തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പിരിച്ചുവിടല്‍ കൂടി
ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഡിസംബറില്‍ തൊഴിലില്ലായ്മ 5.2 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു.
2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ 4.1 ശതമാനത്തിലായിരുന്നു തൊഴിലില്ലായ്മ. സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്താണ് ലേബര്‍ അധികാരം നേടിയത്. എന്നാല്‍ ഇപ്പോള്‍ ഒരു ജോലി കിട്ടുന്നത് പണ്ടത്തേക്കാള്‍ ബുദ്ധിമുട്ടായി മാറിയ നിലയാണ്.
ജോലിയില്ലാത്ത ആളുകള്‍ ഇപ്പോള്‍ ഇതിനായി കൂടുതല്‍ തെരച്ചില്‍ നടത്തേണ്ടി വരുന്നു. ഒരു വേക്കന്‍സിക്കായി ശ്രമിക്കുന്ന ആളുകളുടെ എണ്ണവും മഹാമാരിക്ക് ശേഷം ഉയര്‍ന്ന നിലയിലാണെന്ന് ഒഎന്‍എസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തൊഴിലവസരങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
ഇതിനിടെ പിരിച്ചുവിടലും വര്‍ദ്ധിച്ചതായി ഒഎന്‍എസ്
More »
16 വയസില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍
പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കുന്ന നിയമം ഈ വര്‍ഷം അവസാനത്തോടെ കൊണ്ടുവന്നേക്കും. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായിരിക്കും ഈ നിയമം എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിദിനം വെറും 600 കലോറി മാത്രം പ്രദാനം ചെയ്യുന്ന ഡയറ്റ് ഓഫര്‍ ചെയ്യുന്നു എന്ന് ആരോപിക്കപ്പെട്ട എ ഐ ചാറ്റ്‌ബോട്ടിലേക്കും പരിമിതമായ അളവില്‍ മാത്രമായിരിക്കും അവര്‍ക്ക് ആക്‌സസ് അനുവധിക്കുക.
അതിനോടൊപ്പം കുട്ടികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ (വി പി എന്‍) ഉപയോഗിക്കുന്നതും തടയും. അശ്ലീല വീഡിയോകള്‍ കാണുന്നതിനുള്ള പ്രായപരിധി മറികടക്കുന്നതിനായിട്ടാണ് ഇപ്പോള്‍ പലരും വി പി എന്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്നാണ് പ്രധാനമന്ത്രി അസന്നിഗ്ധമായി
More »
ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മെയ് 7-ന് തന്നെ; മാറ്റിവെക്കല്‍ തീരുമാനം പിന്‍വലിച്ചു സ്റ്റാര്‍മര്‍ സര്‍ക്കാര്‍
ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെച്ച് പിടിച്ചുനില്‍ക്കാനുള്ള സ്റ്റാര്‍മര്‍ സര്‍ക്കാറിന്റെ ശ്രമവും പാളി. മെയ് 7-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും. മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു. ഇത് പ്രധാനമന്ത്രി ഓഫീസിന്റെ 14-ാം യു-ടേണാണ്. 30 ലോക്കല്‍ കൗണ്‍സിലുകളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.
യു-ടേണ്‍ എടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് നയങ്ങള്‍ റിവേഴ്‌സ് ചെയ്യുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടത്. ഇതോടെ മേയ് 7ന് നടക്കേണ്ട തെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തേണ്ട ഗതികേടിലാണ് ടൗണ്‍ഹാളുകള്‍. റിഫോം പാര്‍ട്ടിയുടെ ലീഗല്‍ ഫീസും
More »
മോര്‍ട്ട്‌ഗേജ് വിലയുദ്ധത്തിന് 'തീപിടിക്കുന്നു'! ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള നിരക്കുകള്‍ വെട്ടിക്കുറച്ച് മൂന്ന് ബാങ്കുകള്‍
സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ പുതിയ വില യുദ്ധത്തിന് തുടക്കമായി. മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ 0.16 ശതമാനം പോയിന്റിന്റെ കുറവ് വരുത്തി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയാണ് കഴിഞ്ഞയാഴ്ച ഇതിനു തുടക്കമിട്ടത്. വലിയ ഡെപ്പോസിറ്റുള്ളവര്‍ക്ക് 3.54 ശതമാനം വരെ ഫിക്‌സഡ് റേറ്റുകള്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇപ്പോഴിതാ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് സാന്‍ടാന്‍ഡര്‍, നാറ്റ്‌വെസ്റ്റ്, ബാര്‍ക്ലേസ് ബാങ്കുകളും. ചെറിയ ഡെപ്പോസിറ്റ് ആണെങ്കിലും പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നത് വലിയ ആശ്വസമാണ് വിപണിക്ക് സമ്മാനിക്കുന്നത്. വിപണിയിലെ നിരക്ക് യുദ്ധം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് വാതില്‍ തുറക്കുകയും
More »
ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍
വടക്കന്‍ ലണ്ടനിലെ നിരവധി സ്കൂളുകളില്‍ അഞ്ചാംപനി പടര്‍ന്ന് പിടിക്കുന്നു. പത്തിലധികം കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ജനുവരിയില്‍ മാത്രം എന്‍ഫീല്‍ഡ് മേഖലയില്‍ 34 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഫീല്‍ഡിലും സമീപ മേഖലയിലുമുള്ള കുറഞ്ഞത് ഏഴ് സ്കൂളുകളിലും രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ക്ക് വരെ ആശുപത്രി പ്രവേശനം ആവശ്യമായി വന്നതായും ഇവരില്‍ എല്ലാവരും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത കുട്ടികളാണെന്നും ജി.പി. കേന്ദ്രം അറിയിച്ചു.
