ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍; പുതിയ ഗവണ്‍മെന്റ് ഭവനനിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം
ബ്രിട്ടനില്‍ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍. രാജ്യത്തെ ശരാശരി പ്രൈവറ്റ് വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കി. ഇതോടെ 120,000 അധിക റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കാന്‍ പുതിയ ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
ലണ്ടന് പുറത്തുള്ള സ്ഥലങ്ങളില്‍ പരസ്യപ്പെടുത്തുന്ന ശരാശരി വാടക മേയ് മാസത്തില്‍ റെക്കോര്‍ഡ് നിരക്കായ 1316 പൗണ്ടില്‍ എത്തിയതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പറഞ്ഞു. ലണ്ടനില്‍ പ്രതിമാസം 2652 പൗണ്ടാണ് ശരാശരി നിരക്ക്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ചോദിക്കുന്ന 894 പൗണ്ടിന്റെ മൂന്നിരട്ടിയാണ് ഇത്.
മേയില്‍ ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന 7% വര്‍ദ്ധനവാണെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. അതേസമയം തലസ്ഥാന നഗരത്തില്‍ സപ്ലൈ, ഡിമാന്‍ഡ് വ്യത്യാസം കൂടുതല്‍ മെച്ചപ്പെട്ടതോടെ
More »
ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യന്‍ ചെസ് ബാലിക
സ്‌പോര്‍ട്‌സില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച് ഒന്‍പത് വയസുകാരിയായ ഇന്ത്യന്‍ വംശജ. ഇത്രയും ചെറിയ പ്രായത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിക്കൊണ്ടാണ് നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ഹാരോവില്‍ നിന്നുള്ള ബോധന ശിവാനന്ദന്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ഇംഗ്ലണ്ടിന്റെ വനിതാ ചെസ് ടീമിലെ പുതിയ അംഗമായി ബോധന സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിംപ്യാര്‍ഡില്‍ മത്സരിക്കാനിറങ്ങും.
മഹാമാരി കാലത്ത് അഞ്ചാം വയസിലാണ് ബോധന ചെസ് കളിക്കാന്‍ തുടങ്ങുന്നത്. ഇപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്ററാകാനും, ഇംഗ്ലണ്ടിന്റെ പ്രായം കുറഞ്ഞ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ്, പിന്നാലെ ഒരു ലോക കിരീടം എന്നിവയൊക്കെയാണ് ഈ ചെറുപ്രായത്തില്‍ ബോധന സ്വപ്‌നം കാണുന്നത്.
2022-ല്‍ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് കൊണ്ടാണ് യുവതാരം ചെസ് ലോകത്തെ ഞെട്ടിച്ചത്. 25
More »
ബ്രിട്ടന്‍ പോളിംഗ് ബൂത്തില്‍; നെഞ്ചിടിപ്പോടെ റിഷി സുനാകും ടോറി പാര്‍ട്ടിയും
ബ്രിട്ടന്റെ അധികാരം അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കെന്നു നിശ്ചയിക്കാനുള്ള ജനവിധി ഇന്ന്. രാവിലെ ഏഴു മുതല്‍ രാത്രി പത്തു മണിവരെയാണ് വോട്ടെടുപ്പ്. 46 മില്യണ്‍ പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. 650 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് 326 സീറ്റ് വേണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മികച്ച വിജയം നേടിയ കഴിഞ്ഞ (2019) തിരഞ്ഞെടുപ്പില്‍ 67.3 % ആയിരുന്നു പോളിങ്.
14 വര്‍ഷം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നാണ് എല്ലാ അഭിപ്രായ സര്‍വേകളിലെയും പ്രവചനം. മികച്ച ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുമെന്നും ഉറപ്പിക്കുന്നതാണു പ്രവചനങ്ങള്‍.
ടോറി പാര്‍ട്ടിയെ നയിക്കുന്നത് പ്രധാനമന്ത്രി റിഷി സുനാകാണ്. ഡിസംബര്‍ വരെ കാലാവധി ഉണ്ടായിരുന്നിട്ടും മേയ് അവസാനം സുനാക് നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എല്ലാവരെയും
More »
പ്രാര്‍ത്ഥനകള്‍ വിഫലം: ഇപ്സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍
ഇപ്സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മരണകാരണം വ്യക്തമല്ലെങ്കിലും പോലീസ് വീട്ടുകാരെ വിവരമറിയിച്ചു. ജൂണ്‍ 30 ഞായറാഴ്ച മുതല്‍ രാമസ്വാമി ജയറാമിനെ (56) കണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു. വൈകിട്ട് 5.45 ന് വീടു വിട്ടിറങ്ങിയ രാമസ്വാമിയെ പിന്നീട് കണ്ടില്ല.
കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ച് സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയാണ് മരണവാര്‍ത്തയെത്തിയത്. രാമസ്വാമിയുടെ വിയോഗത്തില്‍ കുടുംബം ആകെ തകര്‍ന്ന നിലയിലാണ് .
കാണാതാകുമ്പോള്‍ നീല ജാക്കറ്റും ഇളം നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്സ്വിച്ചിലെ റാവന്‍സ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും
More »
ആശുപത്രിയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയ ട്രെയിനി നഴ്സ് വിചാരണ നേരിടുന്നു
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായി, ബോംബുമായി ആശുപത്രി തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച ട്രെയിനി നഴ്സ് ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്നു. ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിനു പുറത്ത് വെച്ചാണ് കൈയ്യില്‍ ബോംബുമായി 2023 ജനുവരിയില്‍ മുഹമ്മദ് സൊഹെയ് ഫറൂഖ് എന്ന 28 കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്‌ഫോടകവസ്തുക്കള്‍ ഒരു പ്രഷര്‍ കുക്കറില്‍ നിറച്ചായിരുന്നു ഇയാള്‍ ബോംബ് ഉണ്ടാക്കിയത്.
രണ്ട് കത്തികള്‍, ഒരു കറുത്ത ടേപ്പ്, ഒരു കളിത്തോക്കും, മറ്റു ചില പടക്കോപ്പുകളും ഇയാളുടെ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനായ ഇയാള്‍, നിരവധി പേരെ കൊന്നുകൊണ്ടുള്ള ഒരു തീവ്രവാദി ആക്രമണത്തിലൂടെ സ്വയം ജീവനൊടുക്കാനും അതുവഴി രക്തസാക്ഷി ആകാനും ആഗ്രഹിച്ചിരുന്നതായി കോടതിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. എന്നാല്‍, ഒരു രോഗിയുടെ കരുതലോടെയുള്ള ഇടപെടലായിരുന്നു പദ്ധതി പരാജയപ്പെടുത്തിയത്.
കാര്യമറിഞ്ഞ
More »
ബ്രിട്ടന്‍ നാളെ ബൂത്തിലേക്ക്; ബോറിസ് ജോണ്‍സനെയിറക്കി സുനാകിന്റെ അവസാനവട്ട പ്രചാരണം
ബ്രിട്ടന്‍ നാളെ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങവേ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ബോറിസ് ജോണ്‍സണ്‍നെ കളത്തിലിറക്കി റിഷി സുനാക്. ടോറി സീറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്തുകയാണ് ലക്‌ഷ്യം. പ്രധാനമന്ത്രി സുനാകിന്റെ ക്ഷണം മുന്‍നിര്‍ത്തിയാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് അവസാന നിമിഷം പ്രചരണത്തിനായി എത്തിയത്. തീരുമാനം എടുക്കാത്ത വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയാല്‍ അത് ദുരന്തങ്ങളുടേതാകുമെന്നാണ് ബോറിസ് മുന്നറിയിപ്പ് നല്‍കിയത്.
സുനാകുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ടോറി സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായാണ് ബോറിസ് രംഗത്തിറങ്ങിയത്. മധ്യ ലണ്ടനിലെ റാലിയിലാണ് ആവേശം ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി മടങ്ങിവന്നത്. റിഫോം പാര്‍ട്ടിയെ തുണയ്ക്കുന്ന വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മറെയാണ്
More »
മലയാളി ഡോക്ടറെ യുകെയില്‍ കാണാതായി; സഹായം അഭ്യര്‍ഥിച്ച് പൊലീസ്
ഇപ്സ്വിച്ചില്‍ താമസിക്കുന്ന മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെ (56) കാണാതായതായി റിപ്പോര്‍ട്ട്. ജൂണ്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസ് സഹായം അഭ്യര്‍ഥിച്ചു.
കാണാതാകുമ്പോള്‍ നീല ജാക്കറ്റും ഇളം നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള രാമസ്വാമി കണ്ണട ഉപയോഗിക്കുന്നയാളാണ്. രാമസ്വാമിയുടെ തിരോധാനത്തില്‍ കുടുംബം ആശങ്കയിലാണ്.
രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്സ്വിച്ചിലെ റാവന്‍സ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തി.
രാമസ്വാമിയെ കാണ്ടെത്തിയാലോ അദ്ദേഹം എവിടെയാണെന്ന് വിവരം ലഭിച്ചലോ, ഇപ്സ്വിച്ച് ലാന്‍ഡ്‌മാര്‍ക്ക്
More »
കെയര്‍ ജോലിക്കെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആശ്വാസവിധി; ഇന്ത്യന്‍ വംശജന് നഷ്ടപരിഹാരത്തിന് അര്‍ഹതയെന്ന് കോടതി
ബ്രിട്ടനിലെ കെയര്‍ മേഖലയില്‍ കുടിയേറ്റക്കാര്‍ വന്‍തോതില്‍ ചൂഷണങ്ങള്‍ നേരിടുന്നതായി പരാതി വ്യാപകമാണ്. ബ്രിട്ടനിലെത്തിയ പല കെയര്‍ ജോലിക്കാര്‍ക്കും ആവശ്യത്തിന് ജോലി നല്‍കാതെ മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുന്നതായി ആരോപണം ശക്തമാണ്.
ഇതിന്റെ പേരില്‍ പരാതിപ്പെട്ടതിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി പുറത്താക്കിയ ഇന്ത്യന്‍ വംശജനായ കുടിയേറ്റ നഴ്‌സിന് ബ്രിട്ടീഷ് ഹെല്‍ത്ത്‌കെയര്‍ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് ഒരു എംപ്ലോയ്‌മെന്റ് ജഡ്ജ് വിധിച്ചിരിക്കുന്നത്. ഇതോടെ സമാനമായ ചൂഷണത്തിന് വിധേയരായ ഡസന്‍ കണക്കിന് കുടിയേറ്റ കെയറര്‍മാരും കേസുമായി മുന്നോട്ട് വരുമെന്നാണ് കരുതുന്നത്.
2023-ല്‍ കിരണ്‍കുമാര്‍ റാത്തോഡിനെ പിരിച്ചുവിട്ടതിന് ശേഷവും നല്‍കാനുള്ള ശമ്പളം നല്‍കേണ്ടി വരുമെന്നാണ് ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്‌കെയറിന് എംപ്ലോയ്‌മെന്റ് ജഡ്ജ് നതാഷാ ജോഫെ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതോടെ 13,000
More »
ട്രാന്‍സ് വനിതയ്‌ക്കൊപ്പം വസ്ത്രം മാറാന്‍ നിര്‍ബന്ധിച്ചതില്‍ പരാതിപ്പെട്ട ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍; പ്രതിഷേധം
എന്‍എച്ച്എസിലെ വനിതാ ജീവനക്കാര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട സഹജീവനക്കാര്‍ക്കൊപ്പം വസ്ത്രം മാറാന്‍ നിര്‍ബന്ധിതമാകുന്ന സംഭവങ്ങളില്‍ പ്രതിഷേധം കനക്കുന്നു . തങ്ങളെ ഇതിന് നിര്‍ബന്ധിച്ച എന്‍എച്ച്എസ് ആശുപത്രിക്ക് എതിരെ നഴ്‌സുമാര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് ട്രാന്‍സ് വനിതയ്‌ക്കൊപ്പം വസ്ത്രം മാറുന്ന മുറി പങ്കിടുന്നതിനെ കുറിച്ച് പരാതിപ്പെട്ട വനിതാ ജീവനക്കാരിയെ സ്‌കോട്ടിഷ് എന്‍എച്ച്എസ് ബോര്‍ഡ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ എന്‍എച്ച്എസ് ഫിഫെയ്ക്ക് എതിരെ ജീവനക്കാരി നിയമനടപടി സ്വീകരിക്കുകയാണ്. വനിതാവകാശ സംഘടനകള്‍ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നടന്ന സംഭവങ്ങളാണ് കേസിന് ആസ്പദം. രാത്രി വൈകി ചേഞ്ചിംഗ് റൂമിലെത്തിയ വനിതാ ജീവനക്കാരിക്ക് മുന്നില്‍ വെച്ച് ട്രാന്‍സ് സഹജീവനക്കാരി വസ്ത്രം മാറുകയായിരുന്നു.
ഇതില്‍ പരാതിപ്പെട്ട
More »