമത്തിയത്. വെസ്റ്റ് ലണ്ടനിലെ സ്‌കോട്ട്‌സ് റോഡില്‍ നിന്നുള്ള 34-കാരന്‍ യോസ്റ്റിന്‍ ആന്ത്രെസ് മൊസ്‌ക്വേരയെയാണ് ശനിയാഴ്ച പുലര്‍ച്ചെ ബ്രിസ്റ്റോളില്‍ നിന്നും അറസ്റ്റ് ചെയ്തത്.
രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തിയ പ്രതിയെ ഇന്ന് വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. കൊലപാതകങ്ങളില്‍ മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. 62-കാരന്‍ ആല്‍ബെര്‍ട്ട് അല്‍ഫോണ്‍സോ, 71-കാരന്‍ പോള്‍ ലോംഗ്വര്‍ത്ത് എന്നിവരാണ് ഇരകളായത്.
ലോംഗ്വര്‍ത്ത് ബ്രിട്ടീഷുകാരനും,
More »