യു.കെ.വാര്‍ത്തകള്‍

പ്ലാനിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പുതിയ ചാന്‍സലര്‍; ആയിരക്കണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് റേച്ചല്‍ റീവ്‌സ്
യുകെയുടെ പ്ലാനിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ച് പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ആവശ്യമായ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് ബ്രിട്ടന്റെ ആദ്യ വനിതാ ചാന്‍സലറുടെ പ്രഖ്യാപനം. പ്ലാനിംഗ് നിയമങ്ങളിലാണ് ഇതിന്റെ ഭാഗമായി ആദ്യത്തെ പൊളിച്ചെഴുത്ത് തുടങ്ങുന്നത്. സമ്മര്‍ അവധിക്കായി എംപിമാര്‍ പോകുന്നതിന് മുന്‍പ് കൗണ്‍സിലുകള്‍ക്ക് പുതിയ ആയിരക്കണക്കിന് വീടുകള്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ബന്ധിത ലക്ഷ്യം നല്‍കാനാണ് നീക്കം. ഗ്രീന്‍ ബെല്‍റ്റ് സംരക്ഷണത്തില്‍ ചില ഇളവുകള്‍ നല്‍കി വികസനത്തിനുള്ള ഇടം ഒരുക്കാനും മന്ത്രിമാര്‍ നീക്കം നടത്തുന്നുണ്ട്. പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളായ കാറ്റ്, സോളാര്‍ ഫാമുകളെ ബന്ധിപ്പിക്കാനുള്ള പുതിയ ഇലക്ട്രിസിറ്റി പൈലണുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്കും ഈ പ്ലാനിംഗ് നിയമങ്ങളിലെ ഇളവുകള്‍

More »

പലസ്തീനെ ഇനിയും രാഷ്ട്രമായി അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയോട് നേരിട്ട് വ്യക്തമാക്കി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാതെ തരമില്ലെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് വ്യക്തമായ ആവശ്യമുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിക്കവെ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഗാസയിലെ വമ്പിച്ച ആള്‍നാശം സംബന്ധിച്ച് പലസ്തീനിയന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന്റെ ഭാഗമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. 'പ്രസിഡന്റ് അബ്ബാസുമായി പ്രധാനമന്ത്രി പ്രാരംഭ ഘട്ടത്തില്‍ തന്നെ സംസാരിച്ചു. വെടിനിര്‍ത്തല്‍

More »

എന്‍എച്ച്എസ്, ജയില്‍ പ്രതിസന്ധികളില്‍ അതിവേഗ നടപടി; ആഴ്ചയില്‍ 40,000 അധിക അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കും
രാജ്യത്തിന്റെ പൊതുസേവനങ്ങള്‍ പരിഷ്‌കരിക്കാനും, വിദേശരാജ്യങ്ങളുമായി തകര്‍ച്ചയിലായ ബന്ധങ്ങള്‍ പുനരുദ്ധരിക്കാനും അജണ്ട മുന്നോട്ട് വെച്ച് പുതിയ കാബിനറ്റ് യോഗത്തില്‍ കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി 48 മണിക്കൂറിന് ശേഷമാണ് മാറ്റത്തിനായി വെമ്പല്‍ കൊള്ളുന്നതായി പുതിയ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 174 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ലേബര്‍ ടോറികളെ വീഴ്ത്തിയത്. പാര്‍ട്ടി വാഗ്ദാനം ചെയ്ത വിഷയങ്ങളില്‍ ഓരോ മന്ത്രിയും പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കാനും, ഉയര്‍ന്ന നിലവാരം പുലര്‍ത്താനും കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 'നിലവാരം, നടപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണം', സ്റ്റാര്‍മര്‍ പറഞ്ഞു. സ്വന്തം താല്‍പര്യങ്ങളായിരുന്നു ഇന്നലെയുടെ രാഷ്ട്രീയമെങ്കില്‍ രാഷ്ട്രീയത്തിലെ സേവനത്തെ

More »

ഡൗണിംഗ് സ്ട്രീറ്റ് വിട്ടിറങ്ങി സുനാകും അക്ഷതാ മൂര്‍ത്തിയും; കൈയടികളോടെ യാത്രയാക്കി ജീവനക്കാര്‍
വലിയ തകര്‍ച്ചയിലായിരുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജീവിപ്പിക്കുന്നതിനിടെ ജനത്തിന്റെ അപ്രീതി പിടിച്ചുപറ്റി പുറത്തുപോകാനായിരുന്നു റിഷി സുനാകിന്റെ വിധി. എങ്കിലും ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം വിടപറഞ്ഞ് ഇറങ്ങുമ്പോള്‍ സുനാക് കുറിച്ചിടുന്നത് ചരിത്രമാണ്. ഇന്ത്യക്കാരന്റെ പട്ടിയെ പോലും കയറ്റില്ലെന്ന് പറഞ്ഞ ഇടത്ത്, സ്വന്തം പട്ടിയുമായി താമസിക്കുകയും, ഭരണം നിയന്ത്രിക്കുകയും ചെയ്ത ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെന്ന് ചരിത്രം സുനാക് യുഗത്തെ രേഖപ്പെടുത്തും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതിന് പിന്നാലെ വെള്ളിയാഴ്ച റിഷിയും, അക്ഷതയും ഡൗണിംഗ് സ്ട്രീറ്റിനോട് യാത്ര പറഞ്ഞു. വികാരഭരിതമായ നിമിഷങ്ങളില്‍ ജീവനക്കാരെ ആലിംഗനം ചെയ്തും, കൈകൊടുത്തുമായിരുന്നു പിരിയല്‍. കൈയടികളോടെയാണ് ജീവനക്കാര്‍ ഇരുവരെയും യാത്രയാക്കിയത്. 618

