ബ്രിട്ടനില്‍ മലയാളി വീരഗാഥ: സോജന്‍ ജോസഫിന് ആഷ്‌ഫോര്‍ഡില്‍ അട്ടിമറിജയം
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ അട്ടിമറി വിജയം നേടിയത്. 139 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ ലേബര്‍ ജയിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്.
1779 വോട്ടുകളുടെ ഭൂരിപക്ഷമാണ് സോജന്‍ നേടിയത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ
More »
റിഷി സുനാക് രാജിവെച്ചു; കീര്‍ സ്റ്റാര്‍മര്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍ : തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് റിഷി സുനാക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനാക് ഒഴിഞ്ഞു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. തുടര്‍ന്ന് സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് നിയമിച്ചു.
412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.
അഭിപ്രായ സര്‍വേകളെയും എക്സിറ്റ് പോളുകളെയും
More »
എന്റെ പിഴ! ചരിത്രപരമായ ടോറി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് റിഷി സുനാക്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചരിത്രപരമായ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി റിഷി സുനാക് . 'ഇന്ന് രാത്രി ബ്രിട്ടീഷ് ജനത ശാന്തമായ വിധി പുറപ്പെടുവിച്ചു, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്... നഷ്ടത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.'- സുനക് അനുയായികളോട് പറഞ്ഞു :
സര്‍ കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ചു, യുകെയുടെ അടുത്ത പ്രധാനമന്ത്രിയായി സുനാകില്‍ നിന്ന് ചുമതലയേല്‍ക്കും. ഉടനെ സുനാക് രാജി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഏതായാലും റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.
റിഷി പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പല മുതിര്‍ന്ന നേതാക്കളും
More »
ഏഴുതവണ മത്സരിച്ചു തോറ്റ നിജെല്‍ ഫരാജിനു ആദ്യ വിജയം
ബ്രക്‌സിറ്റ് പാര്‍ട്ടിയുമായി എത്തി ക്ലച്ചു പിടിക്കാതെ വന്ന നിജെല്‍ ഫരാഗെ റിഫോം യു കെ പാര്‍ട്ടിയിലൂടെ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എഴു തവണ പരാജയമറിഞ്ഞ ശേഷമാണ് നിജെല്‍ ഫരാജ് ഇത്തവണ ക്ലാക്ടോണ്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. എസ്സെക്‌സിലെ തീരദേശ മണ്ഡലത്തില്‍ നിന്നും 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ടോറിയിലെ ഗില്‍സ് വെയ്റ്റിംഗ് ആണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്.
ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരു പ്രസംഗത്തില്‍, "നിങ്ങളെ എല്ലാവരെയും അമ്പരപ്പിക്കാന്‍ പോകുന്ന ഒരു കാര്യത്തിന്റെ ആദ്യ ചുവടുവയ്പാണിത്" എന്ന് ഫരാജ് പറഞ്ഞു.
നേരത്തെ, റിഫോം യു കെ പാര്‍ട്ടിക്ക് ആദ്യ വിജയം സമ്മാനിച്ചത് ആഷ്ഫീല്‍ഡ് മണ്ഡലമായിരുന്നു. മാര്‍ച്ചില്‍ റിഫോമിലേക്ക് കൂറുമാറിയ മുന്‍ കണ്‍സര്‍വേറ്റീവ് എംപി ലീ ആന്‍ഡേഴ്സണ്‍ നോട്ടിംഗ്ഹാംഷെയറില്‍ ആഷ്ഫീല്‍ഡിനെ നിലനിര്‍ത്തി. ആന്‍ഡേഴ്സണ്‍ അവിടെ 7000
More »
കാബിനറ്റ് മന്ത്രിമാര്‍ ഓരോരുത്തരായി വീഴുന്നു; പെന്നി മോര്‍ഡന്റും തോറ്റു
രാജ്യത്തുടനീളമുള്ള മണ്ഡലങ്ങളില്‍ കനത്ത തിരിച്ചടി നേരിടുന്ന ടോറി പാര്‍ട്ടിയ്ക്ക് അവരുടെ മന്ത്രിമാരടക്കം പ്രമുഖര്‍ വീഴുന്നതിനു സാക്ഷിയാകേണ്ടിവന്നു. പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആണ് ആദ്യം വീണ വന്‍മരം . വെല്‍വിന്‍ ഹാറ്റ്ഫീല്‍ഡ് മണ്ഡലത്തില്‍ 3000 വോട്ടുകള്‍ക്കാണ് ഷാപ്‌സ് ലേബര്‍ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ലേബര്‍ വിജയിച്ചു എന്നതിനേക്കാള്‍ കണ്‍സര്‍വേറ്റീവുകള്‍ തോറ്റു എന്ന് പറയുന്നതാവും ശരി എന്നായിരുന്നു ഫലം വന്ന ഉടനെ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും, ഒളിപ്പോരുകളും കാരണം ജനങ്ങള്‍ക്ക് ടോറികളെ മടുത്തു എന്നും അദ്ദേഹം പറഞ്ഞു.