എന്‍ഫീല്‍ഡ് കൗണ്‍സില്‍, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി, എന്‍.എച്ച്.എസ് എന്നിവയുമായി ചേര്‍ന്ന് വ്യാപനം നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കുത്തിവയ്പ്പ് തന്നെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നും വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍
More »
യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും
യുകെയില്‍ ഈ ആഴ്ചയും മഴയും വെള്ളപ്പൊക്കവും നിറഞ്ഞ കാലാവസ്ഥ തുടരും. എന്നുമാത്രമല്ല കൂടുതല്‍ വെള്ളപ്പൊക്കത്തിനാണ് സാധ്യത തെളിയുന്നത്. കൂടാതെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞും വീഴും. 73 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് ഇത് കൂടുതല്‍. 177 വെള്ളപ്പൊക്ക അലേര്‍ട്ടുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഈ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഞായറാഴ്ച രാത്രിയോടെ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും താപനില താഴ്ന്നിട്ടുണ്ട്. നോര്‍ത്ത് മേഖല തണുത്തുറയുകയും ചെയ്തു. തിങ്കളാഴ്ച ചെറിയ തോതില്‍ വെയിലും, ഒപ്പം മഴയുമാണ് പ്രതീക്ഷിക്കേണ്ടത്. ആലിപ്പഴ വര്‍ഷത്തോടൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത തെളിയുന്നത്. ചൊവ്വാഴ്ച സ്ഥിതി അല്‍പ്പം ഭേദപ്പെടുമെന്നും മെറ്റ്
More »
ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം
ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക്. മൈനസ് ഏഴു ഡിഗ്രി വരെ താപനില താഴാമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. നാല് ഇഞ്ച് കനത്തില്‍ മഞ്ഞും ഐസും വീഴും. യുകെയുടെ ചില ഭാഗങ്ങളില്‍ ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ അതിതീവ്രവായ ശൈത്യകാല കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്‌കോട്ട്‌ലാന്‍ഡ്, ഓര്‍ക്ക്‌നി, ഷെറ്റ്‌ലാന്‍ഡ്, ആംഗസ്, പെര്‍ത്ത്, കിന്റോസ്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 10 മണിവരെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.
യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ മഞ്ഞ മുന്നറിയിപ്പ് തിങ്കളാഴ്ച രാവിലെ എട്ടു മണി വരെ
More »
എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല
ഫെബ്രുവരി മാസത്തിലേക്ക് കടന്നിട്ടും എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇകള്‍ കടുത്ത സമ്മര്‍ദത്തില്‍ . കോറിഡോര്‍ പരിചരണം പല ഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോള്‍ സുപ്രധാന ആശുപത്രി ശൃംഖല ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് തങ്ങളുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഗുരുതര സമ്മര്‍ദത്തിലാണെന്ന് വ്യക്തമാക്കിയത്. ഡിമാന്‍ഡ് വന്‍തോതില്‍ ഉയര്‍ന്നതോടെ രോഗികള്‍ സുദീര്‍ഘമായ കാത്തിരിപ്പാണ് നേരിടുന്നതെന്ന് ട്രസ്റ്റ് പറയുന്നു. സേവനങ്ങള്‍ നല്‍കുന്നതില്‍ വലിയ സമ്മര്‍ദം നേരിട്ടതോടെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
സിറ്റി ഹോസ്പിറ്റല്‍, ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ എ&ഇകളില്‍ അടിയന്തര ആവശ്യങ്ങള്‍ വേണ്ടി മാത്രമല്ലാതെ എത്തരുതെന്ന് ആശുപത്രി മേധാവികള്‍ പൊതുജനങ്ങളോട്
More »
ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍
ഏതൊക്കെ വഴികളിലൂടെ പണം സമാഹരിക്കാം എന്ന ആലോചനയിലാണ് ലേബര്‍ സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് ഹോളിഡ് ടാക്‌സ് ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 200 ലധികം ഹോസ്പിറ്റാലിറ്റി, വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്ത് വരുകയും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഇതു സംബന്ധിച്ച് കത്തു നല്‍കുകയും ചെയ്തു.
ഒരാള്‍ക്ക് ഒരു രാത്രി 2 പൗണ്ട് എന്ന നിരക്കില്‍ നികുതി ഈടാക്കിയാല്‍ രണ്ടാഴ്ചത്തെ അവധിക്ക് നൂറു പൗണ്ട് നല്‍കേണ്ടിവരും. ഇത് കുടുംബത്തെ യാത്ര ചുരുക്കാനോ വിദേശത്തേക്ക് മാറ്റാനോ ഇടയാക്കും. അവധി ആഘോഷിക്കാനുള്ളതാണ് നികുതി അടയ്ക്കാനുള്ളതല്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
താമസ ചെലവിന്റെ ഒരു ശതമാനമായി ഈടാക്കണമെന്നതാണ് സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന. പ്രാദേശിക മേയര്‍മാര്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ
More »