More »

'ടീം സ്റ്റാര്‍മര്‍'; ആഞ്ചെല റെയ്‌നര്‍ ഉപപ്രധാനമന്ത്രി; റേച്ചല്‍ റീവ്‌സിലൂടെ ആദ്യമായി വനിതാ ചാന്‍സലര്‍, വെറ്റ് കൂപ്പര്‍ ഹോം സെക്രട്ടറി
തന്റെ വിശ്വസ്തരായ നേതാക്കളെ പ്രധാന വകുപ്പുകളുടെ ചുമതല ഏല്‍പ്പിച്ച് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വലിയ ഭൂരിപക്ഷത്തോടെ നം.10-ലേക്ക് എത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആദ്യ ക്യാബിനറ്റിനെ പ്രഖ്യാപിച്ചത്. തന്റെ വിശ്വസ്തയായ ആഞ്ചെല റെയ്‌നറെ ഉപപ്രധാനമന്ത്രിയായി നിയോഗിച്ചു. കീര്‍ സ്റ്റാര്‍മറുടെ ആദ്യ അപ്പോയിന്റ്‌മെന്റും ഇതാണ്. ഷാഡോ മന്ത്രിമാരെ കാര്യമായി മാറ്റങ്ങള്‍ ഇല്ലാതെ ടോപ്പ് ടീമില്‍ എത്തിച്ചാണ് സ്റ്റാര്‍മര്‍ പുതിയ ക്യാബിനറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. റേച്ചല്‍ റീവ്‌സ് 800 വര്‍ഷത്തിനിടെ ട്രഷറിയുടെ ചുമതല ഏല്‍ക്കുന്ന ആദ്യ വനിതയായി. തന്റെ ആദ്യ ബജറ്റിനുള്ള തയ്യാറെടുപ്പിലാണ് റീവ്‌സ്. 'ഇത് കാണുന്ന എല്ലാ യുവതികളും, പെണ്‍കുട്ടികളും മനസ്സിലാക്കണം, നിങ്ങളുടെ ലക്ഷ്യങ്ങള്‍ പരിധി വേണ്ടെന്ന്. കാര്യങ്ങള്‍ എളുപ്പമാകുമെന്ന് പറയുകയല്ല. വലിയ റോഡാണ് മുന്നിലുള്ളത്. ഒപ്പം ഉത്തരവാദിത്വവും വരും',

More »

ഗ്രീന്‍ പാര്‍ട്ടി നാല് സീറ്റുകളുടെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി
ബ്രിട്ടനിലെ പൊതുതിരഞ്ഞെപ്പില്‍ ഗ്രീന്‍ പാര്‍ട്ടി ഇത്തവണ നടത്തിയത് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം. നാല് സീറ്റുകള്‍ ആണ് അവര്‍ സ്വന്തമാക്കിയത്. ഇതുവരെ, ഈസ്റ്റ് സസെക്സ് മണ്ഡലമായ ബ്രൈറ്റണ്‍ പവലിയനില്‍ മാത്രമേ പാര്‍ട്ടി വിജയിച്ചിട്ടുള്ളൂ. ഈ തിരഞ്ഞെടുപ്പില്‍, ഗ്രീന്‍ പാര്‍ട്ടിക്ക് ആ സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞു, അതേസമയം ബ്രിസ്റ്റോള്‍ സെന്‍ട്രല്‍, വേവെനി വാലി, നോര്‍ത്ത് ഹെയര്‍ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളില്‍ വിജയിക്കുകയും ചെയ്തു.നഗരത്തിലെ ആദ്യത്തെ ഗ്രീന്‍ എംപിയായി തന്നെ തിരഞ്ഞെടുത്ത് ബ്രിസ്റ്റോള്‍ "ചരിത്രം സൃഷ്ടിച്ചു" എന്ന് പാര്‍ട്ടി സഹ നേതാവ് കാര്‍ല ഡെനിയര്‍ പറഞ്ഞു. ലേബറിന്റെ ഷാഡോ കള്‍ച്ചര്‍ സെക്രട്ടറി തങ്കം ഡെബ്ബോണയറെ പതിനായിരത്തിന്റെ ഭൂരിപക്ഷത്തിനാണ് അവര്‍ പരാജയപ്പെടുത്തിയത്. അവരുടെ സഹ-നേതാവ് അഡ്രിയാന്‍ റാംസെ 22,000 കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷം മറികടന്ന് വേവെനി വാലി വിജയിച്ചു, അദ്ദേഹത്തിന്റെ