ഷാപ്‌സിന്റെ ഫല പ്രഖ്യാപനം വരുന്നതിന് തൊട്ടു മുന്‍പായിരുന്നു ചിചെസ്റ്ററില്‍ വെല്‍ഷ് സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ ലിബറല്‍ ഡെമോക്രാറ്റുകളോട് പരാജയപ്പെട്ടു എന്ന വാര്‍ത്ത വന്നത്. എന്നാല്‍, മുന്‍ നേതാവ് ഇയാന്‍
More »
യുകെയിലെത് റെക്കോര്‍ഡ് പോളിംഗ് ശതമാനം; എണ്ണലിന് മുമ്പേ വിജയമുറപ്പിച്ചു കീര്‍ സ്റ്റാര്‍മര്‍
ഇത്തവണത്തെ യുകെയിലെ പൊതുതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് ശതമാനം. 1945 നു ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇക്കുറി രേഖപെടുത്തിയിരിക്കുന്നത്. പ്രാദേശിക സ്കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ കെട്ടിടങ്ങളില്‍ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനുകള്‍ രാത്രി 10 വരെ സജ്ജമായിരുന്നു. വോട്ടെടുപ്പ് തീരുന്നതിനു മുമ്പേ വിജയ പ്രതീക്ഷയിലായിരുന്നു ലേബര്‍ പാര്‍ട്ടി. സര്‍വേകള്‍ എല്ലാം തന്നെ ലേബറിനു വലിയ വിജയമാണ് വിധിയാണ് എഴുതിയിരിക്കുന്നത്.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലായാണ് പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും. പ്രധാനമന്ത്രി റിഷി സുനാക് നോര്‍ത്ത് യോര്‍ക്ക്ഷെയറില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ വടക്കന്‍ ലണ്ടനില്‍ വോട്ട് ചെയ്തു. ആറാഴ്ച
More »
'ഹണിമൂണ്‍' പൊളിക്കും; കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പുമായി യൂണിയനുകള്‍
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പുതിയ ഗവണ്‍മെന്റിന്റെ 'ഹണിമൂണ്‍' പൊളിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പുമായി യൂണിയനുകള്‍. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയ കണ്‍സര്‍വേറ്റീവുകള്‍ക്ക് പകരം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനാണ് സാധ്യത. ഈ ഘട്ടത്തില്‍ ഭൂരിപക്ഷം യൂണിയനുകളും ലേബര്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തുണയ്ക്കുന്നുണ്ട്.
എന്നാല്‍ ഇതിനുള്ള പ്രത്യുപകാരം അധികം വൈകരുതെന്നാണ് യൂണിയന്‍ മേധാവി നല്‍കുന്ന മുന്നറിയിപ്പ്. വിജയിച്ച് അധികാരത്തിലെത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കീര്‍ സ്റ്റാര്‍മര്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തണമെന്നാണ് ടിയുസി പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ലേബറിന്റെ 'ഹണിമൂണ്‍' അധികം നീളില്ലെന്നാണ് മുന്നറിയിപ്പ്.
14 വര്‍ഷം നീണ്ട പബ്ലിക് സെക്ടര്‍ ശമ്പള
More »
പ്രതീക്ഷയുടെയും, അവസരങ്ങളുടെയും പുതുയുഗം വരുന്നുവെന്ന് കീര്‍ സ്റ്റാര്‍മര്‍; സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ പാടുപെട്ട് സുനാക്
യുകെയില്‍ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കവേ വിജയപ്രതീക്ഷയുമായി ലേബര്‍ പാര്‍ട്ടിയും കീര്‍ സ്റ്റാര്‍മറും.14 വര്‍ഷത്തിന് ശേഷം ആദ്യമായി വോട്ടര്‍മാര്‍ ഒരു ലേബര്‍ ഗവണ്‍മെന്റിന് വിധിയെഴുതുമെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലെയും പോളിംഗ് സ്‌റ്റേഷനുകള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയുണ്ടാവും. ഇതിന് ശേഷമാകും വോട്ടെണ്ണല്‍ ആരംഭിക്കുക. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും.
ആറാഴ്ച കാലം പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും പ്രചരണങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷമാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. പ്രതീക്ഷയുടെയും, അവസരങ്ങളുടെയും ഒരു പുതിയ യുഗം വരുന്നുവെന്നാണ് വന്‍വിജയം പ്രതീക്ഷിക്കുന്ന കീര്‍ സ്റ്റാര്‍മര്‍ പ്രതികരിക്കുന്നത്. വോട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ
More »
പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ ഫോട്ടോ ഐഡി കാര്‍ഡ് നിര്‍ബന്ധം; മാറ്റം ഓര്‍മ്മിപ്പിച്ച് ഇലക്ടറല്‍ കമ്മീഷന്‍
രാജ്യം ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങവേ വോട്ടു ചെയ്യാന്‍ ഫോട്ടോ ഐഡി കാര്‍ഡ് നിര്‍ബന്ധം ആണെന്ന് ഓര്‍മിപ്പിച്ചു ഇലക്ടറല്‍ കമ്മീഷന്‍. വോട്ട് ചെയ്യാനായി എത്തുന്നവര്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഈ വര്‍ഷം മുതല്‍ ആദ്യമായി യുകെ പൊതുതെരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാനെത്തുന്ന എല്ലാവര്‍ക്കും ഫോട്ടോ ഐഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ഐഡി കാണിക്കുമ്പോഴാണ് ബാലറ്റ് പേപ്പര്‍ ലഭിക്കുക.
എല്ലാ തരത്തിലുള്ള ഫോട്ടോ ഐഡികളും പോളിംഗ് സ്റ്റേഷനുകളില്‍ സ്വീകരിക്കില്ല. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബ്ലൂ ബാഡ്ജ് എന്നിവയാണ് സാധുതയുള്ള ഐഡി കാര്‍ഡുകള്‍. പ്രായമായ വ്യക്തികളുടെയും, വികലാംഗരുടെയും ബസ് പാസ്, ഓയ്സ്റ്റര്‍ 60+ കാര്‍ഡ്, പുതിയ സൗജന്യ വോട്ടര്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഏജ് സ്റ്റാന്‍ഡേര്‍ഡ്‌സ് സ്‌കീം ഹോളോഗ്രാം
More »