More »

പുതിയ മോര്‍ട്ട്‌ഗേജ് യുദ്ധത്തിന് തുടക്കമിട്ടു യുകെയിലെ ബാങ്കുകള്‍
ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വില യുദ്ധം തുടങ്ങി. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബ്രിട്ടനിലെ വലിയ ബാങ്കുകള്‍ യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബാര്‍ക്ലേസ്, എച്ച്എസ്ബിസി തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും നിരക്കുകള്‍ രണ്ടാം തവണയും കുറച്ചിരിക്കുകയാണ്. മെച്ചപ്പെട്ട ഡീല്‍ നേടാനായി ശ്രമിക്കുന്ന കടമെടുപ്പുകാര്‍ക്ക് ഇത് താല്‍ക്കാലിക ആശ്വാസം സമ്മാനിക്കും. ഉയര്‍ന്ന പലിശ നിരക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ മുന്‍പ് നല്‍കിയതിനേക്കാളും വലിയ തോതില്‍ ഉയര്‍ന്ന നിരക്കുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമുണ്ട്. ഈ വര്‍ഷം ഏകദേശം 1.6 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകളാണ് ഫിക്‌സഡ് റേറ്റില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് യുകെ ഫിനാന്‍സ് പറയുന്നു. വെള്ളിയാഴ്ച മുതല്‍ ബാര്‍ക്ലേസ് തങ്ങളുടെ രണ്ട് വര്‍ഷത്തെയും, അഞ്ച്

More »

റിഷി സുനാക് യുഗം അവസാനിച്ചു; പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് പുതിയ നേതാവ് വരും
ലണ്ടന്‍ : പൊതു തിരഞ്ഞെടുപ്പിലെ കനത്ത പരാജയം മൂലം പ്രധാമന്ത്രിപദം രാജിവച്ച റിഷി സുനാക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃ സ്ഥാനവും ഒഴിയുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ അവസാന പ്രസ്താവനയില്‍ 'ജനങ്ങളുടെ ദേഷ്യം ഞാന്‍ കേട്ടുവെന്നും, മനസിലാക്കുന്നുവെന്നും' സുനക് അറിയിച്ചു. പുതിയ പാര്‍ട്ടി നേതാവിനെ കണ്ടെത്തിയാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 14 വര്‍ഷത്തെ ടോറി ഭരണത്തിന് വിരാമമിട്ട് യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ തോറ്റതും സുനകിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരുന്നു. ചരിത്രപരമായ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി റിഷി സുനാക് നേരത്തെ

More »

ലേബര്‍ പുറത്താക്കിയ ജെറമി കോര്‍ബിന് വന്‍ വിജയം; ലെസ്റ്ററില്‍ ലേബര്‍ തോറ്റു
കണ്ണഞ്ചിപ്പിക്കുന്ന ജയത്തിനിടയിലും ലേബര്‍ പാര്‍ട്ടിക്ക് ലെസ്റ്ററില്‍ കനത്ത പരാജയം. ഗാസ പ്രശ്നത്തിലെ പാര്‍ട്ടിയുടെ നിലപാട് വിവാദമായിരുന്നു. ലെസ്റ്റര്‍ സൗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോനാഥന്‍ ആഷ്വര്‍ത്ത് ഒരു ഗാസ അനുകൂലിയായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് പാര്‍ട്ടി വൃത്തങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. മുസ്ലീങ്ങള്‍ക്കിടയിലും, യുവ വോട്ടര്‍മാര്‍ക്കിടയിലും ലേബര്‍ നേതാക്കളോടുള്ള വിയോജിപ്പ് പ്രകടമാക്കുന്നതായിരുന്നു ഈ ഫലം. ലെസ്റ്റര്‍ സൗത്തില്‍ ഷാഡോ പേമാസ്റ്റര്‍ ജനറല്‍ ജോനാഥന്‍ ആഷ്വര്‍ത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷോക്കത്ത് ആദമിനോട് തോറ്റത് 1000 വോട്ടുകള്‍ക്കാണ്. ഗാസാ അനുകൂലികളുടെ ശക്തമായ സാന്നിദ്ധ്യമുള്ള ലെസ്റ്റര്‍ സൗത്തില്‍, സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ആഡം മത്സരിച്ചത്. മാത്രമല്ല, ജെറെമി കോര്‍ബിന്റെ പിന്തുണയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions